നക്ഷത്രദീപങ്ങൾ തെളിഞ്ഞപ്പോൾ.... കോഴിക്കോട് നടക്കാവിലെ കടകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ ഒരുങ്ങിയപ്പോൾ | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിൽ നടന്ന സ്റ്റാർഫെസ്റ്റിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പുതിയ ഭരണസമിതിയ്ക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിനായി തയ്യാറായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ് ക്രിസ്മസ് ആഘോഷ തിരക്കുകളിലേക്ക് മാറുകയാണ് നഗരം. തിരുവനന്തപുരം കരമനയിലെ ക്രിസ്മസ് വിപണിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആലപ്പുഴയിൽ കേരള ഫയർഫോഴ്സ് അസോസ്സിയേഷൻ കോട്ടയം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിശപ്പ് രഹിത കേരളം ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ രണ്ടാം വാർഷികം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
നവംബര്‍ മുതല്‍ ജനവരി വരെ തൃശൂരില്‍ വൃശ്ചികക്കാറ്റ് പതിവാണ്. എന്നാല്‍, ശനിയാഴ്ച അതിശക്തമായ കാറ്റായിരുന്നു. പുലര്‍ച്ചെ മുതല്‍ രാത്രി വരെ വീശിയ കാറ്റില്‍ ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങളില്‍ പലരും ബുദ്ധിമുട്ടി. കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും കണ്ണില്‍ പൊടി നിറഞ്ഞു. വഴിയോരക്കച്ചവടക്കാരുടെ സാധനങ്ങള്‍ പറന്നുപോയി. കാറ്റിനെ പ്രതിരോധിച്ച് മണ്ണുത്തിയില്‍ റോഡരികില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന സ്ത്രീ.
തൃശൂര്‍ പഴഞ്ഞി വലിയിടം വട്ടക്കായല്‍ കോള്‍പ്പടവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ ഞാറ് നടുന്നു.
കോവിഡ് നിയന്ത്രണങ്ങളോടെ കൊടുങ്ങല്ലൂര്‍ മുസിരിസിന്റെ ജലപാതകളിലൂടെ ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുകള്‍ സഞ്ചാരികളെയും കൊണ്ടുള്ള യാത്രയില്‍
വെള്ളിക്ക് കാവല്‍... പാലക്കാട് മാട്ടുമന്ത കവലയിലെത്തിയ വെള്ളിമൂങ്ങയുടെ കുഞ്ഞിന് സമീപം കിടക്കുന്ന തെരുവുനായ്ക്കള്‍. സമീപത്തെ കടയുടമ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെത്തി മൂങ്ങയെ കൊണ്ടുപോയി. വെള്ളിയാഴ്ചയും ഇതേ സ്ഥലത്തുനിന്ന് ഒരു വെള്ളിമൂങ്ങയെ കിട്ടിയിരുന്നു.
കോട്ടയത്ത് നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
'റിലീസ്' കാത്ത്... സിനിമാ തീയേറ്ററുകള്‍ക്ക് പൂട്ടുവീണിട്ട് ഒന്‍പതു മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ധാരാളം ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍ ഉത്സവമാക്കിയ പ്രദര്‍ശനശാലകള്‍ ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പരിശ്രമത്തിലാണ്. ഈ പ്രതിസന്ധി ഉടന്‍ മാറുമെന്നും പഴയകാലം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് സിനിമാ വ്യവസായം ജീവിതമാര്‍ഗമാക്കിയ ലക്ഷക്കണക്കിനാളുകള്‍. കോട്ടയം നഗരത്തില്‍ പൂട്ടിക്കിടക്കുന്ന അഭിലാഷ് തിയേറ്റര്‍ | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
മിന്നിത്തിളങ്ങുന്ന അലങ്കാര ബള്‍ബുകളും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഉണ്ണിയിശോ രൂപങ്ങളുമെല്ലാം വ്യാപാരസ്ഥാപനങ്ങള്‍ക്കു മുമ്പില്‍ ഒരുക്കിയിരിക്കുന്നത് കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്. കോവിഡ് മൂലം തിരക്കുകള്‍ കുറവെങ്കിലും കച്ചവടം മോശമാകില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. തൊടുപുഴ ടൗണ്‍ പള്ളിക്ക് സമീപത്തെ കടയിലെത്തിയ കുട്ടി വില്പ്പനയ്ക്കായൊരുക്കിയിരിക്കുന്ന പുല്‍ക്കൂട്ടിലേക്ക് ആശ്ചര്യത്തോടെ കണ്ണോടിക്കുന്നു | ഫോട്ടോ: അജേഷ് ഇടവെട്ടി
അതിശൈത്യത്തെ തുടര്‍ന്ന് തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം മഴവില്ല് വിരിഞ്ഞപ്പോള്‍. മാതൃഭൂമി മുന്‍ ഫോട്ടോഗ്രാഫര്‍ എസ്.എല്‍. ആനന്ദ് പകര്‍ത്തിയ ചിത്രം.
പശ്ചിമബംഗാളിലെ പശ്ചിമ മേദിനിപ്പുരില്‍ ശനിയാഴ്ച നടന്ന ബിജെപി റാലിയില്‍ കേന്ദ്രമന്ത്രി അമിത് ഷാ തൃണമൂലില്‍ നിന്ന് രാജിവെച്ചെത്തിയ ശുഭേന്ദു അധികാരിക്ക് പാര്‍ട്ടി പതാക കൈമാറുന്നു.
ക്രിസ്മസ് വിപണിക്കായി കോഴിക്കോട് ഗാന്ധിറോഡ് റീഗല്‍ ബേക്സില്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന വിവിധതരം കേക്കുകള്‍.
പശ്ചിമബംഗാളിലെ പശ്ചിമ മേദിനിപ്പുരിലെ ബെലിജുരിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗ്രാമത്തിലെ കര്‍ഷകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു. പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എം.എല്‍.എ.മാരും ഒരു എം.പി.യും അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം വെട്ടുകാട് പള്ളിയ്ക്ക് സമീപം കുപ്പികൾ കൊണ്ടുണ്ടാക്കിയ ക്രിസ്മസ് ട്രീയുടെ മാതൃക | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മത്സ്യബന്ധനത്തിനായി തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ. ശംഖുമുഖം തീരത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമരെഴുത്തിനായി മതിലുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പാർട്ടി പ്രവർത്തകർ. തിരുവനന്തപുരം മുട്ടത്തറ കല്ലുംമൂട് ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ അൻപത്തിനാലാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി വേദിയിലേക്ക് വരുന്ന പ്രകാശം നിയന്ത്രിക്കുന്നതിനായി കൈ മറയാക്കിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ അൻപത്തിനാലാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
താരപിറവി തിളക്കത്തിൽ... ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രവിളക്കുകളും പുൽക്കൂടുകളുമായി നാടൊരുങ്ങുകയാണ്. ആലപ്പുഴ ജോയ് ആലുക്കാസ് വളപ്പിലൊരുക്കിയ എൽ.ഇ.ഡി. കൊണ്ടുള്ള ഭീമൻ നക്ഷത്ര വിളക്ക് ഇത്തരത്തിലുള്ള പ്രധാന ആകർഷണമാണ്. ഈ കൗതുക കാഴ്ച പകർത്താൻ ഒട്ടേറെ പേരാണ് ഇവിടെയെത്തുന്നത്. നക്ഷത്രവിളക്കുകളുടെ പശ്ചാത്തലത്തിൽ ക്രിസ്മസിനായി ഒരുക്കിയ ഗാനരംഗം ചിത്രീകരിക്കുന്ന സംഘം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
അന്നമൂട്ടാൻ ... പള്ളാത്തുരുത്തി സോമാതുരം പാടശേഖരം പുഞ്ചക്കൃഷിക്കായി ഉഴുതൊരുക്കുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ മടവീഴ്ചാ ഭീഷണി ഉൾപ്പെടെയുള്ളവയോടു മല്ലിട്ടാണ് കർഷകർ കൃഷിയിറക്കുന്നത് | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പറവൂർ തത്തമ്പള്ളിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ \ മാതൃഭൂമി
ശബരിമല മാളികപ്പുറം നടപ്പാതയിൽ അനുഭവപ്പെട്ട അയ്യപ്പന്മാരുടെ തിരക്ക് | ഫോട്ടോ: വി.കെ. അജി \ മാതൃഭൂമി
ജില്ലാ മജിസ്ട്രേറ്റ് ഡൽഹിയിലെ സി പി യിൽ കോവിഡ് ടെസ്റ്റ് സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച സുശീല ഗോപാലൻ അനുസ്മരണം ദേശീയ അസിസ്റ്റൻറ് സെക്രട്ടറി എൻ.സുകന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി