ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ ഭൗതിക ശരീരം തിരുവനന്തപുരം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ ഭൗതിക ശരീരം തിരുവനന്തപുരം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടകരംഗത്തെ സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മണ്ഡലപൂജയുടെ ഭാഗമായി തിരുവനന്തപുരം തൈയ്ക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ഭക്തരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പ്രതിഷേധച്ചുവടുകൾ... കർഷക ദ്രോഹ കരിനിയമങ്ങൾക്കെതിരെ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ നാലാം ദിവസം ഹൃദ്യ ഹസീൻ ഭരതനാട്യം അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് സമാപനത്തിന്റെ ഭാഗമായി നടന്ന സമൂഹ നീരാജനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ആമച്ചേന... കൊണ്ടോട്ടി പള്ളിക്കൽ സ്രാമ്പ്യ ബസാറിൽ കൂട്ടക്കല്ലിങ്ങൾ വിജയന്റെ കൃഷിയിടത്തിൽ നിന്ന് വിളവെടുപ്പിനിടെ കിട്ടിയ ആമയുടെ രൂപമുള്ള ചേന
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ അഞ്ചാം ദിനം കെ.കെ.രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ "മിയാ വാകി " എന്ന ജപ്പാനീസ് ശൈലിയിലുള്ള മനുഷ്യ നിർമ്മിത വനവത്ക്കരണ പരിപാടി വ്യക്ഷതൈ നട്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പറ്റ്സ് അസോസിയേഷൻ്റെ ഗോൾഡൻ ഫോക് പുരസ്കാരം 108 ആംബുലൻസ് ജീവനക്കാർക്ക് മന്ത്രി കെ.കെ.ശൈലജ സമ്മാനിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ഓട്ടോ തോട്ടം... കണ്ണൂർ വലിയന്നൂരിൽ ഓട്ടോ സ്റ്റാന്റിനോട് ചേർന്നുള്ള സ്ഥലത്തു തൊഴിലാളികൾ ചേർന്ന് പൂന്തോട്ടമൊരുക്കിയപ്പോൾ. റോഡരികിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഫ്ളക്സ് ബോർഡുകളുടെ ഫ്രെയിമുകളും ചേർത്താണ് മനോഹരമായ കുഞ്ഞു പൂന്തോട്ടമൊരുക്കിയിരിക്കുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
എസ്.എഫ്.ഐയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ വിളംബര ജാഥ കണ്ണൂർ നഗരത്തിൽ നടന്നപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ മുൻ സെക്രട്ടറി ലക്ഷ്മണൻ്റെ ഛായാചിത്രം സി.പി.നാരായണൻ നമ്പ്യാർ അനാവരണം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കൊല്ലം ബൈപ്പാസിൽ ടോൾ പിരിയ്ക്കാനുള്ള നീക്കത്തിനെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി ഡി പി തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കൊടകരയിൽ ആക്രമണത്തിൽ പരിക്കേറ്റ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവേക്
| ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
പാലക്കാട് തേങ്കുറിശ്ശിയിൽ വെട്ടേറ്റ് മരിച്ച അനീഷിൻ്റെ മൃതദേഹം വീട്ടിൽ നിന്ന് സംസ്കാരത്തിനായി കൊണ്ടു പോകുന്നു | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കമലസുരയ്യയുടെ തൃശൂർ പുന്നയൂർക്കുളത്തെ തറവാടിന്റെ ചിത്രത്തെക്കുറിച്ച് ആർട്ടിസ്റ്റ് മദനൻ കാണികൾക്ക് വിവരിച്ച് കൊടുക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് റോഡ് നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ച് തന്ത്രി പാടേരി വാസുദേവൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കേരള പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബേക്കൽ ക്ലബ്ബിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കേരള പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബേക്കൽ ക്ലബ്ബിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ പുറത്തു കാത്തു നിൽക്കുന്നവർ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
മണ്ഡല പൂജയുടെ ഭാഗമായി കണ്ണൂര്‍ തളാപ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന ശീവേലി എഴുന്നള്ളിപ്പ്. ഫോട്ടോ: സി സുനില്‍കുമാര്‍
പാലക്കാട് തേങ്കുറിശ്ശിയില്‍ വെട്ടേറ്റ് മരിച്ച അനീഷിന്റെ വീടിന് സമീപം കൂടിനില്ക്കുന്നവര് ഫോട്ടോ: പിപി രതീഷ്
പാലക്കാട് തേങ്കുറിശ്ശിയില്‍ വെട്ടേറ്റ് മരിച്ച അനീഷിന്റെ വീട്.ദുരഭിമാനകൊലയാണെന്നാണ് വീട്ടുകാരുടെ ആരോപണം. ഫോട്ടോ: പിപി രതീഷ്
ശബരിമല മണ്ഡലകാല ഉത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച്ച അയ്യപ്പനെ തൊഴാന്‍ എത്തിയ ഭക്തര്‍. ഫോട്ടോ: വികെ അജി
ശബരിമല മണ്ഡലകാല ഉത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച്ച അയ്യപ്പനെ തൊഴാന്‍ എത്തിയ ഭക്തര്‍. ഫോട്ടോ: വികെ അജി
കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
കേരള പര്യടന പരിപാടിയുടെ ഭാഗമായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ കഥാകൃത്ത് ടി.പത്മനാഭന് എത്തിയപ്പോള്‍. ഫോട്ടോ: സി സുനില്‍കുമാര്‍
കേരള പര്യടന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ എത്തിയപ്പോള്‍. ഫോട്ടോ: സി സുനില്‍കുമാര്‍