ഒക്ടോബര്‍ 12 ചിത്രങ്ങളിലൂടെ


1/44

നരബലി നടന്ന വീട്ടില്‍ കൊല ചെയ്യപ്പെട്ട സ്ത്രീകളെ കുഴിച്ചിട്ട സ്ഥലം കാണാനെത്തിയ സ്തീകള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/44

നരബലി നടന്ന ഭഗവൽസിങ്ങിന്റെ വീട്ടു വളപ്പിൽ പത്മയെ മറവു ചെയ്ത കുഴിയെടുത്ത തൊഴിലാളി ബേബി. വീട്ടിലെ മാലിന്യം ഇടാനാണ് കുഴിയെടുക്കുന്നത് എന്നാണ് ഭഗവൽ സിങ് ബേബിയോട് പറഞ്ഞത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/44

ദേശീയ ഗെയിംസിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിൻ്റെ സാജൻ പ്രകാശും മികച്ച വനിതാ താരമായി തിരഞ്ഞെടുത്ത കർണാടകയുടെ ഹഷിക രാമചന്ദ്രയും | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

4/44

തൊഴിലുറപ്പ് തൊഴിലാളികൾ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/44

പത്തനംതിട്ട ഇലന്തൂര്‍ മണ്ണപ്പുറത്ത് നരബലി നടന്ന കടകംമ്പള്ളി വീടിന്റ മുന്‍വശത്തെ ഊട് വഴി. ഇതു വഴി പോകുമ്പോള്‍ അയല്‍പക്കത്തെ വീട്ടിലെ സി.സി.ടി.വിയില്‍ പതിയില്ല. കടകംമ്പള്ളി വീട്ടിലേക്ക് വന്നിരുന്ന അപരിചിതരില്‍ പലരും ഈ വഴി ഉപയോഗിച്ചതായി നാട്ടുകാരില്‍ പലരും ഇപ്പോള്‍ ഓര്‍ക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/44

നരബലിയില്‍ കൊല്ലപ്പെട്ട പത്മയെ കുഴിച്ചിട്ട സ്ഥലം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/44

രാഷ്ട്രീയ അതിക്രമങ്ങൾക്ക് ഇരയായവർക്ക് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സർവ്വമംഗളം പെൻഷൻ പ്രോജക്ടിന്റെ ഉദ്‌ഘാടന ചടങ്ങിൽ പെൻഷൻ ഏറ്റുവാങ്ങാനെത്തിയവരെ ആശ്വസിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മുൻ എം.പി. മാരായ മഹേഷ് ചന്ദ്ര ശർമ്മ, രവീന്ദ്ര കിഷോർ സിൻഹ, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലശങ്കർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/44

നെടുമുടിവേണുവിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ വസതിയായ തമ്പിൽ കാവാലം സംസ്കൃതിയും കാവാലം സ്കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി സംഘടിപ്പിച്ച തമ്പിൽപൂരം പരിപാടിയിൽ സുഹൃത്തുക്കൾ അവതരിപ്പിച്ച നാടകം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

9/44

ഇലന്തൂരിലെ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിയില്‍ നിന്നുംപുറത്തെടുത്ത തിരുവല്ല സ്വദേശി സോമൻ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/44

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

11/44

തൃശൂർ സംഗീതനാടക അക്കാദമി റീജ്യണല്‍ തിയേറ്ററില്‍ നടക്കുന്ന ടാസ് നാടകോത്സവത്തില്‍ വള്ളുവനാട് ബ്രഹ്മ അവതരിപ്പിച്ച രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

12/44

തൃശ്ശൂര്‍ നഗരത്തില്‍ സ്വകാര്യ ബസ്സ് പരിശോധിക്കുന്ന ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/44

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂനിയന്‍ തൃശൂരിൽ നടത്തിയ ഏജീസ് ഓഫീസ് മാര്‍ച്ച് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/44

എൻ.വി. സ്മാരക ട്രസ്റ്റ് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച എൻ.വി.കൃഷ്ണവാരിയർ ഓർമ്മയിൽ കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല പ്രൊ. വൈസ് ചാൻസിലർ കെ. മുത്തുലക്ഷ്മി സ്മാരക പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/44

താങ്കൾ വിളിക്കുന്ന നമ്പർ... സ്ത്രീകൾക്ക് അടിയന്തിര പോലീസ് സഹായം ആവശ്യമെങ്കിൽ ബന്ധപ്പെടാനായി നൽകിയിരിക്കുന്ന നമ്പറുകളാണിവ. വനിതാ ഹെൽപ്പ്‌ലൈൻ, വനിതാ സെൽ എന്നീ നമ്പറുകൾ പകുതിയും നശിപ്പിച്ച നിലയിലാണ്. മലപ്പുറം കുന്നുമ്മലിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/44

മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റിനകത്തെ ടാക്‌സി സ്റ്റാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/44

നരബലി കൊലപാതകത്തിൽ മഹിളാ മോർച്ച പ്രവർത്തകർ കണ്ണൂർ ഗാന്ധി സർക്കിളിൽ വാമൂടി കെട്ടി പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/44

കണ്ണൂർ കോർപ്പറേഷന്റെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളുകളിലാരംഭിക്കുന്ന പീസ് ക്ലബ്ബുകളുടെ ഉദ്ഘാടനം മേയർ ടി.ഒ.മോഹനൻ സിറ്റി എച്ച്.എസ്.എസിൽ നിർവ്വഹിച്ച് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/44

കൊളപ്പ കോളനി റോഡ് നന്നാക്കാൻ അനുവദിച്ച ഫണ്ട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോളനി ഊരുകൂട്ടം കണ്ണൂർ കലക്ടറേറ്റിനുമുന്നിലാരംഭിച്ച സത്യാഗ്രഹം എൻ. സുശാന്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/44

ദേശീയ ഗെയിംസ് പുരുഷ വോളിബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ കേരള ടീം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

21/44

കേന്ദ്ര സർക്കാർ ജോലികൾക്ക് ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

22/44

കേരള മദ്യനിരോധന സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാധർണ്ണ ബീമാപള്ളി ഇമാം മാഹീൻ അബൂബക്കർ ഫയസി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

23/44

കേന്ദ്ര സർക്കാരിന്റെ മത്സ്യതൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു) വിന്റെ നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

24/44

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിക്ക് ഐക്യദാർഢ്യവുമായി എത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

25/44

തിരുവനന്തപുരത്തെ "സുനിൽസ് വാക്സ് മ്യൂസിയത്തിൽ" പുതുതായി പ്രദർശിപ്പിക്കുന്ന അനശ്വര നടൻ ജയന്റെ മെഴുക് പ്രതിമ അനാശ്ചാദനം ചെയ്ത ശേഷം കൈകളുടെ ആക്ഷനെക്കുറിച്ച് ശില്പി സുനിൽ കണ്ടല്ലൂരിനോട് വിശദീകരിക്കുന്ന മന്ത്രി വി.എൻ. വാസവൻ. രാജകുടുംബാഗം ആദിത്യവർമ്മ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/44

എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ജില്ലാ റാലിയ്ക്കു ശേഷം നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/44

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ജില്ലാ റാലി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/44

കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനായുള്ള ബാലറ്റ് പെട്ടികൾ അയക്കാനുള്ള ഒരുക്കങ്ങൾ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

29/44

കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ മധുസൂദൻ മിസ്ത്രി പ്രദർശിപ്പിക്കുന്നു | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

30/44

ദേശീയ ഗെയിംസ് പുരുഷ വോളി ഫൈനലിൽ കേരളവും തമിഴ്നാടും തമ്മിൽ നടക്കുന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

31/44

എം.എസ്.എഫ് നടത്തിയ കണ്ണൂർ സർവ്വകലാശാല മാർച്ച് സംസ്ഥാന സെക്രട്ടറി പി.കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/44

എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ രാജ്ഭവൻ മാർച്ച് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/44

തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ രാജ്ഭവൻ മാർച്ചിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

34/44

എം.എസ്.എഫ് കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/44

ഗുജറാത്തിലെ ഭാവനഗറിൽ ദേശീയ ഗെയിംസ് വനിതാ വോളിബോളിൽ സ്വർണം നേടിയ കേരള ടീം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

36/44

ഗുജറാത്തിലെ ഭാവനഗരിൽ ദേശീയ ഗെയിംസ് വനിതാ വോളിബോൾ ഫൈനലിൽ ബംഗാളിനെതിരെ കേരളത്തിൻ്റെ ആക്രമണം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

37/44

പ്രതികളുടെ വിശദാംശങ്ങളെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

38/44

നരബലി പ്രതികളായ ഭ​ഗവൽ സിങ്ങ് ലൈല എന്നിവരെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

39/44

നരബലിയിലെ മുഖ്യ പ്രതിയായ ഷാഫിയെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

40/44

പരിവാർ കണ്ണൂരിന്റെ ഭിന്നശേഷിയുള്ള കുട്ടികളെ ആദരിക്കൽ പരിപാടി സി.എൽ.എസ്.എ. സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/44

എൻ.ആർ.ജി തൊഴിലാളികളുടെ കണ്ണൂർ മുഖ്യ തപ്പാലാഫീസ് മാർച്ച് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/44

എൻ.ആർ. ഇ ജി തൊഴിലുറപ്പ് തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/44

ദേശീയ പാതയില്‍ മേലേ ചൊവ്വ ഇറക്കത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറിയുണ്ടായ അപകടം|ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \മാതൃഭൂമി

44/44

ദേശീയ പാതയില്‍ മേലേ ചൊവ്വ ഇറക്കത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറിയുണ്ടായ അപകടം|ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \മാതൃഭൂമി

Content Highlights: octobar 12 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented