തുറന്നിടത്ത്... കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കോളേജുകൾ തുറന്നപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ക്യാമ്പസിലെ മരത്തണലിൽ ക്ളാസുകൾ നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവീകരണത്തിനുള്ള ധാരണാ പത്രത്തിനു അംഗീകാരം നൽകിയ നഗരസഭ ഭരണ സമിതിയെ അഭിനന്ദിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ പന്ത് സമ്മാനിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
മുന്നൂറ് ദിവസം പിന്നിട്ട പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ പ്രത്യേക കൊറോണ സെൽ വോളന്റിയേഴ്സ് ടീം അംഗങ്ങളെ ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ജലം അമൂല്യമാണ് ... കണ്ണൂർ തുളിച്ചേരി വയൽ റോഡിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതു കണ്ട യുവാവ് ചെറുമരക്കമ്പ് തിരുകി വെച്ചു ചോർച്ച നിർത്താനുള്ള ശ്രമത്തിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ കക്കാട് എൻ.ടി.സി. മില്ലിൽ നിന്നും ജോലി കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന തൊഴിലാളികൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരിലെ റിലയൻസ് മാളിലേക്കു സി.ഐ.ടി.യു. പ്രവർത്തകർ നടത്തിയ മാർച്ച് സി. കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂരിലെ ആദ്യ പോലീസ് കമ്മീഷണറായി ആർ. ഇളങ്കോ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയിൽ നിന്ന് ചുമതലയേൽക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കോട്ടയം നീണ്ടൂരിലെ പതിനാലാം വാർഡിലെ താറാവ് ഫാമുകളിൽ നിന്ന്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ പക്ഷിപ്പനി ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി. യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രത്തിൽ നിന്നും നിരീക്ഷകരായിയെത്തിയ എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ‚ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവർക്കൊപ്പം | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
കൊറോണ വ്യാപന ഭീതിയെ തുടർന്ന് അടച്ചിട്ടിരുന്ന കോളേജുകൾ തിങ്കളാഴ്ച തുറന്നപ്പോൾ കുട്ടികളുടെ സന്തോഷ പ്രകടനം. തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ ദ്രോഹിക്കുന്ന മോദി സർക്കാരിന്റെ നയത്തിനെതിരെ സി.ഐ.ടി.യു കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊയിലക്കട റോഡിലെ റിലയൻസ് സൂപ്പർമാർക്കറ്റിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു കൊല്ലം ജില്ലാ ട്രഷറർ എ.എം. ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച് നടന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്ത, തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
അറബി ഭാഷ അവഗണനക്കെതിരെ മൈനോറിറ്റി എജ്യൂക്കേഷൻ റൈറ്റ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ പാളയം പള്ളി ഇമാം വി.പി.സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കരാർ, താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന തൊഴിലാളി അവകാശ സംരക്ഷണ കൂട്ടായ്മ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
സിനിമാ തിയ്യേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി മലപ്പുറം മാട്ടിൽ മാളിനകത്തെ തിയ്യേറ്ററിന്റെ ഇരിപ്പിടങ്ങൾ വൃത്തിയാക്കുന്ന ജീവനക്കാർ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി ഡ്രീംസ് പരിപാടിയിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം എന്നിവർ പങ്കെടുത്തപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കോവിഡിനെത്തുടർന്ന് മാസങ്ങളായി അടച്ചിട്ട കോളേജുകൾ തിങ്കളാഴ്ച തുറന്നപ്പോൾ. മലപ്പുറം ഗവ:കോളേജിൽ നിന്ന് | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കോവിഡിനെത്തുടർന്ന് മാസങ്ങളായി അടച്ചിട്ട കോളേജുകൾ തിങ്കളാഴ്ച തുറന്നപ്പോൾ. മലപ്പുറം ഗവ:കോളേജിൽ നിന്ന് | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ ആനത്തോട് റിസര്‍വോയറില്‍ നീരാടിത്തിമര്ക്കുന്ന കാട്ടാനക്കൂട്ടം | ഫോട്ടോ: മാതൃഭൂമി
കനത്ത മഴപെയ്തശേഷം തണുപ്പകറ്റാനായി തീ കായുന്ന കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാപുരില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: മാതൃഭൂമി
വിടപറയുവതെങ്ങനെ... കുറിച്യാട് റെയ്ഞ്ചിലെ ചെത്തിമറ്റം വനത്തില്‍ കാട്ടാനക്കുട്ടിയുടെ ജഡത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനകള്‍. രാത്രി വൈകിയും ആനകള്‍ കാടുകയറിയിട്ടില്ല | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം എസ് എൻ കോളേജ് പരിസരത്ത് നടത്തിയ ശ്രീകുമാർ രക്തസാക്ഷി ദിനാചരണത്തിൽ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം പബ്ലിക് ലൈബ്രറിയുടെ ശോച്യാവസ്ഥ പരിഹരിക്കണം, തുറന്ന് പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട് ദേശിംഗനാട് എഴുത്തുകൂട്ടം നടത്തിയ നിൽപ്പുസമരം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കോളേജുകൾ തുറന്ന തിങ്കളാഴ്ച കൊല്ലം എസ് എൻ കോളേജിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കോളേജുകൾ തുറന്ന തിങ്കളാഴ്ച കൊല്ലം എസ് എൻ കോളേജിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കോളേജുകൾ തുറന്ന തിങ്കളാഴ്ച കൊല്ലം എസ് എൻ കോളേജിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി തിരുവനന്തപുരം ചാക്കയിലെ ഫയർഫോഴ്സ് കേന്ദ്രത്തിൽ എത്തിയ എ.ഡി.ജി.പി. ബി. സന്ധ്യക്ക് മുൻപിൽ ജീവനക്കാർ ഒരുക്കിയ ഫയർ ഫൈറ്റിംഗ് പ്രദർശനം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി തിരുവനന്തപുരം ചാക്കയിലെ ഫയർഫോഴ്സ് കേന്ദ്രത്തിൽ എത്തിയ എ.ഡി.ജി.പി. ബി. സന്ധ്യക്ക് മുൻപിൽ ജീവനക്കാർ ഒരുക്കിയ ഫയർ ഫൈറ്റിംഗ് പ്രദർശനം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി തിരുവനന്തപുരം ചാക്കയിലെ ഫയർഫോഴ്സ് കേന്ദ്രത്തിൽ എത്തിയ എ.ഡി.ജി.പി. ബി. സന്ധ്യ ഫയർ ഫൈറ്റിംഗ് ഉപകരണങ്ങൾ പരിചയപ്പെടുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കൊറോണ വ്യാപന ഭീതിയെ തുടർന്ന് അടച്ചിട്ടിരുന്ന കോളേജുകൾ തിങ്കളാഴ്ച്ച മുതൽ തുറന്നപ്പോൾ കോളേജിലെത്തിയ കുട്ടികൾ ശരീരോഷ്മാവ് പരിശോധനയ്ക്കും വ്യക്തി വിവരങ്ങൾ രേഖപെടുത്തുന്നതിനുമായി വരി നിൽക്കുന്നു. തിരുവന്തപുരം വിമൺസ് കോളേജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കൊറോണ വ്യാപന ഭീതിയെ തുടർന്ന് അടച്ചിട്ടിരുന്ന കോളേജുകൾ തിങ്കളാഴ്ച്ച മുതൽ തുറന്നപ്പോൾ ക്ളാസ്സിലെത്തിയ കുട്ടികളുടെ സന്തോഷ പ്രകടനം. തിരുവന്തപുരം വിമൺസ് കോളേജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കൊറോണ വ്യാപന ഭീതിയെ തുടർന്ന് അടച്ചിട്ടിരുന്ന കോളേജുകൾ തിങ്കളാഴ്ച്ച മുതൽ തുറന്നപ്പോൾ ക്ളാസ്സിലെത്തിയ കുട്ടികളുടെ സന്തോഷ പ്രകടനം. തിരുവന്തപുരം വിമൺസ് കോളേജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ശബരിമല സന്നിധാനത്തെ നടപ്പന്തലിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ശബരിമല സന്നിധാനത്തെ നടപ്പന്തലിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ ക്ലാസിൽ കയറുന്നതിനു മുൻപ് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മുതലാണ് അധ്യയനം ആരംഭിച്ചത് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
തടസ്സങ്ങൾ താണ്ടി.... മുന്നോട്ട് ....
കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന കൊല്ലത്തെ വിനോദ സഞ്ചാര മേഖല ഉണർവിന്റെ പാതയിലാണ്. മൺറോത്തുരുത്തിന്റെ കായൽ സൗന്ദര്യവും ഗ്രാമഭംഗിയും ആസ്വദിക്കാനെത്തിയിരുന്ന വിദേശ സഞ്ചാരികൾ കുറഞ്ഞെങ്കിലും കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളുമാണ് ഇപ്പോൾ വരുന്നവരിലേറെയും. കണ്ടൽ കാടുകൾ കടന്ന് ഇടച്ചാലുകളിലൂടെ ചെറുതോണിയിൽ തടസ്സങ്ങൾ മാറ്റി യാത്ര ചെയ്യുന്ന സഞ്ചാരികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
തെളിനീരിൽ മുന്നോട്ട് ....
കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന കൊല്ലത്തെ വിനോദ സഞ്ചാര മേഖല ഉണർവിന്റെ പാതയിലാണ്. മൺറോത്തുരുത്തിന്റെ കായൽ സൗന്ദര്യവും ഗ്രാമഭംഗിയും ആസ്വദിക്കാനെത്തിയിരുന്ന വിദേശ സഞ്ചാരികൾ കുറഞ്ഞെങ്കിലും കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളുമാണ് ഇപ്പോൾ വരുന്നവരിലേറെയും. കണ്ടൽ കാടുകൾ കടന്ന് ഇടച്ചാലുകളിലൂടെ പ്രകൃതിസൗന്ദര്യം മൊബൈൽ ക്യാമറയിൽ പകർത്തി ചെറുതോണിയിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ബാങ്ക് പ്രൊബേഷണറി ഓഫീസർ പരീക്ഷ ഓൺലൈനായി എഴുതാൻ കണ്ണൂരിലെ പരീക്ഷാകേന്ദ്രത്തിൽ കയറാനായി വരിനിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന് യ.ഡി.എഫ് സ്ഥാനാര്‍ത്ഥി ലാന്‍ഡ ജെയിംസ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
ഹരിത കേരള മിഷന് കോവിഡ് കാലത്ത് നടത്തിയ കൃഷി മത്സരവിജയികള്‍ക്ക് കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ സമ്മാനം നല്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
ബിജെപി സംസ്ഥാന ശിൽപശാല കോഴിക്കോട് സ്നേഹാഞ്ജലിയിൽ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാജൻ വി നമ്പ്യാർ \ മാതൃഭൂമി
കോളേജുകള്‍ തുറന്നപ്പോള്‍ രാവിലെ തന്നെ കോളേജിലെത്തിയ വിദ്യാത്ഥിനികള്‍. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിലെ കാഴ്ച. ഫോട്ടോ: സി സുനില്‍കുമാര്‍
കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് എൻ.എൻ.കക്കാട് സാഹിത്യ പുരസ്ക്കാര ജേതാവ് ആദിത്കൃഷ്ണ ചെമ്പത്ത് മിസോറാം ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ളയ്ക്കും അംഗങ്ങൾക്കുമൊപ്പം | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
ഞായറാഴ്ച വൈകീട്ട് കോഴിക്കോട് മിഠായിത്തെരുവിലെ തിരക്ക് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി