മലപ്പുറത്തു നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദുമായി സംഭാഷണത്തിൽ. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സമീപം | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കൂടെയുണ്ടാകണം... മലപ്പുറം ഇരിമ്പിളിയം പഞ്ചായത്ത് രണ്ടാം വാർഡ് എൻ.ഡി.എ. സ്ഥാനാർഥി ശോഭന ശിവദാസ് വലിയകുന്നിൽ പ്രവർത്തകരോടൊപ്പം വോട്ടഭ്യർഥിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മലപ്പുറത്തു നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മലപ്പുറത്തു നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിനിടെ സ്ഥാനാർഥിയുടെ മടിയിലിരിക്കുന്ന കുട്ടിയുടെ വിവിധ ഭാവങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഞങ്ങൾ തയ്യാർ... മലപ്പുറത്തു നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എം.എൽ.എ.മാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുള്ള, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ആര്യാടൻ മുഹമ്മദ്, പി. അബ്ദുൽഹമീദ് എം.എൽ.എ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., എ.പി. അനിൽകുമാർ എം.എൽ.എ. തുടങ്ങിയവർ മലപ്പുറം നഗരസഭ യു.ഡി.എഫ്. സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മഴ യാത്ര ... പൊടുന്നനെ പെയ്ത മഴയിൽ കുതിർന്നു കൊണ്ട് നടന്നു നീങ്ങുന്ന തൊഴിലാളികൾ. കണ്ണൂർ തളാപ്പ് നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കോഴിക്കോട് പുതിയസ്റ്റാന്റിന് സമീപം രാജാജി റോഡിൽ പണിത എസ്കലേറ്റർ നടപ്പാലം പൊതുജനങ്ങൾക്കായി തിങ്കളാഴ്ച്ച തുറന്നു കൊടുത്തപ്പോൾ. നവംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും ഇപ്പോഴാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത് | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ബസുകൾ. കൊല്ലം തേവള്ളി മോഡൽ ബോയ്സ് സ്കൂളിൽ നിന്നുളള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോഴിക്കോട്ട് പുരോഗമന അഭിഭാഷക വേദി വാഹന പ്രചാരണ ജാഥ എം വി ശ്രേയാംസ് കുമാർ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
കോഴിക്കോട് ചേവരമ്പലത്തു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത ശേഷം സ്ഥാനാർഥികളായ ഇ.പ്രശാന്ത്കുമാർ, സരിത പറയേരി, നിസി ബൈജു എന്നിവർക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ. വി.കെ സജീവൻ, പി.രഘുനാഥ്, ടി.ബാലസോമൻ എന്നിവർ സമീപം| ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
വോട്ടിങ് സാമഗ്രികളുടെ വിതരണം നടന്ന കൊല്ലം തേവള്ളി മോഡൽ ബോയ്സ് സ്കൂളിൽ രാവിലെ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർമാർ സാമൂഹിക അകലം പാലിക്കാനായി ബൂത്തിന് മുന്നിൽ സുരക്ഷാ വളയങ്ങൾ വരയ്ക്കുന്ന പോളിംഗ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
"സുരക്ഷയുള്ള പ്രചാരണം .." കൊച്ചിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് പ്രവർത്തകൻ സമ്മാനിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് ചിഹ്നമായ കൈ ആലേഖനം ചെയ്ത മാസ്ക് മുഖത്ത് കെട്ടിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കർഷകരുടെ പ്രശ്നം ചർച്ച ചെയ്യാണമെന്നാവശ്യപ്പെട്ട് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കോൺഗ്രസ് എംപിമാർ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നു| ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പഞ്ചാബിലെയും ഹരിയാനയിലെയും പത്മശ്രീ, ദ്രോണാചാര്യ, അർജുനൻ അവാർഡ് ജേതാക്കൾ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് അവാർഡുകൾ തിരിച്ചുനൽകുന്നതിനായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പഞ്ചാബിലെയും ഹരിയാനയിലെയും പത്മശ്രീ, ദ്രോണാചാര്യ, അർജുനൻ അവാർഡ് ജേതാക്കൾ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് അവാർഡുകൾ തിരിച്ചുനൽകുന്നതിനായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ മറുകര വാര്‍ഡില്‍ ക്വാറന്റീനിലിരിക്കുന്നവരുടെ വീടുകളിലെത്തി ഉദ്യോഗസ്ഥര്‍ പ്രത്യേക തപാല്‍ ബാലറ്റ് കൈമാറുന്നു.
ചിത്രങ്ങള്‍ നിറഞ്ഞ ചുമരിനടുത്തുനിന്ന് വോട്ടുതേടുന്ന സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. വയനാട് പുല്പള്ളിയില് നിന്നുള്ള ദൃശ്യം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലെ സിംഘുവില്‍ സമരംചെയ്യുന്ന മുതിര്‍ന്ന കര്‍ഷകര്‍ ട്രാക്ടറില്‍ തയ്യാറാക്കിയ ടെന്റില്‍ രാത്രി വൈകിയും ഉണര്‍ന്നിരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല സന്ദർശനത്തിടെ കണ്ണൂർ പാറപ്രം - മേലൂർ കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി കാണാനെത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ആലപ്പുഴ നഗരസഭയിലെ തിരഞ്ഞെടുപ്പിനായുള്ള സാമഗ്രികളിലെ സാനിറ്റൈസറുമായി പോകുന്ന ഉദ്യോഗസ്ഥൻ | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ബൂത്തുകളിലേക്ക് പോകുന്ന വാഹനങ്ങളില്‍ കയറാനായി പോകുന്ന പോളിങ് ഉദ്യോഗസ്ഥര്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം പുറത്തേയ്ക്ക് വരുന്ന പോളിങ് ഉദ്യോഗസ്ഥര്‍. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും, അനുബന്ധ സാമഗ്രികള്‍ക്കും പുറമേ സാനിറ്റൈസറുകളും, പി.പി.ഇ. കിറ്റുകളുമായാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകളിലേക്ക് യാത്രയായത്| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തില്‍ നിന്നും ഏറ്റുവാങ്ങാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശം നല്കുന്ന പോലീസുകാര്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍| ഫോട്ടോ: എസ്.ശ്രീകേഷ്\ മാതൃഭൂമി
കണ്ണൂരില്‍ സി.പി.എം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് എത്തുന്നു| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി
തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യാനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നാലാഞ്ചിറയിലെ സര്‍വോദയ വിദ്യാലയത്തില്‍ തയ്യാറാക്കിയപ്പോള്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്ത നാലാഞ്ചിറയിലെ സര്‍വോദയ വിദ്യാലയത്തില്‍ തിങ്കളാഴ്ച്ച രാവിലെ എത്തിയ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
ആലപ്പുഴ നഗരസഭയിലെ തിരഞ്ഞെടുപ്പിനായുള്ള സാമഗ്രികള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
കണ്ണൂര്‍ പിണറായി പാറപ്പുറത്ത് പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി