തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥാപിച്ച ഹെലികോപ്റ്റർ വിവാദമായതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശില്പി കാനായി കുഞ്ഞിരാമനുമായി സംസാരിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
രാമക്ഷേത്ര നിർമാണ പ്രവർത്തനം കൊല്ലം ജില്ലയിൽ സംയോജിപ്പിക്കാനായി രൂപീകരിച്ച "ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണ ധനസംഗ്രഹ സമിതി" യുടെ ആദ്യ യോഗത്തിൽ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മലപ്പുറം ഡി.സി.സി. ഓഫീസിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം നഗരസഭയിൽ സ്ഥിരസമിതി അദ്ധ്യക്ഷൻമാരായി തിരഞ്ഞെടുക്കപ്പെട്ട സിദ്ധീഖ് നൂറേങ്ങൽ, പി.കെ.അബ്ദുൽ ഹക്കീം, പി.കെ.സക്കീർ ഹുസൈൻ, ഫൗസിയ കുഞ്ഞിപ്പു, മറിയുമ്മ ശരീഫ്, സി.പി. ആയിശാബി എന്നിവർ നഗരസഭാദ്ധ്യക്ഷൻ മുജീബ് കാടേരിയോടൊപ്പം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായി തിരഞ്ഞെടുക്കപ്പെട്ട ആലിപ്പറ്റ ജമീല,സറീന ഹസീബ്, നസീബ അസീസ് എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം എന്നിവരുടെ കൂടെ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
വാല്‍പ്പാറ സിരികുണ്ട എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ പ്രസവിച്ച കാട്ടാനയും കുഞ്ഞും | ഫോട്ടോ: മാതൃഭൂമി
മഴയില്‍ വെള്ളം കയറി നശിച്ച കോഴിക്കോട് രാമനാട്ടുകര മാളീരിത്താഴം നെല്‍പ്പാടത്ത് കര്ഷകന് തോട്ടോളി ചിന്നന് | ഫോട്ടോ: മാതൃഭൂമി
മഴയില്‍ നെല്‍കൃഷി വെള്ളത്തിലായ കോഴിക്കോട് വേളം പഞ്ചായത്തിലെ പാവുള്ളാട്ട് പാടശേഖരം | ഫോട്ടോ: മാതൃഭൂമി
ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോവിഡ് രോഗം ഭേദമായ സേനാംഗങ്ങൾക്കായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ആരോഗ്യ വകുപ്പിന്റെയും എൻ.എസ് ആശുപത്രിയുടെയും സഹകരണത്തോടെ കൊല്ലം പോലീസ് ആശുപത്രിയിൽ സംഘടിപ്പിച്ച പ്രത്യേക മെഡിക്കൽ ക്യാമ്പിൽ പോലീസ് ഉദ്യോഗസ്ഥനെ പരിശോധിക്കുന്ന മെഡിക്കൽ സംഘം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി. പ്രസിഡൻ്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കേരള സ്റ്റേറ്റ് ഇന്റസ്ട്രീസ് ആൻറ് കോമേഴ്സ് വെൽഫെയർ അസോസിയേഷൻ ഫോർ എസ്.സി, എസ്.ടി യുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഹയർ സെക്കന്ററിയിലെ നിയമന നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഹയർ സെക്കന്ററി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഹയർ സെക്കന്ററി ഡയറക്ടറേറ്റിലേക്ക് നടന്ന മാർച്ച് | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച നടന്ന സത്യഗ്രഹ സമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. അൻവർ സാദത്ത് എം.എൽ.എ, തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത, മുൻ മന്ത്രി ടി.യു.കുരുവിള തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മാതൃഭൂമി - വി ഗാർഡ് തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികളായ പി.കെ. സെലിമിനും പി.പി.ഷിനോജിനും കണ്ണൂരിൽ വി ഗാർഡ് പ്രതിനിധികളായ ജോൺ ജോസഫും ടി. ദീപക്കും സമ്മാനം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
തൊടുപുഴ നെടിയശാല കവലയ്ക്ക് സമീപമുള്ള റോഡരികിലെ കുഴിയാണിത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരെത്തിയെങ്കിലും കുഴിക്ക് തൊട്ടടുത്തായി പൈപ്പ് പൊട്ടിയെന്ന കാരണത്താല്‍ പണി നടത്തി പോയതല്ലാതെ നേരായ രീതിയില്‍ കുഴി മൂടി കോണ്‍ക്രീറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. രാപകല്‍ ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന സ്ഥലമായിട്ടും അധികാരികള്‍ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം | ഫോട്ടോ: മാതൃഭൂമി
കർഷകസമരത്തിൽ പങ്കെടുക്കാൻ പോകുന്ന കേരള കർഷക സംഘം പ്രവർത്തകരുടെ യാത്ര ഉദ്ഘാടനം ചെയ്ത ദേശീയ ഉപാധ്യക്ഷൻ എസ്.രാമചന്ദ്രൻ പിള്ള യാത്രികരോടും നേതാക്കളോടുമൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കോട്ടയം മലയില്‍ പുതുവല്‍ നന്ദന്വിളയില് കെ.പാല്‍രാജിന്റെ പുരയിടത്തിലുണ്ടായ കാച്ചില്. നാലര അടി നീളവും 32.5 കിലോ തൂക്കവുമുണ്ട്.
