ആമ്പല്പൊയ്കയിലൂടെ...... കോട്ടയം പനച്ചിക്കാട് അമ്പാട്ട്കടവിലെ ആമ്പല്‍പ്പാടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് വള്ളത്തിലൂടെ നീങ്ങുന്നവര്‍. ജില്ലയിലെ തന്നെ മറ്റ് പാടങ്ങളിലുണ്ടായിരുന്ന ആമ്പലുകള്‍ കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി നശിപ്പിച്ചതിനെ തുടര്‍ന്ന് അമ്പാട്ട്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് | ഫോട്ടോ: അജിത് പനച്ചിക്കല്‍\മാതൃഭൂമി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\ മാതൃഭൂമി
മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്ച്ചില്പ്രവര്ത്തകര് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നു| ഫോട്ടോ: ബിജു വര്‍ഗീസ്\ മാതൃഭൂമി
മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തി പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്യുന്നു| ഫോട്ടോ: ബിജു വര്‍ഗീസ്\ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സുല്‍ത്താന്‍ പേട്ട ജങ്ഷന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചപ്പോള്‍| ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി
അദ്ഭുതഭൂമി'യിലെ കാക്കമരം.... വേമ്പനാട്ടുകായലിലെ 'അത്ഭുത ഭൂമി'യെന്ന വിശേഷണമുള്ള കുട്ടനാട്ടിലെ ആര് ബ്ലോക്കില്‍ വള്ളിപ്പടര്‍പ്പുകള്‍ ചുറ്റി പ്രത്യേക രൂപത്തിലായ മരത്തിന്റെ കൊമ്പുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന നീര്‍ക്കാക്കകള്‍. ഏത് തരത്തിലുള്ള കൃഷിക്കും അനുകൂലമായ ഭൂമിയായതിനാലാണ് ആര് ബ്ലോക്ക് അത്ഭുത ഭൂമിയെന്ന വിശേഷണത്തിന് അര്‍ഹമായത്| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി
കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം കൊടൂരാറ്റിലേക്ക് ഒഴുക്കി വിടാന്‍ തുടങ്ങിയപ്പോള്‍ വലയെറിഞ്ഞ് മീന്‍ പിടിക്കാനെത്തിയയാള്. കോട്ടയം പാറക്കല്‍കടവ് പാലത്തില്‍നിന്നുള്ള ദൃശ്യം| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കഥാക്കൃത്ത് ജോണ്‍ പോളിന് മാതൃവിദ്യാലയമായ എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ നല്കിയ ആദരവില്‍ നിന്ന്| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍\ മാതൃഭൂമി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കോലം കത്തിച്ച് പ്രകടനം നടത്തുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നിലെ കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡിന്റെ സമരവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു. തലശ്ശേരി സഹായമെത്രാന്‍ ജോസഫ് പാംപ്ലാനി സമീപം.| ഫോട്ടോ: സി. സുനില്‍ കുമാര്‍\ മാതൃഭൂമി
ഇ.ഡി. അറസ്റ്റ് ചെയ്ത എം. ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\മാതൃഭൂമി
കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പാലക്കാട്ട് മാധ്യമങ്ങളെ കാണുന്നു| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ സംസാരിക്കുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍\ മാതൃഭൂമി
എം. ശിവശങ്കറിന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിലേക്ക് എത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി