ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നടത്തിയ സമ്മേളനത്തിൻ്റെ ഭാഗമായി കുഴൽമന്ദത്ത് നിന്ന് തുടങ്ങിയ ട്രാക്ടർ സമരത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എ ട്രാക്ടർ ഓടിച്ച് വരുന്നു. കെ.ശബരീനാഥ് എം.എൽ.എ.സമീപം | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
ആലുവ മുട്ടത്തിനു സമീപം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ കയറിയ കാർ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ഗ്ലോബൽ മലയാളി പ്രസ്ക്ലബ് ലോഗോ കോഴിക്കോട്ട് നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എം പി ക്ക് നൽകി മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രകാശനം ചെയ്യുന്നു. ജോർജ് കള്ളിവയൽ, ഡോ ജോർജ് കാക്കനാട്, സണ്ണി മണർകാട്ട് എന്നിവർ സമീപം | ഫോട്ടോ: പി.കൃഷ്ണപ്രദീപ് \ മാതൃഭൂമി
തിരുവനന്തപുരം വേളിയിൽ പ്രവർത്തനം നിർത്തിവെച്ച ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനിക്കുള്ളിൽ ആത്മഹത്യ ചെയ്ത പ്രബുലകുമാറിന്റെ മൃതദേഹം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസിൽ കയറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രകാരന്മാരായ സണ്ണി മാനന്തവാടി, അജയൻ കാരാടി, കെ. എ. ബെന്നി എന്നിവരുടെ ചിത്രപ്രദർശനം പോൾ കല്ലാനോട് കാണുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
തിരുവനന്തപുരം വേളിയിൽ പ്രവർത്തനം നിർത്തിവെച്ച ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനിയിലെ തൊഴിലാളി പ്രബുല കുമാർ ആത്മഹത്യ ചെയ്തതറിഞ്ഞു സ്ഥലത്തെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം വേളിയിൽ പ്രവർത്തനം നിർത്തിവെച്ച ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനിയിൽ തൊഴിലാളി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ എൻ. കെ. പ്രേമചന്ദ്രൻ എം. പി. പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മന്നം ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈദ്യുതി വിളക്കുകളാല് അലങ്കരിച്ച കോട്ടയം പെരുന്നയിലെ എന്.എസ്.എസ്. ആസ്ഥാനം.
ശബരിമല സന്നിധാനത്ത് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന പടിപ്പൂജ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ശബരിമല സന്നിധാനത്ത് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന പടിപ്പൂജ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
തിരക്ക് കുറവായ സന്നിധാനത്ത് തൊഴുതു മടങ്ങുന്ന മാളികപ്പുറത്തമ്മയുടെ സന്തോഷം | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കൺ നിറയെ... ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ നിറകണ്ണുകളോടെ അയ്യപ്പനെ തൊഴുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കൊല്ലം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ ആസ്ഥാനമായ ആനന്ദവല്ലീശ്വരം വിദ്യാധിരാജ ഓഡിറ്റോറിയത്തിലെ മന്നം പ്രതിമയിൽ യൂണിയൻ പ്രസിഡൻറ് ഡോ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കെ.പി.എസ്.ടി.എ. കണ്ണൂരിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഓഫീസിൽ നടന്ന 114-മത് മന്നം ജയന്തി ദിനാചരണം കണ്ണൂർ താലൂക്ക് പ്രസിഡന്റ് എ.കെ. രാമകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
114-മത് മന്നം ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്. ഓഫീസിൽ നടന്ന ചടങ്ങ് പ്രസിഡന്റ് സംഗീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മാതൃഭൂമി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായ ജെ.ബി. ലാലിനും പി.എം അജിത്ത് ലാലിനും വി-ഗാർഡ് മാർക്കറ്റിങ് ഓഫീസർ ടൂട്ടി മാപ്ലശ്ശേരി സമ്മാനം നൽകുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
നിർഭയ ദിനത്തിന്റെ ഭാഗമായി ബസ് ബ്രാൻഡിങ് പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ. കെ. ഷൈലജ നിർവഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
കോവിഡ് വാക്സിന്റെ ഡ്രൈ റൺ തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ നടക്കുന്നു. മന്ത്രി കെ.കെ.ശൈലജ, വി.കെ.പ്രശാന്ത് എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോവിഡ് വാക്സിന്റെ ഡ്രൈ റൺ തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ നടക്കുന്നു. മന്ത്രി കെ.കെ.ശൈലജ, വി.കെ.പ്രശാന്ത് എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട് മുത്തപ്പൻപുഴ തേൻപാറയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു | ഫോട്ടോ: പി.കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് മുത്തപ്പൻപുഴ തേൻപാറയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു | ഫോട്ടോ: പി.കൃഷ്ണപ്രദീപ് \ മാതൃഭൂമി
വഴിമാറിയ അപകടം... മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് സമീപം കളക്ടറേറ്റ് വളപ്പിൽ നിന്ന് റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും റോഡിലുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. യാത്രക്കാർക്ക് ഭീഷണിയായി മരങ്ങളും പാറക്കെട്ടുകളും ഇവിടെയുണ്ട് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി