കണ്ണൂർ കിഴുത്തള്ളിയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ പി.ടി.ദിലീഷ് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പാലക്കാട് നിയോജകമണ്ഡലം ബി.ജെ.പി, എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
പാലക്കാട് നിയോജകമണ്ഡലം ബി.ജെ.പി, എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
യു.ഡി.എഫിന്റെ തിരുവനന്തപുരം പേട്ട വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും പരിപാടിക്കെത്തിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥികൾക്കൊപ്പം. വി.എസ്. ശിവകുമാർ എം.എൽ.എ. സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഉത്തരേന്ത്യൻ സമൂഹം ദേവി പ്രീതിക്കായി കൊണ്ടാടുന്ന ഛാത്ത് പൂജ കണ്ണൂർ ചെട്ടിയാർ കുളത്തിൽ നടന്നപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ചേമ്പർ അവാർഡ് 2020 ജേതാക്കളായ ഡോ. കെ.ജെ. ദേവസ്യാ, എം.വി.രാമകൃഷണൻ, മുഹമ്മദ് ഫൈസൽ എന്നിവർക്കൊപ്പം മന്ത്രി ഇ.പി.ജയരാജനും ചേമ്പർ ഭാരവാഹികളും | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
"തിര"ക്കിന്റെ വേലിയേറ്റം... കോവിഡ് നിയന്ത്രണത്തിൽ ഏറെ നാളായി പ്രവേശനം നിരോധിച്ചിരുന്ന കണ്ണൂർ പയ്യാമ്പലം ബീച്ച് തുറന്നു നൽകിയപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ തടിച്ചു കൂടിയ ജനം. ഞായറാഴ്ച്ച വൈകിട്ട് അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
"തിര"ക്കിന്റെ വേലിയേറ്റം... കോവിഡ് നിയന്ത്രണത്തിൽ ഏറെ നാളായി പ്രവേശനം നിരോധിച്ചിരുന്ന കണ്ണൂർ പയ്യാമ്പലം ബീച്ച് തുറന്നു നൽകിയപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ തടിച്ചു കൂടിയ ജനം. ഞായറാഴ്ച്ച വൈകിട്ട് അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ശബരിമലയിലേക്ക് ഭക്തരെ വെർച്വൽക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമായി ക്രമീകരിച്ചപ്പോൾ ആയിരക്കണക്കിന് ഭക്തർ എത്തി കൊണ്ടിരുന്ന പൂജ സ്റ്റോറുകളിൽ ഇപ്പോൾ എത്തുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. കോഴിക്കോട് പാളയത്തെ പൂജ സ്റ്റോറിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കേരള വികലാംഗ സംയുക്ത സമിതി കോഴിക്കോട് കിഴക്കേ നടക്കാവിൽ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ നിന്നും | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
അലയൊലികളില്ലാതെ...... തിരഞ്ഞെടുപ്പ് ആവേശത്താൽ അലയൊലികൾ നിറയേണ്ടിയിരുന്ന പലയിടങ്ങളും കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്ന് വിജനമാണ്. പ്രചരണങ്ങൾ സാമൂഹികമാധ്യമങ്ങളിലേക്ക് ചേക്കേറിയതോടെ പരമ്പരാഗത സംവിധാനങ്ങളും നിശബ്ദമായി. തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലം തീരത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം റെയിൽവെ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സതേൺ റെയിൽവെയുടെ തിരുവനന്തപുരം ഡിവിഷൻ ഡിവിഷണൽ റെയിൽവെ മാനേജർ ആർ. മുകുന്ദ് (ഇടത്തേയറ്റം) ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിരുവനന്തപുരം ശാസ്തമംഗലം ഭാഗത്തെ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് തദ്ദേശവാസികൾ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ക്രിസ്തുമസ് അടുത്തതോടെ ചിഹ്നവും അവസരോചിതമായി ഉപയോഗപ്പെടുത്തുകയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ചെറുവയ്ക്കൽ വാർഡിലെ സ്ഥാനാർത്ഥി. ശ്രീകാര്യം ജംഗ്ഷനിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സ്ഥാനാർത്ഥി പ്രശസ്തനാണ്...... തിരുവനന്തപുരം കോർപ്പറേഷനിലെ പി.റ്റി.പി. നഗർ വാർഡിലെ സ്ഥാനാർത്ഥി പ്രശസ്തിന്റെ ചുമരെഴുത്ത് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പട്ടം മരപ്പാലം ജംഗ്ഷനിൽ അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് നടന്ന ഐ.എം.എ. കേരള ഘടകം ഭാരവാഹി യോഗത്തില്‍ നിന്ന് | ഫോട്ടോ: വിഷ്ണു എന്‍.എല്‍. \ മാതൃഭൂമി
പാലക്കാട് കോങ്ങാട് നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ | ഫോട്ടോ: ഇ.എസ്. അഖില്‍ \ മാതൃഭൂമി
പാലക്കാട് കോങ്ങാട് നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥി സംഗമം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖില്‍ \ മാതൃഭൂമി
പുലര്‍ച്ചെ ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍, പശ്ചാത്തലത്തില്‍ പൊന്നമ്പലമേട്. ഫോട്ടോ: സി സുനില്‍കുമാര്‍
തിരക്കില്ലാ സോപാനം ... കോ വിഡ്നിയത്രണങ്ങള് കാരണം തിക്കിത്തിരക്കില്ലാത്ത ശബരിമല സോപാനം, പഴയ കാലത്ത് സോപാനത്തെ തിരക്കില്‍ കൊട്ടി പാടുന്നവര്‍ക്ക് നില്ക്കാന് പോലും ബുദ്ധിമുട്ടായിരുന്നു. ഫോട്ടോ:സി.സുനില്‍കുമാര്‍
ബി.എം.എസ് കണ്ണൂര്‍ ജില്ലാ സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്ശന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു
സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്....തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് വീടുകളില്‍ കയറിയിറങ്ങുന്ന വരുടെ എണ്ണം കൂടി വന്നപ്പോള്‍ ആലപ്പുഴ സക്കറിയ വാര്‍ഡിലെ ഒരു വീടിന് മുന്നില്‍ ഇങ്ങനെ ഒരു ബോര്‍ഡു വയ്ക്കേക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവര്‍ സൂക്ഷിക്കുക. ബോര്‍ഡു മാറി ഇനി ഗയിറ്റിന് താഴു വീഴുമോ എന്ന ആശങ്കയിലാണ് സ്ഥാനാര്‍ത്ഥികള്‍. ഫോട്ടോ: സി. ബിജു