ദുരിതമീ കാലം... മണ്‍പാത്രങ്ങളും മറ്റും തന്റെ കൊച്ചുപെട്ടിക്കടയില് കച്ചവടം നടത്തിവരികയായിരുന്നു ഇവര്‍. കോവിഡ് മഹാമാരിയുടെ വരവോടെ അന്നന്നത്തെ കാര്യങ്ങള്‍ തള്ളിനീക്കാന്പോലുമുള്ള കച്ചവടം നടക്കാതായി. ചീത്ത കാലം മാറി നല്ലൊരു കാലം വരുമെന്ന പ്രതീക്ഷ കൈവിടാതെ തൊടുപുഴ അമ്പലം ബൈപ്പാസ് റോഡരികില്‍ മണ്‍പാത്രങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുകയാണിവര്‍ | ഫോട്ടോ: അജേഷ് ഇടവെട്ടി
എറണാകുളം മരടിലെ പൊളിച്ചുനീക്കിയ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മുളച്ച ചെടി പൂവിട്ടപ്പോള്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന് \ മാതൃഭൂമി
മലര്‍ത്തിയടിക്കാന്‍... കാര്‍ഷികനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപുരില്‍ നടത്തുന്ന സമരത്തില്‍ പ്രദര്‍ശന ഗുസ്തി മത്സരം നടത്തിയപ്പോള്‍ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ഇരിപ്പിടം നിറയണം... മനവും........ കൊല്ലം ചിന്നക്കടയിൽ ഉഷ തീയേറ്ററിൽ ഇരിപ്പിടങ്ങളിലെ പൊടികളും മറ്റും വൃത്തിയാക്കുന്ന മാനേജർ ഫിറോസ്. തീയേറ്ററുകൾ അടച്ചിട്ടിട്ട് ഒരു വർഷത്തിലേക്കെത്തുമ്പോൾ ഉടൻ തന്നെ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരെല്ലാം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടിനാട്ടിയ സംഭവത്തെ തുടർന്ന് കെട്ടിയ കൊടി അഴിച്ചുമാറ്റുന്ന പോലീസുദ്യോഗസ്ഥർ
പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടിനാട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
പ്രീ പ്രൈമറി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ഡി. ഡി. ഇ. ഓഫീസ് മാർച്ച് കെ. പി. സി. സി. ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി അധ്യാപകർ കണ്ണൂർ ഡി.ഡി.ഇ ഓഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ജീവിതയാത്ര... അടുക്കളകൾ യന്ത്രങ്ങൾ കീഴടക്കിയതോടെ അരകല്ലും, ഉരലുമെല്ലാം ഓർമ്മകളായി. കല്ലുകൊത്തുകാരും. ഒരു കാലത്ത് നാട്ടുവഴികളിലെല്ലാം ഇവരുടെ ശബ്ദം മുഴങ്ങിയിരുന്നു. കല്ലുകൊത്താൻ നടക്കുന്ന വയോധികനും, കച്ചവടത്തിനായി തിരിക തലയിൽ വച്ചു നീങ്ങുന്ന സ്ത്രീയും. ആലപ്പുഴ കല്ലുപാലത്തിന്നു സമീപത്തു നിന്നുള്ള കാഴ്ച | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർക്ക് യാത്രവേളയിൽ കഴിക്കാനുള്ള ഉണക്ക പഴങ്ങൾ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കു പോകുന്ന കർഷക സംഘത്തോടൊപ്പം അഖിലേന്ത്യാ കിസാൻ സഭ അധ്യക്ഷൻ എസ്. രാമചന്ദ്രൻ പിള്ളയും മറ്റു നേതാക്കളും | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
ഡൽഹിയിലേക്കള്ള കർഷകരുടെ യാത്ര കണ്ണൂരിൽ അഖിലേന്ത്യാ കിസാൻ സഭ അധ്യക്ഷൻ എസ്. രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
അഖിലേന്ത്യ കിസാൻ സഭയുടെ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള കർഷകയാത്രയിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
അഖിലേന്ത്യ കിസാൻ സഭയുടെ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള കർഷകയാത്ര സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
ഡൽഹിയിൽ കർഷകസമരത്തിൽ പങ്കെടുക്കാൻ കൊല്ലത്ത് നിന്നും പോകുന്ന സമര വോളന്റിയർമാരെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ യാത്രയാക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
സെക്രട്ടറി സംഗമം........... കോഴിക്കോട്ട് എസ്.എഫ്.ഐ. മുൻ ജില്ലാകമ്മിറ്റി ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എഫ്.ഐ.മുൻ സംസ്ഥാന സെക്രട്ടറി കൂടെയായ മുൻ എം.പി എം.ബി.രാജേഷ് പ്രഥമസംസ്ഥാന സെക്രട്ടറി സി.പി.അബൂബക്കറുമായി കുശലം പങ്കുവെക്കുന്നു. പ്രഥമ കോഴിക്കോട് ജില്ലാസെക്രട്ടറി അഡ്വ.കെ.ജയരാജ്, മുൻ സംസ്ഥാന സെക്രട്ടറി കൂടെയായ എ.പ്രദീപ്കുമാർ എം.എൽ.എ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മലപ്പുറം കരുളായി കൊളങ്ങര ബാപ്പൂട്ടി ഹാജിയുടെ കണ്ടത്തിൽ നടന്ന കാളപ്പൂട്ട് മത്സരം. മത്സരത്തിൽ കുരുണിയൻ മോൻ ഒതുക്കുങ്ങൽ ഒന്നാം സ്ഥാനം നേടി | ഫോട്ടോ: ജി.ആർ. രാഹുൽ \ മാതൃഭൂമി