എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ഗോഡൗണില്‍ വിവിധ പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നതിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നു.
ലോക്ക് ഡൗണിൽ ഡൽഹി അസാദ്പുർ പച്ചക്കറി മാർക്കറ്റിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ. ഫോട്ടോ: സാബു സ്കറിയ.
കൊറോണ വൈറസ് പകർച്ചവ്യാധി പ്രതിരോധ നടപടിയായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ന്യൂഡൽഹി നോർത്ത് ബ്ലോക്കിന്റെയും പാർലമെന്റ് മന്ദിരത്തിന്റെയും കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
കൊറോണ വൈറസ് പകർച്ചവ്യാധി പ്രതിരോധ നടപടിയായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ന്യൂഡൽഹി രാജ്പഥിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
കൊറോണ വൈറസ് പകർച്ചവ്യാധി പ്രതിരോധ നടപടിയായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ന്യൂഡൽഹി രാജ്പഥിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലെ തെഴിലാളികള്‍ക്കും നഗരത്തിലെ അഗതികള്‍ക്കും ഉച്ചഭക്ഷണം നല്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഓമല്ലൂരിലെ യുവജന കൂട്ടായ്മ ഭക്ഷണപ്പൊതികള്‍ നല്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പത്തനംതിട്ട സ്റ്റേഷനില്‍ ഒതുക്കിയിടുന്നു. ഫോട്ടോ: കെ. അബൂബക്കർ.
നൈസായി സോപ്പിട്ട് പറഞ്ഞയക്കാം...
ലോക്ക് ഔട്ട് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈകഴുകാന്‍ ഓര്‍മ്മപ്പെടുത്താന്‍ പത്തനംതിട്ട സ്റ്റേഷനില്‍ വെച്ച ബോര്‍ഡ്. ഫോട്ടോ: കെ. അബൂബക്കർ.
വാഹന പരിശോധനക്കായി സജ്ജമാക്കിയ മലപ്പുറം ജില്ലയിലെ ഡ്രോണുകളുടെ ഉദ്ഘാടനം എസ്.ഐ. സംഗീത് പുനത്തില്‍, സി.ഐ. എ.പ്രേംജിത്ത്, എസ്.പി. യു.അബ്ദുള്‍കരീം, ഡി.വൈ.എസ്.പി.ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ ഡ്രോണ്‍ പറത്തി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
വാഹന പരിശോധനക്കിടെ മലപ്പുറത്ത് ആടുകളുമായി വന്ന വണ്ടി പരിശോധിക്കുന്ന പോലീസ്. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറത്ത് വാഹനങ്ങള്‍ പരിശോധിക്കുന്ന പോലീസുകാര്‍ക്ക് വിത്ത് സുരേഷ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മുഖ്യമന്ത്രിയുടെ വീഡിയോ കോണ്ഫ്രന്സില് പങ്കെടുക്കാനെത്തിയ മലപ്പുറം ജില്ലയിലെ എം.എല്‍.എ.മാര്‍ക്ക് ഹാളില്‍ കയറുന്നതിനു മുമ്പ് ഹാന്റ് സാനിറ്റൈസര്‍ സ്പ്രേ ചെയ്യുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം കളക്ടറേറ്റില്‍ ജില്ലയിലെ എം.എല്‍.എ.മാരുമായുള്ള മുഖ്യമന്ത്രിയുടെ വീഡിയോ കോണ്ഫ്രന്സില് പങ്കെടുക്കാനെത്തിയ വി.അബ്ദുറഹിമാന് എം.എല്‍.എ.യ്ക്ക് പി. ഉബൈദുള്ള എം.എല്‍.എ. മാസ്ക്ക് കെട്ടിക്കൊടുക്കുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രി കെ.ടി. ജലീല്‍ എന്നിവരെയും കാണാം. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കലക്ടർ ടി.വി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ സാമൂഹിക അകലം പാലിച്ച് നടന്ന കൊറോണ അവലോകന യോഗം. ഫോട്ടോ: റിദിന്‍ ദാമു
"തർക്കം വേണ്ട മോനേ... എല്ലാം ഇതിലുണ്ടാകും..."
ലോക് ഡൗൺ പരിശോധനക്കിടയിൽ തടഞ്ഞു നിർത്തിയ ഇരുചക്ര വാഹന യാത്രികന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. എറണാകുളത്ത് നിന്നുള്ള കാഴ്ച. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
അതിഥി തൊഴിലാളികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ടെലിവിഷനുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ തഹസിൽദാർ വി.എം സജീവനും ലേബർ ഓഫീസർ ബേബി കാസ്ട്രോയും ചേർന്ന് നിർവ്വഹിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
സഞ്ചികൾ ക്യൂവിലാണ്‚ ഞങ്ങൾ തണലത്തും.... കോഴിക്കോട് അത്താണിക്കൽ റേഷൻ കടക്ക് മുമ്പിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: പി. പ്രമോദ്കുമാർ.
പൊരി വെയിലത്തു വീട്ടുസാധനങ്ങൾ വാങ്ങിച്ചു മടങ്ങുന്ന അമ്മമാർ. കോഴിക്കോട് വെസ്റ്റ് ഹിൽ ദേശീയപാതയിൽ നിന്ന്. ഫോട്ടോ: പി. പ്രമോദ്കുമാർ.
തന്റെ പോസ്റ്റ് ഓഫീസ് പരിധിയിലുള്ളവർക്ക് പെൻഷൻ തുക നൽകാനായി നീങ്ങുന്ന കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റാഫീസിലെ പോസ്റ്റ് വുമൺ അനിതകുമാരി. ലോക് ഡൗൺ കാലത്തെ കാഴ്ച. ഫോട്ടോ: സി. സുനിൽകുമാർ.
ന്യൂഡൽഹിയിലെ കോണാട്ട് പ്ലേസ് മാർക്കറ്റിൽ തെരുവു നായ്ക്കൾക്ക് സ്വകാര്യ സംഘടനയിലെ സന്നദ്ധപ്രവർത്തകർ ഭക്ഷണവും വെള്ളവും നൽകുന്നു. 250 ഓളം നായ്ക്കൾക്ക് ദിവസവും ഇവർ ഭക്ഷണം എത്തിക്കുന്നുണ്ട്. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ന്യൂഡൽഹിയിലെ കോണാട്ട് പ്ലേസ് മാർക്കറ്റിൽ തെരുവു നായ്ക്കൾക്ക് സ്വകാര്യ സംഘടനയിലെ സന്നദ്ധപ്രവർത്തകർ ഭക്ഷണവും വെള്ളവും നൽകുന്നു. 250 ഓളം നായ്ക്കൾക്ക് ദിവസവും ഇവർ ഭക്ഷണം എത്തിക്കുന്നുണ്ട്. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ഡൽഹിയിൽ അടച്ചിടല്‍ ലംഘിച്ച രണ്ടുപേരെ കൊണ്ട് പോലീസ് ഏത്തമിടീക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
കെ.സുധാകരൻ എം.പി.യും കെ.എം.ഷാജി എം.എൽ എ യും കണ്ണൂരിൽ പത്രസമ്മേളനത്തിൽ. ഫോട്ടോ: സി. സുനിൽകുമാർ.
ദിവസവും കിലോമീറ്ററുകൾ ഓടിയിരുന്ന ബസ്സുകളെല്ലാം ഇന്ന് നിശ്ചലമാണ്. ലോക് ഡൗൺ കഴിയുമ്പോഴേക്കും ഇവയുടെ അവസ്ഥയെ കുറിച്ചുള്ള ആശങ്കയിലാണ് ഉടമകൾ. കണ്ണൂർ താവക്കര ബസ്സ് സ്റ്റാന്റിലെ കാഴ്ച. ഫോട്ടോ: സി. സുനിൽകുമാർ.
കൊല്ലം വാടി കടപ്പുറത്തു നിന്നും വെള്ളിയാഴ്ച സന്ധ്യയ്ക്ക് പരമ്പരാഗത മത്സ്യതൊഴിലാളികളും ചെറുവള്ളങ്ങളും കടലിൽ പോകാനുള്ള ഒരുക്കത്തിൽ. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
കൊല്ലം വാടി കടപ്പുറത്തു നിന്നും വെള്ളിയാഴ്ച സന്ധ്യയ്ക്ക് പരമ്പരാഗത മത്സ്യതൊഴിലാളികളും ചെറുവള്ളങ്ങളും കടലിൽ പോകാനുള്ള ഒരുക്കത്തിൽ. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.