ഒക്ടോബര്‍ 19 ചിത്രങ്ങളിലൂടെ


1/48

കാലം ചെയ്‌ത മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് സംസ്ഥാന സർക്കാരിനു വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ ഭരണകൂടത്തിനു വേണ്ടിയും കലക്ടർ പി.ബി.നൂഹ് റീത്ത് സമർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

2/48

മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമ കാതോലിക്കാ ബാവ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

3/48

മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് സഭാ ഭാരവാഹികൾ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

4/48

മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആദരാജ്ഞലികൾ അർപ്പിക്കുന്നു. എം.എൽ.എ മാരായ വീണജോർജ്‚ രാജുഎബ്രഹാം എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/48

മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ആദരാഞ്ജലികൾ അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

6/48

കാലംചെയ്ത മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ അന്ത്യ കൂദാശ ചടങ്ങുകൾ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

7/48

കാലംചെയ്ത മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് പോലീസ് സേന അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

8/48

കാലംചെയ്ത മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് സഭാ പുരോഹിതർ വിട നൽകുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

9/48

കാലം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറടക്കത്തിനായി സഭാ ആസ്ഥാനത്തെ സെയ്ന്റ്‌തോമസ് പള്ളിക്കു സമീപം ബിഷപ്പുമാർക്കുള്ള പ്രത്യേക സെമിത്തേരിയിലേക്ക് കൊണ്ട് വരുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

10/48

കാലം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കബറടക്കം സഭാ ആസ്ഥാനത്തെ സെയ്ന്റ്‌തോമസ് പള്ളിക്കു സമീപം ബിഷപ്പുമാർക്കുള്ള പ്രത്യേക സെമിത്തേരിയിൽ നടക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

11/48

വലിയ ഇടയന്റെ പ്രണാമം ... കാലംചെയ്ത മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി അന്ത്യപ്രണാമം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

12/48

കോഴിക്കോട്‌ മാവൂർറോഡ് ശ്മശാനം അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചും പരമ്പരാഗത സംസാകാരത്തിന് സംവിധാനം ഏർപ്പെടുത്തുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.ഷൈനു പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

13/48

ഇ എസ് ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കളുടെ മെഡിക്കൽ സീറ്റ് നിഷേധിച്ച കേന്ദ്ര സർക്കാറിനെതിരെ ഷോപ്പ്സ് ആൻ്റ് കോമേഴ്സ്യൽ എംപ്ലോയസ് യൂണിയൻ സി ഐ ടി യുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട്‌ ആദായനികുതി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹ സമരം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

14/48

നവീകരണത്തിന്റെ ഭാഗമായി മാവൂർ റോഡ് ചാളത്തറ ശ്മശാനത്തിൽ പരമ്പരാഗത ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്നതിനാവശ്യമായ ചൂള സംവിധാനം നിലനിർത്തുകയില്ല എന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് ഓൺ ലൈൻ കൗൺസിൽ യോഗം ബഹിഷ്കരിച്ച ബിജെപി കൗൺസിലർമാർ കോഴിക്കോട് കോർപറേഷൻ ഓഫിസിനു മുൻപിൽ നടത്തിയ സത്യഗ്രഹ സമരം ബി ജെ പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

15/48

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പുറത്തേയ്ക്ക് കൊണ്ട് വന്നപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

16/48

തീപ്പിടുത്തമുണ്ടായ കൊല്ലം നഗരഹൃദയത്തിലെ പായിക്കട റോഡിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നും ശേഷിച്ച സാധനങ്ങൾ നീക്കം ചെയ്യുന്ന ജീവനക്കാരൻ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

17/48

പുതുക്കിപണിയുന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുവാൻ ഇ. ശ്രീധരൻ എത്തിയപ്പോൾ

18/48

റെഡ് അലേർട്ട് ....

19/48

ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആഡിറ്റോറിയത്തിൻ്റെയും കെ.സി വേണുഗോപാൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച അടുക്കളയുടെയും ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം പിക്കു വേണ്ടി നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

20/48

ബിജെപി എം പി തേജസ്വി സൂര്യ ന്യൂഡൽഹിയിൽ ഭാരതീയ ജനത മോർച്ച പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

21/48

ബിജെപി എം പി തേജസ്വി സൂര്യ ന്യൂഡൽഹിയിൽ ഭാരതീയ ജനത മോർച്ച പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

22/48

മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തുവിതരണത്തിന്റെ കോഴിക്കോട്‌ ജില്ലാതല ഉദ്‌ഘാടനം കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശശി പൊന്നണ നിർവഹിക്കുന്നു. സ്വാമി നരസിംഹാനന്ദ സമീപം | ഫോട്ടോ: പി. പ്രമോദ്‌കുമാർ

23/48

പാലക്കാട് കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിൽ വ്യാജമദ്യം കുടിച്ച് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിനെ തുടർന്ന് പോലീസ് സൂപ്രണ്ട് ജി. ശിവവിക്രത്തിൻ്റെ നേതൃത്വത്തിൽ മരിച്ച അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പരിശോധന നടത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ ‌ മാതൃഭൂമി

24/48

പാലക്കാട് കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിൽ വ്യാജമദ്യം കുടിച്ച് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിനെ തുടർന്ന് പോലീസ് സൂപ്രണ്ട് ജി. ശിവവിക്രത്തിൻ്റെ നേതൃത്വത്തിൽ മരിച്ച അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പരിശോധന നടത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ ‌ മാതൃഭൂമി

25/48

പാലക്കാട് ഐ.ഐ.ടി.യിലെ നടപ്പാതയില്‍ ബാംബൂ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച പനമ്പ് പന്തല്‍. കോഴിക്കോട് നല്ലളത്തെ തറയോട് കമ്പനിയ്ക്കാണ് കരാര്‍ ലഭിച്ചത്.

26/48

കൊറോണയ്ക്കുമുമ്പില്‍ ഇതെന്ത്... കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് മലമ്പുഴ ഉദ്യാനം തുറന്നതോടെ ഞായറാഴ്ച എത്തിയ സന്ദര്‍ശകര്‍ ഉദ്യാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന മുതലയുടെ ശില്പത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി

27/48

ഹൈദരാബാദിലെ ഹാഫിസ് ബാബാ നഗറില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിലായ വീട്ടില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.

28/48

അപകടാവസ്ഥയിലായ വയനാട് വരയാല്‍ 41-ാം മൈല്‍ പാലത്തിന്റെ ഒരുഭാഗത്തെ കരിങ്കല്‍കെട്ട് ഇടിഞ്ഞ നിലയില്‍

29/48

ഇലക്ട്രിസിറ്റി പോസ്റ്റിൽ പുതിയ എൽ.ഇ.ഡി. ലാമ്പുകൾ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി. തൊഴിലാളി. തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപത്തെ ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

30/48

ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രമായി മാറ്റിയതിന് ശേഷം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ പ്രവേശനകവാടത്തിലെ ബോർഡ് ചെടികൾ വളർന്ന് കാഴ്ച മറഞ്ഞ നിലയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

31/48

തിരുവനന്തപുരം ചാല ഗവ. എച്ച്.എസ്. വളപ്പിലെ മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റി എന്നാരോപിച്ച് നാട്ടുകാരും വിവിധ സംഘടനകളും നടത്തിയ പ്രതിഷേധം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

32/48

തിരുവനന്തപുരം ചാല ഗവ. എച്ച്.എസ്. വളപ്പിലെ മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റി എന്നാരോപിച്ച് നാട്ടുകാരും വിവിധ സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ഉദ്യോഗസ്ഥരെത്തി മുറിച്ച മരങ്ങളുടെ അളവ് രേഖപെടുത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

33/48

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലെ വീടുകളിൽ ബൊമ്മക്കൊലു ഒരുക്കുന്നവർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

34/48

തൃശ്ശൂർ ജയ്ഹിന്ദ് മാർക്കറ്റ് കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചപ്പോൾ നിലം കോൺക്രീറ്റ് ചെയ്യുന്ന പണി വളരെ വേഗം നടക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

35/48

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരണമായ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കേരള ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ കോഴിക്കോട്ടെ മാതൃഭൂമി ബുക്‌സില്‍വെച്ച് ഏറ്റുവാങ്ങിയപ്പോള്‍

36/48

ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ വിദൂരവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള നടപടിക്കെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു

37/48

കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നില്‍പ്പ് സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി ബിനുലാല്‍

38/48

ഭാഗ്യലക്ഷ്മിയേയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നിരാഹാര സമരം. ഫോട്ടോ: ജി ബിനുലാല്‍

39/48

കണ്ണൂര്‍ അഴീക്കോട് ഗവ. വൃദ്ധ സദനത്തിലെ മേട്രണ്‍ ജ്യോത്സനയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു

40/48

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ആന്റ് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ ഭാഗമായി തിങ്കളാഴ്ച കലക്ടേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ശയനപ്രദക്ഷിണം. ഫോട്ടോ: റിദിന്‍ ദാമു

41/48

എറണാകുളം മെഡിക്കല്‍ കോളേജില്‍ അധികൃതരുടെ അനാസ്ഥ മൂലം രോഗികള്‍ മരിക്കാനിടയായെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ: വിഎസ് ഷൈന്‍

42/48

ആലപ്പുഴ പള്ളിപ്പുറത്ത് KSIDC മെഗാ ഫുഡ് പാര്‍ക്കില്‍ ട്രീറ്റ്‌മെന്റ് പ്ലാസ്റ്റില്‍ നിന്നുള്ള വെള്ളം കയലിലേക്ക് ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ ധീരവ സഭ നടത്തിയ പ്രതിഷേധ സമരം. ഫോട്ടോ: സി. ബിജു

43/48

ആലപ്പുഴ പള്ളിപ്പുറത്ത് KSIDC മെഗാ ഫുഡ് പാര്‍ക്കില്‍ ട്രീറ്റ്‌മെന്റ് പ്ലാസ്റ്റില്‍ നിന്നുള്ള വെള്ളം കയലിലേക്ക് ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ BJP നടത്തിയ പ്രതിഷേധ സമരം. ഫോട്ടോ: സി. ബിജു

44/48

ആലപ്പുഴ പള്ളിപ്പുറത്ത് KSIDC മെഗാ ഫുഡ് പാര്‍ക്കില്‍ ട്രീറ്റ്‌മെന്റ് പ്ലാസ്റ്റില്‍ നിന്നുള്ള വെള്ളം കയലിലേക്ക് ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരം. ഫോട്ടോ: സി. ബിജു

45/48

ആലപ്പുഴ പള്ളിപ്പുറത്ത് KSIDC മെഗാ ഫുഡ് പാര്‍ക്കില്‍ ട്രീറ്റ്‌മെന്റ് പ്ലാസ്റ്റില്‍ നിന്നുള്ള വെള്ളം കയലിലേക്ക് ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നു. ഫോട്ടോ: സി. ബിജു

46/48

യു.ഡി.എഫ്. കൺവീനറായതിന് ശേഷം ആദ്യമായി പാണക്കാട്ടെത്തിയ എം.എം. ഹസ്സനെ ഹൈദരലി ശിഹാബ് തങ്ങൾ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

47/48

തിരുവല്ല എസ്‌സി സെമിനാരിയിലെ അലക്‌സാണ്ടർ മാർത്തോമ്മ ഹാളിൽ ഡോ:ജോസഫ് മാർത്തോമ്മാമെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിന് മെത്രാപ്പോലീത്തമാർ ശുശ്രൂഷ നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

48/48

പുതുക്കിപണിയുന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുവാൻ ഇ. ശ്രീധരൻ എത്തിയപ്പോൾ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

Most Commented