കോഴിക്കോടിന്റെ മധുരത്തിലലിഞ്ഞ് ..... പ്രശസ്ത ഹിന്ദി സംഗീത സംവിധായകരായ കല്യാണ്‍ ജി- ആനന്ദ് ജി സഹോദരന്മാരിലെ ആനന്ദ് ജി കോഴിക്കോട്ടെ സംഗീത പരിപാടിക്കു ശേഷം മിഠായ് തെരുവില്‍ വന്നപ്പോള്‍ - ആദ്യമായാണ് ആനന്ദ് ജി കേരളത്തില്‍ വരുന്നത്. ഫോട്ടോ- കെ.കെ സന്തോഷ്
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മിഠായ് തെരുവില്‍ IMA യുടെ നേതൃത്വത്തില്‍ സ്നേഹദീപം തെളിയിച്ചപ്പോള്‍. ഫോട്ടോ- കെ.കെ സന്തോഷ്
വലിയശാല കാന്തള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ നൂറ്റിയാറാമത് ശ്രീമദ് ഭാഗവത സപ്താഹം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം കൈകൂപ്പുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കൊച്ചിയില്‍ നടക്കുന്ന എഫ്.സി ഗോവ-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നിന്നും. ഫോട്ടോ- ബി മുരളീകൃഷ്ണന്
ഡിസംബര്‍ 19 മുതല്‍ ജനുവരി 6 വരെ കോഴിക്കോട് ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടക്കുന്ന അന്താരാഷ്ട്ര കലാകരകൗശലമേളയുടെ പ്രചാരണ വാഹനം കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ എത്തിയപ്പോള്‍. ഫോട്ടോ- അജിത്ത് ശങ്കരന്
കണ്ണൂര്‍ രൂപത ബൈബിള്‍ കണ്വെന്ഷന് ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ബിഷപ്പ് ഡോ അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ- സി സുനില്‍കുമാര്‍
എന്‍ സി പി പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എം എല്‍ എ മാരായ മാണി സി കാപ്പനും കെ യു ജെനീഷ് കുമാറിനും നല്കിയ സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ- കെ അബൂബക്കര്‍
മാറുന്ന നക്ഷത്രങ്ങള്‍... ക്രിസ്മസ് വിപണി ഉണര്‍ന്നപ്പോള്‍ കടകളില്‍ പേപ്പര്‍ നിര്‍മ്മിത നക്ഷത്രങ്ങള്‍ക്ക് പകരമെത്തിയ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍. ഫോട്ടോ- കെ അബൂബക്കര്‍
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന മഹാഭാരതം തത്വസമീക്ഷ മിസോറം ഗവര്‍ണര്‍ P S ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ- സി ബിജു
കെ.എസ്.കെ,ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുന്നംകുളത്ത് നടന്ന പ്രകടനം. ഫോട്ടോ-മനീഷ് ചേമഞ്ചേരി
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തിഡ്രലില്‍ എത്തിച്ചപ്പോള്‍. ഫോട്ടോ-മനീഷ് ചേമഞ്ചേരി
പറപ്പൂര് എഫ്.സി. സംഘടിപ്പിക്കുന്ന ജൂനിയര്‍ കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടന ദിവസമായ ഞായറാഴ്ച നടന്ന പ്രദര്‍ശന മത്സരത്തില്‍ പറപ്പൂര് എഫ്. സി.യും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയപ്പോള്‍. ഫോട്ടോ-മനീഷ് ചേമഞ്ചേരി
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഞായറാഴ്ച പത്തനംതിട്ടയില്‍ കണ്ട കാഴ്ച. ഫോട്ടോ- കെ അബൂബക്കര്‍
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഞായറാഴ്ച പത്തനംതിട്ടയില്‍ കണ്ട കാഴ്ച. ഫോട്ടോ- കെ അബൂബക്കര്‍
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റും ചേർന്ന് നടക്കാവ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നടത്തിയ ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം കളക്ടർ സാംബശിവറാവു നിർവഹിക്കുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് വെള്ളിമാട്ക്കുന്ന് ജെ ഡി ററി കോളേജ് ഗ്രൗണ്ടില്‍ നടന്ന കേരള സ്കൂള്‍ ഗെയിംസ് സോഫ്റ്റ് ബോള്‍ ആന്‍ഡ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കൊല്ലവും തൃശൂരും തമ്മിലുള്ള മത്സരത്തില്‍ നിന്ന്. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സണ്‍റൈസ്, കോഴിക്കോട് പി.വി.എസ് കോളേജ് ഓഫ് നഴ്സിംഗ് പി.വി.എസ് ആശുപത്രി എന്നിവരുടെ ആഭിമുഖ്യത്തില്‍ ബീച്ചില്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ്. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കെ എന്‍ എം മര്‍കസുദ്ദഅ്വ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐഡിയല്‍ ഇസ് ലാഹീ സമ്മിറ്റില്‍ സംഘടിപ്പിച്ച ''മതം, മതേതരത്വം, ജനാധിപത്യം''ചര്‍ച്ചയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംസാരിക്കുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
പ്രെയിസ് മെലഡീസ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗീത സായാഹ്നത്തില്‍ നിന്ന്. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
എയിഡ്സ് ദിനത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്ക് തെളിയിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
പാലക്കാട് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി.പി. രതീഷ്.
പാലക്കാട് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച്. ഫോട്ടോ: പി.പി. രതീഷ്.
ഇരുചക്ര വാഹനങ്ങളുടെ പുറകിലിരുന്നു യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് ഞായറാഴ്ച മുതൽ നിർബന്ധമാക്കി. മുന്നിലും പിന്നിലും ഇരിക്കുന്നവർ ഹെൽമറ്റ് ധരിച്ചുകൊണ്ട് എറണാകുളം ഇടപ്പള്ളി ലുലുമാളിൽ നിന്നും ഇറങ്ങിവരുന്ന ഇരുചക്രവാഹന യാത്രികർ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
ഡിസംബര്‍ ഒന്നുമുതല്‍ പിന്‍സീറ്റുയാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയ്ക്ക് സമീപം വാഹനപരിശോധന നടത്തുന്ന പോലീസ്. ഫോട്ടോ: അജിത് ശങ്കരൻ.
മേയേഴ്സ് ഗോൾഡ് കപ്പ് ആൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം സെമിയിൽ കെ.എസ്.ഇ.ബിയും, എസ്.ബി.ഐ. കേരളയും തമ്മിൽ തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്.
മേയേഴ്സ് ഗോൾഡ് കപ്പ് ആൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം സെമിയിൽ കെ.എസ്.ഇ.ബിയും, എസ്.ബി.ഐ. കേരളയും തമ്മിൽ തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്.
എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി തൃശൂരില്‍ എയ്ഡ്സ് വിരുദ്ധ പ്രതിജ്ഞ എടുക്കുന്നവര്‍. ഫോട്ടോ: ജെ. ഫിലിപ്പ്.
എ.ഐ.എല്‍.യു. കണ്ണൂരില്‍ സംഘടിപ്പിച്ച യങ് ലോയേഴ്സ് കണ്വെന്ഷന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനില്‍കുമാര്‍.
ദേശീയ സീനിയർ വനിതാബോക്സിങ്ങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി‚ ജയ് കോലി, ഡോ. എൻ.കെ.സൂരജ് എന്നിവർ പതാക ഉയർത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
തുടി സാംസ്കാരിക സമിതി തൃശൂരില്‍ സംഘടിപ്പിക്കുന്ന തുടി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര. ഫോട്ടോ: ജെ. ഫിലിപ്പ്.
കെ.ടി.ജയകൃഷ്ണൻ അനുസ്മരണ ദിനത്തിൽ കണ്ണൂർ താഴെചൊവ്വയിൽ ചേർന്ന യോഗം ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷൻ പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന മഹാഭാരതം തത്വസമീക്ഷയ്ക്കായുള്ള ദീപം, വിഗ്രഹം, കൊടിക്കൂറ, ഗ്രന്ഥം എന്നിവ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തുന്നു. ഫോട്ടോ: സി. ബിജു.
കോഴിക്കോട് ചാലപ്പുറം പൊക്കോഴിക്കോട് ശ്രീഅയ്യപ്പന് വിളക്കിന്റെ കര്‍പ്പൂരാഴി ഘോഷയാത്ര. ഫോട്ടോ: ജുബീഷ് പാഴേരി.
ഞങ്ങൾ റെഡി...
ഇരുചക്ര വാഹനത്തിൽ രണ്ടുപേർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ആദ്യദിനമായ ഞായറാഴ്ച്ച നിയമം പാലിച്ച് യാത്ര ചെയ്യുന്ന കുടുംബം. കൊല്ലം ആശ്രാമം ഭാഗത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കുകൂടി ഹെൽമറ്റ് നിർബന്ധമാക്കിയ ദിവസത്തെ കാഴ്ച. വയനാട് കൽപറ്റയിൽ നിന്ന്. ഫോട്ടോ: ജയേഷ് പി.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി. ഫോട്ടോ: ബിജു വർഗീസ്.
കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നടന്ന ലത്തീൻ കത്തോലിക്കാ സമുദായ സംഗമം ബിഷപ്പ് വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്.
കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നടന്ന ലത്തീൻ കത്തോലിക്കാ സമുദായ സംഗമം ബിഷപ്പ് വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വർഗീസ്.
ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന മഹാഭാരതം തത്ത്വസമീക്ഷയ്ക്കായുള്ള ദീപം, വിഗ്രഹം, കൊടിക്കൂറ, ഗ്രന്ഥം എന്നിവ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര തട്ടാരമ്പലത്ത് നിന്ന് പുറപ്പെടുന്നു. ഫോട്ടോ: സി. ബിജു.
കോട്ടയത്ത് നടന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാൾപ്പയറ്റ് മത്സരത്തിൽ നിന്ന്. ഫോട്ടോ: ഇ.വി. രാഗേഷ്.
കോട്ടയത്ത് നടന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാൾപ്പയറ്റ് മത്സരത്തിൽ നിന്ന്. ഫോട്ടോ: ഇ.വി. രാഗേഷ്.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ക്വുർആൻ സെമിനാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ് സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ആലപ്പുഴയിൽ നടന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി പി സി നടേശൻ അനുസ്മരണ സമ്മേളനത്തിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ മുഖ്യ പ്രഭാഷണം നടത്തുന്നു. ഫോട്ടോ: സി. ബിജു.
ലയൺസ് ക്ലബ്സ് ഇന്റർനാഷൻ ഡിസ്ട്രിക്ട് 318 എ -യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ സ്പോർട്സ് മീറ്റിലെ സ്റ്റാൻഡിങ് ലോങ്ങ് ജമ്പ് മത്സരത്തിനായി പ്രാക്ടീസ് നടത്തുന്ന കുട്ടികൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
ലയൺസ് ക്ലബ്സ് ഇന്റർനാഷൻ ഡിസ്ട്രിക്ട് 318 എ - യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ സ്പോർട്സ് മീറ്റിലെ 'പാസിംഗ് ദി ബോൾ' മത്സരത്തിൽ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്.
പുൽമേടിലൂടെയുള്ള സന്നിധാനത്തേയ്ക്കുള്ള അയ്യപ്പന്മാരുടെ യാത്രയിലെ വിശ്രമം. ഫോട്ടോ: വി.കെ. അജി.
അയ്യപ്പ ദർശനത്തിനായി പതിനെട്ടാം പടി ചവിട്ടിയെത്തിയ മാളികപ്പുറത്തിന്റെ സന്തോഷം. ഫോട്ടോ: വി.കെ. അജി.
എറണാകുളത്ത് ഐ.ഡി.ബി.ഐ. ഫെഡറൽ ഇൻഷുറൻസ് സ്പൈസ് കോസ്ററ് മരത്തോണിൽ പങ്കെടുക്കാനെത്തിയവരെ സച്ചിൻ ടെണ്ടുൽക്കർ അഭിവാദ്യം ചെയ്യുന്നു. ചലച്ചിത്ര താരം ടോവിനോ തോമസ് സമീപം. ഫോട്ടോ: എം.വി. സിനോജ്.
ഐ.ഡി.ബി.ഐ. ഫെഡറൽ ഇൻഷുറൻസ് സ്പൈസ് കോസ്ററ് മാരത്തോൺ സച്ചിൻ ടെണ്ടുൽക്കർ, ടോവിനോ തോമസ്, പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ എം. ബീന എന്നിവർ ചേർന്ന് എറണാകുളത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഫോട്ടോ: എം.വി. സിനോജ്.
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന ബോധവത്കരണ റാലിയില്‍ നിന്ന്. ഫോട്ടോ: സി.ആര്. ഗിരീഷ്കുമാര്‍.
മഷിപ്പൂവ് കൂട്ടായ്മയുടെ സ്പേസസ് ചിത്ര പ്രദർശനം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു കാണുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന ബോധവത്കരണ റാലിയില്‍ നിന്ന്. ഫോട്ടോ: സി.ആര്. ഗിരീഷ്കുമാര്‍.
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന ബോധവത്കരണ റാലിയില്‍ നിന്ന്. ഫോട്ടോ: സി.ആര്. ഗിരീഷ്കുമാര്‍.
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന ബോധവത്കരണ റാലിയില്‍ നിന്ന്. ഫോട്ടോ: സി.ആര്. ഗിരീഷ്കുമാര്‍.
ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് മിക്കവരും ഹെൽമെറ്റുമായാണ് യാത്ര. ആലപ്പുഴ പുന്നപ്ര ദേശീയപാതയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി. ബിജു.
കണ്ണൂർ ലേബർ കോടതി മുറ്റത്തെ കാറിൽ മരിച്ച നിലയിൽ ആളെ കണ്ടെത്തിയത് പോലീസ് പരിശോധിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
കാഞ്ഞങ്ങാട് സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ് ഒപ്പന മത്സരം നടക്കുന്ന ദുര്‍ഗ്ഗ എച്ച്.എസ്.എസ് ല്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: ഇ.എസ്. അഖിൽ.
കാഞ്ഞങ്ങാട് സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ് ഒപ്പന മത്സരം നടക്കുന്ന ദുര്‍ഗ്ഗ എച്ച്.എസ്.എസ് ല്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: ഇ.എസ്. അഖിൽ.
കാഞ്ഞങ്ങാട് സ്കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ് ഒപ്പന മത്സരം നടക്കുന്ന ദുര്‍ഗ്ഗ എച്ച്.എസ്.എസ് ല്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: ഇ.എസ്. അഖിൽ.
കോഴിക്കോട് അയ്യപ്പ ഭജന സംഘം, മാനാഞ്ചിറ അയ്യപ്പന്‍വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാനാഞ്ചിറ അയ്യപ്പന്‍വിളക്ക് മഹോത്സവത്തിലെ പാലക്കൊമ്പ് എഴുന്നള്ളിപ്പ്. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് എസ്.കെ പൊറ്റക്കാട്ട് പുരസ്കാര സമര്‍പ്പണ ചടങ്ങ് പുരുഷന് കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് ഇന്‍ഡോര്‍ സ്റേറഡിയത്തില്‍ കേരള സ്റ്റേറ്റ് കെഡറ്റ് തൈകാന്ഡോ ചാംപ്യന്‍ഷിപ്പ് എം.കെ രാഘവന് എം പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് പൗരാവലിയും, പഴശ്ശിരാജ ഫൗണ്ടേഷനും, പഴശ്ശിരാജ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്ന് കോഴിക്കോട് സംഘടിപ്പിച്ച സ്നേഹാദര ചടങ്ങില്‍ മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്ക് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉപഹാരം നല്കുന്നു. എം.പി അഹമ്മദ്, പിയൂഷ് നമ്പൂതിരിപ്പാട്, മാതൃഭൂമി മാനേജിംങ് എഡിറ്റര്‍ പി.വി ചന്ദ്രന്, എം.കെ രാഘവന് എം.പി, കെ.കെ മുഹമ്മദ്, പി.പി പ്രമോദ് കുമാര്‍, പി.കെ കൃഷ്ണദാസ് എന്നിവര്‍ സമീപം. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട് പൗരാവലിയും, പഴശ്ശിരാജ ഫൗണ്ടേഷനും, പഴശ്ശിരാജ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്ന് കോഴിക്കോട് സംഘടിപ്പിച്ച സ്നേഹാദര ചടങ്ങില്‍ മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ വി.പി ജോയ്ക്ക് സാഹിത്യ പ്രതിഭ അവാര്‍ഡ് നല്കുന്നു. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കണ്ണൂരിൽ ശ്രേഷ്ഠാചാര്യ സഭയുടെ പഠന ക്ലാസിൽ കെ.എൻ.വിശ്വനാഥൻ സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.