ആലപ്പുഴ ബൈപാസിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ആലപ്പുഴ ബൈപാസിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ തെളിയിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആലപ്പുഴയിൽ എ.ഐ.എസ്.എഫ് കാൽനടജാഥയുടെ സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പ്രതീക്ഷയുടെ പൊൻകതിർ... തുലാവർഷത്തിനു ശേഷം പെയ്ത അപ്രതീക്ഷിത മഴയിൽ വിള നശിക്കുമെന്ന് ഭയന്നെങ്കിലും വലിയ നഷ്ടങ്ങളില്ലാതെ കൊയ്തെടുക്കാനായതിന്റെ ആശ്വാസത്തിലാണ് കർഷകർ. മലപ്പുറത്തെ രാമപുരത്ത് കൊയ്തെടുത്ത കറ്റകൾ മെതിക്കാനായി കൂട്ടിയിടുന്ന കർഷകൻ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ പി.ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രചരണാർഥം സ്വീപിന്റെ നേതൃത്വത്തിൽ മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം കളക്ടർ കെ.ഗോപാലകൃഷ്ണൻ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം നഗരസഭയുടെ കീഴിൽ റംബുട്ടാൻ തൈ വിതരണോദ്ഘാടനം ഉപാദ്ധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു നിർവ്വഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
സി.പി.എം സെൻട്രൽ മാർക്കറ്റ് സബ് കമ്മിറ്റി കോഴിക്കോട് മേയർക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും നൽകിയ സ്വീകരണ ചടങ്ങ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡോ.എസ് ജയശ്രീ, കൃഷ്ണകുമാരി, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, പി.കെ നാസർ, സി.രേഖ, ഒ.പി ഷിജിന തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നൽകാൻ മാതൃഭൂമി മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ മദ്യ നിരോധന സമിതി പ്രസിഡന്റ് പ്രൊഫ ഒ.ജെ ചിന്നമ്മ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ വി.രവീന്ദ്രനാഥിനു നിവേദനം നൽകുന്നു. വി.പി.ശ്രീധരൻ, കൃഷ്ണൻ പൊയിലിൽ, രാജീവൻ ചൈത്രം, വിൽസൺ പണ്ഡാര വളപ്പിൽ, സിസ്റ്റർ മൗറില്ല, മാതൃഭൂമി സീനിയർ മാനേജർ എച്ച്.ആർ ആനന്ദ്, ഇ.കെ കുട്ടി, വി.കെ വാസു എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ സംസ്ഥാനത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാകാർ കേരളത്തിന്റെ നേതൃത്വത്തിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നു. സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന "കതിരും കലയും" എന്ന ഈ കൂട്ടായ്മ ഉണ്ടാക്കുന്ന ശിൽപ്പങ്ങൾ പ്രദർശനത്തിന് വച്ച് അത് വിറ്റുകിട്ടുന്ന തുക കർഷകർക്ക് കൊടുക്കുവാനാണ് ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കൊച്ചി കാക്കനാട് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പതിവ് പരേഡുകൾ ഒന്നും ഉണ്ടാകില്ല. "ആംസ് ഡ്രിൽ" മാത്രമാണ് നടത്തുന്നത് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ വിദ്യാർത്ഥി മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ഇരവിപുരം റെയിൽവേ മേൽപാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചശേഷം ചടങ്ങിൽ എം നൗഷാദ് എം എൽ എ തിരിതെളിയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കാസർകോട് അശ്വിനി നഗറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന സബ് ഇൻസ്പെക്ടർ വിപിൻ തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വി. പരിശോധിക്കുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കൊല്ലം ഇരവിപുരം റെയിൽവേ മേൽപാലത്തിന്റെ രൂപരേഖ പോലും തയ്യാറാകാതെയാണ് നിർമാണോദ്ഘാടനമെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച്
ഇരവിപുരം ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻറ് സി ബി പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ യുഡിഎഫ് കണ്ണൂരിൽ സംഘടിപ്പിച്ച സായാഹ്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കുന്ന കേരളത്തിന്റെ ഫ്ളോട്ട് മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം സഭാ വർക്കിംഗ് കമ്മറ്റി അംഗം ഫാ. ദാനിയേൽ തട്ടാറയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നടക്കുന്ന ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ് മത്സരത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ ആരംഭിച്ച രാപ്പകൽ സമരം എ.ഐ.കെ.എസ്. ദേശീയ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യു.ഡി.എഫ്. നടത്തിയ കൂട്ട ധർണ്ണ തിരുവനന്തപുരം നന്ദൻകോട് സ്വരാജ് ഭവന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കൊല്ലം മങ്ങാട് ശ്രീ ശങ്കര നാരായണ മൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം മുളങ്കാടകം ദേവീ ക്ഷേത്രം പുലർച്ചെ തീ പിടിച്ചപ്പോൾ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം മുളങ്കാടകം ദേവീ ക്ഷേത്രം പുലർച്ചെ തീ പിടിച്ചപ്പോൾ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
വനിത ശിശു പരിപാലന മേഖലകളിൽ കുത്തകവത്കരണത്തിനെതിരെ അംഗണവാടി ടീച്ചർമാർ കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ ഫോർവേർഡ് ബ്ലോക്ക് പ്രവർത്തകർ കണ്ണൂർ മേയർ ടി.ഒ.മോഹനന് സുഭാഷ് ചന്ദ്രബോസിന്റെ ഫോട്ടോ സമ്മാനിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കള്ളവോട്ട് പ്രശ്നത്തിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ. ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
മുസ്ലിം ലീഗിന്റെ കണ്ണൂർ, കാസർകോട്, കോഴിക്കോട്‚ വയനാട് ജില്ല വനിത ജനപ്രതിനിധി സംഗമം കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി കെ.പി. എ.മജീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കണ്ണൂരിൽ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യാൻ ടി.പത്മനാഭനെത്തിയപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് തുടക്കമായി ഡോ.എ.എസ് പ്രശാന്ത് കൃഷ്ണനും സംഘവും സ്വാഗതഗാനം അവതരിപ്പിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കൊല്ലം മുളങ്കാടകം ദേവീ ക്ഷേത്രം പുലർച്ചെ തീപിടിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം മുളങ്കാടകം ദേവീ ക്ഷേത്രം പുലർച്ചെ തീപിടിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കേന്ദ്ര നീരീക്ഷകനായി എത്തിയ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടന്ന യോഗം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ സമീപം | ഫോട്ടോ: ബിജു വര്‍ഗീസ് \ മാതൃഭൂമി
കേന്ദ്ര നീരീക്ഷകനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾക്കായി തിരുവനന്തപുരത്തെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ ആഭ്യന്തര വിമാനത്താവളത്തിന് പുറത്ത് രാജസ്ഥാൻ സ്വദേശികൾ പൂക്കൾ നൽകി സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി