സെപ്റ്റംബര്‍ 26 ചിത്രങ്ങളിലൂടെ


1/57

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ചിന്മയ ബാലഭവനിൽ വിദ്യാർത്ഥികൾ നടത്തിയ സപ്തസ്വരാർച്ചന | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/57

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം പൂജപ്പുര ദേവിക്ഷേത്രവും പരിസരവും ദീപാലംകൃതമായപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/57

കണ്ണൂർ ജവഹർ ലൈബ്രറി സി.പി.ദാമോദരൻ പുരസ്‌കാരം എം.മുകുന്ദന് സമ്മാനിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. എം.രത്‌നകുമാർ, ചൂരായി ചന്ദ്രൻ, നാരായണൻ കാവുമ്പായി, ബാലകൃഷ്ണൻ കൊയ്യാൽ, കലക്റ്റർ എസ്. ചന്ദ്രശേഖർ, ഡോ .ഫിലോമിന, ടി.ഒ.മോഹനൻ, മുണ്ടേരി ഗംഗാധരൻ, ദിനകരൻ കൊമ്പിലാത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/57

കണ്ണൂർ കോർപ്പറേഷൻ നവരാത്രി ആഘോഷം കണ്ണൂർ ദസറയുടെ ഉദ്ഘാടന ചടങ്ങിൽ തിരി തെളിയിക്കാനായി എം മുകുന്ദനെ ക്ഷണിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പി.പി.ദിവ്യ, ടി.ഒ.മോഹനൻ, ചലച്ചിത്ര താരം വിനീത്കുമാർ, കളക്ടർ എസ്‌. ചന്ദ്രശേഖർ, എൻ ഹരിദാസ്, കെ.എൻ. ജയരാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/57

ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തശേഷം ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, കേന്ദ്ര മന്ത്രി വി. മുരളീധരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/57

പത്തനംതിട്ട ഓമല്ലൂര്‍ മാര്‍ക്കറ്റിലെ ഒഴിഞ്ഞ് കിടക്കുന്ന കടമുറിയില്‍ കിടക്കുന്ന പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന നായ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/57

ശ്രീറാം ഭാരതീയ കലാകേന്ദ്രത്തിന്റെ 66-ാമത്‌ വാർഷികത്തിൽ ന്യൂഡൽഹിയിലെ ശ്രീരാമകേന്ദ്രത്തിലെ ഓപ്പൺ എയർ സ്‌റ്റേജിൽ കലാകാരന്മാർ നൃത്ത നാടകമായ ശ്രീറാം രാമലീല അവതരിപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

8/57

ശ്രീറാം ഭാരതീയ കലാകേന്ദ്രത്തിന്റെ 66-ാമത്‌ വാർഷികത്തിൽ ന്യൂഡൽഹിയിലെ ശ്രീരാമകേന്ദ്രത്തിലെ ഓപ്പൺ എയർ സ്‌റ്റേജിൽ കലാകാരന്മാർ നൃത്ത നാടകമായ ശ്രീറാം രാമലീല അവതരിപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/57

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസ് പുരുഷന്മാരുടെ കബഡിയിൽ സർവീസസും ചണ്ഡീഗഡും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

10/57

രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ പ്രതിസന്ധിയെക്കുറിച്ച് ഡൽഹിയിൽ സോണിയ ഗാന്ധിയുമായി ചര്‍ച്ചയ്‌ക്കെത്തിയ കെ.സി വേണുഗോപാല്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

11/57

രാജസ്ഥാൻ കോൺഗ്രസിന്റെ പ്രതിസന്ധിയെക്കുറിച്ച് ഡൽഹിയിൽ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയശേഷം, പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

12/57

ഇന്ത്യക്കെതിരെ ബുധനാഴ്ച് നടക്കുന്ന ട്വൻ്റി 20 ക്രിക്കറ്റ് മത്സരത്തിനായി എത്തിയ ദക്ഷിണാഫ്രിക്കൻ ടീം ക്യാപറ്റൻ തെംബ ബവുമയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു | ഫോട്ടോ: ബിജു വർ​ഗീസ് / മാതൃഭൂമി

13/57

ഇന്ത്യക്കെതിരെ ബുധനാഴ്ച് നടക്കുന്ന ട്വൻ്റി 20 ക്രിക്കറ്റ് മത്സരത്തിനായി എത്തിയ ദക്ഷിണാഫ്രിക്കൻ ടീം ക്യാപറ്റൻ തെംബ ബവുമയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു | ഫോട്ടോ: ബിജു വർ​ഗീസ് / മാതൃഭൂമി

14/57

ചെറുതോണിയിൽ നടന്ന ധീരജ് സഹായനിധി കൈമാറൽ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

15/57

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/57

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് പോകുന്നതിനായി ബസ്സിൽ കയറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന ആരാധകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/57

കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അനുസ്മരണത്തില്‍ എം.കെ രാഘവന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തുന്നു. എം.രാജന്‍, പി.എം.അബ്ദുറഹിമാന്‍, കെ.സി.അബു, വി.കെ.സജീവന്‍, കെ.പ്രവീണ്‍കുമാര്‍, പി.കെ.നാസര്‍, പി.ടി.ആസാദ്, സഫറി വെള്ളയില്‍, കെ.രാമചന്ദ്രന്‍, കെ.പി.ബാബു, കെ.സി.ശോഭിത എന്നിവര്‍ സമീപം | ഫോട്ടോ: പി.കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

18/57

ഹിജാബ് വിലക്ക് തുടരാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്സിലേക്ക് നടത്തിയ മാര്‍ച്ച്‌ | ഫോട്ടോ: പി.കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

19/57

മാതൃഭൂമി പ്രസിദ്ധീകരിച്ച ''വിചിത്രമീയമേരിക്ക'' പുസ്തകം കോഴിക്കോട് നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണന്‍ ഫാത്തിമ മെഹറലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. അബ്ദുല്ല നന്മണ്ട, പി.പി.ശ്രീധരനുണ്ണി, കെ.എം.നരേന്ദ്രന്‍, മെഹ്ഫില്‍ മെഹ്‌റലി, കെ.അബൂബക്കര്‍, ഡോ.എം.എം.ബഷീര്‍, ശശിധരന്‍ ഫറോക്ക്, പൂനൂര്‍ കെ.കരുണാകരന്‍ എന്നിവർ സമീപം| ഫോട്ടോ: പി.കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

20/57

സി രാധാകൃഷ്ണന്റെ 'കാലം കാത്തുവയ്ക്കുന്നത് ' എന്ന നോവൽ വായിച്ചതിൽ നിന്നും പ്രചോദന മുൾക്കൊണ്ടു വൈക്കം സ്വദേശിയായ ജയൻ പുതുമന നിർമ്മിച്ച ശിൽപ്പം കൊച്ചിയിലെ മാതൃഭൂമി ബുക്ക് സ്റ്റാളിൽ വച്ച് നോവലിസ്റ്റിനു കൈമാറുവാൻ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

21/57

കൊച്ചി നഗരത്തിൽ അടിക്കടി വർദ്ധിച്ചു വരുന്ന കൊലപാതക പരമ്പരകൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളങ്ങളിൽ ഒന്നായ എറണാകുളം അംബേദ്‌കർ സ്റ്റേഡിയത്തിലെ കാടുകൾ കൊച്ചി സിറ്റി പോലീസ് വെട്ടിത്തെളിക്കുന്നു . അസിസ്റ്റന്റ് കമ്മീഷണർ സി . ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു വെട്ടിത്തെളിക്കൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

22/57

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്നു. | ഫോട്ടോ: ശ്രീകേഷ്.എസ് / മാതൃഭൂമി

23/57

ഗുജറാത്തിലെ അഹമ്മദാബാദ് ട്രാൻസ് അരീന സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഗെയിംസ് നെറ്റ് ബോളിൽ വിജയിച്ച കേരള ടീം | ഫോട്ടോ: രാജേഷ്.ബി.കെ. / മാതൃഭൂമി

24/57

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കണ്ണൂർ മുനീശ്വരൻ കോവിലിലെ ദീപസ്തംഭത്തിൽ തിരി തെളിച്ചപ്പോൾ | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

25/57

കോന്നി മെഡിക്കൽ കോളേജിൽ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിൽ തയ്യാറാക്കിയ ലക്ചർ ഹാൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/57

കോന്നി മെഡിക്കൽ കോളജിൽ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്ക് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/57

കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യ വിദ്യാഭ്യാസത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎയും പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും കോന്നി മെഡിക്കൽ കോളജ് ജീവനക്കാർക്ക് മധുരം നൽകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

28/57

ആധുനിക ജില്ലാ സ്‌റ്റേഡിയ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക സർവേയ്ക്കായി സ്പോർട്സ് ഫൗണ്ടേഷൻ കേരള സംഘം പത്തനംതിട്ട സ്റ്റേഡിയം സന്ദർശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

29/57

വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ വെള്ളം ഇല്ലാതായതോടെ എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ തഹസിൽദാരെ ഉപരോധിക്കുന്നു| ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

30/57

വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് തൊട്ടടുത്ത വീടുകളിൽ നിന്നും വെള്ളം ബക്കറ്റിലാക്കി ഓഫീസുകളിലേക്ക് പോകുന്ന പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ| ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

31/57

അണയ്ക്കാനല്ല നിറയ്ക്കാൻ..... വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് മിനി സിവിൽ സ്റ്റേഷനിലെ ടാങ്കിൽ വെള്ളം നിറയ്ക്കാനായി പത്തനംതിട്ട യൂണിറ്റിലെ ഫയർ എഞ്ചിൻ എത്തിയപ്പോൾ| ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

32/57

ആശാവർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

33/57

എറണാകുളം നുവാൽസിൽ നടന്ന ദാക്ഷായണി വേലായുധൻ അനുസ്മരണ യോഗത്തിൽ പങ്കെടുക്കുവാനെത്തിയ റിട്ട. മദ്രാസ് ഹൈകോർട്ട് ജഡ്ജ് ജസ്റ്റിസ് കെ ചന്ദ്രു മന്ത്രി പി രാജീവിന് തന്റെ 'ജയ് ഭീം 'എന്ന പുസ്തകം ഒപ്പിട്ട് സമ്മാനമായി നൽകിയപ്പോൾ. ദാക്ഷായണി വേലായുധന്റെ മകളായ മീര വേലായുധൻ, കെ വി ഭഗീരഥ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/57

കൊച്ചിയിൽ ഉണ്ടാകുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സുകാർ കത്തിയുടെ രൂപവുമായി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

35/57

തിലകൻ സ്മാരകവേദി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാക്കൾ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ, സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് രാജു ഏബ്രഹാം, ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ എം ഏബ്രഹാം എന്നിവർക്കൊപ്പം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

36/57

കണ്ണൂർ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിൽ സി.പി.ദാമോദരൻ അനുസ്മരണവും പുരസ്‌കാര സമർപ്പണവും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

37/57

മല അരയ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ മുണ്ടക്കയം മുരിക്കും വയലിലെ ശ്രീ ശബരീശ്വര കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

38/57

വന്യജീവികളുടെയും തെരുവ് നായ്ക്കളുടെയും ഉപദ്രവങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് എം വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ജോസ് കെ മാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

39/57

സർവ്വേയ്ക്ക് മാന്യമായ വേതനം നൽകുക, ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

40/57

നവരാത്രി ആഘോഷം തുടങ്ങിയതോടെ തിരൂർ തുഞ്ചൻ പറമ്പിന് സമീപം വിവിധ തരം മിഠായികളുടെയും പലഹാരങ്ങളുടെയും കച്ചവടം സജീവമായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

41/57

നവരാത്രി ആഘോഷം തുടങ്ങിയതോടെ തിരൂർ തുഞ്ചൻ പറമ്പിന് സമീപം വിദ്യാരംഭത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യമിട്ട് കളിക്കോപ്പുകളുടെ കച്ചവടം സജീവമായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

42/57

നവരാത്രി ആഘോഷം തുടങ്ങിയതോടെ തിരൂരിൽ സേലത്ത് നിന്ന് കൊണ്ടുവന്ന കരിമ്പ് കച്ചവടം സജീവമായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

43/57

ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് പുതുമന വാസുദേവൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

44/57

നിറ ചാർത്തിൽ നഗരം ... കണ്ണൂർ ദസറയ്‌ക്കായി നഗരം വർണ്ണപ്രകാശങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്ന കാഴ്ച. കാൽടെക്സിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

45/57

എറണാകുളം നുവാൽസിൽ നടന്ന ദാക്ഷായണി വേലായുധൻ അനുസ്മരണ പ്രഭാഷണം മന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു. റിട്ട. മദ്രാസ് ഹൈകോർട്ട് ജഡ്ജ് ജസ്റ്റിസ് കെ ചന്ദ്രു, നുവാൽസ്‌ വൈസ് ചാൻസിലർ പ്രൊഫ. കെ സി സണ്ണി, ഡോ. മീര വേലായുധൻ, പ്രൊഫ. മിനി. എസ്, തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

46/57

എസ്.കെ.ജെ.എം നബിദിന കാമ്പയിൻ കണ്ണൂരിൽ സെയ്ദ് ഖാലിദ് അൽ മസൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/57

ദേശീയ ഗെയിംസിന് വേണ്ടി ഗുജറാത്ത് അഹമ്മദാബാദ് ട്രാൻസ് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്ക് വേണ്ടി നടക്കുന്ന ഒരുക്കങ്ങൾ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

48/57

ദേശീയ ഗെയിംസിന് വേണ്ടി ഗുജറാത്തിലെ അഹമ്മദാബാദ് ട്രാൻസ് അരീന സ്റ്റേഡിയത്തിൽ കബഡി മത്സരത്തിനായി നടത്തുന്ന അവസാനവട്ട ഒരുക്കങ്ങൾ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

49/57

സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ ആശാവർക്കർമാർ കണ്ണൂർ മുഖ്യ തപ്പാലാഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/57

നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് കാസര്‍കോട് കൊറക്കോട് ആര്യ കാര്‍ത്യായിനി ക്ഷേത്രത്തില്‍ വാരിക്കാട് ശ്രീധരന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന ചണ്ഡികാഹോമം| ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി

51/57

ഖാദി ബോര്‍ഡിന്റെ ഗാന്ധി ജയന്തി ഖാദിമേള, വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

52/57

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ഷൊര്‍ണൂരിലെത്തിയപ്പോള്‍ | ഫോട്ടോ: ഇ.എസ്. അഖില്‍ \മാതൃഭൂമി

53/57

കണ്ണൂർ പുല്ലൂപ്പിപ്പുഴയിൽ വള്ളം മറിഞ്ഞുള്ള അപകടം നടന്ന സ്ഥലത്ത്‌ കണ്ണൂർ മേയർ ടി.ഒ.മോഹനൻ എത്തിയപ്പോൾ| ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി

54/57

കണ്ണൂര്‍ പുല്ലൂപ്പിപ്പുഴയില്‍ വള്ളം മറിഞ്ഞുള്ള അപകടത്തിന് പിന്നാലെ കെ.വി. സുമേഷ് എം.എല്‍.എ.യും പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയും സ്ഥലത്തെത്തിയപ്പോള്‍| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

55/57

കണ്ണൂര്‍ പുല്ലൂപ്പിപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കായി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍ \ മാതൃഭൂമി

56/57

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയില്‍ എത്തിയപ്പോള്‍ | ഫോട്ടോ: പി.പി. രതീഷ്‌\ മാതൃഭൂമി

57/57

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയില്‍ എത്തിയപ്പോള്‍ | ഫോട്ടോ: പി.പി. രതീഷ്‌\ മാതൃഭൂമി

Content Highlights: september 26 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented