വോട്ടാണ് ലക്ഷ്യം...മലപ്പുറം പൊന്നാനി എം. ഇ .എസ് കോളേജില്‍ വോട്ടു രേഖപ്പെടുത്താന്‍ കാത്തു നില്ക്കുന്നവരുടെ നിര| ഫോട്ടോ: അജിത് ശങ്കരന്\മാതൃഭൂമി
കന്നിക്കാരാണേ...മലപ്പുറം പൊന്നാനി എം.ഇ.എസ്. കോളേജില്‍ വോട്ടു രേഖപ്പെടുത്താന്‍ കാത്തു നില്ക്കുന്ന കന്നിവോട്ടര്‍മാരായ യുവാക്കള്‍| ഫോട്ടോ: അജിത് ശങ്കരന്\ മാതൃഭൂമി
സാമൂഹിക അകലം?...മലപ്പുറം താനൂര്‍ അഞ്ചുടി നൂറുല്‍ അനാം സെക്കന്‍ഡറി മദ്രസയില്‍ വോട്ട് ചെയ്യാന്‍ കാത്തുനില്ക്കുന്നവര്| | ഫോട്ടോ: അജിത് ശങ്കരന്\ മാതൃഭൂമി
ഒരു കൈ സഹായം...മലപ്പുറം താനൂര്‍ അഞ്ചുടി നൂറുല്‍ അനാം സെക്കന്‍ഡറി മദ്രസയില്‍ വയോധികയെ ചക്ര കസേരയില്‍ വോട്ട് ചെയ്യാനായി കൊണ്ടുവരുന്ന യുവാക്കള്‍| ഫോട്ടോ: അജിത് ശങ്കരന്\ മാതൃഭൂമി
റോഡിലിരുന്നിട്ടായാലും ....: കോഴിക്കോട് പുതിയങ്ങാടി മിഷന് സ്കൂളില്‍ വോട്ടുചെയ്യാന്‍ വരിനിന്ന് ക്ഷീണിച്ച സ്ത്രീ റോഡിലിരുന്നപ്പോള്| ഫോട്ടോ: കെ.കെ. സന്തോഷ്\ മാതൃഭൂമി
നമ്മള് നാളെയും കാണേണ്ടവരാ .....കോഴിക്കോട് കോര്‍പ്പറേഷനിലെ ചക്കോരത്തുകുളം വാര്‍ഡില്‍ മല്‍സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഷീബാ പ്രേമാനന്ദ്, ബി.ജെ.പിയ സ്ഥാനാര്‍ഥി അനുരാധാ തായാട്ട്, യു.ഡി.എഫ്. സ്ഥാനാര്‍ഥി രാധാ പിള്ള എന്നിവര്‍ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്ക്കൂള് ബൂത്തില്‍ വെച്ച് സൗഹൃദം പങ്കിടുന്നു| ഫോട്ടോ: കെ.കെ. സന്തോഷ്\ മാതൃഭൂമി
നാദാപുരം തെരുവംപറമ്പ് ചിയ്യൂര് എല്‍.പി.സ്കൂളില്‍ പോളിങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ന്ന
പോലീസ് ജീപ്പ്| ഫോട്ടോ: പി.കൃഷ്ണപ്രദീപ്\ മാതൃഭൂമി
കോഴിക്കോട് അബലത്തുകുളങ്ങര ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാലയത്തില്‍ വോട്ട് രേഖപെടുത്താന്‍ എത്തിയവരുടെ നിരക്ക്| ഫോട്ടോ: പി. കൃഷ്ണപ്രദീപ്\മാതൃഭൂമി
തൂണേരി ബ്ലോക്ക് റിസോഴ്സ് സെന്റിറില്‍ വോട്ട് ചെയ്തു വീല്‍ ചെയറില്‍ മടങ്ങുന്ന വയോധികയെ വീല്‍ ചെയര്‍ തള്ളാന്‍ സഹായിക്കുന്ന പോലീസുകാര്‍| ഫോട്ടോ: പി. കൃഷ്ണപ്രദീപ്\മാതൃഭൂമി
കണ്ണൂര്‍ കോര്പറേഷന് ശാദുലിപ്പള്ളി ഡിവിഷനിലെ അത്താഴക്കുന്നു ബദര്‍ പള്ളി പോളിങ് സ്റ്റേഷനില്‍ വോട്ടിങ് സമയം കഴിഞ്ഞു ടോക്കണ്‍ സ്വീകരിച്ചു കാത്തിരിക്കുന്നവര്‍| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി
ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി കൊല്ലം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹസമരം സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍\മാതൃഭൂമി
ദമാമില്‍നിന്ന് ഞായറാഴ്ച രാത്രി എത്തിയ താനൂര്‍ പരിയാപുരം സ്വദേശി കൃഷ്ണന് കാട്ടുപ്പറമ്പില്‍ പരിയാപുരം സെന്‍ട്രല്‍ എ.യു.പി. സ്കൂളില്‍ പി.പി.ഇ. കിറ്റ് ധരിച്ചു വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ | ഫോട്ടോ: കെ.എൻ. സുഖദൻ
കര്‍ഷകസമരത്തെ അനുകൂലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്, സഞ്ജയ് സിങ് എം.പി. എന്നിവര്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് ഉപവാസത്തില്‍| ഫോട്ടോ: പി.ജി.ഉണ്ണിക്കൃഷ്ണന്\മാതൃഭൂമി
കര്‍ഷകസമരത്തെ അനുകൂലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്, സഞ്ജയ് സിങ് എം.പി. എന്നിവര്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് ഉപവാസത്തില്‍| ഫോട്ടോ: പി.ജി.ഉണ്ണിക്കൃഷ്ണന്\മാതൃഭൂമി
കോഴിക്കോട് കാരപ്പറമ്പ ഹൈസ്കൂളില്‍ ക്വാറന്റീനില്‍ ഉള്ളയാള്‍ വോട്ട് ചെയ്തു മടങ്ങുന്നു| ഫോട്ടോ: പി. പ്രമോദ് കുമാര്‍
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ ജനതയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജി.പി.ഒയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ എല്‍.ജെ.ഡി. ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ബിജു വര്‍ഗീസ്\ മാതൃഭൂമി
ഐ.എസ്.ആര്.ഒ. ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഡി.കെ. ജെയിന് അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പിന് സെക്രട്ടേറിയേറ്റ് അനക്സില്‍ ഹാജരായി മൊഴി നല്കിയ ശേഷം മടങ്ങാനൊരുങ്ങുന്ന കേസിലെ പരാതിക്കാരനായ നമ്പി നാരായണന്| ഫോട്ടോ: എസ്. ശ്രീകേഷ്\ മാതൃഭൂമി
കൊല്ലം മുക്കാട്ട്കടവില്നിന്നും ഫാത്തിമ ഐലന്റിലേക്കുള്ള പാലത്തിന്റെ പൈലിങ് ആരംഭിച്ചപ്പോള്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍\മാതൃഭൂമി
മുക്കാട്ട്കടവില് നിന്നും ഫാത്തിമ ഐലന്റിലേക്കുള്ള പാലത്തിന്റെ പൈലിങ് ആരംഭിച്ചപ്പോള്‍. നിലവിലുള്ള ഏക ആശ്രയമായ കടത്തുവള്ളത്തിലൂടെ തുരുത്തിലേക്ക് യാത്രതിരിക്കുന്നവരെയും കാണാം| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി
നാദാപുരം തെരുവംപറമ്പ് ചിയ്യൂര് എല്‍.പി.സ്കൂളില്‍ പോളിങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ന്ന
പോലീസ് ജീപ്പ്| ഫോട്ടോ: പി.കൃഷ്ണപ്രദീപ്\ മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന് മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ബിജു വര്‍ഗീസ്\ മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്.എസ്.പിയുടെ നേതൃത്വത്തില്‍ ഐക്യ കര്‍ഷക സംഘം നടത്തിയ രാജ്ഭവന് മാര്‍ച്ച് ആര്.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ബിജു വര്‍ഗീസ്\ മാതൃഭൂമി
ജനാധിപത്യത്തിന്റെ കൂട്ടില്‍... വോട്ടെടുപ്പ് ദിനത്തില്‍ കണ്ണൂര്‍ വട്ടപ്പൊയില്‍ എം.എല്‍.പി. സ്കൂളിലെ വോട്ടര്‍മാരുടെ തിരക്ക്. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
കണ്ണൂര്‍ ചൊറുക്കള നിയോജകമണ്ഡലത്തിലെ ഹരിത ബൂത്തായ കുറുമാത്തൂര്‍ ജി.വി.എച്ച്.എസ്.എസില്‍ വോട്ടുചെയ്യാന്‍ വരുന്നവര്‍| ഫോട്ടോ: എ.കെ. ബിജുരാജ്\മാതൃഭൂമി
കണ്ണൂര്‍ ചൊറുക്കള നിയോജകമണ്ഡലം കുറുമാത്തൂര്‍ ജി.വി.എച്ച്.എസ്.എസ്. രണ്ടാം ബൂത്തില്‍ 88കാരിയായ ശ്രീദേവിയെ വോട്ടുചെയ്യാന്‍ എടുത്തുകൊണ്ടുവരുന്നു| ഫോട്ടോ: ഫോട്ടോ: എ.കെ. ബിജുരാജ്\ മാതൃഭൂമി
മലപ്പുറം താനൂര്‍ ശോഭാ പറമ്പ് ജി.എല്‍.പി. സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയവരുടെ നിര| ഫോട്ടോ: അജിത് ശങ്കരന്\ മാതൃഭൂമി
മലപ്പുറം തലക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുറ്റൂര്‍ എല്‍.പി. സ്കൂളില്‍ വോട്ടു ചെയ്യാന്‍ കാത്തുനില്ക്കുന്നവര്| ഫോട്ടോ: അജിത് ശങ്കരന്\മാതൃഭൂമി
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ആര്.ജി.ബി.സിയിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\മാതൃഭൂമി
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏകത പരിഷത് തിരുവനന്തപുരം ജില്ലാ ഘടകം സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ജനസമക്ഷം-ശ്രദ്ധക്ഷണിക്കല്‍ സമരം| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\ മാതൃഭൂമി
മാതൃക ബൂത്തായ സി.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വോട്ടര്‍മാരുടെ നിര. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
കോഴിക്കോട് കാരപ്പറമ്പ് ഗവ: ഹൈസ്കൂളില്‍ വോട്ട് ചെയ്യാന്‍ വന്ന അംഗപരിമിധിയുള്ള വോട്ടറെ സഹായിക്കുന്ന പോലീസുകാര്‍. ഫോട്ടോ: പി. പ്രമോദ് കുമാര്‍
കണ്ണൂര്‍ കൂത്തുപറമ്പ് യു.പി സ്കൂളില്‍ വോട്ടു ചെയ്ത് മടങ്ങുന്ന വൃദ്ധ. ഫോട്ടോ: സി സുനില്‍ കുമാര്‍
കണ്ണൂര്‍ ചൊവ്വ ധര്‍മ്മസമാജം യു.പി സ്കൂളില്‍ മന്ത്രി എ.കെ ശശീന്ദ്രന് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍. ഫോട്ടോ: റിദിന്‍ ദാമു
റീ പോളിംങ്ങ് നടക്കുന്ന ആലപ്പുഴ മാരാരിക്കുളം കാട്ടൂര്‍ കിഴക്ക് കയര്‍ സൊസൈറ്റി ഹാളിലെ ബൂത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയവര്‍. ഫോട്ടോ: സി ബിജു
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിത കല സത്യാഗ്രഹം. ഫോട്ടോ; ജി ബിനുലാല്‍
പന്ന്യന്‍ രവീന്ദ്രന് കക്കാട് യു.പി. സ്കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
കഥാകൃത്ത് ടി.പത്മമനാഭന്‍ കണ്ണൂര്‍ പൊടിക്കുണ്ട് വോയ്സ് സ്കൂളില്‍ വോട്ട് ചെയ്തപ്പോള്‍. ഫോട്ടോ: റിദിന്‍ ദാമു
മലപ്പുറം പാണക്കാട് സി.കെ.എം. എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമീപം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം. പി എന്നിവര്‍.
അകലം ആര്‍ക്കോ വേണ്ടി... കൂടി നില്ക്കുന്ന വോട്ടര്‍മാരും സാമൂഹിക അകലം അടയാളപ്പെടുത്തിയ വൃത്തങ്ങളും. കോടിയേരി ഓണിയന്‍ എച്ച് എസിലെ ബൂത്തിലെ കാഴ്ച
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് കോടിയേരി ബേസിക്ക് യു.പി.സ്കൂളില്‍ വോട്ടു ചെയ്യാനെത്തുന്നു | ഫോട്ടോ : സുനിൽ കുമാർ
കണ്ണൂര്‍ എളയാവൂര് സി.എച്ച്.എം.എച്ച്.എസ്.എസില്‍ വോട്ട് ചെയ്തു മടങ്ങുന്ന വയോധിക. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
കെ.സുധാകരന് എം.പി കണ്ണൂര്‍ ആലിങ്കില് അംഗനവാടിയില്‍ വോട്ട് ചെയ്ത് മടങ്ങുന്നു. ഫോട്ടോ: റിദിന്‍ ദാമു
കാസര്‍കോട് തലക്ലായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ വിരലില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മഷി പുരട്ടുന്നു. ഫോട്ടോ: രാമനാഥ് പൈ
പിണറായി ചേരിക്കല്‍ സ്കൂളിലെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബാംഗങ്ങള്‍ക്ക് വോട്ടേര്‍സ് കാര്‍ഡ് നല്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
ഹരിതോത്സവം: കണ്ണൂര്‍ കോട്ടം ഈസ്റ്റ് എല്‍.പി സ്കൂളിലെ ഹരിത ബൂത്തില്‍ വോട്ടു ചെയ്യാന്‍ കാത്തുനില്ക്കുന്നവര്. ഫോട്ടോ: സി സുനില്‍കുമാര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവര്‍. ഫോട്ടോ: സജീവ് ഇ നായര്‍
കണ്ണൂര്‍ അരോളി ഗവ.ഹൈസ്ക്കൂളില്‍ മന്ത്രി ഇ.പി ജയരാജന് വോട്ട് ചെയ്യാനെത്തിയപ്പോള്‍. ഫോട്ടോ: എകെ ബിജുരാജ്
അബ്ദുള്ളക്കുട്ടി കണ്ണൂര്‍ പളിക്കുന്ന് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വോട്ടുചെയ്യാന്‍ എത്തിിയപ്പോള്. കന്നി വോട്ട് ചെയ്യാനെത്തിയ മകന് അമന് റോസ് കൂടെ. ഫോട്ടോ: എകെ ബിജുരാജ്
കണ്ണൂര്‍ പളിക്കുന്ന് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദ്യോഗസ്ഥര്‍ മോക്ക് വോട്ടിങ്ങ് ചെയ്യുന്നു. ഫോട്ടോ: എകെ ബിജുരാജ്
ഗ്ലൗസിട്ടൊരുങ്ങി: കണ്ണൂര്‍ ചൊവ്വധര്മ്മ സമാജം സ്കൂളിലെ ബൂത്തില്‍ രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയ കന്യാസ്ത്രീ. ഫോട്ടോ: സി സുനില്‍കുമാര്‍
തിരുവനന്തപുരം വാഴമുട്ടം പാറവിള കോളനിയിലെ റോഡിൽ മുത്തശ്ശനോടൊപ്പം ചകിരി ഉണക്കാൻ സഹായിക്കുന്ന കുട്ടികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്ന് പോളിംഗ് സാമഗ്രികളുമായി പോകുന്ന തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ സാനിറ്റൈസ് ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി