ഒക്ടോബര്‍ 11 ചിത്രങ്ങളിലൂടെ


1/61

തിരൂരിനടുത്ത് കാളാട് കനോലി കനാലിൽ മുങ്ങിമരിച്ച വിദ്യാർഥികളായ മുഹമ്മദ് അഷ്മിൽ, അജ്ലാൻസിദ്ദീഖ് എന്നിവരുടെ മൃതദേഹങ്ങൾ നിറമരുതൂർ കോരങ്ങത്ത് ശറഫുൽ ഇസ്ലാം സെക്കൻഡറി മദ്രസയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ മദ്രസ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കമ്പിവലകൾക്കുള്ളിലൂടെ സഹപാഠിയെ ഒരു നോക്കു കാണുന്ന കുട്ടികൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

2/61

അന്തരിച്ച സി.പി.ഐ നേതാവും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെമ്പറുമായ മനോജ് ചെരളയിന്റെ മൃതദേഹത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റീത്ത് സമര്‍പ്പിക്കുന്നു. ജില്ലാ സെക്രട്ടറി എ.പി.ജയന്‍. മന്ത്രി പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റേഴം ഗോപകുമാര്‍, സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യം രവീന്ദ്രന്‍, മന്ത്രി കെ.രാജന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/61

നരബലിക്കായി കൊലചെയ്യപ്പെട്ട പത്മത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി ആമ്പുലന്‍സിലേക്ക് മാറ്റിയപ്പോള്‍ / മാതൃഭൂമി പത്തനംതിട്ട

4/61

ഇലന്തൂരില്‍ നരബലി നടന്ന മണ്ണപ്പുറത്തെ ഭഗത് സിംഗിന്റെ വീട്ടിലെത്തിച്ച പ്രതി ഷാഫിയെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിക്കാനായി കൊണ്ട് വരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/61

നെടുമുടിവേണുവിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരിക വേദി മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നെടുമുടി വേണു സംഗീത പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയിൽ നിന്ന് ജി .വേണുഗോപാൽ ഏറ്റുവാങ്ങുന്നു. സുശീല വേണു, നടനപുരസ്‌കാരം നേടിയ മണിയൻപിള്ള രാജു, അയിലം ഉണ്ണികൃഷ്ണൻ, മുൻ മേയർ കെ .ചന്ദ്രിക, ഗുരുരത്‌നം ജ്ഞാനതപസ്വി, കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ജി .രാജ് മോഹൻ, നിർമ്മാതാവ് സുരേഷ്‌കുമാർ, മണക്കാട് രാമചന്ദ്രൻ, തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

6/61

നരബലി നടന്ന ഭഗവത് സിംഗിന്റെ വീട്ടുവളപ്പില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നത് കാണാനെത്തിയവര്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/61

കൊലചെയ്യപ്പെട്ട റോസിലിനെ അടക്കം ചെയ്ത സ്ഥലത്ത് നിന്നും ശരീരാവശിഷ്ടങ്ങള്‍ പോലീസ് ശേഖരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/61

കൊലചെയ്യപ്പെട്ട പതമയുടെ ശരീരീവശിഷ്ടങ്ങൾ വീട്ടു വളപ്പിൽ നിന്നും കുഴിച്ചെടുത്ത് മൂടിയിട്ടിരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/61

കൊലചെയ്യപ്പെട്ട റോസ്‌ലിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസ് സീല്‍ ചെയ്യന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/61

നരബലി നടന്ന ഇലന്തൂര്‍ മണ്ണപ്പുറത്തെ ഭഗവത് സിംഗിന്റെ വീടിനു സമീപം തടിച്ചുകൂടിയവര്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/61

നെടുമുടി വേണുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആലപ്പുഴയില്‍ നടന്ന നെടുമുടിത്താളം അനുസ്മരണ സമ്മേളനത്തില്‍ കാവാലം നാരായണപ്പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാറും, സഹോദരന്‍ ചാലയില്‍ വേലായുധപ്പണിക്കരും ചേര്‍ന്ന് ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

12/61

എ.ഐ.ടി.യു.സി ആലപ്പുഴ ജില്ലാ പ്രവര്‍ത്തകയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

13/61

കൊല്ലം ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടർ 20 വിഭാഗം ട്രിപ്പിൾ ജംപ്ല്‍ ഒന്നാംസ്ഥാനം നേടിയ അഭിഷേക് ജെ പി ഇൻഫന്റ് ജീസസ്സ് യൂത്ത് ക്ലബ് തങ്കശ്ശേരി | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

14/61

കൊല്ലത്ത് നടക്കുന്ന ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ16 വിഭാഗം മെഡ്ലെ റിലേയിൽ ജേതാക്കളായ കൊല്ലം സായി ടീം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

15/61

കൊല്ലം കോർപ്പറേഷനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന വനിതകളോട് വാഹനം നിർത്തി വിവരങ്ങൾ തിരക്കുന്ന ഡെപ്യുട്ടി മേയർ കൊല്ലം മധു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

16/61

വിവിധ ആവശ്യങ്ങളുന്നയിച്ച് കൊല്ലം കോർപ്പറേഷനിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

17/61

ലോക ബാലികദിനത്തിൽ റോട്ടറി ഡിസ്ട്രിക്ടിന്റെയും കൊല്ലം എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ബോധവത്കരണ റാലിയിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

18/61

ലോക ബാലികദിനത്തിൽ റോട്ടറി ഡിസ്ട്രിക്ടിൻെയും കൊല്ലം എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ബോധവത്കരണ റാലി | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

19/61

കണ്ണൂർ ജവാഹർ സ്റ്റേഡിയം സംരക്ഷണ സമിതി രൂപീകരണ യോഗം എം.വി.ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു. പി.പി.ബിനീഷ്, കെ അജയകുമാർ, കെ.എ.നാസർ, ടി.വി.രാജേഷ്, വി.പി.പവിത്രൻ, വി.കെ.സനോജ്, പി.പി.ദിവ്യ തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/61

നഗരസഭാ കൗൺസിലിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ വാക്ക് പോര് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/61

കേരള സ്റ്റേറ്റ് കുക്കിംങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം മലപ്പുറത്ത് പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/61

തിരൂരിനടുത്ത് കാളാട് കനോലി കനാലിൽ മുങ്ങിമരിച്ച വിദ്യാർഥികളായ മുഹമ്മദ് അഷ്മിൽ, അജ്ലാൻ എന്നിവരുടെ മൃതദേഹം നിറമരുതൂർ കോരങ്ങത്ത് ഷറഫിയ സെക്കൻഡറി മദ്രസയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

23/61

പ്രൊഫ ജോൺസി ജേക്കബ്ബിന്റെ സ്മരണക്കായി നാട്ടുമാവിൻ തൈകൾ നടുന്ന വിദ്യാർത്ഥികൾ. പയ്യന്നൂർ എടാട്ടെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/61

ദേശീയ ​ഗെയിം​സിൽ ഫുട്ബോളിൽ വെള്ളി നേടിയ കേരള ടീം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

25/61

കഴിഞ്ഞ ദിവസം തിരൂരിനടുത്ത് കാളാട് കനോലി കനാലിൽ മുങ്ങിമരിച്ച വിദ്യാർഥികളായ മുഹമ്മദ് അഷ്മിൽ, അജ്ലാൻ സിദ്ദീഖ് എന്നിവരുടെ മൃതദേഹം നിറമരുതൂർ കോരങ്ങത്ത് ഷറഫിയ സെക്കൻഡറി മദ്രസയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. അന്ത്യോപചാരമർപ്പിക്കുന്നു സമീപം മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ.എം.ഷാഫി | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

26/61

നെല്ല് സംഭരണം വൈകുന്നതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെല്ലളക്കൽ സമരത്തിനിടെ ചാക്കിലാക്കിയ നെല്ല് ചുമന്നുകൊണ്ട് കളക്ട്രേറ്റ് വളപ്പിൽ പ്രവേശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയെ പോലീസ് തടയുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/61

നെല്ല് സംഭരണം വൈകുന്നതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെല്ലളക്കൽ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/61

ദേശീയ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ സിംഗിൾസ് കനോയിങ്ങിലും കയാക്കിങ്ങിലും സ്വർണ്ണം നേടിയ പാർവ്വതിയും മേഘയും സന്തോഷം പങ്കുവെക്കുന്നു | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

29/61

ദേശീയ ​​ഗെയിംസിൽ വനിതകളുടെ 200 മീറ്റർ കനോയിങ്ങിൽ കേരളത്തിനും വേണ്ടി സ്വർണ്ണം നേടിയ മേഘ പ്രദീപ്‌ | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

30/61

ദേശീയ ​​ഗെയിംസിൽ വനിതകളുടെ 200 മീറ്റർ കയാക്കിങ്ങിൽ കേരളത്തിനും വേണ്ടി സ്വർണ്ണം നേടിയ പാർവ്വതി | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

31/61

പൊതു ഗതാഗതം നിലനിർത്തുക, കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുക, 8 മണിക്കൂർ ജോലി സമയവും മറ്റാനുകൂല്യങ്ങളും നിലനിർത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എം.പി.ഐ.യുടേയും എം.സി.പി.ഐ (യു) യുടേയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ കെ.കെ. രമ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

32/61

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിക്ക് ഐക്യദാർഢ്യവുമായി കെ.കെ.രമ എം.എൽ.എ എത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

33/61

തിരുവനന്തപുരത്തു നടന്ന സൗത്ത് ഇന്ത്യൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബ്രൈഡൽ മേക്കപ്പ് ആൻഡ് മേക്കോവർ മത്സരത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

34/61

തിരുവനന്തപുരത്തു നടന്ന സൗത്ത് ഇന്ത്യൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബ്രൈഡൽ മേക്കപ്പ് ആൻഡ് മേക്കോവർ മത്സരത്തിൽ പങ്കെടുക്കാനായി തയ്യാറെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

35/61

തിരുവനന്തപുരത്തു നടന്ന സൗത്ത് ഇന്ത്യൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബ്രൈഡൽ മേക്കപ്പ് ആൻഡ് മേക്കോവർ മത്സരത്തിൽ പങ്കെടുക്കാനായി തയ്യാറെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

36/61

തിരുവനന്തപുരത്തു നടന്ന സൗത്ത് ഇന്ത്യൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബ്രൈഡൽ മേക്കപ്പ് ആൻഡ് മേക്കോവർ മത്സരത്തിൽ പങ്കെടുക്കാനായി തയ്യാറെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

37/61

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ സമാപന യോഗത്തിൽ ചെയർമാൻ & മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

38/61

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ സമാപന യോഗത്തിലെ സദസ്സ് | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

39/61

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ സമാപന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എം വി.ശ്രേയാംസ് കുമാർ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

40/61

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉ​ദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

41/61

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരള - ബം​ഗാൾ ഫൈനൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

42/61

ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ഒരുങ്ങി നിൽക്കുന്ന കേരള - ബംഗാൾ ടീമുകൾ | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

43/61

പനമ്പള്ളിനഗർ അവന്യൂ സെന്ററിൽ നടക്കുന്ന ഹായ് ലൈഫ് വസ്ത്ര വിപണന മേളയിൽ നിന്ന് | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

44/61

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നടിഞ്ഞ ചെല്ലാനത്തെ പുനരുജ്ജീവിനത്തിനായി ഹൈബി ഈഡൻ എം പി ആരംഭിച്ച ' റീ ബിൽഡ് ചെല്ലാനം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിയമസഭാ സ്പീക്കർ എ എൻ ഷംസിറിൽ നിന്നും ഏറ്റുവാങ്ങിയശേഷം സന്തോഷത്താൽ വിതുമ്പുന്ന ക്യാൻസർ രോഗിയായ ഡെയ്‌സി. ഡേയ്‌സിയുടെ ഭർത്താവ് സേവ്യർ, മകൾ രമ്യ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

45/61

നിയമസഭാ സ്‌പീക്കർ എ എൻ ഷംസിർ പ്രൊഫ. എം കെ സാനുവിനെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

46/61

കൊച്ചിയിൽ CPM നടത്തിയ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി MB രാജേഷ് സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

47/61

മിസ് സൂപ്പർ മോഡൽ വേൾഡ് വൈഡ് 2022, ന്യൂഡൽഹിയിൽ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം, സേവ് ​ഗേൾ ചൈൽഡ് എന്ന കാമ്പയിനിൽ പങ്കെടുക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

48/61

ന്യൂഡൽഹിയിൽ നടന്ന 'സേവ് ഗേൾ ചൈൽഡ് കാമ്പെയ്‌നിനിടെ, 2022-ലെ മിസ് സൂപ്പർ മോഡൽ വേൾഡ് വൈഡ് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നവർ പ്ലക്കാർഡുകൾ പിടിച്ച് നിൽക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

49/61

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ നബാഡ് കർഷക സംഗമം പ്രൊഫെ.പി.എ വാസുദേവൻ ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

50/61

പാലക്കാട് രാഷ്ട്രീയ കിസാൻ മഹാ സംഘ് മന്ത്രി എം.ബി. രാജേഷിന്റെ വസന്തിയിലേക്ക് നടത്തിയ കർഷക മാർച്ച് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

51/61

നരബലിക്കിരയായ റോസ്‌ലിൻ താമസിച്ചിരുന്ന കാലടിയിലെ വീട് | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

52/61

നരബലിക്കിരയായ പത്മ താമസിച്ചിരുന്ന കടവന്ത്രയിലെ വാടക വീട് | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

53/61

നരബലിക്കായി സ്ത്രീകളെ കൊണ്ടുപോയി എന്നു കരുതപ്പെടുന്ന വാഹനം കടവന്ത്ര പോലീസ് സ്റ്റേഷനിൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

54/61

ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ജില്ലാതല ലഹരി വിരുദ്ധ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

55/61

പരിസ്ഥിതി ആചാര്യൻ പ്രൊഫ: ജോൺ സി. ജേക്കബ്ബിന്റെ 14-ാം ചരമ വാർഷിക ദിനത്തിൽ കണ്ണൂർ സർവ്വകലാശാല മാങ്ങാട്ട് പറമ്പ് കാമ്പസ്സിൽ മുൻമുഖ്യ വനപാലകൻ കെ.വി ഉത്തമൻ സ്മാരക പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

56/61

കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി പഠന വിഭാഗം എം.എൻ എച്ച് എസ്. പ്രതിഷ്ഠാനം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പ്രൊഫ. ജോൺ സി.ജേക്കബ് അനുസ്മരണം വൈസ്ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

57/61

കണ്ണൂർ കോർപറേഷൻ നഗര ശുചീകരണത്തിനായി വാങ്ങിയ പുതിയ അത്യാധുനിക ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

58/61

കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

59/61

നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച പാലക്കാട് കാർഷിക കോൺഗ്രസ് സംഘടിപ്പിച്ച സപ്ലൈകോ ഓഫീസ് ഉപരോധം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

60/61

സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി. ഈ കുഞ്ഞുമനസ്സ് നിറയാൻ അതു ധാരാളം. ട്രാഫിക് ജംഗ്ഷനിലെ തിരക്കിനിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന തന്റെ ബലൂൺ വാങ്ങിയവരോട് നന്ദിയോടെ കൈവീശി യാതയാക്കുന്ന ബാലിക. എറണാകുളം നഗരത്തിൽ നിന്നൊരു ദൃശ്യം. ഇന്ന് അന്താരാഷ്ട്ര ബാലിക ദിനം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

61/61

കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റ്‌ന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

Content Highlights: october 11 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented