സെപ്റ്റംബര്‍ 24 ചിത്രങ്ങളിലൂടെ


1/38

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ശശികുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/38

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/38

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം വിനീത് ശ്രീനിവാസന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/38

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മികച്ച ബാല നടിക്കുള്ള പുരസ്‌കാരം സ്നേഹ അനുവിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/38

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മികച്ച ബാല നടനുള്ള പുരസ്‌കാരം ആദിത്യന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/38

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് പങ്കിട്ട ജോജു ജോർജ്, ബിജു മേനോൻ എന്നിവർ മികച്ച നടി രേവതിയോടൊപ്പം പുരസ്‌കാരം സ്വീകരിച്ച ശേഷം സദസിൽ ഇരുന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/38

ജെ.സി.ഡാനിയേൽ പുരസ്കാരം കെ.പി.കുമാരന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/38

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂർ നഗരത്തിലേക്കു പ്രവേശിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/38

കൊക്കൂൺ പതിനഞ്ചാം എഡിഷൻ സമാപന സമ്മേളനത്തിൽ സൈബർ ഡോം ഓഫീസ് ഇൻ മെറ്റാബേസ് പദ്ധതി മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. കേരള പോലീസ് ചീഫ് അനിൽ കാന്ത്, എ.ഡി.ജി.പി. കെ.പത്മകുമാർ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എം പി, സൈബർ വിദഗ്ദ്ധൻ മനു സഖറിയ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

10/38

എറണാകുളത്ത്‌ കൊക്കൂൺ പതിനഞ്ചാം എഡിഷൻ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥി മമ്മൂട്ടി, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

11/38

കോന്നി - ചന്ദനപ്പളി റോഡിൽ താഴൂരിലെ മൂഴി പാലത്തിന്റെ കൽക്കെട്ട് തകർന്ന നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/38

കേന്ദ്ര സർക്കാരിനെതിരെ സി.പി.എം തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് പത്തനംതിട്ടയിൽ നടന്ന ബഹുജന റാലി സിപി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/38

36 -ാമത് ദേശീയ ഗെയിംസ് കേരള പുരുഷ ഖോ ഖോ ടീം തിരൂരിൽ നിറമരുതൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/38

കോഴിക്കോട് അളകാപുരിയിൽ നടന്ന തിലകൻ അനുസ്മരണം എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു. സി.ഇ. ചാക്കുണ്ണി, ജഗത്മയൻ ചന്ദ്രപുരി, കരീം മേച്ചേരി, വി.എം.വിനു, ബാബു സ്വാമി, എ.എം. ഭക്ത വൽസലൻ, രാധാകൃഷ്ണൻ പൂവത്തിങ്ങൽ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

15/38

കോഴിക്കോട് ചക്കോരത്ത്‌ കുളത്തിനു സമീപം ബി.ജി.റോഡിൽ റെയിൽവേ അടിപ്പാത തുടങ്ങുന്ന ഭാഗത്ത് റോഡ് മൊത്തം പൊളിഞ്ഞതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച കോർപ്പറേഷൻ റോഡിന്റെ കുഴി അടയ്ക്കാൻ തുടങ്ങിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

16/38

മരിക്കാത്ത ഓർമകൾ... നേവിസിനെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന അമ്മ ഷെറിൻ | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

17/38

ചേട്ടന്റെ കൈകൾ... നേവിസിന്റെ കൈകൾ സ്വികരിച്ച കർണ്ണാടക സ്വദേശി ബസവണ്ണ ഗൗഡക്കൊപ്പം നേവിസിന്റെ സഹോദരൻ എൽവിസ് | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

18/38

മകൻ തന്ന കുടുംബം... തങ്ങളുടെ മകൻ നേവിസിന്റെ അവയവങ്ങൾ സ്വീകരിച്ച വിനോദ് (കരൾ) അൻഷിഫ് (കിഡ്നി) പ്രേംചന്ദ് ( ഹൃദയം), ഇ സി ബെന്നി (കിഡ്നി) ലീലാമ്മ തോമസ് (കണ്ണ്) തുടങ്ങിയവരോട് സ്നേഹാന്വേഷണങ്ങൾ നടത്തുന്ന നേവീസിന്റെ അഛൻ സാജൻ മാത്യുവും അമ്മ ഷെറിൻ സാജനും | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

19/38

കൊച്ചിയിൽ സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

20/38

കൊച്ചിയിൽ കേൾവി പരിമിതി ഉള്ളവർക്കായി നടക്കുന്ന അഖിലേന്ത്യാ സാംസ്‌കാരികോത്സവത്തിലെ രംഗോലി മത്സരത്തിൽ നിന്ന്. പത്തു സംസ്ഥാനങ്ങളിൽ നിന്നുമായി നൂറോളം പേര് വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

21/38

കണ്ണൂർ ദസറയുടെ പ്രചരണാർത്ഥം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കോളജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

22/38

കണ്ണൂർ അർബൻ സഹകരണ സംഘത്തിന്റെ സി.പി ദാമോദരൻ ചരമ വാർഷികദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

23/38

കേരള ടോഡി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/38

ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ 10 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/38

തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ (12-13) വയസ് പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/38

തീവ്രവാദ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൊച്ചിയിലെ എൻ ഐ എ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/38

മലപ്പുറം ജില്ലയിലെ കല്ലിങ്ങൽ പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദിനാചരണത്തിൽ ഫ്രീഡം വാൾ എസ്.ഐ. ജലീൽ കറുത്തേടത്ത് അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

28/38

തിരൂർ നഗരത്തിൽ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | ഫോട്ടോ: പ്രദീപ് പയ്യോളി

29/38

വയനാട്ടിൽ നിന്ന് തിരൂർ വഴി പന്നികളെ മിനിലോറിയിൽ കുത്തി നിറച്ച് പ്ലാസ്റ്റിക്ക് വല കൊണ്ടും കയർ കൊണ്ടും വരിഞ്ഞു കെട്ടി കൊണ്ടുപോകുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

30/38

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂർ ആമ്പല്ലൂരിൽ എത്തിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

31/38

മാതൃഭൂമി ഗൃഹലക്ഷ്മി ഹോം ഷെഫ് സീസൺ മൂന്ന് മേഖല മത്സരം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/38

ജനറൽ ഇൻഷൂറൻസ് റിട്ടയറീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സി.ഐ ജോർജ്ജ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/38

ടി.ഡി.എഫിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ കണ്ണൂർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ്ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/38

സമസ്ത കേരള ജമീയത്തുൽ മുദരീസിൻ കണ്ണൂർ ജില്ലാ വിദ്യാത്ഥിസംഗമം കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി എ.വി അബ്ദുറഹിമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/38

തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം ചായകുടിച്ചുകൊണ്ടുനിന്ന വയോധികനെ ആക്രമിക്കുന്ന തെരുവുനായക്കൂട്ടം. ഒടുവില്‍ കൈയില്‍ക്കിട്ടിയ വടിയെടുത്ത് ആട്ടിയോടിച്ചാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

36/38

ലഹരിമുക്ത കേരളം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക പരിവര്‍ത്തന പരിപാടി കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

37/38

ടി.കെ. റോഡിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം പൊട്ടിയ പൈപ്പ്‌ലൈൻ നന്നാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

38/38

ഹർത്താൽ ദിനത്തിൽ കടവരാന്തയിൽ ഉറങ്ങുന്നയാൾ. തിരൂർ ലൈബ്രറി കെട്ടിടത്തിന് താഴെയുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

Content Highlights: news in pics,malayalam news,kerala news,photo gallery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented