യൂത്ത് കോൺഗ്രസ്–കെഎസ്യു അക്രമണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂരിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് ചെയ്ത മഹിളാമോർച്ച പ്രവർത്തകർ പോലീസിൻ്റെ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചപ്പോൾ| ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
വീടുകളും സ്ഥാപനങ്ങളും അണു നശീകരണം നടത്തി വൈറസ് മുക്തമാക്കാൻ "നമ്മൾ ഇന്ത്യൻസ് " ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ ഒരുങ്ങുന്ന ശുചീകരണ സേന. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് 30 പേരടങ്ങുന്ന ശുചീകരണ സേനയുടെ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ന്യൂഡൽഹിയിൽ കോവിഡ് -19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് ബന്ധുക്കളും സന്നദ്ധപ്രവർത്തകരും ശ്മശാന തൊഴിലാളികളും പ്രാർത്ഥന നടത്തുന്നു | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കോവിഡ് -19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആരോഗ്യ പ്രവർത്തകരും കുടുംബാംഗങ്ങളും സംരക്ഷണ സ്യൂട്ടുകൾ ധരിച്ച് ന്യൂഡൽഹിയിലെ ശ്മശാനത്തിൽ സംസ്കരിക്കുന്നു | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ അമ്പതാം വാർഷികത്തിൽ പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
കണ്ണൂർ വളപട്ടണം പാലത്തിനു സമീപം ദേശീയ പാതയിലുണ്ടായ ഗതാഗതക്കുരുക്ക് | ഫോട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ അമ്പതാം വാർഷികത്തിൽ പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഏ കെ ആൻ്റണി പ്രകാശനം ചെയ്യുന്നു. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, കെ സി വേണുഗോപാൽ, ബെന്നി ബെഹനാൻ , എം കെ രാഘവൻ , എൻ കെ പ്രേമചന്ദ്രൻ എന്നിവർ സമീപം| ഫോട്ടൊ: സാബു സ്കറിയ \ മാതൃഭൂമി
വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റുചെയ്ത മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ മാതാവ് ന്യൂഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പത്രസമ്മേളനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മുൻ DUTA പ്രസിഡന്റ് നന്ദിത നരെയ്ൻ‚ എഴുത്തുകാരിയും മുൻ ആസൂത്രണ കമ്മീഷൻ അംഗവുമായ ഡോ. സെയ്ദ ഹമീദ്‚ മുതിർന്ന പത്രപ്രവർത്തക പമേല ഫിലിപ്പോസ്‚ AIPWA ജനറൽ സെക്രട്ടറി കവിതാ കവിതാ കൃഷ്ണൻ എന്നിവർ നോർത്ത് ഈസ്റ്റ് ഡൽഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദും മറ്റുള്ളവരും അറസ്റ്റിലായ വിഷയത്തിൽ ന്യൂഡൽഹി പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ്സ് വനിതാ പ്രവർത്തകർ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് വനിതാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് വനിതാ പ്രവർത്തകയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് വനിതാ പ്രവർത്തകയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കോഴിക്കോട് മീഞ്ചന്ത മേല്‍പ്പാലത്തില്‍ വളര്‍ന്നുവലുതാവുന്ന ആല്‍മരം. പാലത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് ഇതിന്റെ വളര്‍ച്ച.
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെത്തിയ വനിതാ പ്രവർത്തകരിലൊരാൾ മഴയിൽ നനഞ്ഞു കുതിർന്ന മാസ്ക്ക് പിഴിഞ്ഞെടുക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സർക്കാർ പ്രൈമറി സ്കൂളുകളിൽ ഹെഡ് മാസ്റ്റർ നിയമനം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.റ്റി.എ. യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ജി.ഇ. ഓഫീസിന് മുന്നിൽ സംസ്ഥാന ഭാരവാഹികൾ നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരത്ത് വിജയമോഹിനി മില്ലിന്റെ അധീനതയിലുള്ള സ്ഥലം അളന്നു വിൽക്കുന്നതിനെതിരെയും അടച്ചു പൂട്ടലിനെതിരെയും സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മില്ലിന് മുന്നിൽ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിലുണ്ടായ സംഘർഷം | ഫോട്ടോ: ടി. കെ. പ്രദീപ്കുമാർ \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളമോർച്ച പാലക്കാട് സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളമോർച്ച പാലക്കാട് സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കണ്ണൂർ എ.കെ.ജി. സ്തൂപത്തിന് സമീപം സ്ഥാപിച്ച വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ചിത്രമടങ്ങുന്ന ഫ്ളക്സ് ബോർഡ് കെ.എസ്.യു. പ്രവർത്തകർ കഴിഞ്ഞ ദിവസം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
സർക്കസല്ല, വീണ്ടും കറങ്ങിത്തുടങ്ങിയ ജീവിതചക്രം... കോവിഡിന്റെ ഭാഗമായിട്ടുള്ള നിയന്ത്രണങ്ങളെല്ലാം പരമാവധി നീക്കി തലസ്ഥാനം സാധാരണജീവിതത്തിലേയ്ക്കു പ്രവേശിച്ചു കഴിഞ്ഞു. പാഴ്സലുകൾ സൈക്കിളിൽ എത്തിക്കുന്ന ജീവനക്കാർ. ഡൽഹി പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനു സമീപത്തു നിന്നൊരു ദൃശ്യം | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ തൊഴിൽ മന്ത്രാലയത്തിലേക്ക് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ ഫോർവേർഡ് ബ്ലോക്ക് നടത്തിയ ധർണ | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
വിരിയുന്ന ജീവിതം... കോവിഡ് കാലത്ത് പുറത്ത് പോകാനാവാത്ത ചെറുപ്പക്കാർ കർണ്ണാടകത്തിൽ നിന്നുമെത്തുന്ന ചോളം വിറ്റ് ജീവിത മാർഗ്ഗം കണ്ടെത്താൻ ശ്രമിക്കുന്നു. ഒട്ടേറെ ചെറുപ്പക്കാർ കുറേ ദിവസമായി ചോളം വില്‍ക്കുകയാണ്. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ ചാലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷനും കോട്ടയത്ത് നടത്തിയ സൂചനാ പണിമുടക്കിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
മന്ത്രി കെ. ടി. ജലീൽ രാജി വൈക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആർ. വൈ. എഫ്. പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
പ്രതിഷേധ വഴിയിൽ ......
മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവജന സംഘടന ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് തടയാനായി പോലീസ് റോഡിൽ ബാരിക്കേഡ് വച്ച് കെട്ടി അടച്ചപ്പോൾ, വൈദ്യുത പോസ്റ്റിനും, മതിലിനും ഇടയിലൂടെയുള്ള ഇത്തിരി സ്ഥലത്തിലൂടെ കടന്നു പോകുന്ന വികലാംഗനായ വയോധികൻ | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് അസോസിയേഷനും ചേർന്ന് നടത്തുന്ന സൂചന പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
നിയന്ത്രിത മധുരം... എറണാകുളം ബ്രോഡ്വേയിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വ്യാപാരികള്‍ മധുരവിതരണം നടത്തുന്നു. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നതോടെ ബ്രോഡ്വേയിലെ കച്ചവടം സാധാരണ നിലയിലായി. ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