കൊല്ലം പ്രസ്ക്ലബ്ബില്‍ നടന്ന തദ്ദേശീയം- 2020 സംവാദ പരമ്പരയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സംസാരിക്കുന്നു .ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
ഡി.സി.സി യില്‍ നടന്ന കൊല്ലം കോര്പ്പറേഷന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മത്സരരംഗത്തുള്ള ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി ശ്രീദേവിയമ്മ, ഏറ്റവും പ്രായകുറഞ്ഞ സ്ഥാനാര്‍ഥികളായ ബിച്ചു, ആശ കൃഷ്ണന് എന്നിവര്‍ക്കൊപ്പം ചിത്രമെടുക്കുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
ഡി.സി.സി യില്‍ നടന്ന കൊല്ലം കോര്പ്പറേഷന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രകടനം.ഫോട്ടോ: കെബി സതീഷ് കുമാര്‍
മലപ്പുറം എം.എസ്.പി. സ്കൂളില്‍ നിന്നും എല്‍.പി.സ്കൂള്‍ അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍. ഫോട്ടോ: കെബി സതീഷ് കുമാര്‍
ജീവിത ഭാരം...
പഴനിയില്‍ നിന്ന് വണ്ടികളില്‍ തൂക്കാനുള്ള സാമഗ്രികള്‍ കോഴിക്കോട് വിതരണം ചെയ്തതിനുശേഷം പൊരിവെയിലത്ത് തിരിച്ചുപോകുന്ന പാണ്ഡ്യന്. ഫോട്ടോ: കെബി സതീഷ് കുമാര്‍
മോങ്ങത്ത് റസാഖ് ഫായിസ് എന്നയാള്‍ വീട്ടുമുറ്റത്ത് ചെടികള്‍ കൊണ്ട് ഏണി തീര്‍ത്തപ്പോള്‍. ഫോട്ടോ: കെബി സതീഷ് കുമാര്‍
എല്‍.ഡി.എഫ് കോഴിക്കോട് കോര്പ്പറേഷന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു എം വി ശ്രേയാംസ്കുമാര്‍, എം പി തോട്ടത്തില്‍ രവീന്ദ്രന്, എളമരം കരീം, എംപി ടി പി ദാസന്, എം വി എം കുട്ടി എന്നിവര്‍ സമീപം. ഫോട്ടോ: സാജന് വി നമ്പ്യാര്‍
ശബരിമല മാളികപ്പുറത്ത് മേല്‍ശാന്തി റജില്‍ നീലകണ്ഠന് നമ്പൂതിരി ഭഗവതിസേവ നടത്തുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ എഎപിക്കെതിരെ ബിജെപി പതിപ്പിച്ച പോസ്റ്റര്‍. ഫോട്ടോ: സാബു സ്കറിയ
അന്തരീക്ഷ മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ ചാന്ദ്നി ചൗക്കില്‍ പൊടി ശല്യം കുറക്കുവാനായി വെള്ളം തളിക്കുന്നു.ഫോട്ടോ: സാബു സ്കറിയ
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടര്‍ ടി.വി. സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ദേശീയ പണിമുടക്കിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്റട്രല്‍ ഗവണ്മെന്റ് എംപ്ലോയിസ് ആന്‍ഡ് വര്‍ക്കേഴ്സ് കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഐ.എന്‍.ടി.യു.സി ദേശിയ സെക്രട്ടറി എം.പി പത്മനാഭന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്ണപ്രദീപ്
വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ആലപ്പുഴ ജില്ലാ നേതൃയോഗത്തില്‍ കമ്മിറ്റിയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശാഹുല്‍ ഹമീദ് സംസാരിക്കുന്നു. ഫോട്ടോ: കെ.കെ സന്തോഷ്
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കലാ അദ്ധ്യാപകര്‍ക്ക് ക്ലാസ് എടുക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി മിഠായ് തെരുവില്‍ നടത്തിയ 'അതിജീവനം' കൂട്ടായ്മയില്‍ അശ്വതി ശ്രീകാന്ത് സംസാരിക്കുന്നു. ഫോട്ടോ: കെ.കെ സന്തോഷ്
റോബോര്‍ട്ടിനെ ഉപയോഗിച്ച് കൊച്ചിനഗരത്തിലെ മാന്‍ഹോളുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ വൃത്തിയാക്കുന്നു. 2014 ഇല് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുതൊഴിലാളികള്‍ മരിച്ചിരുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്
അടിതെറ്റിയ വികസനം ..
കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടിന് പരിഹാരമായി പുതിയ ഓടകള്‍ ധാരാളമായി നിര്‍മ്മിക്കുന്നുണ്ടെങ്കിലും പണി പൂര്‍ണമായി പൂര്‍ത്തിയാക്കിയവ വളരെ കുറവ്. ഓടകളുടെ നിര്‍മ്മാണം കാരണം നടപ്പാതകള്‍ പലതും ഉപയോഗയോഗ്യം അല്ലാതെ ആയിട്ടും ഉണ്ട് . മേനക ജംഗ്ഷനില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: ബി മുരളീകൃഷ്ണന്
ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന പഞ്ചരത്നകീര്‍ത്തനാലാപനം. ഫോട്ടോ: മനീഷ് ചേമഞ്ചേരി
നിറഭേദങ്ങളില്ലാതെ.... വിജയമോഹിനി മില്ലിന്റെ അധീനതയിലുള്ള സ്ഥലം അളന്നു വില്‍ക്കുന്നതിനെതിരെയും അടച്ചു പൂട്ടലിനെതിരെയും സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മില്ലിന് മുന്നില്‍ തൊഴിലാളികള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ നിന്ന്. ഫോട്ടോ: എസ് ശ്രീകേഷ്
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തമ്പാനൂരിലെ രാജാജി നഗര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങളാല്‍ അലംകൃതമായപ്പോള്‍. ഫോട്ടോ: എസ് ശ്രീകേഷ്
ഡ്യൂട്ടി ഓഫ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കേരള ഗവണ്മെന്റ് നേഴ്സസ് യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നില്‍ സൂചനാ സമരത്തിനെത്തിയവര്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്നു. ഫോട്ടോ: എസ് ശ്രീകേഷ്
ഇതാ ഒരു സീറ്റ്..... വഞ്ചിയൂര്‍ ഉപ്പിടാമൂട് പാലത്തിലൂടെ ആക്രി സാധങ്ങളുമായി പോകുന്നയാള്‍. ഫോട്ടോ: എസ് ശ്രീകേഷ്
തിരഞ്ഞെടുപ്പടുത്തതോടെ റോഡുകളും ചുമരുകളും എല്ലാം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പ്രചാരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നന്തന്‍കോഡ് ജംഗ്ഷന് സമീപത്തെ ഇടറോഡില്‍ ടാറിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍. ഫോട്ടോ: എസ് ശ്രീകേഷ്
കിള്ളിപ്പാലം ബണ്ട് റോഡിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനത്തിന് സമീപം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി ഫ്ളക്സുകള്‍ സ്ഥാപിക്കാനുള്ള ഫ്രെയിമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി. ഫോട്ടോ: എസ് ശ്രീകേഷ്
ഇലക്ഷന് ലൈവ്.... തിരുവനന്തപുരം നഗരസഭ കുറ്റപത്ര പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസംഗം ഫെയ്സ്ബുക് ലൈവിലൂടെ പ്രചരിപ്പിക്കുന്ന പാര്‍ട്ടി പ്രവര്ത്തകന്. ഫോട്ടോ: എസ് ശ്രീകേഷ്
തിരുവനന്തപുരം നഗരസഭ കുറ്റപത്ര പ്രകാശനം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിര്വഹിച്ചപ്പോള്. ഒ. രാജഗോപാല്‍ എം.എല്‍.എ., നടന് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: എസ് ശ്രീകേഷ്
തരിക്കേ ചുനാടോ.....
ആലപ്പുഴ നഗരസഭയിലെ സീ വ്യു വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി ഗുജറാത്തി ഭാഷയില്‍ ചുവരെഴുതിയിരിക്കുന്നു.പഴയപ്രതാപം വിളിച്ചോതുന്ന ഗുജറാത്തി സ്ട്രീറ്റിലാണ് ഈചുവരെഴുത്ത്.നൂറോളം ഗുജറാത്തികള്‍ അതിവസിക്കുന്ന ഈ മേഖല കേന്ദ്രീകരിച്ച്.,ഗുജറാത്തി പൈതൃക പദ്ധതി ഒരുങ്ങുകയാണ്. ഫോട്ടോ സി. ബിജു
ബി.എം.എസ്. കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.കെ സന്തോഷ്
ശരംകുത്താനാകാതെ... ശരംകുത്തി വഴി പോകാനാകാത്തതിനാല്‍ എവിടെയും ശരം കത്തി നാകാതെ ശരവുമായി ശബരിമല നന്നിധാനതെത്തിയ കന്നി അയ്യപ്പന്. ഫോട്ടോ: സി സുനില്‍ കുമാര്‍
ശബരിമലയില്‍ ദിനപൂജകളുടെ ഭാഗമായി തന്ത്രിയും മേല്‍ശാന്തിയും സഹായികളും ക്ഷേത്ര പ്രദക്ഷിണം നടത്തുന്നു. ഫോട്ടോ: സി സുനില്‍ കുമാര്‍
പാലക്കാട് നിയോജകമണ്ഡലം ബി.ജെ.പി, എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി