അൺലോക്ക് 2.0 സമയത്ത് ദില്ലിയിലെ മൺസൂൺ മേഘങ്ങൾ ആകാശത്ത് ചുറ്റിത്തിരിയുന്ന യമുന നദിയുടെ കാഴ്ച ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.
മഞ്ചേശ്വരം പോലീസ് കാറില്‍ കടത്തുന്നതിനിടെ പിടികൂടിയ പത്തുകിലോ കഞ്ചാവ്, വ്യാജ നമ്പര്‍ പ്ലേറ്റ്, ഇലക്ട്രോണിക് ത്രാസ് എന്നിവ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഫോട്ടോ: രാമനാഥ പൈ
സ്വര്‍ണക്കടത്തു കേസ് സി ബി ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ആലപ്പുഴ ജില്ലാ തല ഉദ്ഘാടനം ഡി സി സി പ്രസിഡന്റ് എം ലിജു നിര്‍വ്വഹിക്കുന്നു ഫോട്ടോ: ഉല്ലാസ് വി.പി.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ നടത്തിയ പ്രകടനം ഫോട്ടോ: ഉല്ലാസ് വി.പി.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളി യൂണിയന് (എസ്.ടി.യു) മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഫോട്ടോ: അജിത് ശങ്കരൻ
പ്രവാസി വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെയും, നോര്‍ക്കയുടെയും നിഷ്ക്രിയത്വത്തിനെതിരെ ഫോര്‍വേഡ് ബ്ലോക്ക് മലപ്പുറം നോര്‍ക്ക ഓഫീസിന് പ്രതീകാത്മകമായി റീത്ത് സമര്‍പ്പിച്ചപ്പോള്‍ ഫോട്ടോ: അജിത് ശങ്കരൻ
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറത്ത് സ്വര്‍ണ തളികയില്‍ മാലിന്യം നിറച്ച് നടത്തിയ പ്രതിഷേധം ഫോട്ടോ: അജിത് ശങ്കരൻ
സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു ഫോട്ടോ: അജിത്ശങ്കരൻ
സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഫോട്ടോ: അജിത്ശങ്കരൻ
"സത്യമായിട്ടും അരിമേടിക്കാനാ സാറെ ..."കണ്ടൈൻമെൻറ് സോണുകളിൽ പുറത്തുറങ്ങുന്നവരുടെ പൂർണ്ണ വിവരങ്ങൾ പോലീസ് രേഖപ്പെടുത്തുന്നു . എറണാകുളം മാധവ ഫാർമസി ജംഗ്ഷന് സമീപത്തെ കാഴ്ച . ഫോട്ടോ: പ്രദീപ് കുമാർ ടി.കെ.
എല്ലാരും കേൾക്കണേ ...കോവിഡ് -19 വ്യാപിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവൽക്കരിക്കുവാനായി കണ്ടൈൻമെൻറ് സോണുകളിൽ പോലീസ് ജീപ്പിലെ മൈക്കിൽ കൂടി അനൗൺസ്മെന്റ് നടത്തുന്നു . ഫോട്ടോ: പ്രദീപ് കുമാർ ടി.കെ.
സ്വർണ കള്ളക്കടത്ത് കേസിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി. കണ്ണൂർ നിയോജക മണ്ഡലം പ്രവർത്തകർ നടത്തിയ പ്രകടനം ഫോട്ടോ: ലതീഷ് പൂവത്തൂർ
സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക, ഉന്നത അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച കൊല്ലം നിയോജക മണ്ഡലം കമ്മറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനം ഫോട്ടോ: അജിത് പനച്ചിക്കൽ
സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കിഡ്സണ്‍ കോര്‍ണറില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു. ഫോട്ടോ: കൃഷ്ണപ്രദീപ് പി.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു മുസ്ലീം ലീഗ് പ്രതീകാത്മകമായി സ്വര്‍ണ ബിസ്ക്കറ്റ് അയച്ചു പ്രതിഷേധിക്കുന്നത് ഉദ്ഘാടനം ചെയ്യുന്ന മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: കൃഷ്ണപ്രദീപ് പി.
