ആര്‍ദ്രമീ ധനുമാസരാവില്‍... ധനുമാസ തിരുവാതിരയുടെ ഭാഗമായി വീടുകളില്‍ തിരുവാതിര അവതരിപ്പിക്കുന്ന സ്ത്രീകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ മൂലം ക്ഷേത്രങ്ങളില്‍ അവതരണത്തിന് ഇത്തവണ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പേരും ചെറുസംഘങ്ങളായി വീടുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൊല്ലം കുരീപ്പുഴയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ആര്‍ദ്രമീ ധനുമാസരാവില്‍... ധനുമാസ തിരുവാതിരയുടെ ഭാഗമായി വീടുകളില്‍ തിരുവാതിര അവതരിപ്പിക്കുന്ന സ്ത്രീകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ മൂലം ക്ഷേത്രങ്ങളില്‍ അവതരണത്തിന് ഇത്തവണ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പേരും ചെറുസംഘങ്ങളായി വീടുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൊല്ലം കുരീപ്പുഴയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് കണ്ണൂരിൽ നടത്തിയ രാത്രി സമരം സി.പി.ഐ ജില്ലാ സെക്രെട്ടറി പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
രാജനും അമ്പിളിയും പൊള്ളാലേറ്റ് മരിച്ച സംഭവത്തിൽ അയൽക്കാരിയെ അറസ്റ്റ്ചെയ്യണമെന്ന് ആവിശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
അമ്മ അമ്പിളിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് മകൻ രഞ്ജിത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആംബുലൻസ് തടഞ്ഞപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
നെയ്യാറ്റിൻകരയിൽ രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന ജനങ്ങൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും വീട്ടില്‍ എത്തി ഇളയ മകന് രഞ്ജിത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
പാളയത്ത് ഒട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്ക്ക്-സാനിറ്റെസര്‍ കിറ്റ് വിതരണം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എം. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണകൃപ / മാതൃഭൂമി
മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച കുട്ടികളുടെ ചിത്ര പ്രദര്‍ശനം കാണുന്നവര്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച കുട്ടികളുടെ ചിത്ര പ്രദര്‍ശനം കാണുന്നവര്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ പ്രതിനിധി സമ്മേളനം മലപ്പുറത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. അജീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നഴ്സിംങ് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി ദൂരദര്ശന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി കഴിഞ്ഞു മടങ്ങുന്ന മേയര്‍ ബീനാ ഫിലിപ്പ് പ്രസ്ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ് നല്കിയ മാത്യഭൂമി ആഴച്ചപ്പതിപ്പില്‍ 1974 ല്‍ വന്ന മുഖചിത്രം മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തി കാണിക്കുന്നു.ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
നേഴ്സിങ് ജീവനക്കാരുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദായ നികുതി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ മുകുന്ദന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
എം.കെ.കെ. നായർ ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിന്ന് | ഫോട്ടോ: ഷൈൻവി.എസ്. /മാതൃഭൂമി
എം.കെ.കെ. നായർ ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിന്ന് | ഫോട്ടോ: ഷൈൻവി.എസ്. /മാതൃഭൂമി
കോഴിക്കോട് ചാലപ്പുറത്ത് കേസരി മാധ്യമ പഠന ഗവേഷണ .കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ വേദിയിലേക്ക് സ്വീകരിക്കുന്നു. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് ചാലപ്പുറത്ത് കേസരി മാധ്യമ പഠന ഗവേഷണ .കേന്ദ്രം ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കെ.എസ്. കെ.ടി.യു. പ്രവർത്തകർ കർഷകമാർച്ചിന് അഭിവാദ്യമേകി കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സുനിൽ കുമാർ സി. / മാതൃഭൂമി
കണ്ണൂര്‍ ജില്ലയിലെ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടേയും ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങളുടേയും അവലോകന യോഗം ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നപ്പോള്‍. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കൊച്ചിയിൽ അഭിമന്യു സ്മാരകമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
പാസഞ്ചർ ട്രയിനുകൾ ഓടിക്കണമെന്നാവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സമര പ്രഖ്യാപന കൺവൻഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
ആശാവർക്കർമാർക്ക് പ്രതിമാസ ഓണറേറിയവും, ഇൻസെൻ്റീവും നൽകാത്ത നടപടിയിൽ പ്രതിഷേധിച്ച് കേരളാ ആശാഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ബൈപ്പാസില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ഗവണ്‍മെന്‍ന്റ് തീരുമാനത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുരീപ്പുഴ ടോള്‍ പ്ലാസക്ക് സമീപം ബൈപ്പാസ് റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഹൗസ് ഫുള്‍.. ഓട്ടോറിക്ഷ നിറച്ച് സാധങ്ങളുമായി പോകുന്നവര്‍. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിന്നുള്ള ദൃശ്യം.| ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കർഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫ് കണ്ണൂരിൽ നടത്തിയ ധർണ്ണ കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽ കുമാർ സി. / മാതൃഭൂമി
സി.എ.ജി. റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ മന്ത്രിയ തോമസ് ഐസക്ക് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ദേശീയ നേഴ്സിങ്ങ് ബില്ലിനെതിരെ നഴ്സുമാരുടെ സംയുക്ത സമരസമിതി കണ്ണൂർ മുഖ്യതപ്പാലാഫീസിലേക്ക് നടത്തിയ മാർച്ച് ജെയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽ കുമാർ സി. / മാതൃഭൂമി
യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടന്ന അവകാശ സംരക്ഷണ യാത്രയുടെ സമാപനം സെക്രട്ടേറിയേറ്റ് പടിക്കൽ സമാപിച്ചപ്പോൾ | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി
തീപിടുത്തമുണ്ടായ സ്ഥലത്ത് എയർപ്പോർട്ട് അതോറിറ്റിയുടെ ഫയർ എഞ്ചിൻ എത്തിയപ്പോൾ. | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
ചെറുവണ്ണൂരിൽ തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച് മന്ത്രി ടി.പി.രാമകൃഷ്ണനും മേയർ ഡോ.ബീന ഫിലിപ്പും | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന്ന മുന്നിൻ ഴ്സുമാരുടെ സംയുക്ത സമര സമതി പ്രതിഷേധ ധർണ പി.പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം ചിന്നക്കടയിൽ നടക്കുന്ന സമരം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുമ്പോൾ നാളത്തെ കർഷകന്റെ ശില്പവുമായി ശില്പി നെടുമൺകാവ് രാധാകൃഷ്ണൻ വേദിയ്ക്കരികിൽ | ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ. / മാതൃഭൂമി
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയിൽ മേയർ പ്രസന്ന ഏണസ്റ്റ് സംസാരിക്കുന്നു | ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ. / മാതൃഭൂമി
കുട്ടനാട് കനകാശ്ശേരി പാടശേഖരത്തിലെ തുടര്‍ച്ചയായുള്ള മടവീഴ്ചയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
കേരള പര്യടനത്തിന്റെ ഭാഗമായി തൃശ്ശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നു.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കാരുണ്യത്തിന്റെ കനകവാതിൽ തേടി... കോവിഡിനെ തുടർന്ന് മിക്ക മേഖലകളിലും ഇളവ് ലഭിച്ചിട്ടും ക്ഷേത്രോത്സവ ആഘോഷങ്ങൾ നടത്താൻ അനുമതി ലഭിക്കാത്തതിനാൽ ജോലി ഇല്ലാതായ കലാകാരന്മാർ കോഴിക്കോട് മിഠായ് തെരുവിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോവിഡിനെ തുടർന്ന് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കലാപരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംഘകലാവേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കലാപരിപാടി അവതരിപ്പിക്കുന്ന കലാകാരൻമാർ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി