കോഴിക്കോട് സിവില്‍ സ്റ്റേഷനു മുമ്പില്‍ ജില്ലാ ബധിര അസോസിയേഷന് നടത്തിയ ധര്‍ണ്ണ. ഫോട്ടോ: കെ.കെ.സന്തോഷ്
ലോക ഭിന്നശേഷി ദിനത്തോടനുബസിച്ച് ഓള് കേരളാ വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്ന ധര്‍ണ്ണ. ഫോട്ടോ: കെ.കെ.സന്തോഷ്
കൊച്ചി ചാവറ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ നടി ഷീല, സംവിധായകന് കെ എസ് . സേതുമാധവന്, ഷീലയുടെ മകന് വിഷ്ണു, സേതുമാധവന്റെ ഭാര്യ വത്സല എന്നിവര്‍. ഫോട്ടോ: വി.എസ്. ഷൈന്‍
ദേശീയ സീനിയര്‍ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ദിവ്യാ ഗണേഷും ലക്ഷ്മി പ്രത്യൂഷ കോലയും തമ്മിലുള്ള മത്സരം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ദേശീയ സീനിയര്‍ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ശീതള്‍ ഷാജിയും മഹാരാഷ്ട്രയുടെ റുതുജ ദേവ്ക്കറും തമ്മിലുള്ള മത്സരം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ദേശീയ സീനിയര്‍ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ കെ.എ.ഇന്ദ്രജയും അസമിന്റെ ഗീതിമോണി ഗോഗോയിയും തമ്മിലുള്ള മത്സരം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
കോഴിക്കോട് 'മാതൃഭൂമി' സന്ദര്‍ശിച്ച മിസോറം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന് പിള്ളയ്ക്ക് മാനേജിംഗ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. ഛായാചിത്രം സമ്മാനിക്കുന്നു.ഡയറക്ടര്‍ പി.വി.ഗംഗാധരന്, മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന് എന്നിവര്‍ സമീപം. ഫോട്ടോ: കെ.കെ.സന്തോഷ്
തിരുവനന്തപുരത്ത് മേയേഴ്സ് ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ വിജയിച്ച എസ്.ബി.ഐ. ടീം ഗോകുലം എഫ്.സിയുടെ മൂന്ന് പെനാൽറ്റി കിക്കുകൾ തടുത്ത് വിജയശില്പിയായ ഗോൾ കീപ്പർ വി.മിഥുനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്നു. ഫോട്ടോ: ബിജു വർഗീസ്.
സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
മാതൃഭൂമിയിലൂടെ ശ്രദ്ധേയയായ സരോജിനിയമ്മയ്ക്ക് കേരളത്തിന്റെ ആദരം.
എഴുപത്തിരണ്ടാം വയസിലും ആവശ്യക്കാര്‍ക്കു ഭക്ഷണം നല്കി സ്വന്തം ജീവിതം തുടരുന്ന സരോജിനിയമ്മയെയും അവരുടെ സഹായി ഡ്രൈവര്‍ കോയയെയും കാണാന്‍ കോഴിക്കോട് മാതൃഭൂമിയിൽ നടന്ന ചടങ്ങിലേക്ക് സംഗീത സംവിധായകന് എം. ജയചന്ദ്രന്‚ പാരഗൺ ഗ്രൂപ്പിന്റെ പ്രതിനിധി ഗംഗാധരൻ‚ ആദാമിന്റെ ചായക്കടയ്ക്കുവേണ്ടി അനീസ് ആദം തുടങ്ങിയ പ്രമുഖര്‍ എത്തിയപ്പോൾ. ഫോട്ടോ: ശംഭു വി.എസ്.
ആലപ്പുഴയില്‍ ഭിന്നശേഷി ദിനാഘോഷത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം. ഫോട്ടോ: വി.പി. ഉല്ലാസ്.
കോട്ടയം നീലിമംഗലത്ത് നിന്ന് വിരണ്ടോടിയ എരുമയെ പിടിച്ചു കെട്ടിയപ്പോൾ. ഫോട്ടോ: ഇ.വി. രാഗേഷ്.
കോട്ടയം നീലിമംഗലത്ത് നിന്ന് വിരണ്ടോടിയ എരുമയെ പിടിച്ചു കെട്ടിയപ്പോൾ. ഫോട്ടോ: ഇ.വി. രാഗേഷ്.
ചീഞ്ഞ് നാറി നഗരം...
പത്തനംതിട്ട മുനിസിപ്പാലിറ്റി മാലിന്യം നീക്കുന്നതില്‍ നിന്ന് പിന്‍വലിഞ്ഞപ്പോള്‍ നഗരത്തില്‍ പലയിടത്തും അടിഞ്ഞു കൂടി. പ്രസ്സ്ക്ലബ്ബിനു മുന്നില്‍ കൂടിക്കിടക്കുന്ന മാലിന്യം. ഫോട്ടോ: കെ. അബൂബക്കര്‍.
ഞങ്ങളുടെ ശബ്ദം ഇവളിലൂടെ...
അവകാശ നിഷേധത്തിനെതിരെ ഡഫ് ഫോറം പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണയിൽ അങ്ങാടിക്കൽ എസ്.എൻ.വി. എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർഥിനി ദിയയുടെ സാന്നിധ്യം ശ്രദ്ധേയമായി. ആംഗ്യഭാഷയിലൂടെ സംഘടനാ നേതാക്കൾ കൈമാറിയ ആവശ്യങ്ങൾ സമരവേദിയിൽ മൈക്കിലൂടെ ഉന്നയിച്ചത് ദിയയാണ്. മാതാപിതാക്കളുടെ ആംഗ്യഭാഷ പരിശീലനത്തിലൂടെയാണ് ദിയ സ്വായത്തമാക്കിയത്. ഫോട്ടോ: കെ. അബൂബക്കർ.
കേരള സര്‍ക്കാര്‍ പോലീസിന് ഹെലികോപ്റ്റര്‍ ഉയര്‍ന്ന വാടകയ്ക്കെടുക്കുന്നത് അഴിമതിനടത്താനാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ മണ്ഡലം കമ്മിറ്റി ഹെലികോപ്ടറിന്റെ രൂപമുണ്ടാക്കി നടത്തിയ പ്രതിഷേധം. ഫോട്ടോ: വി.പി. ഉല്ലാസ്.
ഒരാഴ്ച മുമ്പ് ടാറിംഗ് കഴിഞ്ഞ തിരുവല്ല കുമ്പഴ റോഡിലെ പത്തനംതിട്ട സര്‍വ്വീസ് ബാങ്കിനു സമീപം പൈപ്പ് ലൈന്‍ നന്നാക്കുന്നതിനായി വെട്ടിപ്പൊളിക്കുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
എറണാകുളം ഡി.എം.ഒ ഓഫീസിൽ നാലു തവണ സ്വീപ്പർ ജോലിക്ക് അഭിമുഖം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭിന്നശേഷിക്കാരനായ കോതമംഗലം സ്വദേശി എം.പി.രാജൻ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് തൂത്തുവാരുന്നു. ഫോട്ടോ: ബിജു വർഗീസ്.
ജില്ലാ ബധിര അസോസിയേഷന് പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റിനു മുന്പില് നടത്തിയ ധര്‍ണ. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ലോക ഭിന്നശേഷി ദിനത്തില്‍ ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് മലപ്പുറത്ത് നടത്തിയ സംഗമം. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാക്കമ്മറ്റി നടത്തിയ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കലില്‍ നടന്ന മാരത്തോണ്‍. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി.മൈതാനത്തു നടന്ന കായിക മേളയില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയെ ആശ്ലേഷിക്കുന്ന അദ്ധ്യാപിക. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി.മൈതാനത്തു നടന്ന കായിക മേളയില്‍ ഷോട്ട്പുട്ട് മത്സരാര്‍ഥിയെ സഹായിക്കുന്ന അദ്ധ്യാപകന്. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി.മൈതാനത്തു നടന്ന കായിക മേളയില്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നവര്‍. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ചൊവ്വാഴ്ച്ച നടന്ന സഹന സമരം റോയി മുളമൂട്ടിൽ കോർഎപ്പിസ് കോപ്പ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്.
കയർ കേരളയുടെ ഭാഗമായി ആലപ്പുഴ കനാലിലൂടെ നടന്ന ചെറുവള്ളങ്ങളുടെ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത ശേഷം കാണുന്ന മന്ത്രി ഡോ.തോമസ് ഐസക്കും ഫുട്ബോൾ താരം ഐ.എം. വിജയനും. ഫോട്ടോ: സി. ബിജു.
കയർ കേരളയുടെ ഭാഗമായി ആലപ്പുഴ കനാലിലൂടെ നടന്ന ചെറുവള്ളങ്ങളുടെ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത ശേഷം കാണുന്ന മന്ത്രി ഡോ.തോമസ് ഐസക്കും ഫുട്ബോൾ താരം ഐ.എം. വിജയനും. ഫോട്ടോ: സി. ബിജു.
കൊല്ലത്തു നടക്കുന്ന നാഷണൽ പോസ്റ്റൽ ഹോക്കിയിൽ മധ്യപ്രദേശ് (വെളുത്ത ജെഴ്സി) തമിഴ് നാടുമായി ഏറ്റുമുട്ടുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
അയ്യന്റെ "പട്ടാള" സ്വാമിമാർ ---
നരിയും പുലിയും കടുവയും കാട്ടുപ്പോത്തും കാട്ടാനയും വാഴുന്ന അയ്യപ്പന്റെ നിബിഡ വനമായ മഞ്ഞണിഞ്ഞ മാമലയിൽ ഒരു ജന്മസാഫല്യം പോലെ നാപ്പത്തൊന്ന് ദിവസത്തെ നോമ്പുനോറ്റ് കാനന പാതയിലൂടെ കല്ലും മുള്ളും ചവിട്ടി അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തരെ സംരക്ഷിച്ച് വെയിലും മഴയും കാര്യമാക്കാതെ സേവന സന്നദ്ധരായ കേന്ദ്രസേനയുടെ രാത്രി കാലക്കാഴ്ച്ച. ശബരിമലയിൽ നിന്ന് ഫോട്ടോഗ്രാഫർ വി.കെ.അജി.
അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
തെലങ്കാനയിനിലെ വനിത മൃഗഡോക്ടറുടെ കൊലയില്‍ പ്രതിഷേധിച്ച് പെറ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്, കര്‍ണാടക വെറ്റിനറി കൗണ്‍സില്‍, വെറ്റിനറി വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബെംഗലൂരില്‍ നടന്ന മാര്‍ച്ച്. ഫോട്ടോ: പി. മനോജ്.
നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണക്കെത്തിയ വിജീഷ്, മണികണ്ഠൻ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണക്കെത്തിയ മാർട്ടിൻ, പ്രദീപ്. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണക്കെത്തിയ പൾസർ സുനി. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
കൊച്ചിയിൽ നടന്ന ഭിന്ന ശേഷിയുള്ള കുട്ടികളുടെ കായിക മേളയിൽ നിന്ന്. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
എറണാകുളം രവിപുരത്തിനു സമീപം സ്വകാര്യബസിന്റെ പുറകിലിടിച്ചു ഗുരുതരമായി പരിക്കേറ്റ യുവാവ് ഓടിച്ചിരുന്ന ബൈക്ക്. പിൻവശം പൊളിഞ്ഞ സ്വകാര്യ ബസും കാണാം. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാഹന ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം എ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
2019-ലെ കേള്വിപരിമിതിയില് പുരുഷജീവനക്കാര്ക്കുള്ള വിഭാഗത്തില്‍ ചെന്നൈ ആവടി സ്വദേശി ടി.ജെ. മാത്യു‚ ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
2019-ലെ കാഴ്പരിമിതിയില് മികച്ച വനിതാ ജീവനക്കാര്‍ക്കുള്ള വിഭാഗത്തില്‍ കൊല്ലം പറവൂര്‍ സ്വദേശി ബേബി ഗിരിജ‚ ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
2019-ലെ കാഴ്പരിമിതിയില് മികച്ച പുരുഷജീവനക്കാര്ക്കുള്ള വിഭാഗത്തില്‍ മലപ്പുറം കരിപ്പൂർ സ്വദേശി ബാലന് പുത്തേരി‚ ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
2019-ലെ മള്‍ട്ടിപ്പിള്‍ ഭിന്നശേഷി വിഭാഗത്തില്‍ തിരുവനന്തപുരം കരമന സ്വദേശി സി. പ്രശാന്ത്‚ ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
2019-ലെ മികച്ച സര്‍ഗാത്മക ഭിന്നശേഷി ദേശീയ പുരസ്കാരം വനിതാവിഭാഗത്തില്‍ മാവേലിക്കര സ്വദേശി എസ്. കണ്മണി ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
2019-ലെ മികച്ച സര്‍ഗാത്മക ഭിന്നശേഷി ദേശീയ പുരസ്കാരം പുരുഷവിഭാഗത്തില്‍ കൊല്ലം സ്വദേശി ആര്. രാകേഷ് കുമാര്‍ ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
2019-ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംസ്ഥാനത്തിനുളള പുരസ്കാരം ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്നിന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങുന്നു. സാമൂഹ്യനീതിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സമീപം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ഫെഡറേഷൻ ഓഫ് കാഷ്യു പ്രോസസേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി ആസ്ഥാനത്തേക്ക് നടത്തിയ ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഉപരോധത്തിന്റെ ഭാഗമായി റോഡിൽ ഇരുന്ന് കശുവണ്ടി തല്ലുന്നവരെയും കാണാം. ഫോട്ടോ: ബിജു വർഗീസ്.
യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ നടത്തിയ തിരുവനന്തപുരം കൻറ്റോൺമെൻറ് പോലീസ് സ്റ്റേഷൻ മാർച്ചിൽ നിന്ന്. ഫോട്ടോ: ബിജു വർഗീസ്.
അവകാശ നിഷേധനത്തിനെതിരെ ജില്ലാ ബധിര അസോസിയേഷൻ പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് നടത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ഗവണ്മെന്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തിയ മാർച്ച്. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി.
പാലക്കാട് ജില്ല ബധിര അസോസിയേഷനും ആൾ കേരള അസോസിയേഷൻ ഓഫ് ദി ഡഫിന്റെയും നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക ഭിന്നശേഷിദിനത്തിൽ നടത്തിയ കലക്ട്രേറ്റ് ധർണ. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി.
രാജ്യസഭാ പാസാക്കിയ ട്രാൻസ്ജെൻഡർ വിരുദ്ധ ബില്ലിനെതിരെ ട്രാൻസ്ജെൻഡർസ് നടത്തിയ രാജ് ഭവൻ മാർച്ച്. ഫോട്ടോ: ജി. ബിനുലാൽ.
രാജ്യസഭാ പാസാക്കിയ ട്രാൻസ്ജെൻഡർ വിരുദ്ധ ബില്ലിനെതിരെ ട്രാൻസ്ജെൻഡർസ് നടത്തിയ രാജ് ഭവൻ മാർച്ച്. ഫോട്ടോ: ജി. ബിനുലാൽ.
രാജ്യസഭാ പാസാക്കിയ ട്രാൻസ്ജെൻഡർ വിരുദ്ധ ബില്ലിനെതിരെ ട്രാൻസ്ജെൻഡർസ് നടത്തിയ രാജ് ഭവൻ മാർച്ച്. ഫോട്ടോ: ജി. ബിനുലാൽ.
ഇതു ഞാൻ പിടിച്ചോളാം:- രാജ്യസഭ പാസാക്കിയ ട്രാൻസ്ജെൻഡർ വിരുദ്ധ ബില്ലിനെതിരെ ട്രാൻസ്ജെൻഡേർസ് നടത്തിയ രാജ് ഭവൻ മാർച്ചിനിടയിൽ ഒരു പ്രവർത്തക പൊലീസിന്റെ ഷീൽഡ് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പും കൊല്ലം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തിയ കലോത്സവത്തിൽ നിന്ന്. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പും കൊല്ലം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തിയ കലോത്സവത്തിൽ നിന്ന്. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പും കൊല്ലം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തിയ കലോത്സവത്തിൽ നിന്ന്. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ആലപ്പുഴ നഗരസഭയിലേക്ക് സി.പി.എം ന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്. ഫോട്ടോ: വി.പി. ഉല്ലാസ്.
താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിലെ സവാള മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധന. ഫോട്ടോ: വി.പി. ഉല്ലാസ്.
ആം ആദ്മി എം പി സഞ്ജയ് സിങ്ങും സുശീൽ ഗുപ്തയും ഉള്ളി വില വർധിച്ചതിൽ ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ആം ആദ്മി എം പി സഞ്ജയ് സിങ്ങും സുശീൽ ഗുപ്തയും ഉള്ളി വില വർധിച്ചതിൽ ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ദീപാരാധനയ്ക്ക് എത്തിയ ഭക്തന്മാരെ പതിനെട്ടാം പടി കയറാൻ സഹായിക്കുന്ന പോലീസ് സ്വാമി. ഫോട്ടോ: വി.കെ. അജി.
ദർശനത്തിനായി പതിനെട്ടാം പടിയ്ക്കു താഴെ കാത്തു നിൽക്കുന്ന കുഞ്ഞു മാളികപ്പുറം. ഫോട്ടോ: വി.കെ. അജി.
"നീല നീല മലയുടെ മുകളിൽ...." മാമലകൾ നിറഞ്ഞ ശബരിമലയിൽ ദർശനത്തിനു എത്തിയ ഭക്തർ. ഫോട്ടോ: വി.കെ. അജി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ലയില്‍ ഗോള്‍ഡന്‍ കപ്പിന് നല്കിയ സ്വീകരണം. ഫോട്ടോ: ഇ.എസ്. അഖില്‍.
യു.എ.ഇ.യുടെ 48-ാം ദേശീയ ദിനാചരണത്തിൻറെ ഭാഗമായി യു.എ.ഇ.കോൺസുലെറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ അവതരിപ്പിച്ച യു.എ.ഇ.യിലെ നൃത്തം. ഫോട്ടോ: ജി. ബിനുലാൽ.
യു.എ.ഇ.യുടെ 48-ാം ദേശീയ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ യു.എ.ഇ. കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് കേക്ക് മുറിക്കുന്നു. ബീമാ ഗോവിന്ദൻ, ഡോ.മുഹമ്മദ് സഹദുള്ള, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങിയവർ സമീപം. ഫോട്ടോ: ജി. ബിനുലാൽ.
അന്തരിച്ച മുൻ പി.എസ്.സി.അംഗവും, സി.പി.ഐ. നേതാവുമായ യു.സുരേഷിന്റെ തിരുവനന്തപുരത്ത് ചേർന്ന അനുശോചന യോഗത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നു. ഫോട്ടോ: ജി. ബിനുലാൽ.
80-ാം പിറന്നാൾ ആഘോഷിക്കുന്ന സംഗീതഞ്ജൻ ഡോ. എൻ. ഗോവിന്ദൻകുട്ടിയെ കാണാനായി ആലപ്പുഴ ചേർത്തല പുതിയകാവിൽ ഡോ: കെ.ജെ. യേശുദാസ് എത്തിയപ്പോൾ. ഫോട്ടോ: സി. ബിജു.
റേഷൻ വ്യാപാരി സംഘടന നടത്തിയ പാർലമെന്റ് മാർച്ചിൽ ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ , രാജ് മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ തുടങ്ങിയവർ. ഫോട്ടോ: സാബു സ്കറിയ.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന ചടങ്ങിനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ സ്വീകരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
പാചക തൊഴിലാളികളുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രകടനം. ഫോട്ടോ: സി. സുനിൽകുമാർ.
പാചക തൊഴിലാളികളുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രകടനം. ഫോട്ടോ: സി. സുനിൽകുമാർ.
പാചക തൊഴിലാളികളുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രകടനം. ഫോട്ടോ: സി. സുനിൽകുമാർ.
നിയമം നിയമത്തിൻ്റെ വഴിക്ക്, ഞങ്ങൾ ഞങ്ങളുടെ വഴിക്ക്. മൂന്നാളുമായി ഹെൽമറ്റില്ലാതെ പോകുന്ന യുവാക്കൾ. കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം. ആർ.എൽ. ഹരിലാൽ.