കോഴിക്കോട് പാവമണി റോഡിൽ 1936ൽ സ്ഥാപിച്ച യംഗ് ചാലഞ്ചേഴ്സ് ഫുട്ബോൾ ക്ലബിൻ്റെ കെട്ടിടം ശനിയാഴ്ച്ച പൊളിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ. കോഴിക്കോട്ടെ ആദ്യത്തെ ഫുട്ബോൾ ക്ലബാണിത് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ബൈപ്പാസ് റോഡിൽ പാലാഴി ജംഗ്ഷനു സമീപം ശനിയാഴ്ച്ച പുലർച്ചെ ലോറിയിടിച്ചു തകർന്ന കാർ. അപകടത്തിൽ ഒരാൾ മരിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ദീപം തെളിഞ്ഞ നേരം... നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശനിയാഴ്ച കണ്ണൂർ മുനീശ്വരൻ കോവിൽ ദീപാലംകൃതമായപ്പോൾ. കലാപരിപാടികളൊന്നുമില്ലാതെ വളരെ ലളിതമായാണ് ഇത്തവണ നവരാത്രി നാളുകൾ കൊണ്ടാടുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
തുലാമാസപ്പുലരിയിൽ ശ്രീകോവിലിനു മുന്നിൽ അയ്യപ്പനെ തൊഴുന്ന ഭക്തൻ. നിയന്ത്രണങ്ങളെ തുടർന്ന് വളരെ കുറച്ച് ഭക്തർക്ക് മാത്രമേ സന്നിധാനത്ത് പ്രവേശിക്കാൻ കഴിഞ്ഞിരുന്നുള്ളു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വെള്ളിക്കുടം ശ്രീകോവിൽ പൂജിച്ച ശേഷം തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജിന് കൈമാറുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പുതിയ ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കാൻ സോപാനത്ത് നടന്ന നറുക്കെടുപ്പ് | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
പതിനെട്ടുപടികൾ തൊഴുത് വണങ്ങി...
തുലാമാസപ്പുലരിയിൽ ശബരിമല പതിനെട്ടാംപടി കയറുന്ന ഭക്തൻ. കോവിഡ് വ്യാപനത്തെ തുടർന്ന് ആറ് മാസങ്ങൾക്ക് ശേഷമാണ് നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശാനുമതി നൽകുന്നത്| ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
സിദ്ധീഖ് കാപ്പന് നീതി നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടേറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യാനെത്തിയ ടി.എൻ.പ്രതാപൻ എം.പി, മാധ്യമ പ്രവർത്തകൻ എൻ.പി.ചേക്കുട്ടി എന്നിവർ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്‚ മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ എന്നിവരോട് സംസാരിക്കുന്നു| ഫോട്ടോ: കെ. ബി. സതീഷ്കുമാർ \ മാതൃഭൂമി
ആലപ്പുഴ കരുവാറ്റ സഹകരണ ബാങ്ക് മോഷണത്തിൽ പിടിയിലായ ഒന്നാം പ്രതി ആൽബിൻ രാജ് | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
ആലപ്പുഴ കരുവാറ്റ സഹകരണ ബാങ്കിലെ കവർന്ന സ്വർണ്ണം ഒന്നാം പ്രതിയിൽ നിന്ന് കണ്ടെടുത്തത് പോലീസ് പ്രദർശിപ്പിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
ആലപ്പുഴ കരുവാറ്റ സഹകരണ ബാങ്കിലെ കവർന്ന സ്വർണ്ണം ഒന്നാം പ്രതിയിൽ നിന്ന് കണ്ടെടുത്തത് പോലീസ് പ്രദർശിപ്പിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന എഫ്.സി. തിരുവന്തപുരം ഫുട്ബോൾ ടീം അംഗങ്ങൾ യോഗ പരിശീലനത്തിൽ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നവരാത്രി പൂജയ്ക്കായി തിരുവനന്തപുരം നഗരത്തിൽ വില്പനയ്ക്കെത്തിച്ചിരിക്കുന്ന സരസ്വതി ദേവിയുടെ വിഗ്രഹങ്ങൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംബോധ് ഫൗണ്ടേഷൻ കൊല്ലം റ്റി.ഡി.നഗർ 34 കൃഷ്ണപ്രിയയിൽ ബൊമ്മക്കൊലു ഒരുക്കിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലത്തെ വികസനം മറന്നുറങ്ങുന്ന എം.എൽ.എ. എം.മുകേഷിനെ ഉണർത്താനെന്നുപറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരുമ്പറകൊട്ടി പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ സഹായിയായി എത്തിയയാൾ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കോഴിക്കോട് നരിക്കുനി-നന്മണ്ട റോഡിലെ പെട്രോള്‍പമ്പിന് മുമ്പിലെ തെങ്ങിലെ വലിയ കടന്നല്‍ക്കൂട് കത്തിക്കുന്നു
കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി. ആസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ എം.എസ്.പി., കെ.എ.പി. രണ്ട് ബറ്റാലിയനുകളിലെ പോലീസ് സേനാംഗങ്ങള്‍ പാസിങ് ഔട്ട് പരേഡിനുശേഷം ഒത്തുകൂടി ആഘോഷിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു \ മാതൃഭൂമി
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന രഥോത്സവത്തിനായി ഒരുക്കിയ തേരിലെ ശില്പങ്ങള് മിനുക്കുന്ന തൊഴിലാളി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തു നിന്നുള്ള കാഴ്ച | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കേരള നോണ്‍ അപ്രൂവല്‍ ടീച്ചേഴ്സ് അസോസിയേഷന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരം വി.എസ്. ശിവകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാല്‍ \ മാതൃഭൂമി