സെപ്റ്റംബര്‍ 22 ചിത്രങ്ങളിലൂടെ


1/53

എൻ.ഐ.എ. റെയ്ഡിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപരോധിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/53

കോഴിക്കോട് ഗാന്ധിഗൃഹത്തിൽ നടന്ന കേരള മദ്യനിരോധന സമിതി ജില്ലാ പ്രവർത്ത ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/53

പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് പെട്രോൾ പമ്പുകളിൽ വ്യാഴാഴ്ച വൈകുന്നേരം തിരക്കു കൂടിയപ്പോൾ - കോഴിക്കോട് ചെറൂട്ടി റോഡിലെ ബി.പി.സി.എൽ പെട്രോൾ പമ്പിലെ ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/53

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസിൽ ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വോയ്സ് ഓഫ് എക്സ് സർവ്വീസ് മെൻ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ സൂചനാ നിരാഹാര സത്യാഗ്രഹം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/53

റെയ്ഡിൻ്റ ഭാഗമായി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എറണാകുളത്തെ എൻ.ഐ.എ.കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

6/53

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശ്ശൂരിൽ എത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/53

എ കെ ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ ജവഹർ നഗർ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/53

പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമദിന്റെ കൊന്നമ്മൂട്ടിലെ വീട്ടിൽ എൻ.ഐ.എ - ഇ.ഡി സംഘം നടത്തിയ പരിശോധനയിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രവർത്തകർ പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/53

പേപ്പട്ടി വിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ ചികിത്സാ പിഴവിന്‌ കാരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പത്തനംതിട്ട മണ്ഡലം കമ്മറ്റി നടത്തിയ ജനറൽ ആശുപത്രി മാർച്ച് ജില്ലാ പ്രസിഡണ്ട് വി.എ.സൂരജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/53

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി ജില്ലാ കമ്മറ്റി ഒരുക്കിയ നരേന്ദ്രമോദി പ്രദർശിനി എറണാകുളം രാമവർമ്മ ക്ലബ്ബിൽ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ / മാതൃഭൂമി

11/53

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റി സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി യ്‌ക്ക്‌ ടി നസറുദീൻ സ്മാരക പ്രഥമ വ്യാപാരിമിത്ര പുരസ്ക്കാരം സംസ്ഥാന പ്രസിഡൻറ് രാജു അപ്‌സര സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/53

മലപ്പുറം കോട്ടക്കുന്ന് ആർട്ട്‌ ഗാലറിയിൽ നടക്കുന്ന തവനൂർ പ്രതീക്ഷ ഭവനിലെ അന്തേവാസികൾ മൊബൈൽ ഫോണിലെടുത്ത ഫോട്ടോകളുടെ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/53

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി, കോട്ടക്കൽ-മഞ്ചേരി റൂട്ടിൽ നടത്തിയ അധിക സർവീസിൽ കയറാനുളള യാത്രക്കാരുടെ ശ്രമം. മലപ്പുറം കുന്നുമ്മലിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/53

പോപുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലപ്പുറം പുത്തനത്താണിയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയതപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/53

പോപുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലപ്പുറം പുത്തനത്താണിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/53

'മേം ഹൂം മൂസ' സിനിമയുടെ പ്രചാരണത്തിനായി കോട്ടയ്ക്കൽ കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ സിനിമയിലെ നായകൻ സുരേഷ് ഗോപി എം.പി. സദസ്സുമായി സംവദിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/53

'മേം ഹൂം മൂസ' സിനിമയുടെ പ്രചാരണത്തിനായി കോട്ടയ്ക്കൽ കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ സിനിമയിലെ നായകൻ സുരേഷ് ഗോപി എം.പി.യെ വേദിയിലേയ്ക്ക് സ്വീകരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/53

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റി സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണ സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/53

കൊല്ലം ആശ്രാമം എയിറ്റ്‌ പോയിൻറ് ആർട്ട് കഫേയിൽ തുടങ്ങിയ ഡോ.സുധീർ കരിക്കോടിന്റെ ചിത്രപ്രദർശനത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/53

പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമദിന്റെ കൊന്നമ്മൂട്ടിലെ വീട്ടിൽ എൻ.ഐ.എ - ഇ.ഡി സംഘം നടത്തിയ പരിശോധനയിലും അറസ്റ്റിലും പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/53

പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമദിന്റെ കൊന്നമ്മൂട്ടിലെ വീട്ടിൽ പരിശോധന നടത്തി മടങ്ങുന്ന എൻ.ഐ.എ - ഇ.ഡി ഉദ്യോഗസ്ഥ സംഘം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ.ഐ.എ - ഇ.ഡി സംഘം നടത്തിയ ദേശവ്യാപക റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

22/53

എൻ.ഐ.എ റെയ്ഡിന് ബീഹാറിൽ നിന്ന് എത്തിയ സി.ആർ.പി.എഫ് ഭടന്മാർ ഡ്യൂട്ടിക്ക് ഇടയിൽ കിട്ടിയ ഇടവേളയിൽ കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇറങ്ങിയപ്പോൾ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

23/53

കെ ചന്ദ്രശേഖരൻ ജന്മശതാബ്‌ദി ആഘോഷങ്ങൾ എറണാകുളത്തു സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു. എൽ ജെ ഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ, കൊച്ചി മേയർ എം അനിൽകുമാർ, എൽ ജെ ഡി നാഷണൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്, ജില്ലാ പ്രസിഡണ്ട് ജെയ്‌സൺ പാനികുളങ്ങര, എം കെ ഭാസ്കരൻ, വി കുഞ്ഞാലി, രാജേഷ് വിജയൻ, കെ ജെ സോഹൻ, സണ്ണി തോമസ് എന്നിവർ മുൻ നിരയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/53

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചിലെ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

25/53

ഭാരത് ജോഡോ യാത്ര തൃശ്ശൂരിൽ എത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

26/53

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകിയുടെ സമകാല വായന സെമിനാർ പി.പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/53

ആലപ്പുഴ വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ ആയില്യം ഉത്സവത്തിൻ്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/53

കണ്ണൂർ ദസറ വിളംബര ഘോഷയാത്ര കണ്ണൂർ വിളക്കുംതറയിൽ നിന്നുമാരംഭിച്ചപ്പോൾ. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., മേയർ ടി.ഒ.മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/53

യുദ്ധമുഖത്ത് .... ചങ്ങനാശ്ശേരി എസ്. ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംവിത് 2.0 പ്രദർശന മേളയിൽ എൻ.സി.സി ആർമി വിഭാഗം ഒരുക്കിയ പ്രദർശന യുദ്ധത്തിൽ ശത്രു പാളയത്തിലേക്ക് കുതിക്കുന്ന സൈനികർ | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

30/53

അത്ഭുത മരങ്ങൾ .... ചങ്ങനാശ്ശേരി എസ്. ബി കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംവിത് 2.0 പ്രദർശന മേളയിൽ ഒരുക്കിയ ബോൺസായി മരങ്ങൾ കൗതുകത്തോടെ കാണുന്ന കുട്ടികൾ | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

31/53

സി.എസ്.ഐ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്‌ നടക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ദീപശിഖ മലബാർ ഇടവക ബിഷപ്പ് ഡോ.റോയ്‌സ് മനോജ് വിക്ടർ യുവജനപ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി റോബിൻ ലോറൻസ് അച്ചന് കൈമാറുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

32/53

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ ഐ എ നടത്തിയ റെയ്ഡിനെ തുടർന്ന്‌ തിരുവനന്തപുരം ഈഞ്ചക്കൽ ഹൈവേ ഉപരോധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/53

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ ഐ എ നടത്തിയ റെയ്ഡിനെ തുടർന്ന്‌ തിരുവനന്തപുരം ഈഞ്ചക്കൽ ഹൈവേ ഉപരോധനത്തിനിടെ പോലുസുകാരന്റെ ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പോലീസും പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/53

ഭാരത് ജോഡോ യാത്രക്കിടയിൽ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/53

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ ചിറങ്ങരയിൽ നിന്നും പുറപ്പെടാൻ ഒരുങ്ങുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

36/53

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രകാരം അപേക്ഷിച്ചവർക്കുള്ള ഡെവലപ്പർ പെർമിറ്റ് ഏറ്റുവാങ്ങാനെത്തിയ പാലക്കാട് കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് പ്രതിനിധി പാർക്കിന്റെ പ്രവർത്തനത്തെക്കുറിച്ച് മന്ത്രി പി. രാജീവിനോട് വിശദീകരിച്ചപ്പോൾ. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/53

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രകാരം അപേക്ഷിച്ചവർക്കുള്ള ഡെവലപ്പർ പെർമിറ്റ് മന്ത്രി പി. രാജീവ് വിതരണം ചെയ്യുന്നു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/53

വിദ്യാർഥികളിൽ വായനാ ശീലം വളർത്താനും മലയാള ഭാഷയെ പരിപോഷിപ്പിക്കാനുമായി മാതൃഭൂമി നടപ്പിലാക്കുന്ന മധുരം മലയാളം പദ്ധതി ജി.ബി.എച്ച്.എസ്.എസ് തിരൂരിൽ വിദ്യാർഥി പ്രതിനിധികളായ അനാമിക, അർജ്ജുൻ രാജ് എന്നിവർക്ക് പത്രം നൽകി. പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

39/53

പോപുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് റെയിഡിനെ തുടർന്ന് കണ്ണൂർ പോലീസ് ആസ്ഥാനത്തു പ്രതിഷേധവുമായെത്തിയ പോപ്പുലർ ഫ്രന്റ് പ്രവർത്തകർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/53

കണ്ണൂർ ചുടലയിൽ കെ. ചിറ്റിലപ്പിള്ളി - മാതൃഭൂമി എന്റെ വീട് താക്കോൽ ദാന ചടങ്ങ് പയ്യന്നൂർ ഡി.വൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/53

സീനിയർ ജേർണലിസ്റ്റ് ഫോറം കേരള കണ്ണൂരിൽ സംഘടിപ്പിച്ച കെ.എം. റോയ് അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

42/53

കണ്ണൂരിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/53

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നതിനെത്തുടർന്ന് ചാലക്കുടി പുഴയിലേയ്ക്ക് സെക്കന്റിൽ 20,000 ഘനയടി വെള്ളം ഒഴുകിയെത്തുകയാണ്. മഴ മാറി നിന്നതിനാൽ തീരത്ത് ആദ്യമുണ്ടായിരുന്ന ആശങ്ക ഒഴിവായി. അതിരപ്പിള്ളി വെള്ളച്ചാട്ടം വർഷ കാലത്തിലെന്നപോലെ നിറഞ്ഞ് ഒഴുകുകയാണിപ്പോൾ, കൂടുതൽ വന്യവും വശ്യവുമായി | ഫോട്ടോ: ജെയ്ൻ എസ് രാജു

44/53

എന്‍.ഐ.എ റെയ്ഡ് നടക്കുന്ന കാസര്‍കോട് പെരുമ്പള പി.എഫ്.ഐ ഓഫിസിന് മുന്നില്‍ സി.ആര്‍.പി.എഫ് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു. ഫോട്ടോ - രാമനാഥ് പൈ, മാതൃഭൂമി

45/53

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കൊച്ചി എന്‍ഐഎ ഓഫീസിന്നു മുന്നിലേര്‍പ്പെടുത്തിയ പോലീസ് കാവല്‍. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

46/53

കണ്ണൂരില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കാനെത്തുന്നത് അറിഞ്ഞ് കാള്‍ടെക്‌സില്‍ നിലയുറപ്പിച്ച പോലിസ്. ഫോട്ടോ - ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

47/53

പി.എഫ്.ഐ ഓഫിസ് റെയ്ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കാസര്‍കോട് പെരുമ്പളയില്‍ ധര്‍ണ്ണ നടത്തുന്നു. ഫോട്ടോ - രാമനാഥ് പൈ, മാതൃഭൂമി

48/53

എന്‍.ഐ.എ റെയ്ഡ് നടക്കുന്ന കാസര്‍കോട് പെരുമ്പള പി.എഫ്.ഐ ഓഫിസിന് മുന്നില്‍ സി.ആര്‍.പി.എഫ് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു. ഫോട്ടോ - രാമനാഥ് പൈ, മാതൃഭൂമി

49/53

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ആലുവ അത്താണിയില്‍ എത്തിയപ്പോള്‍. ഫോട്ടോ - സിദ്ദിഖുല്‍ അക്ബര്‍, മാതൃഭൂമി

50/53

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം അങ്കമാലിയില്‍ എത്തിയപ്പോള്‍. ഫോട്ടോ - സിദ്ദിഖുല്‍ അക്ബര്‍, മാതൃഭൂമി

51/53

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ സ്ട്രഹാനടുത്ത് തീരത്തടിഞ്ഞ തിമിംഗലങ്ങളില്‍ ഒന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ വെള്ളമൊഴിക്കുന്നു. 230 തിമിംഗലങ്ങളാണ് ബുധനാഴ്ച തീരത്തടിഞ്ഞത്. ഇതില്‍ പകുതിയും ചത്തതായി അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കിങ് ഐലന്‍ഡില്‍ 14 തിമിംഗലങ്ങള്‍ ചത്തടിഞ്ഞിരുന്നു. ടാസ്മാനിയന്‍ സ്റ്റേറ്റ് കണ്‍സര്‍വേഷന്‍ ഏജന്‍സിയിലെ വിദഗ്ധര്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരതേടി തീരങ്ങളോടടുക്കുന്ന തിമിംഗലങ്ങള്‍ വേലിയിറക്കത്തെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

52/53

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നതിനെത്തുടർന്ന് ഒഴുകിയെത്തിയ വെള്ളം നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

53/53

തിരുവനന്തപുരം കാളിദാസ കലാകേന്ദ്രം സൂര്യ ഗണേശത്തിൽ അവതരിപ്പിച്ച ചന്ദ്രികയ്‌ക്കുമുണ്ടൊരുകഥ നാടകത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

Content Highlights: news in pics,malayalam news,kerala news,photo gallery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented