അഹമദ് പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ കോഴിക്കോട് ഡി.സി.സി യിൽ ചേർന്ന യോഗത്തിൽ എം.കെ.രാഘവൻ എം.പി. സംസാരിക്കുന്നു| ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുന്നതിന് ഒരു സംവരണ ആനുകൂല്യ ജനപ്രതിനിധിയും മുന്നോട്ടു വരാത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കോഴിക്കോട് തൊണ്ടയാട്ടിലുള്ള പുരുഷൻ കടലുണ്ടി എം.എൽ.എയുടെ വീടിനു മുമ്പിൽ നടത്തിയ ധർണ്ണ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പുതിയറയിൽ ഉദ്ഘാടനം ചെയ്ത കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥികൾക്കൊപ്പം സെൽഫിയെടുക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ രണ്ടര അടി ഉയരമുള്ള ഫൈബർ ഗ്ലാസ് ശില്പത്തിൽ ശില്പി ഉണ്ണി കാനായി അവസാന മിനുക്കുപണികൾ നടത്തുന്നു. ഡോ. വർഗീസ് കുര്യന്റ നൂറാം ജന്മദിനമായ നവംബർ 26 ന് കോഴിക്കോട് പെരിങ്ങളം മിൽമയിൽ നിർമ്മലാ കുര്യൻ ശില്പം അനാഛാദനം ചെയ്യും | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി കണ്ണൂരിൽ ഇടത് സർവീസ് സംഘടനാ പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹി മുനിസിപ്പാലിറ്റി വാഹനം ഉപയോഗിച്ച് റോഡിൽ വെള്ളം തളിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ വികസന പദ്ധതികൾ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു എന്നാരോപിച്ച് എൽ. ഡി.എഫ് കണ്ണൂരിൽ നടത്തിയ പ്രതിഷേധ സായാഹ്നം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കേരളത്തെ രക്ഷിക്കുക‚ വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൽ ഡി എഫ് സംഘടിപ്പിച്ച വികസന സംരക്ഷണ ദിനം സി പി എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ദേശീയ പണിമുടക്കിന് ആഹ്വാനവുമായി കണ്ണൂർ നഗരത്തിൽ അധ്യാപകരും സർക്കാർ ജീവനക്കാരും നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഈസ്റ്റ് ഡൽഹി ഗാസിപ്പൂരിലെ മാലിന്യക്കൂമ്പാരത്തിലെ തീപിടുത്തം അണയ്ക്കുന്ന അഗ്നിശമന സേന | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ചീടിക്കുഴി കോളനിയില്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടില്‍ വിവിധ അസുഖങ്ങളാല്‍ എഴുന്നേറ്റു നടക്കാന്‍പോലും വയ്യാത്ത 100 വയസ്സുകാരി ചിരുത. ഒപ്പം മകള്‍ മഞ്ജുവും കൊച്ചുമക്കളും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പുറത്ത് സജീവമാണെങ്കിലും ആരാണ് സ്ഥാനാര്ഥിയെന്നോ ഏതാണ് പാര്‍ട്ടിയെന്നോ ഒന്നും ഇവര്‍ അറിഞ്ഞിട്ടില്ല. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഈ കോളനി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
രൂപത്തിലും ഭാവത്തിലും ശബ്ദത്തിലുമെല്ലാം കലാഭവന്‍ മണിയുമായി സാദൃശ്യമുള്ള രതീഷ്, കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
ഗുരുവായൂര്‍ കേശവന് അനുസ്മരണത്തിനെത്തിയ കൊമ്പന് ഇന്ദ്രസെന്‍ കേശവന്റെ പ്രതിമയ്ക്കു സമീപം. ആദ്യമായാണ് ഈ ചടങ്ങ് അതിരാവിലെ നടക്കുന്നത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ഇതു നാളെ ആരുമാകാം.... കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടിനു പരിഹാരമായി പുതിയ ഓടകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും പണി പൂര്‍ണമായി പൂര്‍ത്തിയാക്കിയവ കുറവ്. ഓടകളുടെ നിര്‍മാണത്തിനിടെ നടപ്പാതകള്‍ തകരുന്നതു പതിവാണ്. മേനക ജംഗ്ഷനില്‍ പണി പൂര്‍ത്തിയാവാത്ത ഓടയില്‍ വീണുകിടക്കുന്ന പ്രതിമ | ഫോട്ടോ: ബി. മുരളീകൃഷ്ണന് \ മാതൃഭൂമി
മലപ്പുറം കുറുവ എ.പി.എം. ബേക്ക്ഹൗസിൽ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളോടുകൂടിയ കേക്കുകൾ നിർമ്മിക്കുന്നു
| ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപരന്മാർക്ക് റോസാപൂ ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ നടത്തിയ ധർണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി തുടങ്ങിയവർ പുഷ്പ്പാർച്ചന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
സംവരണ അട്ടിമറിക്കെതിരെ വിശ്വകർമ്മ ഐക്യവേദി മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മലപ്പുറം കൊഡൂർ ചെളൂരിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ച എൽ.ഡി.എഫിന്റെ അനധികൃത ബാനറുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിച്ചു മാറ്റുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മലപ്പുറം കൊഡൂർ ചെളൂരിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ച യു.ഡി.എഫിന്റെ അനധികൃത ബോഡുകൾ അഴിച്ചു മാറ്റുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം നഗരസഭ 31-ാം വാർഡ് യു.ഡി.എഫ്. സ്ഥാനാർഥി അരുൺ കുമാർ കോട്ടപ്പടി മാർക്കറ്റിൽ വോട്ടഭ്യർഥിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം നഗരസഭ 31-ാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ.റിറ്റു കുട്ടികളോടൊത്ത് സൈക്കിളിൽ പ്രചരണത്തിനിറങ്ങിയപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലിനതീരത്ത്..... പ്ലാസ്റ്റിക്കും തുണിയുമുൾപ്പെടെ മാലിന്യങ്ങൾ വന്ന് നിറഞ്ഞ് കിടക്കുന്ന കൊല്ലം പോർട്ട് കടൽ തീരം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കടത്തുള്ളപ്പോൾ പറക്കുന്നതെന്തിന്........... കൊല്ലം ടി.എസ് കനാലിലൂടെയുള്ള കടത്ത് വള്ളത്തിൽ കടത്തുകാരനൊപ്പം മറുകരയിലേക്ക് സഞ്ചരിക്കുന്ന കാക്ക.... വള്ളിക്കാവിന് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
എൽ ഡി എഫിന്റെ നേതൃത്വത്തിൽ എറണാകുളത്തുനടന്ന ബഹുജന കൂട്ടായ്മ മുൻ എം. പി. പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
തലക്ക് മുകളിൽ ... ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തനങ്ങൾ മൂർധന്യാവസ്ഥയിലെത്തി കഴിഞ്ഞു. നാട്ടുവഴികളിലെല്ലാം പ്രചരണ ബോർഡുകൾ കയ്യടക്കി കഴിഞ്ഞു. പാലക്കാട് രാമനാഥപുരത്ത് പ്രചരണബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തകർ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചെന്നൈ അഡയാർ ഓഫീസിൽ എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിന് തയ്യാറെടുക്കുന്നു | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചെന്നൈ കാശിമേട് ഫിഷിംഗ് ഹാർബറിൽ എല്ലാ ബോട്ടുകളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടിരിക്കുന്നു. | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചെന്നൈ പുളിയന്തോപ്പുവിനടുത്തുള്ള നിന്നുള്ള ദൃശ്യം | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചെന്നൈ കോടമ്പാക്കത്തിനടുത്ത് റോഡിൽ വെള്ളം കയറിയ നിലയിൽ | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി
രാത്രികാല ജോലി ബത്ത നിർത്തലാക്കിയതിനെതിരെ ആൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ കണ്ണൂരിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
എസ്.സി‚ എസി.ടി സംവരണ മണ്ഡലങ്ങളിലെ എം.എൽ.എ മാരുടെ നിഷ്ക്രിയത്വത്തിനെതിരെ ഹിന്ദു ഐക്യവേദി കണ്ണൂർ ഗാന്ധി സർക്കിളിൽ നടത്തിയ പ്രതിഷേധ വലയം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ശബരിമല സോപാനത്തിനു സമീപത്തെ കൈവരികള്‍ അണുമുക്തമാക്കുന്ന ജീവനക്കാര്‍. ഫോട്ടോ: സി സുനില്‍ കുമാര്‍
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റ് വീശവെ കാശിമേട് കടല്‍ക്കരയിലൂടെ സൈക്കിളില്‍ പോകുന്ന യുവാവിന്റെ കുട മടങ്ങിയ നിലയില്‍. ഫോട്ടോ: വി രമേശ്
അഭിഷേകം നടത്തി കിട്ടിയ നെയ്യ് ശരണവഴിയില്‍ ഇരുന്ന് പങ്കിടുന്ന അയ്യപ്പന്മാര്. ഫോട്ടോ: സി സുനില്‍ കുമാര്‍
തുണ തേടി തുണയോടെ... കാലിന് ശേഷിക്കുറവുള്ള അയ്യപ്പന് സഹായികളോടൊപ്പം ശബരിമലയിലെത്തുന്നു. ഫോട്ടോ: സി സുനില്‍ കുമാര്‍
കൊല്ലം പ്രസ്ക്ലബ്ബില്‍ നടന്ന തദ്ദേശീയം- 2020 സംവാദ പരമ്പരയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സംസാരിക്കുന്നു .ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
ഡി.സി.സി യില്‍ നടന്ന കൊല്ലം കോര്പ്പറേഷന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മത്സരരംഗത്തുള്ള ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി ശ്രീദേവിയമ്മ, ഏറ്റവും പ്രായകുറഞ്ഞ സ്ഥാനാര്‍ഥികളായ ബിച്ചു, ആശ കൃഷ്ണന് എന്നിവര്‍ക്കൊപ്പം ചിത്രമെടുക്കുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