യു.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ സിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികൾക്കൊപ്പം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ വലിയന്നൂരിൽ എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് റാലി എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ വലിയന്നൂരിൽ എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനായി എത്തിയ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി യെ വേദിയിലേക്കാനയിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
പുഞ്ചിരിക്കുന്ന നേതൃത്വം: കാലിക്കറ്റ് പ്രസ്ക്ലബിന്റെ "മീറ്റ് ദി ലീഡർ" മുഖാമുഖ പരിപാടിക്കെത്തിയ സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.സിദ്ദിഖ്, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ. സജീവൻ എന്നിവർ പരസ്പരം അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ എൽ.ഡി.എ. തിരഞ്ഞെടുപ്പ് പ്രകടനപത്രിക ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസിൽ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ഉദ്യോഗസ്ഥർ ബാലറ്റ് ലേബലും, ചിഹ്നങ്ങളും പതിപ്പിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
എം.കെ.രാലവൻ എം.പി.യും, എം.കെ.മുനീർ എം.എൽ.എ.യും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന "മനസ്സു തുറക്കൂ, ഞങ്ങൾ കേൾക്കാം" പരിപാടിയുടെ പാട്ടു വണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് ഡി.സി.സി.യിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
എൽ.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലം ഡിവിഷൻ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കോഴിക്കോട് പുത്തൂർ സീനാ പ്ലാസ്റ്റിക്കിനു സമീപം എം.കെ.രാഘവൻ എം.പി.യും, എം.കെ.മുനീർ എം.എൽ.എ.യും ജനങ്ങളുടെ പരാതിപ്പെട്ടി സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു വും എഫ്.എസ്.ഇ.ടി.ഒ യും സംയുക്തമായി കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പ്രതീക്ഷകൾ നിറമണിയുമ്പോൾ..... ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായിരുന്ന നിയന്ത്രണങ്ങൾ മാറിയതോടെ കൂടുതൽ വള്ളങ്ങൾ കടലിലേക്ക് പോയിത്തുടങ്ങി. ഇടക്കിടെയുണ്ടാകുന്ന കാലാവസ്ഥാ ഭീഷണികൾ മത്സ്യത്തൊഴിലാളികളുടെ ജോലിക്ക് തടസ്സമാകുന്നുണ്ടെങ്കിലും പ്രതീക്ഷകളോടെ വീണ്ടും ജീവിതയാത്ര തുടരുകയാണവർ. പകലധ്വാനത്തിന്റെ ഫലവുമായി സന്ധ്യയോടെ കരയിലേക്ക് വരുന്ന വള്ളക്കാർ. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പാട്ടക്കുടിശ്ശിക വരുത്തിയ കൊല്ലം ക്വയിലോൺ അത്ലറ്റിക്ക് ക്ലബ്ബിന്റെ കെട്ടിടവും സ്ഥലവും തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സീൽ ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പാട്ടക്കുടിശ്ശിക വരുത്തിയ കൊല്ലം ക്വയിലോൺ അത്ലറ്റിക്ക് ക്ലബ്ബിന്റെ കെട്ടിടവും സ്ഥലവും സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
നിരീക്ഷണത്തിൽ ഉള്ളവർ പി. പി. ഇ. കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ. ചേലക്കര എസ്. എം. ടി.സ്കൂളിൽ നിന്നുമുള്ള ദൃശ്യം | ഫോട്ടോ: അരുൺ
നിരീക്ഷണത്തിൽ ഉള്ളവർ പി. പി. ഇ. കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ. ചേലക്കര എസ്. എം. ടി.സ്കൂളിൽ നിന്നുമുള്ള ദൃശ്യം | ഫോട്ടോ: അരുൺ
മലപ്പുറം ഗവ.കോളജില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബാലറ്റ് പേപ്പര്‍ വെച്ച് സീല്‍ ചെയ്യുന്ന ഉേദ്യാഗസ്ഥര്‍ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പൂക്കോട്ടൂര്‍ 10-ാം വാര്‍ഡ് സ്വതന്ത്രസ്ഥാനാര്‍ഥി മുഹമ്മദ് ബൈജു കറുത്തേടത്ത് ആട് 2 സിനിമയിലെ ഷാജിപാപ്പന് ഉപയോഗിച്ച തരം വണ്ടിയില്‍ പ്രചാരണം നടത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ഇത് കൊട്ടിക്കലാശമല്ല...
തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈക്ക് അനുവദിക്കുന്നതിനു വേണ്ടി മലപ്പുറം ഡി.വൈ.എസ്.പി.ഓഫീസിലെത്തിയവര്‍ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറത്ത് ഒരേ വീട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളായ അമ്പാളി അശോകന്റെ ഭാര്യ നിഷിത അശോകന്, അശോകന്റെ സഹോദരങ്ങളായ അമ്പാളി ഗണേശന്, അമ്പാളി പത്മകുമാര്‍, ഭാര്യ റീന പത്മകുമാര്‍ എന്നിവര്‍ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ ബൂത്തില്‍ കാത്തുനില്ക്കുന്ന 130 പേര്‍ക്ക് ടോക്കണ്‍ നല്കുന്നു | ഫോട്ടോ: സുബിന് ചെറുതുരുത്തി
ദേശീയ നേഴ്സിങ് ആൻറ് മിഡ്വൈഫറി കമ്മീഷൻ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്റ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനായി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കോവിഡ്അച്ചടക്കം ... പെരുമ്പാവൂർ കുറുപ്പംപടി എം ജി എം ഹൈസ്കൂളിൽ പോളിംഗ് ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി വരച്ച വൃത്തത്തിനുള്ളിൽ വോട്ടു രേഖപ്പെടുത്തുവാൻ നിൽക്കുന്നവർ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
"ഇതെന്റെ ഉമ്മ ...." മൂവാറ്റുപുഴ രണ്ടാർക്കര ഇ എം എസ് ലൈബ്രറിയിൽ വോട്ടു ചെയ്തു മടങ്ങുന്ന അമ്മയുടെ തിരിച്ചറിയൽ രേഖ നോക്കുന്ന കുരുന്ന് ഫാത്തിമ മറിയം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
മൂവാറ്റുപുഴ രണ്ടാർക്കര ഇ എം എസ് ലൈബ്രറിയിൽ വോട്ടുചെയ്യുവാനെത്തിയ വോട്ടർമാരുടെ ആഹ്ലാദം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കോട്ടയം മണർകാട് പഞ്ചായത്ത് നാലാം വാർഡ് ശിശുമന്ദിരത്തിൽ വോട്ട് ചെയ്യാനെത്തിയ കോവിഡ് ബാധിതരായ സഹോദരന്മാർ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
എറണാകുളം കിഴക്കമ്പലം പൊയ്യക്കുന്നം അങ്കണവാടി ബൂത്തിൽ വോട്ടുചെയ്യുവാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ആലുവ എടയപ്പുറം കെ എം സി മദ്രസയിൽ വോട്ടുചെയ്യുവാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ഹരിത ബൂത്തായ അങ്കമാലി സെൻറ് ജോസഫ് സ്കൂളിൽ വോട്ടുചെയ്യുവാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം അങ്കമാലി സെൻറ് ജോസഫ് സ്കൂൾ കവാടത്തിനു മുൻപിൽ വോട്ടർമാരെ കാണുവാനായി കൂട്ടംകൂടി നിന്ന വനിതാ വാർഡിലെ സ്ഥാർത്ഥികളോട് മാറിനിൽക്കുവാൻ അഭ്യർത്ഥിക്കുന്ന പോലീസ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം സൗത്ത് ആടുവാശ്ശേരി അംഗനവാടി ബൂത്തിൽ കുഞ്ഞുമായി വോട്ടുചെയ്തു മടങ്ങുന്ന സ്ത്രീ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം സൗത്ത് ആടുവാശ്ശേരി അംഗനവാടി ബൂത്തിൽ വോട്ടുചെയ്യുവാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം കിഴക്കേകടുങ്ങല്ലുർ ഗവ. സ്കൂളിൽ വോട്ടുചെയ്യുവന്നെത്തിയവരുടെ നീണ്ട നിര | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
എറണാകുളം കിഴക്കേകടുങ്ങല്ലുർ ഗവ .സ്കൂളിൽ വോട്ടുചെയ്തു മടങ്ങുന്ന വൃദ്ധ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
സ്ഥാനാർഥിയായ മരുമക്കളുടെ വിജയത്തിനായി വോട്ടിങ് കേന്ദ്രത്തിന് മുൻപിൽ ഇരിക്കുന്ന നബീസ. എറണാകുളത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കൃഷി, കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ, ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം, റെയിൽവേ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ ഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലെ സിംഘുവില്‍ സമരം ചെയ്യുന്ന പഞ്ചാബിലെ നവാന്‍ഷഹറില്‍ നിന്നുള്ള കര്‍ഷകര്‍ അര്‍ധനഗ്നരായി പ്രകടനം നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ക്രിസ്മസിനെ വരവേല്‍ക്കാന്‍ കോഴിക്കോട് സി.എസ്.ഐ. പള്ളി അലങ്കരിച്ചപ്പോള്‍ | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ \ മാതൃഭൂമി
എറണാകുളം ഏലൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ സജ്ജമാക്കിയ മാതൃകാ ഹരിത വോട്ടെടുപ്പ് കേന്ദ്രം | ഫോട്ടോ: ബി. മുരളീകൃഷ്ണന് \ മാതൃഭൂമി
പാലക്കാട് പോത്തുണ്ടി ജി.എൽ.പി സ്കൂളിന് മുമ്പിൽ വോട്ടു ചെയ്യാൻ കാത്ത് നിൽക്കുന്നവർ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
പാലക്കാട് നെന്മാറ അളുവശ്ശേരി എ.എൽ.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
പാലക്കാട് നെന്മാറ എൻ.എസ് എസ് കോളേജിലെ ബൂത്തിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്നവരുടെ നിര കോളേജിന് പുറത്തേക്ക് നീണ്ടപ്പോൾ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കല്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
അറുപത് വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമൂഹിക പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയ്ക്ക് മുന്നിലെ ഫാർമസി കൗണ്ടറിൽ മരുന്ന് വാങ്ങാൻ നിൽക്കുന്നവരുടെ വരി റോഡ് വരെ നീണ്ടപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
പാലക്കാട് പാറക്കുന്നം ജി.എല്‍.പി. സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ഇ.എസ്. അഖില്‍ \ മാതൃഭൂമി
കൂളായി.... കനത്ത ചൂടിന് ശമനമായി ബുധനാഴ്ച രാത്രി കണ്ണൂർ നഗരത്തിൽ മഴ പെയ്തപ്പോൾ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
വയനാട് പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ. യു.പി. സ്കൂളിൽ എം.വി. ശ്രേയാംസ്കുമാർ എം.പി. വോട്ടു ചെയ്യുന്നു
| ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കല്പറ്റ എസ്.കെ.എം.ജെ. സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കല്പറ്റ എസ്.കെ.എം.ജെ. സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കല്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
പറവൂർ എംഎൽഎ വി ഡി സതീശൻ പറവൂർ കേസരി കോളേജിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ | ഫോട്ടോ: ശിഹാബുദ്ദീൻകോയ തങ്ങൾ
അങ്കമാലി സെന്റ് ജോസഫ് ഹരിത ബൂത്തിൽ വോട്ടുചെയ്യാനെത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പുരോഗമന കലാ സാഹിത്യസംഘം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ | ഫോട്ടോ: ജി ബിനുലാൽ \ മാതൃഭൂമി
കോട്ടയം വെച്ചൂർ ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ജി ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം വെച്ചൂർ ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ജി ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം വെച്ചൂർ ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ജി ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം കാരാപ്പുഴ എൻഎസ്എസ് എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ജി.ശിവപ്രസാദ് \ മാതൃഭൂമി
എറണാകുളം സെന്റ് ആല്‍ബെര്‍ട്ട്സ് കോളേജില്‍ വോട്ടു ചെയ്യാനെത്തിയ വയോധികയോടെപ്പം കളക്ടര്‍ എസ്. സുഹാസ്. ഫോട്ടോ: മാതൃഭൂമി
യുഡിഎഫ് സ്ഥാനാര്‍ഥിയായ കൊച്ചുമകന് മനോജിന് വോട്ട് ചെയ്യാന്‍ 104 കാരിയായ ലക്ഷ്മി മുത്തശ്ശി തൃശ്ശൂര്‍ പറപ്പൂക്കര പഞ്ചായത്തിലെ പോളിങ് ബൂത്തിലേക്കെത്തിയപ്പോള്‍ ഫോട്ടോ:യു.എസ്.ശ്രീശോഭ്
വോട്ട് ഒരുക്കം.. കൊടുങ്ങല്ലൂര്‍ ജെ.ടി.എസ്. ബൂത്തില്‍ വോട്ട് ചെയ്യുവാനെത്തിയ മേരിയമ്മ ബൂത്തിലേക്ക് കയറുന്നതിന് മുമ്പ് മാസ്ക് ഉറപ്പാക്കുന്നു. ഫോട്ടോ: ദിനേശന്
തൃശ്ശൂര്‍ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടു ചെയ്തിറങ്ങിയ 96 വയസ്സുള്ള വയോധികയുടെ സന്തോഷ പ്രകടനം| ഫോട്ടോ: സുബിന്
ഇരിങ്ങാലക്കുടയിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങുന്ന ചലച്ചിത്ര താരം ടൊവിനൊ തോമസ് | ഫോട്ടോ: ദിലീപ്
കന്നിവോട്ടും കല്യാണവും.. വിവാഹശേഷം കന്നിവോട്ട് രേഖപ്പെടുത്താന്‍ തൃശ്ശൂര്‍ എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍ എന്‍.എല്‍.പി.സ്കൂളില്‍ ഭര്‍ത്താവ് ആറാട്ടുപുഴ സ്വദേശിയായ വിനീഷിനൊപ്പം എത്തിയ ജിബി | ഫോട്ടോ: ഫോട്ടോ; പി ഹരി
പുള്ള് എ.എല്‍.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ | ഫോട്ടോ: കെ.എസ് ശശിധരന്
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വോട്ട് ചെയ്ത ശേഷം ചലച്ചിത്ര താരം ഇന്നസെന്റ് | ഫോട്ടോ: ദിലീപ്
പേരാമംഗലം എസ്.ഡി.വി.എല്‍.പി സ്ക്കൂളില്‍ കലാമണ്ഡലം ഗോപിയാശാന് വോട്ട് ചെയ്തപ്പോള്‍| ഫോട്ടോ: പ്രസന്നന്
ഉമ്മന്‍ചാണ്ടി പുതുപ്പള്ളി അങ്ങാടി ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരി നില്ക്കുന്നു. ഫോട്ടോ മാതൃഭൂമി
കോട്ടയം കടുത്തുരുത്തി സെന്റ് പോൾ എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി