കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിനു സമീപം ബി ജി റോഡിൽ ബിജെപി തിരഞ്ഞെടുപ്പു യോഗത്തിനെത്തിയ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ പ്രവർത്തകർ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് ഫ്രാൻസിസ് റോഡിൽ നടന്ന എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലി എളമരം കരീം എം പി ഉദ്ഘാടനം ചെയ്യുന്നു. സ്ഥാനാർഥി പി.മുഹ്സിന, പി.ടി ആസാദ്, സ്ഥാനാർഥികളായ റസിയാബി സഹീർ, ഹാഷിം കടാക്കലകം, ടി.വി കുഞ്ഞായിൻകോയ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
നാട്ടുകാരെ വോട്ടർമാരെ... തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന്റെ തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. മലപ്പുറം ചെമ്മങ്കടവിൽ വോട്ടഭ്യർഥിച്ചുകൊണ്ടു നീങ്ങുന്ന വാഹനം | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ജില്ലാ പഞ്ചായത്തിലെ പോസ്റ്റൽ ബാലറ്റ് കവറുകൾ തരം തിരിക്കുന്ന മലപ്പുറം കളക്ടറേറ്റിലെ ജീവനക്കാർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ. യുടെ നേതൃത്വത്തിൽ ഡോക്ടർമാർ മലപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ന്യൂഡൽഹിയിലെ സിംഘു അതിർത്തിയിൽ ഡൽഹി ചലോ പ്രതിഷേധ മാർച്ചിൽ കർഷകർ മുദ്രാവാക്യം മുഴക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ന്യൂഡൽഹിയിലെ സിംഘു അതിർത്തിയിൽ നടക്കുന്ന ഡൽഹി ചലോ പ്രതിഷേധ മാർച്ചിൽ കർഷകർ ഭക്ഷണം തയ്യാറാക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ന്യൂഡൽഹിയിലെ സിംഘു അതിർത്തിയിൽ നടക്കുന്ന ഡൽഹി ചലോ പ്രതിഷേധ മാർച്ചിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
തിരുവനന്തപുരം കുമാരപുരം ബർമ്മാ റോഡിനടുത്തുള്ള പടിഞ്ഞാറ്റിൻ കുളത്തിൽ വീണ സമീപവാസിയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന അഗ്നി രക്ഷാ സേനാഗംങ്ങൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ താരങ്ങളുടെ കൂട്ടയോട്ടം കോഴിക്കോട്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു. കെ.സി അബു, പി.എം നിയാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
തിരുവനന്തപുരം ആര്യശാലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം അണച്ച ശേഷം മടങ്ങാനൊരുങ്ങുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം ആര്യശാലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച ഓഫീസ് മുറി | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി. യിൽ വെള്ളിയാഴ്ച രാവിലെ ചികിത്സ തേടിയെത്തിയ വരുടെ തിരക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി. യിൽ ചികിത്സ തേടിയെത്തിയ സ്ത്രീയെ കയ്യിലെടുത്ത് അകത്തേയ്ക്ക് കൊണ്ട് പോകുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
സങ്കര ചികിത്സാ സമ്പ്രദായം നടപ്പിലാക്കുന്ന ആയുഷ് മന്ത്രാലയ തീരുമാനത്തിനെതിരെ ഡോക്ടർമാർ നടത്തിയ ഒ.പി. ബഹിഷ്കരണത്തെ തുടർന്ന് അടിയന്തര സ്വഭാവമുള്ള ചികിത്സകൾ മാത്രമാണ് പലയിടത്തും രോഗികൾക്ക് ലഭ്യമായത്. തിരുവനന്തപുരത്തെ സർക്കാർ കണ്ണാശുപത്രിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
സങ്കര ചികിത്സാ സമ്പ്രദായം നടപ്പിലാക്കുന്ന ആയുഷ് മന്ത്രാലയ തീരുമാനത്തിനെതിരെ ഡോക്ടർമാർ നടത്തിയ ഒ.പി. ബഹിഷ്കരണത്തെ തുടർന്ന് തിരുവനന്തപുരം കണ്ണാശുപത്രി ഒ.പി. യ്ക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ ചികിത്സ തേടിയെത്തിയവരുടെ തിരക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള അനുമതി നൽകുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഐ.എം.എ യുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കേന്ദ്രസർക്കാരിന്റെ വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കൊല്ലം-കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന, പെരുമണിൽ നിന്നും പേഴംതുരുത്ത് വരെയുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനായുള്ള പൈലിങ് മെഷിനുകൾ പെരുമൺ ജങ്കാർ കടവിന് സമീപം തയ്യാറായപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കേന്ദ്ര സർക്കാരിന്റെ സങ്കര വൈദ്യ നയത്തിന് എതിരെ ജില്ലയിലെ സർക്കാർ, സ്വകാര്യ ഡോക്ടർമാർ
ഒ. പി. ബഹിഷ്കരിച്ചു നടത്തിയ സമരത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ ആശുപത്രിക്ക് മുന്നിൽ ഐ.എം.എ ദേശിംഗനാടിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
എറണാകുളത്തു നിന്നും തിരുവനന്തപുരം കഴക്കൂട്ടത്തേക്ക് പാചകവാതക സിലിണ്ടർ കയറ്റിപ്പോയ ലോറി കൊല്ലം ബൈപ്പാസിൽ പാലത്തറയ്ക്കടുത്ത് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ. ആളപായമില്ല. | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ മുഖാമുഖം പരിപാടിക്കായി മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യും എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
സങ്കര ചികിത്സ സമ്പ്രദായം നടപ്പിലാക്കുന്ന കേന്ദ്ര ആയുഷ് മന്ത്രാലയ തീരുമാനത്തിനെതിരെയുള്ള ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പണിമുടക്ക് സമരം കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നിയുക്ത സംസ്ഥാന പ്രസിഡൻ്റ് ഡോ. ഷിബു രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയതായി ആരംഭിച്ച ഡോഗ് സ്ക്വാഡിന്റെ ഉദ്ഘാടന ശേഷം നായ്ക്കൾ ബൈക്കിൽ ഒളിപ്പിച്ച മയക്കു മരുന്ന് കണ്ടുപിടിക്കുന്നത് അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയതായി ആരംഭിച്ച ഡോഗ് സ്ക്വാഡിന്റെ ഉദ്ഘാടന ശേഷം നായ്ക്കൾ അവതരിപ്പിച്ച അഭ്യാസ പ്രകടനം | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയതായി ആരംഭിച്ച ഡോഗ് സ്ക്വാഡിന്റെ ഉദ്ഘാടന ശേഷം നായ്ക്കൾ മയക്കു മരുന്ന് കണ്ടുപിടിക്കുന്നത് അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയതായി ആരംഭിച്ച ഡോഗ് സ്ക്വാഡിന്റെ ഉദ്ഘാടനം നിർവ്വഹിയ്ക്കാനെത്തിയ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നായ്ക്കളെ താലോലിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ-ടെക്നോളജിയുടെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ എ.ഐ.എസ്.എഫ് പ്രവർത്തർ സെന്ററിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
ആയുഷ് ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുവാദം നൽകുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് ഐ.എം.എ. നടത്തിയ തിരുവനന്തപുരം രാജ്ഭവൻ ധർണ | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള കോട്ടയം മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ സ്ട്രോംഗ് റൂമിന് കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ.
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് തിരക്കൊഴിഞ്ഞ ആലപ്പുഴ ജനറൽ ആശുപത്രി ഒ.പി. | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
നാട്ടങ്കം കഴിഞ്ഞു, ഇനി വീട്ടങ്കം......
തിരഞ്ഞെടുപ്പിന്റെ ആരവമൊക്കെ കഴിഞ്ഞു. പണിയിടങ്ങളൊക്കെ വീണ്ടും സജ്ജീവമായി. ആലപ്പുഴ കൈനകരി ആറ്റിലൂടെ കച്ചി നിറച്ച വള്ളത്തിൽ പോകുന്ന തൊഴിലാളികൾ | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കടലാസിലുള്ളത് കഴിഞ്ഞു...: കണ്ണൂരിൽ നടന്ന പത്ര സമ്മേളനത്തിൽ സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങളെഴുതിയ കടലാസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറ്റി വെക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ബി.ജെ.പി. നേതാവ് സുരേഷ് ഗോപി എം.പി. പ്രസംഗിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കുന്ന കുട്ടി | ഫോട്ടോ: സി.സുനില്‍കുമാര്‍
സുരേഷ് ഗോപി എം.പി.കണ്ണൂര്‍ കോര്പ്പറേഷന് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥികളോടൊപ്പം. | ഫോട്ടോ: സി.സുനില്‍കുമാര്‍
കണ്ണൂരില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ സുരേഷ് ഗോപി.എം പി.യെ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി സ്വീകരിക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍
കണ്ണൂരില്‍ ബി.ജെ.പി.തിരഞ്ഞെടുപ്പ് യോഗത്തില്‍ സുരേഷ് ഗോപി എം.പി. സംസാരിക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍
ഡോക്ടര്‍മാരുടെ ബഹിഷ്കരണ സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി ഒ.പി.വിഭാഗം ആച്ചിട്ട നിലയില്‍ |ഫോട്ടോ: സി.സുനില്‍കുമാര്‍
യു.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ സിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികൾക്കൊപ്പം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി