മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പത്ത് കോടിയുടെ വിഭവ സമാഹരണ യജ്ഞം പാണക്കാട്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ആശ്രാമം മൈതാനത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് കൊണ്ട് കൊല്ലം കോർപ്പറേഷൻ ബോർഡ് സ്ഥാപിച്ചപ്പോൾ. ആശ്രാമം ട്രാഫിക് സ്റ്റേഷന് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം ടൗൺഹാളിന് എതിർവശം നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി തലകീഴായി മറിഞ്ഞ കാർ. ഞായറാഴ്ച്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. യാത്രക്കാർ ചെറിയപരിക്കുകളോടെ രക്ഷപ്പെട്ടു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
അഭയമുണ്ടോ സാറേ... കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ ലൈന്‍ മുറിയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട നിര്‍ധനകുടുംബം വീട്ടുസാധനങ്ങളും മറ്റും എടുത്ത് അഭയം തേടി കണ്ണൂര്‍ കളക്ടറേറ്റില്‍ എത്തിയപ്പോള്‍. ചക്രക്കസേരയുടെ സഹായത്താല്‍ നീങ്ങുന്ന വയോധിക ശാന്ത ഗുഡ്സ് വാഹനത്തില്‍ ഇരുന്നുകൊണ്ട് അധികൃതര്‍ക്ക് നേരെ കൈ നീട്ടി പൊട്ടിക്കരയുന്നു. ഭര്‍ത്താവ് രാജു ഒപ്പം. മുന്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ വീട് വെക്കാനാവാത്ത വിധം പാറക്കെട്ട് നിറഞ്ഞതായതുകൊണ്ടാണ് ഇവര്‍ക്ക് ഈ ദുരിതം ഉണ്ടായതെന്ന് പറയുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \ മാതൃഭൂമി
ഹാഥ്റസ് സന്ദർശനത്തെക്കുറിച്ച് ഇടത് എംപിമാർ ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
കിളിമരം... അസ്തമയമായി, കൂടടങ്ങാനും. വയനാട് കോട്ടത്തറയിലെ ഒരു മരത്തില്‍ സന്ധ്യാസമയത്ത് ഒത്തുകൂടിയ മൈനകള്‍ | ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കൊയ്ത്തിനൊരുങ്ങി... കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. വികസനത്തിന് ബദല്‍നയങ്ങളുമായി പുതിയ കേരളത്തിനായിറങ്ങുകയാണ് കെ.പി.സി.സി. കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച കര്‍ഷക സമ്മേളനത്തില്‍ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി. ചാക്കോ, കെ.വി. തോമസ് തുടങ്ങിയവര്‍ പാളത്തൊപ്പിയണിഞ്ഞെത്തിയപ്പോള് | ഫോട്ടോ: ബിജു വര്‍ഗീസ് \ മാതൃഭൂമി
തിരുവനന്തപുരം പൂജപ്പുരയ്ക്ക് സമീപം കുഞ്ചാലുംമൂട് ജംഗ്ഷനിലെ മാംസ വ്യാപാര കേന്ദ്രത്തിൽ നിന്നുള്ള ചിത്രം
വഴിയോര കച്ചവടം പച്ചപിടിച്ചതോടെ വഴിയരികിൽ എന്തും കിട്ടുന്ന സ്ഥിതിയായി. പക്ഷെ അവയുടെ ഗുണനിലവാരത്തെപ്പറ്റി മാത്രം ആരും ഒന്നും മിണ്ടുന്നില്ല. തിരുവനന്തപുരം പൂജപ്പുര ജംഗ്ഷന് സമീപം നടന്ന വഴിയോര കോഴിക്കുഞ്ഞ് വിൽപനയിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ഉന്തുവണ്ടിയിൽ നിറച്ചിരിക്കുന്ന സാധനങ്ങളുമായി ലക്ഷ്യത്തിലേക്ക് നടക്കുന്ന തൊഴിലാളികൾ. തിരുവനന്തപുരം പേട്ട പാലത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കണ്ടെയ്ൻമെൻറ് സോണായ തിരുവനന്തപുരം ഐരാണിമുട്ടം ചിറപ്പാലത്ത് റോഡിന് കുറുകേ സ്ഥാപിച്ചിരിക്കുന്ന ഗതാഗത നിയന്ത്രണ വേലിക്കിടയിലൂടെ സ്കൂട്ടർ ഓടിച്ചിറക്കുന്ന നാട്ടുകാരൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിനു സമീപം സ്ഥാപിക്കുന്ന ബഹുനില പാർക്കിംഗ് സംവിധാനത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം മേയർ ഡി.സീനത്ത് നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ശേഷം സ്ക്രീനിൽ....
ആറുമാസത്തിലേറെയായി ചുവരുകളിൽ സിനിമാ പോസ്റ്ററുകൾ പതിഞ്ഞിട്ട്. ഇപ്പോഴിതാ ഓൺലൈനിൽ റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകൾ മതിലുകളിൽ പതിച്ചു തുടങ്ങി, തീയേറ്റർ പേരിൻ്റെ സ്ഥാനത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ പേരാണെന്നു മാത്രം. ആലപ്പുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. ബിജു \ മാതൃഭൂമി