സെപ്റ്റംബര്‍ 21 ചിത്രങ്ങളിലൂടെ


1/50

തിരുവനന്തപുരം കാളിദാസ കലാകേന്ദ്രം സൂര്യ ഗണേശത്തിൽ അവതരിപ്പിച്ച ചന്ദ്രികയ്‌ക്കുമുണ്ടൊരുകഥ നാടകത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

2/50

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നതിനെത്തുടർന്ന് ഒഴുകിയെത്തിയ വെള്ളം നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/50

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നതിനെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/50

തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിറ്റൽ സാക്ഷരത നേടിയ പാലാംകോണം സ്വദേശി ശാന്ത വേദിയിൽ വച്ച് വീഡിയോകോൾ ചെയ്യുന്നു. ഡി.കെ.മുരളി എം.എൽ.എ, മന്ത്രി എം.ബി.രാജേഷ്, മുൻ എം.എൽ.എ. കോലിയക്കോട് കൃഷ്ണൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി.ആർ.ഡി.

5/50

വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ വിലപിക്കുന്ന കൂട്ടുകാരി സാന്ദ്ര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/50

വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ വിലപിക്കുന്ന ബന്ധുക്കൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/50

വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന മന്ത്രി കെ എൻ ബാലഗോപാൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/50

ആരുവീട്ടുമീ സ'ങ്കടം' ... വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹം ചിതയിലേക്ക്‌ എടുക്കും മുൻപ് അച്ഛൻ അജി കവിളിൽ തലോടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/50

ജപ്തി ബോർഡ് സാക്ഷി ... വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹം ആംബുലൻസിൽ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/50

ആരുവീട്ടുമീ... കടം... വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹം ചിതയിലേക്ക്‌ എടുക്കും മുൻപ് അമ്മ ശാലിനി നെറ്റിയിൽ മുത്തം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/50

വീട്ടു മുറ്റത്തെ മരത്തിൽ ബാങ്ക് ജപ്തിബോർഡ് പതിച്ചതിനെ തുടർന്ന് മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കൊല്ലം ശൂരനാട് തെക്ക് അഭിരാമിയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ വിലപിക്കുന്ന മുത്തശ്ശിയും മുത്തശ്ശനും | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/50

പത്തനംതിട്ട വടശ്ശേരിക്കര കോതമലയിൽ കടുവ ഇറങ്ങിയതിനെ തുടർന്ന് വനപാലകർ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/50

പത്തനംതിട്ട വടശ്ശേരിക്കര കോതമലയിൽ കടുവയുടെ കടിയേറ്റ് ചത്ത പോത്ത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/50

ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി നടത്തിയ റാലി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/50

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രചരണാർത്ഥം കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ കൂട്ടയോട്ടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/50

പ്രതിരോധ വര... പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന ഭരണ ഘടന സംരക്ഷണ ചിത്രകാര കൂട്ടായ്മ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/50

പാലക്കാട് നടന്ന കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

18/50

തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച സംസ്ഥാന ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുമായി ചിത്രകാരന്മാർ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

19/50

ഒ.ബി.സി.മോർച്ച ജില്ലാക്കമ്മറ്റി നടത്തിയ ശ്രീനാരായണ ഗുരു സമാധി ദിനാചരണം അഖിലേന്ത്യ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/50

മുസ്ലീം യൂത്തലീഗ് നേതൃക്യാമ്പ് മലപ്പുറത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/50

കണ്ണൂരിൽ സ്വാമി ആനന്ദതീർത്ഥന്റെ സഹന സമരങ്ങൾ സെമിനാറിൽ എം.എൻ ഗോപാലകൃഷ്ണ പണിക്കർ വിഷയാവതരണം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/50

ശബരി ആശ്രമ ശതാബ്ദി വിളംബര യാത്രയ്ക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

23/50

ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ മുംബൈയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 1,725 കോടി രൂപ വിലമതിക്കുന്ന 22 ടണ്ണിലധികം വരുന്ന ഹെറോയിൻ അടങ്ങിയ കണ്ടെയ്‌നർ പിടിച്ചെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

24/50

അൽഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്റർ ലോക അൽഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടത്തിയ വാക്കത്തോൺ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

25/50

പറമ്പിക്കുളം ഡാമിൻ്റെ നടുവിലെ ഷട്ടർ തകർന്നതോടെ വെള്ളം കുത്തിയൊഴുകുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

26/50

ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കുന്ന സമൂഹ പ്രാർത്ഥന | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/50

പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്‌ബ ഭീകരനായ സാജിദ് മിറിനെ യു എൻ കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎസ് - ഇന്ത്യ നിർദ്ദേശം തടയാനുള്ള ചൈനയുടെ തീരുമാനത്തിനെതിരെ ന്യൂഡൽഹിയിലെ ചാണക്യപുരി പോലീസ്‌ സ്‌റ്റേഷന്‌ പുറത്ത്‌ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് അംഗങ്ങൾ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

28/50

പാലക്കാട് പന്നിയംപാടം വളവിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ക്രെയിനുപയോഗിച്ച് നിവർത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/50

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര പ്രചാരണ സംസ്ഥാന വാഹന ജാഥയ്ക്ക് മലപ്പുറം തിരൂരിൽ സ്വീകരണം നൽകിയപ്പോൾ ജാഥാ ക്യാപ്റ്റനും പി.കെ.എസ് സംസ്ഥാന സെക്രട്ടറിയും മുൻ എം.പി.യുമായ അഡ്വ.സോമപ്രസാദിനെ ഹാരാർപ്പണം നടത്തുന്ന ബാലൻ | ഫോട്ടോ: പ്രദീപ് പയ്യോളി

30/50

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര പ്രചാരണ സംസ്ഥാന വാഹന ജാഥയ്ക്ക് മലപ്പുറം തിരൂരിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

31/50

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി വൈസ് പ്രസിഡന്റ് -ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, നടൻ ജയം രവി, നടൻ വിക്രം, നടൻ കാർത്തി, സംവിധായകൻ മണിരത്നം, നടി ഐശ്വര്യ ലക്ഷ്മി, നടി തൃഷ, ഗോകുലം ഗോപാലൻ, നടൻ ബാബു ആന്റണി, മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

32/50

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ നടൻ വിക്രം മൊബൈലിൽ സെൽഫി എടുക്കുന്നു. നടൻ ബാബു ആന്റണി, നടൻ ജയം രവി, നടി തൃഷ, ഗോകുലം ഗോപാലൻ, സംവിധായകൻ മണിരത്നം, നടൻ കാർത്തി, നടി ഐശ്വര്യ ലക്ഷ്മി, മാതൃഭൂമി വൈസ് പ്രസിഡന്റ് - ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ, കല്യാൺ ഗ്രൂപ്പ്, രാമചന്ദ്രൻസ് ഗ്രൂപ്പ്‌ പ്രതിനിധികൾ തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

33/50

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്തെത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

34/50

കണ്ണൂർ ജില്ല മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/50

ശ്രീനാരായണ ഗുരുദേവ മഹാസമാധിയുടെ ഭാഗമായി കോട്ടയം നാഗമ്പടം ക്ഷേത്ര മൈതാനത്തു നടന്ന വിശ്വശാന്തി സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

36/50

തൊഴിലില്ലായ്‌മക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂരിൽ നടത്തിയ ധർണ്ണ ഡി.സി.സി. സെക്രട്ടറി എൻ.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/50

കണ്ണൂരിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/50

ആർ.എസ്.പി കണ്ണൂർ ജില്ലാ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/50

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആദരവേറ്റ് വാങ്ങി എം.മുകുന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/50

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ബുധനാഴ്ച കുമ്പളത്തുനിന്നും ആരംഭിച്ച്‌ തീരുമാനിച്ച സമയത്തിനു മുൻപ് ഇടപ്പള്ളി ജംഗ്ഷനിൽ എത്തിയപ്പോൾ മൊബൈൽ ഉയർത്തി സമയം കാണിക്കുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

41/50

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ബുധനാഴ്ച കുമ്പളത്തുനിന്നും ആരംഭിച്ചപ്പോൾ രാഹുലിന്നോട് സൗഹൃദം പങ്കുവെയ്ക്കുന്ന ഹൈബി ഈഡൻ എം.പി, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബെന്നി ബെഹനാൻ എം പി, രമേശ് ചെന്നിത്തല എം എൽ എ., ടി ജെ വിനോദ് എം എൽ എ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

42/50

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ബുധനാഴ്ച കുമ്പളത്തുനിന്നും ആരംഭിച്ചപ്പോൾ രാഹുൽ ഗാന്ധിയെ കണ്ട ബസ്സ് യാത്രികരുടെ വിവിധ ഭാവങ്ങൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/50

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ബുധനാഴ്ച കുമ്പളത്തുനിന്നും ആരംഭിച്ചപ്പോൾ കെ. മുരളീധരൻ എം പി, ഹൈബി ഈഡൻ എം.പി, സച്ചിൻ പൈലറ്റ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ബെന്നി ബെഹനാൻ എം പി, രമേശ് ചെന്നിത്തല എം എൽ എ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് എം പി എന്നിവർ മുൻനിരയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

44/50

ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ എസ്‌.എൻ.ഡി.പി അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. ബിജു / മാതൃഭൂമി

45/50

46/50

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു. ഫോട്ടോ - ടി.കെ പ്രദീപ് കുമാര്‍, മാതൃഭൂമി

47/50

മണ്ണാന്‍ - വണ്ണാന്‍ സമുദായ സംഘം ജില്ലാ സമ്മേളനം കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

48/50

ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസില്‍ നടന്ന സമൂഹ പ്രാര്‍ത്ഥന. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

49/50

തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ചൊവ്വാഴ്ച നടന്ന ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് കഴിഞ്ഞെത്തിയ കരുനാഗപ്പള്ളി സ്വദേശി രമ്യാ രാജുവിന് ഉമ്മ നല്‍കുന്ന മകന്‍ അര്‍ജുന്‍ | ഫോട്ടോ: ജെ. ഫിലിപ്പ്

50/50

ഭാരത് ജോഡോയാത്ര ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തിനുമുന്നില്‍ എത്തിയപ്പോള്‍ അരൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഒരുക്കിയ പെരുവനം കുട്ടന്‍മാരാരുടെ മേളം ആസ്വദിക്കുന്ന രാഹുല്‍ഗാന്ധി | ഫോട്ടോ: സി. ബിജു

Content Highlights: September 21 in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented