സെപ്റ്റംബര്‍ 23 ചിത്രങ്ങളിലൂടെ


1/82

ഹർത്താൽ ദിനത്തിൽ പത്തനംതിട്ടയിൽ തുറന്ന് പ്രവർത്തിച്ച ബിവറേജസ് വിൽപ്പനശാല | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/82

ടി.കെ. റോഡിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം പൊട്ടിയ പൈപ്പ്‌ലൈൻ നന്നാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/82

ഹർത്താൽ ദിനത്തിൽ കടവരാന്തയിൽ ഉറങ്ങുന്നയാൾ. തിരൂർ ലൈബ്രറി കെട്ടിടത്തിന് താഴെയുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

4/82

പന്തളത്ത് ഹർത്താൽ അനുകൂലികൾ കെ.എസ്ആർ.ടി.സി ബസ്സിന്റെ ചില്ലുകൾ എറിഞ്ഞ് തകർത്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/82

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ കൗൺസിൽ യോഗം കോവളത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ ദേശീയ പ്രസിഡന്റ് നിമേഷ് ഡി.പട്ടേൽ, കനക്മൽ കട്ടാര എം.പി, മന്ത്രി കെ.എൻ.ബാലഗോപാൽ, സംസ്ഥാന അധ്യക്ഷൻ നജീബ് മണ്ണേൽ തുടങ്ങിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/82

പത്തനംതിട്ട വകയാറിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സിന്റെ ചില്ലുകൾ എറിഞ്ഞ് തകർത്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/82

ഹർത്താൽ അനുകൂലികൾ പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ലുകൾ എറിഞ്ഞു തകർത്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/82

ഹർത്താലിനെതിരെ കുചേല വേഷത്തിൽ പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ ഒറ്റയാൾ പ്രകടനം നടത്തുന്ന നാരാങ്ങാനം സ്വദേശി വിനോദ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/82

നടൻ മധുവിന്റെ പിറന്നാൾ ദിനത്തിൽ സ്‌പീക്കർ എ.എൻ.ഷംസീർ തിരുവനന്തപുരത്ത്‌ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ നേരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/82

നടൻ മധുവിന്റെ പിറന്നാൾ ദിനത്തിൽ മന്ത്രി വി.എൻ.വാസവൻ അദ്ദേഹത്തിന് വസതിയിലെത്തി ആശംസകൾ നേരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/82

ഷട്ടർ സുരക്ഷ... ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ നിന്നും രക്ഷ നേടാൻ പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിൽ നിന്നും പുറപ്പെടുന്ന ബസ്സിലെ യാത്രക്കാർ ഷട്ടർ താഴ്‌ത്തിയിടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/82

ഹർത്താൽ ദിനത്തിൽ പത്തനംതിട്ട നഗരത്തിലൂടെ പോലീസ് സാന്നിധ്യത്തിൽ യാത്ര ചെയ്യുന്ന കുടുംബം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/82

ഹർത്താൽ ദിനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് പോവാനുള്ള യാത്രക്കാർ പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിൽ ബസ് പുറപ്പെടുന്നതും കാത്തിരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/82

ഹർത്താൽ ദിനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് പോവാനുള്ള യാത്രക്കാർ പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിൽ ബസ് പുറപ്പെടുന്നതും കാത്തിരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/82

ഹർത്താലിനോടനുബന്ധിച്ച് പോപ്പുലർഫ്രണ്ട് പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/82

ഹർത്താലിനെ തുടർന്ന് മലപ്പുറം കുന്നുമ്മലിൽ നിലയുറപ്പിച്ച പോലീസ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/82

ഹർത്താലിന് അഭിവാദ്യമർപ്പിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/82

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് പോലീസ് സംരക്ഷണത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് മലപ്പുറം കുന്നുമ്മലിൽ എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/82

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ മലപ്പുറം സിവിൽസ്റ്റേഷൻ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/82

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയ്ക്കൽ നഗരം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/82

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരൂർ ബസ്‌സ്റ്റാന്റ്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/82

അതിവേഗം... ഹർത്താൽ ദിവസം തിരക്കൊഴിഞ്ഞ തിരൂരിൽ കെ-ഫോൺ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/82

ബസും കാത്ത്... പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരൂർ ബസ്സറ്റാന്റിൽ കെ.എസ്.ആർ.ടി.സി. ബസ് കാത്തിരിക്കുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/82

നിസ്സഹായത... പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരൂർ ബസ്സറ്റാന്റിൽ കിടന്നുറങ്ങുന്നയാൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/82

കാക്കിയുടെ കരുതൽ... ആങ്ങാമൂഴി സ്വദേശി ഷീബയ്ക്കും കുഞ്ഞ് ജോഹനും ഹർത്താൽ ദിനത്തിൽ കൈത്താങ്ങായി പത്തനംതിട്ട ട്രാഫിക് പോലീസിലെ എസ്.ഐ അസ്ഹർ മുഹമ്മദ്. ബെംഗലൂരിൽ പരീക്ഷ കഴിഞ്ഞ് ആങ്ങാമൂഴിയിലെ വീട്ടിലെത്താൻ കാലത്ത് പത്തനംതിട്ട ബസ്റ്റാന്റിലെത്തിയതായിരുന്നു ജോഹനും കുടുംബവും. ഇവർക്ക് മാത്രമായി ആങ്ങാമൂഴിക്ക് സർവ്വീസ് നടത്താൻ സാധ്യമല്ലെന്ന് അധികൃതർ അറിയിച്ചപ്പോൾ വിഷമിച്ച് നിന്ന ഇവർക്കരികിലെത്തുകയായിരുന്നു പോലീസ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/82

അഴീക്കോടൻ രാഘവൻ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ബാങ്ക് റോഡിൽ നടന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/82

അഴീക്കോടൻ ദിനത്തിന്റെ ഭാഗമായി സി.പി.എം ആലപ്പുഴയിൽ നടത്തിയ ബഹുജനറാലിക്കു ശേഷം നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/82

അഴീക്കോടൻ ദിനത്തിന്റെ ഭാഗമായി സി.പി.എം ആലപ്പുഴയിൽ നടത്തിയ ബഹുജനറാലി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

29/82

മട്ടന്നൂർ ആർ.എസ്.എസ്. കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ ആർ.എസ്.എസ് ബി ജെ പി പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/82

കൊച്ചിയിൽ നടന്ന വ്യവസായ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

31/82

കണ്ണൂർ സിറ്റിയിൽ തുറന്നു പ്രവർത്തിച്ച മിൽമ ബൂത്തിന്റെ ചില്ലുകൾ ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/82

ആലുവ - പെരുമ്പാവൂർ റൂട്ടിൽ ഹർത്താൽ അനുകൂലികൾ അടിച്ച്‌ തകർത്ത കെ.എസ്.ആർ.ടി.സി. ബസ്‌.

33/82

ഹർത്താൽ ദിനത്തിൽ പെരുമ്പാവൂരിൽ പോലീസ് എസ്കോർട്ടോടെ പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ.

34/82

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പുതിയ ആംബുലൻസ് എം.കെ. രാഘവൻ എം പി ഫ്ലാഗ് ഓഫ് ചെയ്യുന്നു. എം കെ രാഘവൻ എം പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ആംബുലൻസിനുളള തുക അനുവദിച്ചത്.

35/82

കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൾ ഐ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

36/82

ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് വലിയങ്ങാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

37/82

ഹർത്താൽ ദിനത്തിൽ കോഴിക്കോട്‌ ബീച്ചിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

38/82

പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനെ തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ. പോലീസ് സുരക്ഷയിൽ വളരെകുറച്ച് സർവ്വീസ് മാത്രമാണ് നടത്തിയത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/82

ഹർത്താലിനെ തുടർന്ന് പാലക്കാട് ഡിപ്പോയിൽ നിന്ന് പോലീസ് സംരക്ഷണത്തോടെ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/82

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

41/82

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

42/82

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻന്റിനു മുന്നിൽ ബസുകൾ കാത്തു നിൽക്കുന്ന യാത്രക്കാർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

43/82

ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

44/82

ഇനിയെത്ര കാതം ...... ഹർത്താലിനെ തുടർന്ന് വാഹനം കിട്ടാതെ നടന്നുനീങ്ങുന്ന യാത്രക്കാർ. തിരൂർ പോലീസ് ലൈനിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

45/82

ഹർത്താലിൽ കൂലിവേല മുടങ്ങിയ അതിഥി തൊഴിലാളികൾ തിരൂർ നഗരത്തിൽ പണിയായുധങ്ങളുമായി നീണ്ട കാത്തിരിപ്പിൽ | ഫോട്ടോ: പ്രദീപ് പയ്യോളി

46/82

ഹർത്താലിനെ തുടർന്ന് തിരൂരിൽ തൊഴിലെടുക്കാൻ കഴിയാതെ താമസ സ്ഥലത്ത് കഴിയുന്ന ഉത്തർപ്രദേശുകാരായ തൊഴിലാളികൾ സമയം പോക്കാൻ വിവിധ വിനോദകളികളിലേർപ്പെട്ടപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

47/82

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് തിരൂരിൽ നിന്ന് മഞ്ചേരിയിലേക്ക് ബസ്സ് കിട്ടാതെ തിരൂർ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന അതിഥി തൊഴിലാളികൾ | ഫോട്ടോ: പ്രദീപ് പയ്യോളി

48/82

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് ചരക്ക് ലോറികളും ഗ്യാസ് ടാങ്കറുകളും തിരൂർ ചമ്രവട്ടം റോഡരികിലേക്ക് മാറ്റിയിട്ട് യാത്ര നിർത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

49/82

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ബസ്സുകൾ സർവീസ് നിർത്തിയതോടെ വിജനമായ തിരൂർ ബസ് സ്റ്റാൻഡ് | ഫോട്ടോ: പ്രദീപ് പയ്യോളി

50/82

ഹർത്താൽ ദിനത്തിൽ ആലപ്പുഴ കെ.എസ്‌.ആർ.ടി.സി.യിൽ പോലീസ് സംരക്ഷണത്തിൽ ബസുകൾ ഓടിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

51/82

കണ്ണൂർ ഗവ. ടി.ടി.ഐ ക്കു സമീപം ദേശീയ പാതയിൽ സമരക്കാർ താക്കോൽ അഴിച്ചു കൊണ്ട് പോയപ്പോൾ നിസ്സഹായനായി നിൽക്കുന്ന ഡ്രൈവർ തിരുപ്പതി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

52/82

കണ്ണൂർ വിമാനത്താവള റോഡിൽ കാഞ്ഞിരോട് ഹർത്താനുകൂലികൾ റോഡിൽ ടയർ കത്തിച്ചിട്ടത് പോലീസ് എത്തി നീക്കം ചെയ്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

53/82

ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ കൊല്ലം ചിന്നക്കട കോൺവെന്റ് ജംഗ്ഷനിലൂടെ നടന്നു പോകുന്നവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

54/82

കണ്ണൂർ കോർപ്പറേഷന്റെ കണ്ണൂർ ദസറ ആഘോഷ ബ്രോഷർ പ്രകാശനം മേയർ ടി. ഒ. മോഹനനും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

55/82

ഹർത്താലിനെ തുടർന്ന് വിജനമായ കണ്ണൂർ ജില്ലാ ആശുപത്രി ബസ്സ് സ്റ്റാന്റ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

56/82

ഹർത്താലനുകൂലികൾ എറണാകുളത്ത് നടത്തിയ പ്രകടനം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

57/82

കോക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

58/82

തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം കല്ലേറിൽ തകർന്ന കെ.എസ്.ആർ.ടി.സി ബസ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

59/82

ഹർത്താൽ ദിനത്തിൽ ഒറ്റപ്പെട്ട യാത്രക്കാരെ പ്രതീക്ഷിച്ചു നിൽക്കുന്ന ഓട്ടോക്കാരൻ. കണ്ണൂർ കാൽടെക്സിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

60/82

ഹർത്താൽ ദിനത്തിൽ റോഡരികിലെ മരങ്ങൾ മുറിക്കുന്ന തൊഴിലാളികൾ. കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

61/82

പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ച്. ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍

62/82

കൊല്ലം കെ.എസ് ആര്‍ ടി. സിയില്‍ നിന്ന് പോലീസ് സംരക്ഷണത്തില്‍ ബസ്സുകള്‍ കോണ്‍വോയ് ആയി സര്‍വ്വീസ് നടത്തുന്നു.ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍

63/82

കൊല്ലം ചിന്നക്കടയില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനം.ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍

64/82

കോഴിക്കോട് മലാപറമ്പില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്. ഫോട്ടോ: പി കൃഷ്ണപ്രദീപ്‌

65/82

കോഴിക്കോട് കല്ലായിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്ത ലോറി. ഫോട്ടോ: കൃഷ്ണപ്രദീപ്

66/82

ദേശീയ പാതയില്‍ കണ്ണൂര്‍ വളപ്പട്ടണത്ത് ഹര്‍ത്താനുകൂലികള്‍ ടയര്‍ കത്തിച്ചിട്ട നിലയില്‍. ഫോട്ടോ - ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

67/82

ഹര്‍ത്താലിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കാസര്‍കോട് എം.ജി. റോഡില്‍ പ്രകടനം നടത്തുന്നു. ഫോട്ടോ - രാമനാഥ് പൈ, മാതൃഭൂമി

68/82

ഹര്‍ത്താല്‍ അനുകൂലികള്‍ കോട്ടയം നഗരത്തില്‍ നടത്തിയ പ്രകടനം. ഫോട്ടോ - ഇ.വി രാഗേഷ്, മാതൃഭൂമി

69/82

കോട്ടയം കാരാപ്പുഴയില്‍ കല്ലേറില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസ്. ഫോട്ടോ - ഇ.വി രാഗേഷ്, മാതൃഭൂമി

70/82

കിഴക്കേകോട്ടയില്‍ ഹര്‍ത്താലനുകൂലികളുടെ കല്ലേറില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി. ബസ്. ഫോട്ടോ - എസ്. ശ്രീകേഷ്, മാതൃഭൂമി

71/82

തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം കല്ലേറിൽ തകർന്ന കെ.എസ്.ആർ.ടി.സി ബസ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

72/82

ഹര്‍ത്താല്‍ അനുകൂലികള്‍ കൊല്ലം പള്ളിമുക്കില്‍ നടത്തിയ പ്രകടനം. ഫോട്ടോ - സി.ആര്‍ ഗിരീഷ് കുമാര്‍, മാതൃഭൂമി

73/82

കണ്ണൂര്‍ താക്കര ബസ്റ്റാന്റ് ഹര്‍ത്താല്‍ ദിന കാഴ്ച. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

74/82

ആലുവ - പെരുമ്പാവൂര്‍ റോഡില്‍ ഹര്‍ത്താനുകൂലികള്‍ തകര്‍ത്ത കെ.എസ്.ആര്‍.ടി.സി. ബസ്. ഫോട്ടോ - വി.കെ. അജി, മാതൃഭൂമി

75/82

ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂര്‍ കാള്‍ടെക്‌സിലെ കാഴ്ച. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

76/82

കോഴിക്കോട് പള്ളിത്താഴത്തുവച്ച് ആക്രമിക്കപ്പെട്ട മില്‍മ പാല്‍ ലോറി. ഫോട്ടോ - മാതൃഭൂമി

77/82

കൊല്ലം തട്ടാമലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത കെ.എസ്.ആര്‍.ടി.സി ബസ്. മലപ്പുറത്തേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. ഫോട്ടോ - സി.ആര്‍. ഗിരീഷ് കുമാര്‍, മാതൃഭൂമി

78/82

കൊല്ലം അയത്തിലിന് സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത കെ.എസ്.ആര്‍.ടി.സി ബസ്. ഫോട്ടോ - സി.ആര്‍. ഗിരീഷ് കുമാര്‍, മാതൃഭൂമി

79/82

അഴീക്കോടന്‍ രാഘവന്‍ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന. ഫോട്ടോ - ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

80/82

കോട്ടയം സംക്രാന്തിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്ത സുരേഷിന്റെ ലോട്ടറി കട. ഫോട്ടോ - ജി. ശിവപ്രസാദ്, മാതൃഭൂമി

81/82

ഹര്‍ത്താല്‍ അനുകൂലികള്‍ ലോറിയുടെ താക്കോല്‍ എടുത്തുകൊണ്ട് പോയതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ഗതാഗതം തടസപ്പെട്ടപ്പോള്‍. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

82/82

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസിൽ ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വോയ്സ് ഓഫ് എക്സ് സർവ്വീസ് മെൻ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ സൂചനാ നിരാഹാര സത്യാഗ്രഹം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics, malayalam news,kerala news,photo gallery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented