ആലപ്പുഴ ബ്രാഹ്മണ സമൂഹമഠത്തിൽ മകരസങ്ക്രാന്തി ദിനത്തിൽ നടത്തിയ അഷ്ടോത്തര സഹസ്ര നാളീകേരനീരാഞ്ജന വഴിപാട്. ആയിരത്തെട്ടു തേങ്ങ രണ്ടായി ഉടച്ച് 2016 എള്ളുകിഴികളിലാണ് നീരാഞ്ജനം സമർപ്പിച്ചത് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപമുള്ള കേന്ദ്രത്തിൽ എത്തിച്ച കോവിഡ് 19 പ്രതിരോധ വാക്സിൻ ജില്ലാ കളക്ടർ എ.അലക്സാണ്ടർ, ഡി.എം.ഒ ഡോ.എൽ .അനിതകുമാരി എന്നിവർ ഏറ്റുവാങ്ങുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ദേശീയ പാതയിൽ കണ്ണൂർ കണ്ണോത്തുംചാലിൽ ഡിവൈഡർ കോൺക്രീറ്റ് അപകട ഭീഷണി ഉയർത്തികൊണ്ട് റോഡിൽ ഇളകി തെറിച്ചു കിടക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ തിരുവനന്തപുരത്ത് നടന്ന എസ്.പി. ബാലസുബ്രഹ്മണ്യം പുരസ്ക്കാര വിതരണ ചടങ്ങിൽ എവർഗ്രീൻ സിനിമാ പുരസ്ക്കാരം പി.വി. ഗംഗാധരനുവേണ്ടി മാതൃഭൂമി ന്യൂസ് ചാനൽ മാനേജർ (ഓപ്പറേഷൻസ്) ആർ. മുരളി ഡെപ്യൂട്ടി സ്പീക്കർ വി. ശശിയിൽ നിന്നും എറ്റുവാങ്ങുന്നു. അയിലം ഉണ്ണികൃഷ്ണൻ, മന്ത്രി പി. തിലോത്തമൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ദീപാഞ്ജലി | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര ആളൊഴിഞ്ഞ വലിയാനവട്ടത്തെത്തുന്നു. മകരവിളക്കിനു പതിനായിരങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തമ്പടിച്ചിരുന്ന സ്ഥലമാണിത് | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര... പമ്പയാറ്റിലെ പാറക്കൂട്ടം കടന്ന് ഒലിയമ്പുഴയിലേക്ക് എത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പമ്പ കടന്നു... ശബരിമലയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര അട്ടത്തോടിനു താഴെ കുരുമ്പുൻമൂഴിൽ പമ്പയാർ കടക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോവിഡ് വാക്സിൻ കൽപ്പറ്റ വാക്സിൻ സ്റ്റോറിൽ എത്തിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി.രാജ് \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഡെപ്യൂട്ടി മേയർ മുസാഫർ അഹമദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് അളകാപുരിയിൽ നടന്ന പ്രേംനസീർ അനുസ്മരണം വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
മലപ്പുറം ജില്ലാ പോലീസ് തയ്യാറാക്കിയ കവിതാസമാഹാരം 'അതിജീവനം' ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം ജസ്ഫർ കോട്ടക്കുന്നിന് നൽകി പ്രകാശനം ചെയ്തപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
വാക്സിൻ റെഡി... മലപ്പുറം ജില്ലയിലെ ആദ്യഘട്ട വിതരണത്തിനായുള്ള കോവിഡ് വാക്സിനുകൾ കളക്ടറേറ്റിലെ ജില്ലാ വാക്സിൻ ആൻഡ് ഫാമിലി വെൽഫെയർ സ്റ്റോറിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മാലിന്യനീക്കം... കോട്ടയ്ക്കൽ പുത്തൂർ-ചെനയ്ക്കൽ ബൈപാസ് റോഡിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന നഗരസഭാ ജീവനക്കാർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മഴവെള്ളമല്ലിത്., കുടിവെള്ളം... കോട്ടയ്ക്കൽ കോട്ടപ്പടി-തോക്കാംപാറ റോഡിൽ ശിവക്ഷേത്രത്തിന് മുൻവശം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കൊടും കുറ്റവാളി വടിവാൾ വിനീതിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
സംയുക്ത കർഷക സമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തുന്ന ഐക്യദാർഢ്യ സത്യാഗ്രഹ പന്തലിൽ കെ.ഇ.ഇസ്മയിൽ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ജില്ലയ്ക്ക് ആദ്യ ഘട്ടത്തിൽ അനുവദിച്ച കോവിഡ് വാക്സിൻ പ്രത്യേക ശീതീകരണ സംവിധാനമുള്ള ഇൻസുലേറ്റഡ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്ന ശേഷം പ്രധാനസംഭരണ കേന്ദ്രമായ കൊല്ലം ജില്ലാ നഴ്സിംഗ് സ്കൂളിലേക്ക് പോലീസ് കാവലിൽ മാറ്റുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കണ്ണൂരിൽ വ്യാഴാഴ്ച ഉച്ചയോടെ കോവിഡ് വാക്സിൻ എത്തിച്ചപ്പോൾ. കണ്ണൂർ കക്കാടിലെ കെ.എം.എസ്.എൽ. വെയർഹൗസിലാണ് വിവിധ വിതരണ കേന്ദ്രങ്ങളിലേക്കുള്ള വാക്സിൻ സൂക്ഷിച്ചിരിക്കുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂരിൽ വ്യാഴാഴ്ച ഉച്ചയോടെ കോവിഡ് വാക്സിൻ എത്തിച്ചപ്പോൾ. കണ്ണൂർ കക്കാടിലെ കെ.എം.എസ്.എൽ. വെയർഹൗസിലാണ് വിവിധ വിതരണ കേന്ദ്രങ്ങളിലേക്കുള്ള വാക്സിൻ സൂക്ഷിച്ചിരിക്കുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് കണ്ണൂർ റൈഡ്കോ ആസ്ഥാനത്തു നടത്തിയ ധർണ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സന്നിധാനത്തെ അന്നദാന മണ്ഡപം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ഹരിവരാസന പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭക്തിഗാന ഗായകൻ വീരമണി രാജുവിന് നൽകുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
സന്നിധാനത്തേക്ക് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്റെ പ്രതിബിംബം കൊടിമരച്ചുവട്ടിലെ മഴവെള്ളത്തിൽ പതിഞ്ഞപ്പോൾ. മൂടൽ മഞ്ഞും ചാറ്റൽ മഴയുമുള്ള കാലാവസ്ഥയാണ് സന്നിധാനത്ത് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി സന്നിധാനം പൂക്കൾകൊണ്ട് അലങ്കരിച്ചപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കോവിഡിന് ഓടിയ ടാക്സി വാഹനങ്ങളുടെ വാടക നൽകണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ ആലപ്പുഴ ഡി.എം.ഒ. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഷഫീഖിന്റെ മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ പുറത്ത് പോലീസിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
പൊരുതുന്ന കര്ഷകര്ക്ക് ഐക്യദാര്ഢ്യവുമായി കൊച്ചിയില് ഭിന്നശേഷി കൂട്ടായ്മ നടത്തിയ സമര സദസ്സ് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര് \ മാതൃഭൂമി
പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഷഫീഖിന്റെ മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ പുറത്ത് പോലീസിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഷഫീഖിന്റെ മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ പുറത്ത് പോലീസിനെതിരെ പ്രതിഷേധിക്കാനായി കാത്തു നിൽക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
ജില്ലയിൽ വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിൻ ബുധനാഴ്ച രാത്രി പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിച്ചപ്പോൾ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പ്രത്യേക കവചിത വാഹനത്തിൽ എത്തിച്ച വാക്സിൻ അടങ്ങിയ പെട്ടികൾ ജില്ലാ മെഡിക്കൽ ഓഫീസിനോടു ചേർന്ന റീജിയണൽ വാക്സിൻ സ്റ്റോറേജിലേക്കു മാറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ചലച്ചിത്ര അക്കാദമിയിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച അക്കാദമി ചെയർമാൻ കമൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ കമലിന്റെ കോലം കത്തിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി