യൂണിവേഴ്സിറ്റി കോളജിലെ സംഭവ വികാസങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, അതിക്രമങ്ങള്‍ക്കും പരീക്ഷാ തട്ടിപ്പിനും ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പാളിനെ സസ്പെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനേയും സംസ്ഥാന ഭാരവാഹികളേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ സന്ദര്‍ശിക്കുന്നു
ഫോട്ടോ: എസ്.ശ്രീകേഷ്
പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാറിനെതിരെ യൂത്ത്കോണ്‍ഗ്രസ്സ് കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു
ഫോട്ടോ: കൃഷ്ണകൃപ
കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ കോഴിക്കോട് മേഖലാ കേന്ദ്രം ആനക്കുളം സാംസ്കാരിക നിലയത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ: കെ.കെ.സന്തോഷ്
കോഴിക്കോട്ടെ മുന്‍ മേയര്‍ പി.ടി. മധുസൂദന കുറുപ്പ് അനുസ്മരണ സമ്മേളനം പി.ശങ്കരന് ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ: കെ.കെ.സന്തോഷ്
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവിശ്യപ്പെട്ട് എന്‍.ഡി.എ പ്രതിനിധി സംഘം ഒ.രാജഗോപാല്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്കുന്നു.
ഫോട്ടോ: ബിജു വര്‍ഗീസ്
തളി പദ്മശ്രീഹാളില് ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരുപൂര്‍ണ്ണിമ ആഘോഷച്ചടങ്ങില്‍ സ്വാമി ചിദാകാശ അനുഗ്രഹ പ്രഭാഷണം നടത്തുന്നു
ഫോട്ടോ: കൃഷ്ണകൃപ
കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മാഗ്നം സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ കൊച്ചിന് ആക്സിലേറ്റേഴ്സും സായി കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ആക്സിലേറ്റേഴ്സ് കൊച്ചി 3 ഗോളിനു വിജയിച്ചു.
ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
സി.പി.ഐ കണ്ണൂരില്‍ നടത്തിയ എന്‍.ഇ. ബാലറാം-പി.പി. മുകുന്ദന് അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സ്വാമി സന്ദീപാനന്ദഗിരിയെ ഉത്ഘാടകന്‍ കാനം രാജേന്ദ്രന് സ്വീകരിക്കുന്നു .
ഫോട്ടോ:ലതീഷ് പൂവത്തൂര്‍
മാതൃഭൂമി ബുക്സ് അധ്യാത്മിക പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി അധ്യാത്മാനന്ദയുടെ പ്രഭാഷണം
ഫോട്ടോ:സാജന് വി.നമ്പ്യാര്‍
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍
ഫോട്ടോ: ബിജു വര്‍ഗീസ്
തിരുവന്തപുരത്ത് നിരാഹാര സമരം നടത്തുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കെ.എസ്.യു തൊടുപുഴയില്‍ നടത്തിയ പ്രകടനം
ഫോട്ടോ: പി.പി.ബിനോജ്
കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്ന് പ്രവേശനവാതില്‍ അടച്ചതോടെ സര്‍വകലാശാലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വാതിലിന് വെളിയില്‍ കാത്തു നില്ക്കുന്നു
ഫോട്ടോ: ബിജു വര്‍ഗീസ്
കേരള സര്‍വകലാശാലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നാവിശ്യപ്പെട്ടു കേരളാ യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടന്ന പ്രതിഷേധയോഗം.
ഫോട്ടോ: ബിജു വര്‍ഗീസ്
ജെ.പി.നഗര്‍ സത്യസായി ക്ഷേത്രത്തില്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ സ്ഥാപിച്ച ഷിര്‍ദ്ദിസായിയുടെ മെഴുക് പ്രതിമ ദര്ശിക്കനെത്തിയ ഭക്തര്‍
ഫോട്ടോ: പി.മനോജ്
ജെ.പി.നഗര്‍ സത്യസായി ക്ഷേത്രത്തില്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ സ്ഥാപിച്ച ഷിര്‍ദ്ദിസായിയുടെ മെഴുക് പ്രതിമ ദര്‍ശിക്കാനെത്തിയ ഭക്തര്‍. ഫോട്ടോ: പി.മനോജ്
ജെ.പി.നഗര്‍ സത്യസായി ക്ഷേത്രത്തില്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ സ്ഥാപിച്ച ഷിര്‍ദ്ദിസായിയുടെ മെഴുക് പ്രതിമ ദര്‍ശിക്കാനെത്തിയ ഭക്തര്‍. ഫോട്ടോ: പി.മനോജ്
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് തള്ളിക്കയറിയ കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് പിന്തിരിപ്പിക്കുന്നു
ഫോട്ടോ: എസ്.ശ്രീകേഷ്
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് തള്ളിക്കയറിയ കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് പിന്തിരിപ്പിക്കുന്നു
ഫോട്ടോ: എസ്.ശ്രീകേഷ്
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തെ കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധം നോക്കി നില്ക്കുന്ന യൂണിവേഴ്സിറ്റി ജീവനക്കാര്‍
ഫോട്ടോ: എസ്.ശ്രീകേഷ്
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് തള്ളിക്കയറിയ കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് പിന്തിരിപ്പിക്കുന്നു
ഫോട്ടോ: എസ്.ശ്രീകേഷ്
യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കുന്ന കെ.എസ്.യു. പ്രവര്‍ത്തകര്‍
ഫോട്ടോ: എസ്.ശ്രീകേഷ്
നഗരത്തിലുണ്ടായ ചാറ്റല്‍ മഴയെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ട്
ഫോട്ടോ: എസ്.ശ്രീകേഷ്
കണ്ണൂര്‍ ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഗുരു പൂര്‍ണിമ'2019 ല്‍ നിന്ന്
ഫോട്ടോ: ലതീഷ് പൂവത്തൂര്‍
പി.എസ്.സി.- സര്‍വ്വകലാശാല പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ് .യു. സംസ്ഥാന പ്രസിഡന്റ് കെ.അഭിജിത്തും പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ പന്തല്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചപ്പോള്‍.
ഫോട്ടോ: എസ്.ശ്രീകേഷ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.സി.പി.ഐ. (യു) നടത്തിയ സെക്രട്ടേറിയേറ്റ് ധര്‍ണയില്‍ പങ്കെടുക്കുന്നവര്‍
ഫോട്ടോ: എസ്.ശ്രീകേഷ്
ചാറ്റല്‍ മഴ നനയാതിരിക്കാനായി ഇട്ടിരുന്ന ടീഷര്‍ട്ട് മറയാക്കിയ ബൈക്ക് യാത്രക്കാരന്. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നുള്ള ദൃശ്യം.
ഫോട്ടോ: എസ്.ശ്രീകേഷ്
ചാറ്റല്‍ മഴയില്‍ ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്ന രക്ഷകര്‍ത്താവിന്റെ ചുമലില്‍ ചാരി കാഴ്ച്ചകള്‍ ആസ്വദിക്കുന്ന കുഞ്ഞ്. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നുള്ള ദൃശ്യം.
ഫോട്ടോ: എസ്.ശ്രീകേഷ്
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന്റെ മുന്‍നിര.
ഫോട്ടോ: എസ്.ശ്രീകേഷ്
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മദ്ധ്യാഹ്ന ധര്‍ണ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ: എസ്.ശ്രീകേഷ്
കാസര്‍കോട് സി.പി.സി.ആര്.ഐ.ക്ക് സമീപത്തെ അബ്ദുള്‍ റസാഖിന്റെ വീടിന്റെ മേല്‍ക്കൂര കത്തി നശിച്ച നിലയില്‍
ഫോട്ടോ: രാമനാഥ് പൈ
തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ പ്രവർത്തകർ തള്ളി കയറാൻ ശ്രമിക്കുന്നു. ഫോട്ടോ: എം പി ഉണ്ണികൃഷ്ണൻ.
ലോക പാമ്പുദിനത്തിന്റെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളേജിൽ 'മാർക്ക് ' നടത്തിയ ബോധവത്കരണ ക്ലാസിൽ റോഷ്നാഥ് രമേഷ് സംസാരിക്കുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
അഖിലേന്ത്യാ പോസ്റ്റൽ-ആർ.എം.എസ്.പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കോഴിക്കോട് വെസ്റ്റ്ഹിൽ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ കെ.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ കെ സന്തോഷ്.
കേരളാ യൂണിവേഴ്സിറ്റി കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന കെ.എസ്.യു. പ്രവർത്തകർ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്ന് കേരള യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കണ്ടെടുത്തതിൽ പ്രതിഷേധിച്ച് എറണാകുളം പി.എസ്. സി. മേഖല ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ. ഫോട്ടോ: എം വി സിനോജ്.
ഗുരുപൂർണ്ണിമയുടെ ഭാഗമായി കണ്ണൂർ കക്കാട് ഷിർദ്ദിസായി മന്ദിരത്തിൽ സായ് സിംഫണി ഭജൻ നടത്തുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
ഗുരുപൂർണ്ണിമയുടെ ഭാഗമായി കണ്ണൂർ കക്കാട് ഷിർദ്ദിസായി മന്ദിരത്തിൽ സായ് സിംഫണി ഭജൻ നടത്തുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
കാസര്‍കോട് യുവമോര്‍ച്ച സംഘടിപ്പിച്ച പി.എസ്.സി ജില്ലാ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പോലീസിനെ പ്രതിരോധിക്കാന്‍ കൂട്ടുകാരന്റെ തോളില്‍ തൂങ്ങി പിന്നിലേക്ക് വലിക്കുന്ന പ്രവര്ത്തകന്. ഫോട്ടോ: എൻ. രാമനാഥ് പൈ.
മുസ്ലീം ലീഗ് ജില്ലാകമ്മിറ്റി കാസര്‍കോട് നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ചില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോള്‍. ഫോട്ടോ: എൻ രാമനാഥ് പൈ.
മുസ്ലീം ലീഗ് ജില്ലാകമ്മിറ്റി കാസര്‍കോട് നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ചില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോള്‍. ഫോട്ടോ: എൻ രാമനാഥ് പൈ.
മുസ്ലീം ലീഗ് ജില്ലാകമ്മിറ്റി കാസര്‍കോട് നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ചില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോള്‍. ഫോട്ടോ: എൻ രാമനാഥ് പൈ.
ട്രോളിങ് നിരോധന കാലത്ത് സുലഭമായി മത്സ്യങ്ങളുമായി പോർട്ട് കൊല്ലം തീരത്തിന് സമീപം അടുത്ത വള്ളങ്ങൾ. ഫോട്ടോ: അജിത് പനച്ചിക്കൽ.
കണ്ണൂരിൽ റിട്ടയേർഡ് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും യുവകലാസാഹിതിയും സംഘടിപ്പിച്ച ചടങ്ങ് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
യുവമോർച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി.ഉല്ലാസ്.
ഓൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.ടി.മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽ കുമാർ.
ആർഎംഎസ്- പോസ്റ്റൽ പെൻഷൻകാർ കണ്ണൂർ മുഖ്യ തപാലാഫീസിനു മുന്നിൽ ധർണ നടത്തുന്നു. ഫോട്ടോ: സി. സുനിൽ കുമാർ.
കോഴിക്കോട് കല്ലായി റോഡിലെ ഷിര്‍ദ്ദി സായിമന്ദിരത്തില്‍ ഗുരുപൗര്‍ണ്ണമി ആഘോഷത്തോടനുബന്ധിച്ച് നടന്ന ലക്ഷാര്‍ച്ചന. ഫോട്ടോ: കൃഷ്ണകൃപ.
എസ്.ടി.യുവിന്റെ നേതൃത്വത്തിൽ ഓട്ടോ ഡ്രൈവർമാർ കണ്ണൂർ കോർപ്പറേഷന്റെ മുന്നിൽ നടത്തിയ ധർണ എൻ.എ കരീം ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
ആലപ്പുഴ നഗരസഭാ കൗൺസിൽ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ ബിജെപി കൗൺസിലർമാർക്ക് യുവമോർച്ച അഭിവാദ്യമർപ്പിക്കുന്നു. ഫോട്ടോ: വി.പി.ഉല്ലാസ്.
ആലപ്പുഴയിൽ തോമസ് ചാണ്ടിയുടെ ലേക്ക് പാലസുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെ ബാനറുയർത്തി പ്രതിഷേധിക്കുന്ന ബിജെപി കൗൺസിലർമാർ. ഫോട്ടോ: വി പി ഉല്ലാസ്.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ മികവുത്സവം ജില്ലാ കളക്ടർ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
കൊച്ചിയിൽ നടക്കുന്ന ഫയൽ അദാലത്ത് മന്ത്രി എ സി മൊയ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ടി കെ പ്രദീപ് കുമാർ.
കണ്ണൂർ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം റോഡിൽ കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം റോഡ് തകർന്ന് വെള്ളം കെട്ടിക്കിടക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർക്കിടക സംക്രമത്തിന് നട തുറന്നപ്പോൾ തൊഴാനെത്തിയവർ. ഫോട്ടോ: സി. സുനിൽകുമാർ.
കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർക്കിടക സംക്രമത്തിന് നട തുറന്നപ്പോൾ തൊഴാനെത്തിയവർ. ഫോട്ടോ: സി. സുനിൽകുമാർ.
കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർക്കിടക സംക്രമത്തിന് നട തുറന്നപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.
ഡൽഹിയിൽ നടക്കുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ് , നിർമ്മല സീതാരാമൻ, എസ് ജയശങ്കർ, ജെ പി നഡ്ഢ തുടങ്ങിയവർ. ഫോട്ടോ: സാബു സ്കറിയ.
ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഫോട്ടോ: സാബു സ്കറിയ.
നല്ലതിനായി...വിജി എന്ന പെണ്‍കുട്ടിക്ക് വീട് നിര്‍മിക്കാനായി കോഴിക്കോട് നവചേതന മലപ്പുറം ടൗണ്‍ഹാളില്‍ നടത്തിയ 'നയാപൈസ' നാടകത്തില്‍ നിന്ന്
ദേശീയ പാതയില്‍ കണ്ണൂര്‍ പള്ളിക്കുന്നില്‍ തിങ്കളാഴ്ച്ച രാത്രി ഡിവൈഡറില്‍ ഇടിച്ചു കയറിയ കാര്‍. അപകടത്തില്‍ രണ്ട്പേര്‍ക്ക് പരിക്കേറ്റു. ഫോട്ടോ: റിദിന്‍ ദാമു