ഡൽഹിയിൽ കർഷകസമരത്തിൽ പങ്കെടുക്കാൻ കൊല്ലത്ത് നിന്നും പോകുന്ന സമര വോളന്റിയർമാരെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ യാത്രയാക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
സെക്രട്ടറി സംഗമം........... കോഴിക്കോട്ട് എസ്.എഫ്.ഐ. മുൻ ജില്ലാകമ്മിറ്റി ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എഫ്.ഐ.മുൻ സംസ്ഥാന സെക്രട്ടറി കൂടെയായ മുൻ എം.പി എം.ബി.രാജേഷ് പ്രഥമസംസ്ഥാന സെക്രട്ടറി സി.പി.അബൂബക്കറുമായി കുശലം പങ്കുവെക്കുന്നു. പ്രഥമ കോഴിക്കോട് ജില്ലാസെക്രട്ടറി അഡ്വ.കെ.ജയരാജ്, മുൻ സംസ്ഥാന സെക്രട്ടറി കൂടെയായ എ.പ്രദീപ്കുമാർ എം.എൽ.എ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മലപ്പുറം കരുളായി കൊളങ്ങര ബാപ്പൂട്ടി ഹാജിയുടെ കണ്ടത്തിൽ നടന്ന കാളപ്പൂട്ട് മത്സരം. മത്സരത്തിൽ കുരുണിയൻ മോൻ ഒതുക്കുങ്ങൽ ഒന്നാം സ്ഥാനം നേടി | ഫോട്ടോ: ജി.ആർ. രാഹുൽ \ മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഞായറാഴ്ച തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പള്ളിയുടെ മാതൃക പ്രദർശിപ്പിച്ച് നടന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കോവിഡ് മഹാമാരിക്ക് ശേഷം തീയേറ്ററുകൾ തുറക്കുന്നതിന് മുന്നോടിയായി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ പ്രദർശിപ്പിച്ചപ്പോൾ സിനിമ കാണുന്ന പ്രേക്ഷകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് തളി ശിവക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന മഹാരുദ്രയജ്ഞത്തിന്റെ ബ്രോഷ്വർ സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ രാമവർമ്മ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എം പി ക്ക് നൽകി പ്രകാശനം ചെയ്യുന്നു. മനോജ് കുമാർ, പാട്ടം കൃഷ്ണൻ നമ്പൂതിരി, ടി.എം ബാലകൃഷ്ണൻ ഏറാടി, ഗോവിന്ദ് ചന്ദ്രശേഖർ, പടിയേരി ഗോപാലകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് പൗരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യറാലി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് പൗരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ഐക്യദാർഢ്യറാലി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ഭീമ സംഘടിപ്പിച്ച സൂപ്പർ സർപ്രൈസ് വിജയികൾക്കുള്ള സമ്മാനദാനം കോഴിക്കോട്ട് നടന്ന ചടങ്ങിൽ നിർവഹിച്ച ശേഷം വിജയികളോടൊപ്പം മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രൻ, ഭീമ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ബി.ഗിരിരാജൻ, ഡയറക്റ്റർ എസ്. ഋഷികേശ് ഉപാധ്യായ എന്നിവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
പി.ടി.മോഹനകൃഷ്ണൻ അനുസ്മരണം മലപ്പുറത്ത് എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോൽസവം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തശേഷം സ്റ്റാളുകൾ സന്ദർശിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കടവന്ത്ര ഭാഗത്തുനിന്നും വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കും, തൃപ്പുണിത്തുറ ഭാഗത്തേക്കും പോകുവാനായി മേൽപ്പാലത്തിന് താഴെയുണ്ടാക്കിയ വഴി പോലീസ് അടച്ചു. ഇനി ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടതു ഭാഗത്തുകൂടി വൈറ്റില അണ്ടർ പാസ്സുവഴി വേണം പോകുവാൻ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
വേനല്‍പ്പൂക്കള്‍.... വേനലെത്തിയതോടെ ജലനിരപ്പ് കുറഞ്ഞ പാലക്കാട് യാക്കരപ്പുഴയില്‍ പൂത്തുനില്ക്കുന്ന പോളപ്പൂക്കള്‍. ഇരതേടിയെത്തിയ പക്ഷിയേയും കാണാം | ഫോട്ടോ: മാതൃഭൂമി
ചികിത്സയ്ക്ക് 'കളമൊരുക്കി'... പാലക്കാട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ അവസാനവട്ട പണികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി ചായം പൂശുന്ന തൊഴിലാളി | ഫോട്ടോ: പി.പി. രതീഷ്
ഗുരുവായൂര്‍ തൈക്കാട് സ്വദേശി സുനില്‍ ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗിച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ മോഡല്‍ മായ അഭിജിത്ത് | ഫോട്ടോ: മാതൃഭൂമി
കുതിരാനില്‍ ശനിയാഴ്ച പുലര്‍ച്ചെ നിയന്ത്രണംവിട്ട് റോഡില്‍ നിന്ന് ഇറങ്ങിയ ചരക്കുലോറി | ഫോട്ടോ: മാതൃഭൂമി
വീണ്ടും അലര്‍ട്ട്.... മഴ എന്നും ഒരനുഭവമാണ്. എന്നാല്‍, കാലം തെറ്റിവന്ന മഴ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും പലരീതിയിലാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പിന്നെയും ഉരുണ്ടുകൂടി മറ്റൊരു മഴയുമായെത്തിയ കാര്‍മേഘങ്ങള്‍. തൊടുപുഴ മലങ്കര ഡാമില്‍ നിന്നൊരു കാഴ്ച | ഫോട്ടോ: എം.വി. സിനോജ് \ മാതൃഭൂമി
അക്കാലം ഓര്‍ക്കുമ്പോള്‍... തൊടുപുഴ മുട്ടം മലങ്കര ജലാശയത്തിന്റെ ഭാഗമായ കുടയത്തൂരില്‍ ജലനിരപ്പുയര്ന്നുകിടക്കുന്നിടത്ത് പാലത്തിന് താഴെയായി തലയുയര്‍ത്തിനില്‍ക്കുന്നൊരു കിണറുണ്ട്. 74 കാലഘട്ടത്തില്‍ ഡാമിന്റെ ജോലികള്‍ നടക്കുമ്പോള്‍ ഏറ്റെടുത്ത സ്ഥലമാണിവിടം. താമസക്കാരെ ഒഴിപ്പിച്ച് വീടുകളെല്ലാം പൊളിച്ചെങ്കിലും കിണര്‍ മാത്രം അങ്ങനെതന്നെ നിലനിര്‍ത്തിയതായി പറയപ്പെടുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള് നിറകുടമായി നില്‍ക്കുകയാണ്, കാലങ്ങളുടെ കഥ പറയുന്ന ഈ കിണര്‍ | ഫോട്ടോ: അജേഷ് ഇടവെട്ടി
കോഴിക്കോട് തൊട്ടില്‍പ്പാലം പൊയിലോംചാലില്‍ സെയ്ന്റ് ജൂഡ് പള്ളിമുറ്റത്ത് നിര്‍മിച്ച ശില്പത്തിനരികെ ശില്പി ടോമി തേരകവും മക്കളും
ശനിയാഴ്ച ഉദ്ഘാടനം ചെയ്ത എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ആകാശദൃശ്യം | ഫോട്ടോ: വി.എസ്. ഷൈന്‍
കോവിഡ് കാലവും മൂപ്പനായിരുന്ന പി.കെ. കരിയന്റെ വിയോഗവും തീര്‍ത്ത സങ്കടങ്ങള്‍ പിന്നിട്ട് മാസങ്ങള്‍ക്കുശേഷം ഗദ്ദികയുമായി വയനാട് മേപ്പാടിയിലെ വേദിയില്‍ സ്ത്രീവേഷം കെട്ടിയ കലാകാരന്മാര് | ഫോട്ടോ: മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയില്‍ പു.ക.സയുടെ നേതൃത്വത്തില്‍ കലാകാരന്മാര് വലിയ കാന്‍വാസില്‍ ചിത്രം വരയ്ക്കുന്നു | ഫോട്ടോ: സി.ബിജു\ മാതൃഭൂമി
കണ്ണൂരിലെ നവീകരിച്ച ടെന്നീസ് കോര്‍ട്ട് മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച അനുമോദന യോഗം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കോട്ടയം നാഗമ്പടം പാലത്തില്‍നിന്നും ശനിയാഴ്ച രാത്രി ഒരാള്‍ ചാടിയെന്ന സംശയത്തില്‍ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു. പാലത്തില്‍നിന്നും അജ്ഞാത ബാഗ് ലഭിച്ചതിനെ തുടര്‍ന്നാണ് സംശയമുയര്‍ന്നത് | ഫോട്ടോ: ഇ.വി. രാഗേഷ്\ മാതൃഭൂമി
പാലക്കാട് നടന്ന എന്‍.സി.പി. ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണയോഗം മന്ത്രി എ. കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : അരുണ്‍ കൃഷ്ണന്‍കുട്ടി\ മാതൃഭൂമി
കണ്ണൂര്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായനാ മത്സരം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ദാനച്ചടങ്ങിൽ മികച്ച സംവിധായകനടക്കം നാല് പുരസ്കാരം നേടിയ സുജിത്ത് സഹദേവിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിക്കുന്നു. മികച്ച ബാലതാരം ലെസ്വിൻ ഉല്ലാസ്, മികച്ച നടി കവിത നായർ നന്ദൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സി.എച്ച്. ഹരിദാസ് അനുസ്മരണ സമ്മേളനം എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി