ഭിന്നശേഷിക്കാരെ അടുത്തറിയാം, ഈ കലണ്ടറിലൂടെ
ഭിന്നശേഷിക്കാരെക്കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്ത കലണ്ടറുമായി സക്ഷമ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്.രാമചന്ദ്രന് ഫോട്ടോ: കൃഷ്ണകൃപ /മാതൃഭൂമി
യാക്കോബായ സഭയുടെ അവകാശ സംരക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ചൊവ്വാഴ്ച് രാത്രി തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ മെഴുകുതിരികൾ തെളിച്ച് നടത്തിയ പ്രതിഷേധ ജ്വാലയിൽ നിന്ന്. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
2019-ലെ രാജാ രവിവർമ്മ പുരസ്കാരം തിരുവനന്തപുരത്ത് ചിത്രകാരൻ ബി.ഡി.ദത്തന് വി.കെ.പ്രശാന്ത് എം.എൽ.എ നൽകുന്നു.സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്,കവി പ്രഭാവർമ തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
കോൾഡ് മില്ലിങ് ടാറിങ് പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിനു സമീപം നിന്നുമുള്ള കാഴ്ച. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സമ്പർക്കാകലം .... സാമൂഹിക അകലം പാലിച്ചു കൊറോണയെ നേരിടുന്ന കാലമൊക്കെ കാറ്റിൽ പറന്നു കഴിഞ്ഞു. ജനിതക മാറ്റം വന്ന പുതിയ കോവിഡ് വാഹകർ നാട്ടിലെത്തിയെങ്കിലും ഒട്ടും ശ്രദ്ധയില്ലാതെ തിക്കിലും തിരക്കിലുമുള്ള ബസ് യാത്രകളും പതിവ് കാഴ്ചകളാകുന്നു. കണ്ണൂർ നഗരത്തിൽ നിന്നുമുള്ള കാഴ്ച.| ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം കുന്നുമ്മലില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയില്‍ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കായലിന്റെ കനിവ് ...
കൊല്ലം അഷ്ടമുടികായലിൽ നിന്ന് പിടിച്ച മത്സ്യം വിൽക്കാനൊരുക്കുകയാണിവർ.കാലാവസ്ഥാ വ്യതിയാനവും മാലിന്യ പ്രശ്നങ്ങളും കായലിലെ മത്സ്യസമ്പത്തിനെ കാര്യമായി കുറയ്ക്കുന്നതായി ഇവർ പരാതിപ്പെടുന്നു. വേലിയേറ്റത്തിൽ പൊറുതിമുട്ടുന്ന സെന്റ് തോമസ് തുരുത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ. / മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിഡ്സണ്‍ കോര്‍ണറില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സുധീര്‍ പറമ്പില്‍ അവതരിപ്പിച്ച തെരുവു നാടകം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന കോ-ഓഡിനേറ്റർ പി.വി. രജിമോൻ ഉത്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ചൊവ്വാഴ്ച ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാജമന്നാര്‍ സാലായില് വെള്ളം കയറി. | ഫോട്ടോ: രമേശ് വി.വി. / മാതൃഭൂമി
ചൊവ്വാഴ്ച ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാജമന്നാര്‍ സാലായില് വെള്ളം കയറി. | ഫോട്ടോ: രമേശ് വി.വി. / മാതൃഭൂമി
ചൊവ്വാഴ്ച ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാജമന്നാര്‍ സാലായില് വെള്ളം കയറി. | ഫോട്ടോ: രമേശ് വി.വി. / മാതൃഭൂമി
ചെന്നൈയില്‍ മഴ തുടരുന്നതിനാല്‍, ചെമ്പറമ്പാക്കം റെഡ് ഹില്‍സ് റിസര്‍വോയറുകളുടെ ഷട്ടറുകള്‍ വീണ്ടും തുറക്കും | ഫോട്ടോ: രമേശ് വി.വി. / മാതൃഭൂമി
വേലിയേറ്റത്തെ തുടർന്ന് പി ആൻറ് ടി കോളനിയിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: മുരളികൃഷ്ണൻ ബി. / മാതൃഭൂമി
സിനിമ തീയേറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിപ്പിടങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നു | ഫോട്ടോ: മുരളികൃഷ്ണൻ ബി. / മാതൃഭൂമി
സിനിമ തീയേറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിപ്പിടങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നു | ഫോട്ടോ: മുരളികൃഷ്ണൻ ബി. / മാതൃഭൂമി
അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ജി ഹരികൃഷ്ണൻ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നതിനായി എത്തിയപ്പോൾ. | ഫോട്ടോ: മുരളികൃഷ്ണൻ ബി. / മാതൃഭൂമി
ചാക്ക ഓൾ സെയിന്റ്സ് കോളേജിൽ എത്തിയ മേയർ ആര്യ രാജേന്ദ്രൻ അധ്യാപകരോടൊപ്പം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
തളിക്കുളം തമ്പാൻ കടവിൽ കടലിൽ കുടുങ്ങിയ മത്സ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ | ഫോട്ടോ: ഫിലിപ്പ് ജേക്കബ് / മാതൃഭൂമി
ശബരിമല സന്നിധാനത്തെ നടപ്പന്ഥലില് ദര്‍ശനത്തിനായി കാത്തുനില്ക്കുന്ന അയ്യപ്പഭക്തര്‍ | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
ശബരിമല സന്നിധാനത്തെ നടപ്പന്ഥലില് ദര്‍ശനത്തിനായി കാത്തുനില്ക്കുന്ന അയ്യപ്പഭക്തര്‍ | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
