പൊന്നോണത്തിന് ഭാഗ്യം പരീക്ഷിക്കാൻ പോലും.... ഓണക്കാലത്ത് തിങ്ങിനിറയുന്ന തിരക്കുള്ള കോഴിക്കോട് മിഠായി തെരുവിൽ ഓണക്കോടികളും മറ്റും വാങ്ങാൻ ആളുകളെത്തുന്നതും കാത്ത് കച്ചവടക്കാർ കണ്ണും നട്ടിരിയ്ക്കുകയാണ്. ഭാഗ്യവാനെ കാത്ത് ലോട്ടറി സൈക്കിളും. ഫൊട്ടൊ: കൃഷ്ണകൃപ
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ആലപ്പുഴ സി.പി.എം ജില്ലാ ആസ്ഥാനത്ത് എ.എം. ആരീഫ് എം.പി, ജില്ലാ സെക്രട്ടറി ആർ. നാസർ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ തുടങ്ങിയർ സത്യാഗ്രഹം നടത്തുന്നു. ഫൊട്ടൊ: സി. ബിജു
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ ഉപവാസ സമരം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: ബിജു വർഗീസ്
കോഴിക്കോട് നെല്ലിക്കോട് വിഷ്ണുക്ഷേത്രത്തിൽ കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രഭദ്രതാ പദ്ധതിയുടെ കിറ്റ് വിതരണം സംസ്ഥാന ഖജാൻജി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: കൃഷ്ണകൃപ
ഓണ കച്ചവടത്തിനായി ഉപ്പേരി ഉണ്ടാക്കുന്ന കച്ചവടക്കാരൻ. തിരുവനന്തപുരം തൈയ്ക്കാട് നിന്നുള്ള ദൃശ്യം. ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
വികസനത്തിന്റെ പേരിൽ കോട്ടയം ശാസ്ത്രി റോഡിലെ മരങ്ങൾ വെട്ടി മാറ്റരുത് എന്നാവശ്യപ്പെട്ട് തപസ്യ കലാസാഹിത്യവേദിയുടെ പരിസ്ഥിതി വിഭാഗം റോഡരികിൽ നിൽക്കുന്ന നാഗലിംഗ മരത്തിനു കീഴെ വൃക്ഷാസനം ചെയ്തു പ്രതിഷേധിക്കുന്നു. ഫൊട്ടൊ: ഇ.വി. രാഗേഷ്
ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വഴിയോര കച്ചവടക്കാർ എത്തി തുടങ്ങി. പഴവങ്ങാടിയിലെ വഴിയോര കച്ചവടക്കാരിൽ നിന്നും ഓണകോടി വാങ്ങുന്നവർ. ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.പി.എമ്മിന്റെ സമരത്തിന്റെ ഭാഗമായി കണ്ണൂർ കൂത്ത് പറമ്പ് കൈതേരി ആലക്കൽ വത്സനും കുടുംബവും വീട്ടിൽ പ്രതിഷേധിക്കുന്നു. ഫൊട്ടൊ: സി. സുനിൽകുമാർ
അഖിലേന്ത്യാ പ്രക്ഷോഭ വാരത്തിന്റെ ഭാഗമായി സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം. ഫൊട്ടൊ: റിദിൻ ദാമു
മുതുമലയിലെ തെപ്പക്കാട് ആന സങ്കേതത്തില്‍ നടന്ന വിനായക ചതുര്‍ഥി ആഘോഷത്തില്‍ കോവിലിലെ പൂജയില്‍ പങ്കെടുക്കുന്ന ആനകള്‍.
ഗണേശോത്സവത്തോടനുബന്ധിച്ച് പാലക്കാട് കല്പാത്തി പുഴയിൽ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നു. ഫൊട്ടൊ: ഇ.എസ്. അഖിൽ
ഗണേശോത്സവത്തോടനുബന്ധിച്ച് പാലക്കാട് കല്പാത്തി പുഴയിൽ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നു. ഫൊട്ടൊ: ഇ.എസ്. അഖിൽ
മാനും മയിലും മൈനയും കാട്ടിലൊന്നിച്ച്. മുത്തങ്ങയില്‍ നിന്നുള്ള കാഴ്ച. ഫൊട്ടൊ: ശ്രീജിത്ത് പി. രാജ്
അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെ കുടുംബശ്രീ അക്രഡിറ്റഡ് ട്രെയിനിങ്ങ് ഏജന്‍സിയായ ഏക്സാത്തിന്റെ കീഴില്‍ അണുനശീകരണം നടത്താന്‍ പ്രത്യേക പരിശീലനം നേടിയ കോഴിക്കോട്ടെ മുക്കത്തെ പെണ്‍കൂട്ടായ്മയായ തെളിമ ടീം.
ഹരിയാനയിലെ ഗുരുഗ്രാമിൽ സോനാ റോഡിൽ ശനിയാഴ്ച രാത്രി നിർമ്മാണത്തിലിരിക്കെ തകർന്നു വീണ ഫ്ലൈഓവർ. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
ഹരിയാനയിലെ ഗുരുഗ്രാമിൽ സോനാ റോഡിൽ ശനിയാഴ്ച രാത്രി നിർമ്മാണത്തിലിരിക്കെ തകർന്നു വീണ ഫ്ലൈഓവർ. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
ശ്രീകൃഷ്ണപുരത്ത് കുപ്പടംനൂലില് നെയ്തെടുത്ത കേരളസാരി പാലക്കാട് കോട്ടമൈതാനത്തെ ഖാദിഗ്രാമ സൗഭാഗ്യയില്‍ എത്തിച്ചപ്പോള്‍.
വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം സൂര്യകാലടി മഹാഗണപതി സങ്കേതത്തില്‍ ശനിയാഴ്ച നടന്ന ഗജപൂജയില്‍ കൊമ്പന് കിരണ്‍ ഗണപതിക്ക് ആനയൂട്ട് നടത്തുന്ന മുഖ്യ കാര്മികന് സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട്. ഫൊട്ടൊ: ഇ. വി. രാഗേഷ്
കരുതലുണ്ടെങ്കിലേ കാര്യമുള്ളൂ...
കൊറോണ വ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകർ രാവുംപകലും പ്രയത്നിക്കുമ്പോഴും ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന ധാരണയിലാണ് മിക്കവരുടെയും നടപ്പ്. കോവിഡിനെ പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ പതിപ്പിച്ച മതിലിന് സമീപത്തുകൂടി മാസ്കില്ലാതെയും മാസ്ക് താടിയിൽ ധരിച്ചും യാത്രചെയ്യുന്നവർ. പാലക്കാട് കൂട്ടുപാതയിൽ നിന്നുള്ള ദൃശ്യം. ഫൊട്ടൊ: ഇ.എസ്. അഖിൽ
പാലക്കാട് വാളയാർ വടക്കഞ്ചേരി ദേശീയ പാതയോരത്ത് നട്ടുപിടിപ്പിച്ച ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞപ്പോൾ. ഫൊട്ടൊ: ഇ.എസ്. അഖിൽ
കണ്ണൂർ ചാലാട് മണൽ പള്ളിയന്മൂല റോഡിൽ വാട്ടർ അതോറിറ്റി കുഴിക്കുന്നത് നാട്ടുകാർ തടഞ്ഞപ്പോൾ. ഫൊട്ടൊ: സി. സുനിൽകുമാർ
മാസ്കിട്ട പൂക്കള്‍... ജൈവവൈവിധ്യ കലവറയായ കണ്ണൂര്‍ മാടായിപ്പാറയില്‍ മറ്റ് മാലിന്യങ്ങള്‍ തള്ളുന്നതായിരുന്നു ഇതുവരെയുള്ള പ്രശ്നം. പുതിയ മാലിന്യമായി ഉപയോഗിച്ച മാസ്കും എത്തി കഴിഞ്ഞു. ഫൊട്ടൊ: സി സുനില്‍കുമാര്‍
കണ്ണൂർ മുഴപ്പാലയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ കാർ. ഫൊട്ടൊ: ലതീഷ് പൂവത്തൂർ