അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് കോഴിക്കോട് ഡി.സി.സി.യിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എം.കെ.രാഘവൻ എം.പി. സംസാരിക്കുന്നു. ഫൊട്ടൊ: കെ.കെ. സന്തോഷ്
സ്നേഹപ്പൂക്കൾ.......... കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന പ്രായം കൂടിയ കോവിഡ് രോഗികൾ എന്ന നിലയിൽ കഴിഞ്ഞ 14 ദിവസമായി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മതിലിൽ സ്വദേശി 93 വയസുകാരൻ കൃഷ്ണൻ, 90 വയസുകാരി പട്ടാഴി സ്വദേശിനി കമലാക്ഷിയമ്മ എന്നിവരെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്ത് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ജീവനക്കാർ പൂച്ചെണ്ട് നൽകുന്നു. ഫൊട്ടൊ: അജിത് പനച്ചിക്കൽ
ശ്രീനാരായണ ഗുരുദേവൻ്റെ 166-ാമത് ജയന്തി ആഘോഷം കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് അങ്കണത്തിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിച്ച് യൂണിയൻ പ്രസിഡൻ്റ് മോഹൻ ശങ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: അജിത് പനച്ചിക്കൽ
ബുധനാഴ്ച്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ നിന്ന്.... കൊല്ലം രാമൻകുളങ്ങരയിൽ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: അജിത് പനച്ചിക്കൽ
സി.പി.എം. കണ്ണൂർ കെ.എസ്.ആർ.ടി.സി. പരിസരത്തു നടത്തിയ കരിദിനാചരണം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ ഉദഘാടനം ചെയ്യുന്നു. ഫൊട്ടൊ: ലതീഷ് പൂവത്തൂർ
മഴ യാത്ര... ചിങ്ങ മഴയിൽ കുതിർന്നു തൊഴിലിടത്ത് നിന്നും പണിയായുധങ്ങളുമായി താമസ സ്ഥലത്തേക്ക് നടന്നു നീങ്ങുന്ന യുവാവ്. കണ്ണൂർ പ്രസ് ക്ലബ് റോഡിൽ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: ലതീഷ് പൂവത്തൂർ
ആരവങ്ങളും ആർപ്പുവിളിയും ഇല്ലാതെ.... തൃശൂർ കിഴക്കുംപാട്ടുകര തെക്കുമുറി കുമ്മാട്ടി ചടങ്ങ് മാത്രമായി പനമുക്കം പള്ളി ക്ഷേത്രത്തിൽ നടന്നപ്പോൾ. ഫൊട്ടൊ: ജെ. ഫിലിപ്പ്
കോവിഡ് വ്യാപനം മൂലം പുലിക്കളി ഉപേക്ഷിച്ചുവെങ്കിലും വീടുകളിൽ പുലികളെ ഒരുക്കി മൊബൈൽ സൂം ആപ്പിലൂടെ പുലികളെ സ്ക്രീനിൽ എത്തിക്കാനായുള്ള ഒരുക്കത്തിൽ ആണ് തൃശൂർ അയ്യന്തോൾ ദേശം പുലിക്കളി സംഘം. പുലികളിക്കായി പഴയ പുലി മുഖങ്ങൾ തുടച്ചു മിനുക്കുന്നു. ഫൊട്ടൊ: ജെ. ഫിലിപ്പ്
ന്യൂഡൽഹിയിൽ മൊബൈൽ വാനിൽ നിന്ന് ആരോഗ്യ പ്രവർത്തകർ ആളുകളുടെ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിൾ ശേഖരിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
ന്യൂഡൽഹിയിൽ മൊബൈൽ വാനിൽ നിന്ന് ആരോഗ്യ പ്രവർത്തകർ ആളുകളുടെ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിൾ ശേഖരിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
കരിദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ താവക്കരയിൽ നടന്ന സി.പി.എം പ്രതിഷേധയോഗം. ഫൊട്ടൊ: സി. സുനിൽകുമാർ
ആലപ്പുഴ ബൈപ്പാസിന്റെ ടാറിങ്ങിനു മുന്നോടിയായുള്ള മാസ്റ്റിക് അസ്വാൾട്ട് ചെയ്യുന്ന തൊഴിലാളികൾ. ഫൊട്ടൊ: വി.പി. ഉല്ലാസ്
ഡൽഹിയിൽ മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, ജിതേന്ദ്ര സിംഗ് എന്നിവർ പത്രസമ്മേളനത്തിൽ. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണൻ
വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം. കൊച്ചിയിൽ നടത്തിയ കരിദിനത്തോടനുബന്ധിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു. ഫൊട്ടൊ: വി.എസ്. ഷൈൻ
വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ കരിദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുഷ്പാർച്ചന നടത്തുന്നു. ഫൊട്ടൊ: വി.എസ്. ഷൈൻ
തിരുവനന്തപുരം കോട്ടയ്ക്കകത്തെ വ്യാപാര സ്ഥാപനങ്ങളിൽ ബുധനാഴ്ച രാവിലെ തുണിത്തരങ്ങൾ വാങ്ങാൻ എത്തിയവർ. ഫൊട്ടൊ: എസ്. ശ്രീകേഷ്
ശ്രീ നാരായണ ഗുരു ജയന്തിയുടെ ഭാഗമായി കോട്ടയം കുമരകം ശ്രീകുമാര മംഗലം ക്ഷേത്രത്തിൽ നിന്നാരംഭിച്ച ജലഘോഷയാത്ര. ഫൊട്ടൊ: ജി. ശിവപ്രസാദ്
പിക്ക് അപ് ഓട്ടോയിൽ നഗരത്തിലൂടൊരു സവാരി. തിരുവനന്തപുരം സ്റ്റാച്യൂവിൽ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: എസ്. ശ്രീകേഷ്
തിരുവനന്തപുരം സാഫല്യം കോംപ്ലെക്സിൽ എത്തുന്നവർക്ക് ഓണാശംസകൾ നേർന്ന് സ്ഥാപിച്ച കൂറ്റൻ കമാനം. ഫൊട്ടൊ: എസ്. ശ്രീകേഷ്
ഓണത്തിന്റെ ആലസ്യത്തിന് ശേഷം തിരുവനന്തപുരം നഗരം വീണ്ടും പൂർവസ്ഥിതിയിലേക്കെത്തുന്നു. സാഫല്യം കോംപ്ലെക്സിൽ തുറന്ന് പ്രവർത്തിച്ച തുണിക്കടയ്ക്ക് മുന്നിൽ കസ്റ്റമേഴ്സിനെയും പ്രതീക്ഷിച്ച് നിൽക്കുന്ന വിൽപ്പനക്കാരൻ. ഫൊട്ടൊ: എസ്. ശ്രീകേഷ്
ചാതുർ മാസ വ്രതത്തോടനുബന്ധിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ നടത്തുന്ന ദേശാടന ആചാര്യ സ്മൃതി യാത്ര ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ചപ്പോൾ. ഫൊട്ടൊ: എസ്. ശ്രീകേഷ്
പാലക്കാട് പല്ലശ്ശന പുത്തന്‍കാവില്‍ നടന്ന അവിട്ടത്തല്ലിന്റെ പോര്‍വിളി ചടങ്ങില്‍ നിന്ന്.കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഖാവരണം ധരിച്ച് കുറച്ച് പേര് മാത്രം പങ്കെടുത്തുള്ള ചടങ്ങുമാത്രമാക്കിയാണ് അവിട്ടത്തല്ല് നടത്തിയത്. ഫൊട്ടൊ: ഇ.എസ്. അഖില്‍
ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ എസ്.എന്‍.ഡി.പി. യൂണിയന് ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചന. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
പാലത്തായി കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തിയ ഉപവാസം കെ.മുരളീധരന് എം.പി.ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
തലശ്ശേരി മേഖലയില്‍ സി.പി.എം. അക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി.കണ്ണൂരില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. സുനില്‍കുമാര്‍.
മദനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്.ഡി.പി.ഐ. നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ. ഫൊട്ടൊ: ജി.ബിനുലാല്‍.
ഹിന്ദു ഐക്യവദിയുടെ നേതൃത്വത്തില്‍ ഹൈബി ഈഡന് എം പി യുടെ വീട്ടിലിലേക്കു നടത്തിയ മാര്‍ച്ച്. ഫൊട്ടൊ: ജി.ബിനുലാല്‍.
എസ്.എന്‍.ഡി.പി. യോഗത്തിലും എസ്.എന്‍ ട്രസ്റ്റിലും റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പട്ടുകൊണ്ട് ശ്രീ നാരായണ ധര്‍മ്മവേദി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയില്‍നിന്ന്. ഫൊട്ടൊ: ജി.ബിനുലാല്‍.
പരീക്ഷയ്ക്ക് മുമ്പൊരു 'പരീക്ഷ'ണം... ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതാന്‍ കൊല്ലം പാല്‍ക്കുളങ്ങരയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥിനി ഹാളിന് അകത്തേക്ക് പ്രവേശിക്കും മുമ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കമ്മലുകള്‍ അഴിച്ച് മാറ്റി ബാഗിനുള്ളില്‍ സുരക്ഷിതമാക്കിയ ശേഷം അകത്തേക്കെത്തുന്നു?|?ഫോട്ടോ : അജിത് പനച്ചിക്കല്‍
ഇന്ന് ലോക നാളികേരദിനം. വര്‍ഷം മുപ്പത് ലക്ഷം തെങ്ങിന് തൈകള്‍ വേണമെന്നാണ് കണക്ക്. പത്ത് ലക്ഷം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത് മറികടക്കാനുള്ള ശ്രമത്തില്‍ ഭാഗമാകുകയാണ് കണ്ണൂര്‍ ചെമ്പേരിയിലെ കളത്തറ തോമസും കൂട്ടുകാരും. ഫൊട്ടൊ: സി. സുനില്‍കുമാര്‍.