ആറളം ഗവ ഹൈസ്കൂളിൽ അദ്ധ്യാപകരേയും ജീവനക്കാരേയും നിയമിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കണ്ണൂർഡി ഡി.ഇ.ഓഫീസ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: സുനിൽ കുമാർ സി. / മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല മൈക്രോ ബയോളജി, ബയോ ടെക്നോളജി വിഭാഗങ്ങൾക്ക് കാൻസർ പ്രതിരോധ എൻസൈം വികസിപ്പിച്ചതിന് ലഭിച്ച യു.എസ്. പേറ്റന്റ് ഡോ. എ. സാബു വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന് കൈമാറുന്നു | ഫോട്ടോ: സുനിൽ കുമാർ സി. / മാതൃഭൂമി
കോർപ്പറേഷൻ-നന്ദൻകോട് റോഡിൽ കലുങ്ക് നിർമ്മാണത്തിനായി റോഡ് കുഴിക്കുന്നു.ഇതു വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ചൊവ്വാഴ്ച് നടന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം പൗലോസ് മാർ ഐറിയേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.യൂഹാനോൻ മാർ മീലിത്തിയോസ് മെത്രാപ്പോലീത്ത,തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സമീപം.| ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
കവി നീലംപേരൂർ മധുസൂദനൻ നായരുടെ മൃതദേഹം സംസ്കരിക്കുന്നതിനായി തിരുവനന്തപുരം ശാന്തികവാടത്തിൽ കൊണ്ടുവന്നപ്പോൾ പോലീസ് അന്തിമോപചാരം അർപ്പിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
കണ്മുന്നില് അയ്യന്...
ശബരിമല സന്നിധാനത്ത് തൊഴുന്ന അയ്യപ്പഭക്തന്| ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
കോവിഡ്നിരീക്ഷണത്തിലായിരുന്ന ശബരിമല ക്ഷേത്രം മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറക്കുന്നു. തിങ്കളാഴ്ച സന്നിധാനത്ത് നടന്ന കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായതിനാലാണ് മേല്‍ശാന്തി പൂജ ചെയ്യാനായി എത്തിയത്. | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ നിന്നും കാണാതായ വരെ തിരയാനായി മത്സ്വത്തൊഴിലാളികൾ വള്ളമിറക്കുന്നു | ഫോട്ടോ: ഫിലിപ്പ് ജേക്കബ് / മാതൃഭൂമി
പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴ കരുവാറ്റ എസ്.എൻ.കടവിൽ താറാവുകളെ കത്തിക്കുന്നു | ഫോട്ടോ: വി പി ഉല്ലാസ് / മാതൃഭൂമി
പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴ കരുവാറ്റ എസ്.എൻ.കടവിൽ താറാവുകളെ കത്തിക്കാനുള്ള ഒരുക്കം | ഫോട്ടോ: വി പി ഉല്ലാസ് / മാതൃഭൂമി
പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴ കരുവാറ്റ എസ്.എൻ.കടവിൽ താറാവുകളെ കത്തിക്കാനുള്ള ഒരുക്കം | ഫോട്ടോ: വി പി ഉല്ലാസ് / മാതൃഭൂമി
സംയുക്ത കർഷക സമരസമിതി കണ്ണൂരിൽ നടത്തുന്ന ഉപവാസം സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ / മാതൃഭൂമി
കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടപ്പിച്ച് ഐഎൻടിയുസി കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഡിസിസി സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐഎൻടിയുസി നടത്തിയ രാജ്ഭവൻ മാർച്ച് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം നീണ്ടൂരില്‍ താറാവുകളെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മസേന രംഗത്ത് | ഫോട്ടോ : ജി ശിവപ്രസാദ് / മാതൃഭൂമി
പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം നീണ്ടൂരില്‍ താറാവുകളെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മസേന രംഗത്ത് | ഫോട്ടോ : ജി ശിവപ്രസാദ് / മാതൃഭൂമി
പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം നീണ്ടൂരില്‍ താറാവുകളെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മസേന രംഗത്ത് | ഫോട്ടോ : ജി ശിവപ്രസാദ് / മാതൃഭൂമി
കോഴിക്കോട് നടന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സത്യപ്രതിജ്ഞാചടങ്ങ് മന്ത്രി കടന്നപ്പള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാജന് വി നമ്പ്യാര്‍
ഗെയ്ൽ പദ്ധതി പ്രധാന മന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി എസ് ഷൈൻ / മാതൃഭൂമി
തുറന്നിടത്ത്... കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കോളേജുകൾ തുറന്നപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ക്യാമ്പസിലെ മരത്തണലിൽ ക്ളാസുകൾ നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവീകരണത്തിനുള്ള ധാരണാ പത്രത്തിനു അംഗീകാരം നൽകിയ നഗരസഭ ഭരണ സമിതിയെ അഭിനന്ദിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ പന്ത് സമ്മാനിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി