
ഇനി ഇരുപ്പുറപ്പിക്കാം...ലോക്ഡൗൺ ഇളവ് ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച മലപ്പുറം കോട്ടപ്പടിയിലെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഇനി ഇരുപ്പുറപ്പിക്കാം...ലോക്ഡൗൺ ഇളവ് ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച മലപ്പുറം കോട്ടപ്പടിയിലെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഇനി ഇരുപ്പുറപ്പിക്കാം...ലോക്ഡൗൺ ഇളവ് ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച മലപ്പുറത്തെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സീറ്റിലും ഇരുന്ന് കഴിക്കുന്നത് അനുവദനീയമല്ലാത്തതിനാൽ ഊഴം കാത്ത് പുറത്ത് നിൽക്കുന്നവരേയും കാണാം | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യമറിയിച്ച് ട്രേഡ് യൂണിയൻ കർഷക സംയുക്ത സമിതി മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എഫ്.ഐ. കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
യൂണിറ്റി ഓഫ് താണ കൂട്ടായ്മ കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിച്ച ആദരസംഗമം മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംയുക്ത കർഷക സമിതി കണ്ണൂർ നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നിർവഹിക്കുന്നു. എ. പ്രദീപ് കുമാർ, എ.എ റഹീം, വി.വസീഫ്, എൽ.ജി ലിജീഷ്, ടി.കെ സുമേഷ്, പി.സി ഷൈജു തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
തീ പിടിത്തം ഉണ്ടായ കോഴിക്കോട് കോട്ടൺമില്ലിലെ പരുത്തിയുടെ വേസ്റ്റ് വലിച്ചെടുക്കുന്ന അറയിൽ ഇറങ്ങി നോക്കുന്ന ജീവനക്കാരൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
യുവമോർച്ച കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച നവഭാരത് മേളയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജീവിതയാത്രയുടെ പ്രദർശന മേള കാണുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ. എം. മോഹനൻ, ടി. റനീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
കല്ലായി പുഴയിലെ കയ്യേറ്റത്തിലും മാലിന്യം നിക്ഷപിക്കുന്നതിനും എതിരെ കല്ലായ് പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കല്ലായ് പാലത്തിന് താഴെ പകൽ പന്തം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
ബി.ജെ.പി. യിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന ഒ.ബി.സി. മോർച്ച വൈസ് പ്രസിഡന്റ് ഋഷി പൽപ്പുവിന് തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അംഗത്വം നൽകുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.ഐ.ടി.യു പ്രവർത്തകർ പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
ലോക പ്രവാസി ദിനത്തോടനുബന്ധിച്ച് ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി ആസ്ഥാനത്ത് രൂപത പ്രവാസി കമ്മീഷൻ്റെ ഓഫീസ് പ്രവാസി ഡെസ്ക് ബിഷപ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി
കണ്ണൂർ താണയിൽ ഉണ്ടായ തീപ്പിടുത്തം | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
അന്തരിച്ച മുൻ ഡി ജി പി രാജഗോപാലൻ നായരുടെ മൃതേഹം തിരുവനന്തപുരം കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. ഭാര്യ ഉഷ രാജഗോപാലൻ, മകൾ കവിത വിവേക്, ചെറുമകൻ രോഹൻ രാഘവ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം തീരവും റോഡും സന്ദർശിക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ മന്ത്രി ജി.ആർ. അനിൽ, മന്ത്രി ആൻ്റണി രാജു, എം. വിജയകുമാർ, സി.ശിവൻകുട്ടി, തുടങ്ങിയവർ ചേർന്ന് പുഷ്പാർച്ച നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഇന്നലെകളേ തിരികെ വരുമോ... കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കോഴിക്കോട് ബീച്ചില്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഉന്തുവണ്ടിക്കച്ചവടക്കാര്‍. പുതിയ നിയന്ത്രണ ഇളവുകള്‍ വരുന്നതറിഞ്ഞ് പ്രതീക്ഷയോടെ വീണ്ടും തിരിച്ചുവരാന്‍ തയ്യാറാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് അടച്ചിട്ട വണ്ടികള്‍ക്കുള്ളിലുള്ള പാത്രങ്ങള്‍ പുറത്തെടുത്തു വൃത്തിയാക്കുകയാണ് ഇവര്‍. 120 ഓളം കച്ചവടക്കാരാണ് ഇവിടെയുള്ളത് | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍
വള്ളത്തിലെത്തിയ ശേഷം കൊല്ലം തേവള്ളിപ്പാലത്തിന്റെ പില്ലറിൽ കയറി നിന്ന് ചൂണ്ടയിടുന്നയാൾ | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കൊല്ലം തേവള്ളിപ്പാലത്തിൽ വളർന്ന് നിൽക്കുന്ന ആൽമരങ്ങൾ. പാലത്തിന്റെ ബലക്ഷയത്തിനിടയാക്കിയേക്കാവുന്ന ഈ മരങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ ദിനാചരണത്തോടനുബന്ധിച്ച് സ്വദേശാഭിമാനി സ്മാരക സമിതി സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം പാളയത്തെ പ്രതിമയിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ നവീകരിച്ച ലൈബ്രറി സന്ദർശിച്ചപ്പോൾ. കോൺഗ്രസ്സ് നേതാവ് കെ. മോഹൻകുമാർ, മുൻമന്ത്രി വി.എസ്. ശിവകുമാർ, മുൻ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഒഴിയുമോ ഈ മാലിന്യമല .......... കൊല്ലം കോർപ്പറേഷന്റെ കീഴിലുള്ള കുരീപ്പുഴയിലെ ചണ്ടി ഡിപ്പോയിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് 27 വർഷത്തേക്ക് പാട്ടത്തിന് നൽകി മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നതോടെ ഈ മാലിന്യമല ഇവിടെ നിന്ന് ഒഴിയുമെന്നാണ് പ്രതീക്ഷ | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കൊല്ലം അഷ്ടമുടിക്കായലിൽ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന മത്സ്യക്കൂടുകൾ. പൂർണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന കൂടുകളിൽ മത്സ്യം വളർത്തുന്ന തികച്ചും വ്യത്യസ്തമായ മത്സ്യം വളർത്തൽ രീതിയാണ് മത്സ്യക്കൂട് കൃഷി | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ റോഡിലെ ഗതാഗത കുരുക്ക് പഴയതുപോലെ തന്നെയായി മാറി. ശനിയാഴ്ച സന്ധ്യക്ക് പുതിയതെരുവിൽ തുടങ്ങിയ വാഹന നിര വളപട്ടണം പാലം വരെ നീണ്ടപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന കൂച്ചൂർ രക്തസാക്ഷി അനുസ്മരണ ദിനാചരണം ആർ.എസ്.എസ്. സംസ്ഥാന കാര്യകാരി അംഗം പി.ഗോപാലൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് മാതൃഭൂമി
ആസാമിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ യൂത്ത് ലീഗ് കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് മാതൃഭൂമി
സിവിൽ സർവീസ് പരീക്ഷയിൽ 481-ാം റാങ്ക് നേടിയ തിരുവനന്തപുരം കരിക്കകം സ്വദേശി എസ്.അശ്വതിയെ വീട്ടിലെത്തി അഭിനന്ദിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കനത്തമഴയ്ക്ക് ശേഷം കുറച്ചു ദിവസങ്ങളായി തെളിഞ്ഞ ആകാശമായിരുന്നു. എന്നാല്‍, വീണ്ടും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മറ്റു ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത മുന്നറിയിപ്പുണ്ട്. മഴയുടെ മുന്നറിയിപ്പെന്നോണം വയനാട് ജില്ലയിലെ ആകാശവും മേഘാവൃതമാവുകയാണ്. പെരുന്തയില്‍ നിന്നൊരു കാഴ്ച | ഫോട്ടോ: എം.വി. സിനോജ്
കല്ലായി പുഴയിലെ കയ്യേറ്റത്തിലും മാലിന്യം നിക്ഷപിക്കുന്നതിനും എതിരെ കല്ലായ് പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കല്ലായ് പാലത്തിന് താഴെ പകൽ പന്തം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..