അന്യസംസ്ഥാനത്തു നിന്നും വല്യങ്ങാടിയില്‍ ചരക്കുമായി എത്തുന്ന ലോറിക്കാരുടെ ചൂട് രേഖപെടുത്തുന്ന ആരോഗ്യപ്രവര്ത്തകന് ഫോട്ടോ: കൃഷ്ണപ്രദീപ് പി.
സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് ആർ.വൈ.എഫ്, ആർ.എസ്.പി കൊല്ലം മണ്ഡലം കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച സമരം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അജിത് പനച്ചിക്കൽ
സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റി ചിന്നക്കടയിൽ പിണറായി വിജയൻറെ കോലം കത്തിക്കുന്നു ഫോട്ടോ: അജിത് പനച്ചിക്കൽ
കാക്കിയുടെ കാവലിൽ............. കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മത്സ്യബന്ധന ഹാർബറുകൾ അടച്ച് കളക്ടറുടെ ഉത്തരവ് വന്നതോടെ തിങ്കളാഴ്ച്ച വൻ തിരക്ക് അനുഭവപ്പെട്ട പോർട്ട്, വാടി, തങ്കശ്ശേരി ഹാർബറുകൾ വിജനമായപ്പോൾ. കർശന സുരക്ഷക്കായി ഓരോയിടങ്ങളിലും പോലീസുകാരെയും നിയമിച്ചിട്ടുണ്ട്. ഫോട്ടോ: അജിത് പനച്ചിക്കൽ
കളക്ടറുടെ ഉത്തരവിനെത്തുടർന്ന് ജില്ലയിലെ മത്സ്യബന്ധന ഹാർബറുകൾ അടച്ചപ്പോൾ വിജനമായ കൊല്ലം പോർട്ട് ഹാർബർ ഫോട്ടോ: അജിത് പനച്ചിക്കൽ
കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സി. കേശവൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അജിത് പനച്ചിക്കൽ
മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച സമരത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പിണറായി വിജയന്റെ കോലം കത്തിക്കുന്നു ഫോട്ടോ: അജിത് പനച്ചിക്കൽ
സ്വർണ്ണക്കടത്ത് വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ മുഖ്യമന്ത്രിയുടെയും സ്വപ്നയുടെയും മുഖംമൂടി ധരിച്ച് നടത്തിയ പ്രകടനം ഫോട്ടോ: അജിത് പനച്ചിക്കൽ
സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് അകത്തേക്ക് കയറാൻ ശ്രമിക്കുമ്പോൾ തടയുന്ന പോലീസുകാർ ഫോട്ടോ: അജിത് പനച്ചിക്കൽ
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടർ തുറന്നപ്പോൾ.രണ്ടായിരത്തി പതിനെട്ടിലെ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച അണക്കെട്ടുകളിലൊന്നാണിത് ഫോട്ടോ: മനീഷ് ചേമഞ്ചേരി
സ്വർണക്കടത്തു വിഷയത്തിൽ കല്പറ്റയിൽ ബി ജെ പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു ഫോട്ടോ: ജയേഷ് പി.
ട്രോമാ സെൻററിൽ മരിച്ച തരുൺ ശിശോദിയക്ക് നീതി ലഭിക്കണം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രസ് ക്ലബ്ബിനു മുമ്പിൽ നിശബ്ദ പ്രകടനം നടത്തിയപ്പോൾ. ഫോട്ടോ: സാബു സ്ക്കറിയ
അവസാന വർഷ പരീക്ഷകൾ നടത്തുവാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐ പ്രവർത്തകർ ഉത്തരവിന്റെ കോപ്പികൾ കത്തിക്കുന്നു. ഫോട്ടോ: സാബു സ്ക്കറിയ
സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം പുറത്തേക്കു വരുന്നു. ഫോട്ടോ: ബിജു വർഗീസ്
സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു ഫോട്ടോ: ബിജു വർഗീസ്
സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു ഫോട്ടോ: ബിജു വർഗീസ്
ആളൊഴിഞ്ഞ്...
ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് വിജനമായ തിരുവനന്തപുരം ചാല മാർക്കറ്റ്. ഫോട്ടോ:ബിജു വർഗീസ്.
ആളൊഴിഞ്ഞ്...
ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് വിജനമായ തിരുവനന്തപുരം ചാല മാർക്കറ്റ്. ഫോട്ടോ:ബിജു വർഗീസ്.
ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് കർശന പോലീസ് പരിശോധനയുടെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ വാഹങ്ങൾ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ ഫോട്ടോ: റിഥിൻ ദാമു
സ്വപ്ന സുരേഷ് താമസിക്കുന്ന തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധനക്കെത്തിയപ്പോൾ ഫോട്ടോ: ബിജു വർഗീസ്
ആലപ്പുഴ ചാത്തനാട്ടെ വസതിക്കു പുറത്ത് തന്നെ കാത്തുനില്‍ക്കുന്നവരെ കൈവീശി അഭിവാദ്യം ചെയ്യുന്ന കെ.ആര്.ഗൗരിയമ്മ. ഗൗരിയമ്മയുടെ 102-ാം പിറന്നാളാണ് ഇന്ന്. ഫോട്ടോ: ഉല്ലാസ് വി.പി.
സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ് താമസിക്കുന്ന തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍. ഫോട്ടോ: ബിജു വര്‍ഗീസ്
സ്വര്‍ണക്കടത്തു വിഷയത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ചില്‍നിന്ന്. ഫോട്ടോ:ജി.ശിവപ്രസാദ്.
സ്വര്‍ണക്കടത്തു വിഷയത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ചില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സംസാരിക്കുന്നു. ഫോട്ടോ:ജി.ശിവപ്രസാദ്.
ചരിത്രമാണ്, ചരമമടയാന്‍ വിടല്ലേ....മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ നെഹ്റു ട്രോഫി ജലമേളയുമായി ബന്ധിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന വള്ളമാണ് നടുഭാഗം ചുണ്ടന്. 2015ല്‍ കരക്കാര് പുതിയവള്ളം പണിതതോടെ പഴയവള്ളം ചരിത്ര ശേഷിപ്പായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്നൊക്കെ വാഗ്ദാനമുണ്ടായിരുന്നു. ഒന്നും നടന്നില്ല. ഇപ്പോള്‍ ചമ്പക്കുളം മീത്തല്‍ ക്ഷേത്രത്തിന് സമീപം സംരക്ഷണ ഷെഡ് തകര്‍ന്ന് വെയിലും മഴയുമേറ്റ് ആസന്നമരണം കാത്ത് കിടക്കുകയാണ് മുന്‍ പ്രധാനമന്ത്രിയുടെ സ്പര്ശനമേറ്റ ഈ ജലരാജന്‍. ഫോട്ടോ: സി.ബിജു.
തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തമ്പാനൂര്‍, സ്റ്റാച്യു, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു റോഡുകള്‍ വന്നുചേരുന്ന ഓവര്‍ ബ്രിഡ്ജ് ജങ്ഷന് വിജനമായ നിലയില്‍. ഫോട്ടോ: ജി.ബിനുലാല്‍.
പഴുതടച്ച് പരിശോധന... തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കിള്ളിപ്പാലത്ത് പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയപ്പോള്‍. ഫോട്ടോ: ജി.ബിനുലാല്‍
പഴുതടച്ച് പരിശോധന... തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കിള്ളിപ്പാലത്ത് പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയപ്പോള്‍. ഫോട്ടോ: ജി.ബിനുലാല്‍