എല്ലാ പിന്തുണയും... കോഴിക്കോട് ടാഗോര്‍ ഹാളില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ നിയുക്ത മേയര്‍ ബീനാ ഫിലിപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനെ കണ്ട് സംസാരിക്കുന്നു. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന് സമീപം| ഫോട്ടോ: കെ.കെ. സന്തോഷ്\മാതൃഭൂമി
നഗരത്തിന്റെ മുഖങ്ങള്‍... കോഴിക്കോട് കോര്‍പ്പറേഷന്റെ ആദ്യ കൗണ്‍സില്‍ യോഗത്തിനു ശേഷം കൗണ്‍സിലര്‍മാര്‍ ഫോട്ടോയ്ക്കായി ഒന്നിച്ചു നിന്നപ്പോള്‍| ഫോട്ടോ: കെ.കെ.സന്തോഷ്\മാതൃഭൂമി
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കൗണ്‍സിലിലെ ഏറ്റവും മുതിര്‍ന്ന അംഗമായ എം.പി. ഹമീദിന് കളക്ടര്‍ എസ്. സാംബശിവറാവു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു ഫോട്ടോ: കെ.കെ. സന്തോഷ്\മാതൃഭൂമി
തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപം ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന് തീപിടിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പിടിത്തമുണ്ടായി കത്തി നശിച്ച കാറിലുണ്ടായിരുന്നവരോട് വിവരങ്ങൾ തിരക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പിടിത്തമുണ്ടായി കത്തി നശിച്ച കാർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പട്ടം പ്ലാമൂടിന് സമീപം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പിടിത്തമുണ്ടായി കത്തി നശിച്ച കാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് റോഡരികിലേക്ക് മാറ്റുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തണുപ്പിൽ നിന്ന് രക്ഷ നേടാനായി തീ കായുന്നവർ. ഡൽഹി തീൻ മൂർത്തി ഭവന് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ഡൽഹി നെഹ്റു പ്ലാനറ്റേറിയത്തിൽ വ്യാഴം‚ ശനി ഗ്രഹങ്ങളുടെ മഹാസംഗമം വീക്ഷിക്കുന്നവർ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു ഡൽഹി ജന്തർ മന്തറിൽ ധർണ നടത്തുന്ന പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ എം പി മാർക്ക് ഒപ്പം കൊടിക്കുന്നിൽ സുരേഷ് എം പി ചേർന്നപ്പോൾ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ഡൽഹി ഐ എൻ എ മാർക്കറ്റിലെ ക്രിസ്മസ് നക്ഷത്ര വിളക്കുകൾ വിൽക്കുന്ന കട | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ആരുമില്ലല്ലോ ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കാൻ....! വിജനമായ ഡൽഹി കേരള ഹൗസിനു മുമ്പിൽ ഒരു പൂച്ച | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ അംഗം സി.പി. ഷിജു ഏറ്റവും മുതിർന്ന അംഗം ഇ.വിജയൻ ഉൾപ്പെടെയുള്ളവരെ ചേർത്ത് നിർത്തി സെൽഫി എടുക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗം എൻ. എസ്. പ്രസന്നകുമാറിന് വരണാധികാരിയായ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
സത്യപ്രതിജ്ഞയ്ക്കുശേഷം കൊല്ലം കോർപ്പറേഷനിലെ ആദ്യ കൗൺസിൽ യോഗം ചേർന്നപ്പോൾ പങ്കെടുക്കുന്ന കൗൺസിലർമാർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മലപ്പുറം നഗരസഭാ മുൻ അധ്യക്ഷ സി.എച്ച്.ജമീല കൗൺസിലർ മുജീബ് കാടേരിയെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വേണ്ടി എത്തുന്ന ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻ.എ.അബ്ദുൾ റഷീദ് എന്നിവർ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണാനെത്തിയവർ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
പേര് പഴയതാ...
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തന്റെ പഴയ നെയിം ബോഡ് കളക്ടർ കെ.ഗോപാലകൃഷ്ണനെ കാണിക്കുന്ന മുൻ പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം റജിസ്റ്ററിൽ ഒപ്പു വക്കുമ്പോൾ കുശലം പറഞ്ഞു ചിരിക്കുന്ന ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണനും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻ.എ.അബ്ദുൾ റഷീദ് സമീപം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
സത്യപ്രതിജ്ഞ ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ജില്ലാ കളക്ടറോടൊപ്പം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകസമരത്തിൽ ജീവൻ നഷ്ടമായവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കൃഷിഭവനുസമീപം നടത്തിയ പ്രതിഷേധത്തിൽ കലപ്പയുടെ മാതൃകയുമായി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖംമൂടി ധരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകസമരത്തിൽ ജീവൻ നഷ്ടമായവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കൃഷിഭവനുസമീപം നടത്തിയ പ്രതിഷേധത്തിൽ കലപ്പയുടെ മാതൃകയുമായി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖംമൂടി ധരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകസമരത്തിൽ ജീവൻ നഷ്ടമായവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കൃഷിഭവനുസമീപം നടത്തിയ പ്രതിഷേധത്തിൽ കലപ്പയുടെ മാതൃകയുമായി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖംമൂടി ധരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന കൊല്ലം കോർപ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗം ജോർജ്ജ് ഡി. കാട്ടിലിന് വരണാധികാരിയായ ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിലെ വജയാഘോഷങ്ങളുടെ ഭാഗമായി കണ്ണൂരിൽ എൽ.ഡി.എഫ് നടത്തിയ റാലി | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കോട്ടയം നഗരത്തിലെ ഓടയിൽ വീണ മൊബൈൽ ഫോൺ എടുക്കാനുള്ള അഗ്നി രക്ഷാ സേനാംഗങ്ങളുടെ പരിശ്രമം | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊഴിഞ്ഞാമ്പാറ ഡിവിഷനിലെ മിനി മുരളി പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കോവിഡ് ഫലം നെഗറ്റീവായിരുന്നെങ്കിലും നിരീക്ഷണ കാലയളവായതിനാലാണ് കോവിഡ് മാനദണ്ഡം പാലിച്ച് പി.പി.ഇ കിറ്റ് ധരിച്ച് ചടങ്ങിനെത്തിയത് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഫോട്ടോയ്ക്കായി ഒരുമിച്ച് നിൽക്കുന്ന പാലക്കാട് ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾ. സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം കൊടുത്ത മുതിർന്ന അംഗമായ വി.കെ.ജയപ്രകാശാണ് സെൽഫി എടുക്കുന്നത് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ വാല്‍നക്ഷത്രം | ഫോട്ടോ: അജേഷ് ഇടവെട്ടി
മലപ്പുറം നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ പിരിയുന്നതിന് മുമ്പായി ദേശീയ ഗാനം ആലപിക്കുന്ന കൗൺസിലർമാർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മധുരമാല... മലപ്പുറം നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യു.ഡി.എഫ്. പ്രതിനിധികളെ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ മിഠായി മാലചാർത്തി ഓഫീസിലേക്ക് സ്വീകരിക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മനസ്സിലുണ്ടാകണം ഇവരുടെ മുഖം... ഓരോ ഭരണ കാലയളവിലും തിരഞ്ഞെടുക്കപ്പെടുന്നവർ പല പ്രഖ്യാനങ്ങളും നടത്താറുണ്ട്. തെരുവിന്റെ മക്കൾക്ക് ഭയപ്പാടില്ലാതെ അന്തിയുറങ്ങാൻ കിടപ്പാടമെന്നതാണ് അതിലൊന്ന്. പക്ഷേ പ്രഖ്യാപനങ്ങളെല്ലാം ഫയലിൽ ഉറങ്ങാറാണ് പതിവ്. പുതുതായി ഭരണത്തിലേറുന്ന പ്രതിനിധികളെങ്കിലും പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുമെന്ന് പ്രത്യാശിക്കാം. മലപ്പുറം കുന്നുമ്മലിൽ ദേശീയപാതയോരത്ത് രാത്രിയിൽ വിശ്രമിക്കുന്ന വയോധികൻ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്, വിവിധ സംഘടനകളുമായി ചേർന്ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിക്കുന്ന രാപ്പകൽ ഉപവാസത്തിന് മുന്നോടിയായി ഗാന്ധി പ്രതിമയിൽ നടന്ന പുഷ്പ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സിംഘുവില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ നിന്ന് | ഫോട്ടോ: സാബു സ്കറിയ
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കൗൺസിൽ ഗാലറിയിൽ നിന്ന് വീക്ഷിക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രകടനമായി എത്തുന്ന നിയുക്ത കൗൺസിലർമാർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കൗൺസിലർമാർക്ക് പിന്തുണ അർപ്പിച്ച് ആവേശത്തോടെ മുദ്രാവാക്യം മുഴക്കുന്ന പാർട്ടി പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലുള്ള നിയുക്ത കൗൺസിലർമാർ തമ്മിൽ സൗഹൃദം പങ്കിട്ടപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കൗൺസിലിലെ മുതിർന്ന അംഗം പി. അശോക് കുമാറും, പ്രായം കുറഞ്ഞ അംഗം ആര്യ രാജേന്ദ്രനും കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുൻ മേയർ വി.കെ. പ്രശാന്ത് എം.എൽ.എ. കൗൺസിലിലേക്ക് പുതുതായി എത്തിയ അംഗങ്ങൾക്കൊപ്പം സൗഹൃദം പങ്കിടുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്വാറന്റൈനിൽ കഴിയുന്ന കുടപ്പനക്കുന്ന് കൗൺസിലർ ജയചന്ദ്രൻ നായർ പി.പി.ഇ. കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററിൽ ഒപ്പ് രേഖപെടുത്തുന്നു. ജില്ലാകളക്ടർ നവ്ജ്യോത് ഖോസ, കൗൺസിലിലെ മുതിർന്ന അംഗം പി. അശോക്കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്വാറന്റൈനിൽ കഴിയുന്ന കുടപ്പനക്കുന്ന് കൗൺസിലർ ജയചന്ദ്രൻ നായർ പി.പി.ഇ. കിറ്റ് ധരിച്ച് കൗൺസിൽ ഹാളിൽ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
അഗ്നിരക്ഷാസേന വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സ്കൂബാ സംവിധാനം വീക്ഷിക്കുന്ന മന്ത്രി ജി. സുധാകരന്. ആലപ്പുഴയില്‍ കേരള ഫയര്‍ഫോഴ്സ് അസോസിയേഷന് കോട്ടയം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിശപ്പ് രഹിത കേരളം ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി. 2018ലെ പ്രളയത്തെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ആലപ്പുഴ നിലയത്തില്‍ സ്കൂബാ സെറ്റുകള്‍ ഉള്‍പ്പെടെ വിവിധ തരം ആധുനിക സംവിധാനങ്ങള്‍ ലഭിച്ചിട്ടുണ്ട് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
തൃശൂര്‍ ചേര്‍പ്പ് പെരുവനം നടവഴിയില്‍ പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തില്‍ നടന്ന പഞ്ചാരിമേളം.
അതിരുകളില്ലാത്ത ആകാശം... കോഴിക്കോട് ബാലുശ്ശേരി കോട്ടനട വയലിന് നടുവിലെ മരത്തില്‍ ചിറക് വിരിച്ചിരിക്കുന്ന ചേരാകൊക്കന്‍ (ഏഷ്യന്‍ ഓപ്പണ്‍ബില്‍). ഫോട്ടോഗ്രാഫര്‍ രാമചന്ദ്രന് തപസ്യ പകര്‍ത്തിയ ചിത്രം.
വയനാട് ജില്ലാപഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങിനായി കളക്ടർ ഡോ. അദീല അബ്ദുള്ള പി.പി.ഇ. കിറ്റ് ധരിച്ചെത്തിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ന്യൂഡല്‍ഹിയിലെ രകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലെത്തി പ്രാര്‍ഥിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖ് ഗുരുവായിരുന്ന ഗുരു തേജ് ബഹാദൂറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം.
തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി തിരുവനന്തപുരം നഗരസഭയിലേക്ക് പോകുന്നു. ഒ.രാജഗോപാൽ, പി.കെ കൃഷ്ണദാസ് എന്നിവർ പങ്കെടുക്കുന്നു | ഫോട്ടോ: വിഷ്ണു എൻ.എൽ \ മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി തിരുവനന്തപുരം നഗരസഭയിലേക്ക് പോകുന്നു | ഫോട്ടോ: വിഷ്ണു എൻ.എൽ \ മാതൃഭൂമി
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തിരുവനന്തപുരം നഗരസഭയുടെ ആദ്യ സമ്മേളനം | ഫോട്ടോ: വിഷ്ണു എൻ.എൽ \ മാതൃഭൂമി
തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ മുതിർന്ന അംഗം പി.എം. അഹമ്മദിന് ജില്ലാ കളക്ടർ എസ്. ഷാനവാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ടീം കണ്ണൂർ... ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യ പ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞതിനു ശേഷം എല്ലാ അംഗങ്ങളും ഗ്രൂപ്പ് ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗമായ ഇ.വിജയന് ജില്ലാ കളക്ടർ ടി.വി.സുഭാഷ് സത്യ വാചകം ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
സകുടംബം ദിവ്യ... കണ്ണൂർ ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യ പ്രതിജ്ഞാ ചടങ്ങിന് കുടുംബ സമേതം എത്തിയ പി.പി.ദിവ്യ കുടുംബാംഗങ്ങളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞക്ക് ശേഷം ഗ്രൂപ്പ് ഫോട്ടോക്കായി നിരന്നപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
വയനാട് ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം
| ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
വയനാട് ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിൽ പി.പി.ഇ. കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന കൗൺസിലർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പി.പി.ഇ. കിറ്റ് ധരിച്ചു ആംബുലൻസിൽ കാത്തിരിക്കുന്ന കൗൺസിലർ | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞച്ചടങ്ങിന് ശേഷം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കോട്ടയം ജില്ലാ പഞ്ചായത്തിൽ പി.പി.ഇ. കിറ്റിട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന നിബു ജോൺ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം മുനിസിപ്പാലിറ്റിയിൽ പി.പി.ഇ. കിറ്റിട്ട് സത്യപ്രതിജ്ഞയ്ക്ക് എത്തിയ അനിൽകുമാറും ജയചന്ദ്രനും | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ സദസ് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കൊപ്പം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍
തിരുവനന്തപുരം നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുതിര്‍ന്ന അംഗം അശോക് കുമാറിന് ജില്ലാ കളക്ടര്‍ സത്യവാചകം ചൊല്ലികൊടുക്കുന്നു. ഫോട്ടോ: ജി ബിനുലാല്‍
സത്യപ്രതിജ്ഞയ്ക്കായി കാത്തിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ | ഫോട്ടോ: ജി ശിവപ്രസാദ് \ മാതൃഭൂമി
ചിറ്റൂര്‍- തത്തമംഗലം നഗരസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിന്റെ സദസ്സില്‍ ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
എറണാകുളം ജില്ലാ പഞ്ചായത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞക്കായി എത്തിയപ്പോള്‍ ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍
ആലപ്പുഴ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് അംഗങ്ങള്‍ പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ഫോട്ടോ: സി. ബിജു