മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ കിഡ്സൺ കോർണറിൽ നടത്തിയ ഉപവാസം പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: കെ.കെ. സന്തോഷ്
കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള സി.പി.എം. അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി.യിൽ നടന്ന അനുഭാവ സത്യാഗ്രഹം കെ മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: കെ.കെ. സന്തോഷ്
ന്യൂഡൽഹിയിൽ ആരോഗ്യ പരിപാലന കേന്ദ്രത്തിൽ ആന്റി ബോഡി സെറോളജിക്കൽ ടെസ്റ്റ് സർവേയ്ക്കായി ആരോഗ്യ പ്രവർത്തകർ ബ്ലഡ് സാമ്പിളുകൾ ശേഖരിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
ഓൺലൈൻ ക്ലാസുകൾക്കുള്ള നിരക്കിനെതിരെ ഭാരത് അഭിഭാവക് സംഘ് (രക്ഷാകർതൃ യൂണിറ്റി) ഡൽഹി സെക്രട്ടേറിയറ്റിൽ പ്രതിഷേധിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
കൊല്ലം നീണ്ടകര പാലത്തിൽ വ്യാഴാഴ്ച വൈകുന്നേരം ക്രെയിൻ ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് കുരുക്കിലായ വാഹനങ്ങളുടെ നിര ദേശീയപാതയിൽ കാവനാട് ആൽത്തറമൂട് വരെ നീണ്ടപ്പോൾ. ഫൊട്ടൊ: അജിത് പനച്ചിക്കൽ
കോവിഡ് കാലത്ത് പ്രവേശന പരീക്ഷകൾ നടത്തുന്നതിനെതിരെ എസ്.എഫ്.ഐ കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കേന്ദ്ര കമ്മറ്റി അംഗം എ.പി.അൻവീർ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
വാമനമൂർത്തിയെ അവഹേളിച്ച് മന്ത്രി തോമസ് ഐസക് അഭിപ്രായം പ്രകടിപ്പിച്ചുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച്. ഫൊട്ടൊ: ബിജു വർഗീസ്
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവിൽ സി.പി.എം അക്രമങ്ങൾ നടത്തുന്നുവെന്നാരോപിച്ച് തിരുവനന്തപുരത്ത് ഡി.സി.സി.പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ നടത്തുന്ന സത്യാഗ്രഹ സമരം കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: ബിജു വർഗീസ്
തിരുവനന്തപുരം ചാല യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെയും പ്രവർത്തകരെയും ബോംബ് എറിഞ്ഞ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഫോർട്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും നടത്തിയപ്പോൾ. ഫൊട്ടൊ: ബിജു വർഗീസ്
കോവിഡിന്റെ പേരിൽ അശാസ്ത്രീയമായി കടകൾ അടപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ ശ്രീകണ്ഠാപുരത്തെ വ്യാപാരികൾ കടകളുടെ താക്കോലുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിനു മുന്നിൽ താക്കോൽ നിരത്തുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
കണ്ണൂർ പി.എസ്.സി ഓഫീസിനു മുന്നിൽ എൻ.ജി.ഒ. അസോസിയേഷൻ പ്രവർത്തകർ ധർണ നടത്തുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ നടത്തിയ ഉപവാസം ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: വി.പി. ഉല്ലാസ്
സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്കെതിരെ സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം പാലക്കാട് ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി നടത്തിയ ഉപവാസം. ഫൊട്ടൊ: അരുൺ കൃഷ്ണൻകുട്ടി
കൊല്ലം ജില്ലയിലുടനീളം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുകയും കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ രാവിലെ ഒന്പതുമുതല് അഞ്ചുവരെ ചിന്നക്കടയില്‍ ഉപവാസം സംഘടിപ്പിച്ചപ്പോള്‍. ഫൊട്ടോ; അജിത്ത് പനച്ചിക്കല്‍
വാമനനെ വഞ്ചകന് എന്ന് വിശേഷിപ്പിച്ച തോമസ് ഐസക് മാപ്പുപറയണം എന്നാവശ്യപ്പെട്ട് മന്ത്രി ഐസകിന്റെ വസതിയിലേക്ക് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധം. ഫൊട്ടോ: പ്രവീണ്‍ ദാസ്
അനുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കെ.എസ്.വൈ.എഫിന്റെ കണ്ണൂര്‍ പി.എസ്.സി ഓഫീസ് ധര്‍ണ്ണ സി.എം.പി. അസി സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: സി. സുനില്‍ കുമാര്‍.
വിദ്യാര്‍ത്ഥി ജനത പ്രവര്‍ത്തകര്‍ പി.എസ്.സി. ചെയര്‍മാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് അഖില്‍ നെല്ലച്ചേരി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: സി. സുനില്‍ കുമാര്‍.
തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സ്ട്രീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് കണ്ണൂരില്‍ നടത്തിയ ധര്‍ണ്ണ സി.ഐ ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന് ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: സി. സുനില്‍ കുമാര്‍.
സി.പി.എം അക്രമങ്ങള്‍ക്കെതിരെ കണ്ണൂരില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനി നടത്തുന്ന ഉപവാസം കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: സി. സുനില്‍ കുമാര്‍.
കാസര്‍കോട് ഡി.സി.സി.യില്‍ നടന്ന മേലത്ത് നാരായണന് നമ്പ്യാര്‍ അനുസ്മരണം കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: രാമനാഥ് പൈ.
കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ ആമ്പല്‍ വസന്തമാണ്. കഴിഞ്ഞ വര്‍ഷം തിരുവാര്‍പ്പ് മലരിക്കലില്‍ നടത്തിയ ആമ്പല്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് സഞ്ചാരികളുടെ തിരക്കായിരുന്നു. ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ല. പനച്ചിക്കാട് കൊല്ലാട് പാടത്ത് പൂക്കളോട് കിന്നരിക്കാനെത്തിയ ഫെസെന്റ് റ്റെയില്ഡ് ജക്കാന (വാലന്‍ താമരക്കോഴി)?