നവംബര്‍ എട്ട് ചിത്രങ്ങളിലൂടെ


1/36

ഒരുക്കങ്ങള്‍ പൂര്‍ത്തിയായ നിലയ്ക്കല്‍ ഗവ: ആശുപത്രി. | ഫോട്ടോ: മാതൃഭൂമി പത്തനംതിട്ട

2/36

നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ പ്രതിക്ഷേധിച്ചു ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ് ഫെഡ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ യു.ഡി.എഫ് ചെയര്‍മാന്‍ വിക്ടര്‍.ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: മാതൃഭൂമി പത്തനംതിട്ട

3/36

വിജയം ആവര്‍ത്തിച്ച്...മലപ്പുറം ഗവ. കോളേജിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എസ്.എഫ്. പ്രവര്‍ത്തകരുടെ ആഘോഷം | ഫോട്ടോ: അജിത് വി ശങ്കര്‍

4/36

മലപ്പുറം ഗവ. വനിതാ കോളേജിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ കൂക്കിവിളിച്ചപ്പോള്‍ | ഫോട്ടോ: അജിത് വി ശങ്കര്‍

5/36

പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ പത്തനംതിട്ട സംസാരിക്കുന്നു. |ഫോട്ടോ: മാതൃഭൂമി പത്തനംതിട്ട

6/36

മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നിലയ്ക്കലില്‍ റോഡ് പണി നടക്കുന്നു. | ഫോട്ടോ: മാതൃഭൂമി പത്തനംതിട്ട

7/36

മഴയിലും തകൃതി....ശബരിമല മണ്ഡകാലം അടുത്തതോടെ നലയ്ക്കലിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.വൈകുന്നേരങ്ങളിലെ മഴയിലും റോഡ് പണിയിലേര്‍പ്പെട്ട തൊഴിലാളികള്‍. | ഫോട്ടോ: മാതൃഭൂമി പത്തനംതിട്ട

8/36

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ലഹരിക്കുമെതിരെ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് വി ശങ്കര്‍

9/36

വിജയം ആവര്‍ത്തിച്ച്...മലപ്പുറം ഗവ. കോളേജിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ചെയര്‍മാന്‍ പി.എം. റിസ്വാനെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: അജിത് വി ശങ്കര്‍

10/36

ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യൂ.ജെ.യും കെ.എന്‍.ഇ.എഫും സംയുക്തമായി മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് വി ശങ്കര്‍

11/36

കേരള സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ മലപ്പുറം ബ്ലോക്ക്, ടൗണ്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാല കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്.വി.ശങ്കര്‍

12/36

വിജയം വിടാതെ...മലപ്പുറം ഗവ. വനിതാ കോളേജിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചെയര്‍മാന്‍ എന്‍. അമീഷയെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: അജിത്.വി.ശങ്കര്‍

13/36

ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഭിഭാഷകരും പോലീസും തമ്മില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

14/36

കാമ്പിശ്ശേരി കരുണാകരന്‍ ജന്മശതാബ്ദി ആഘോഷ കമ്മിറ്റി കൊല്ലത്ത് എഴുത്തും പ്രതിരോധവും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ കവി കെ. സച്ചിദാനന്ദന്‍ സംസാരിക്കുന്നു | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍

15/36

ചൊവ്വാഴ്ച്ച നടന്ന ചന്ദ്ര ഗ്രഹണത്തിന്റെ അവസാന നിമിഷത്തില്‍ 'ബ്ലഡ് മൂണ്‍' എന്നറിയപ്പെടുന്ന രക്തനിറത്തില്‍ കാണപ്പെട്ട ചന്ദ്രന്‍. ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിച്ച പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗം മാത്രമാണ് കേരളത്തില്‍ ദൃശ്യമായത്. കണ്ണൂരില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: റിഥിന്‍ ദാമു

16/36

ഐ.എസ്.ആര്‍.ഒ. സ്റ്റാഫ് അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ഉപഹാരം നല്‍കുന്നു. എളമരം കരീം എം.പി. സമീപം. | ഫോട്ടോ: ശ്രീകേഷ് എസ്

17/36

ഡല്‍ഹിയില്‍ വായു മലിനീകരണം ചെറുക്കാനായി ആന്റി-സ്‌മോഗ് ഗണ്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്യുന്നു | ഫോട്ടോ: ഉണ്ണി

18/36

ഫുട്‌ബോള്‍ ലഹരിയില്‍ വിപണി സജീവമായി.നഗരത്തിലെ സ്‌പോര്ട്‌സ് ഉപകരണങ്ങളും ജേഴ്‌സിയും വില്‍ക്കുന്ന കടയില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി ബിനോജ്

19/36

കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സി.നാസര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ് അഖില്‍

20/36

പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ കല്പാത്തി രഥോത്സവത്തിന് കൊടിയേറുന്നു |ഫോട്ടോ: അരുണ്‍ കൃഷ്ണമൂര്‍ത്തി

21/36

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സപ്ലൈകോ റീജണല്‍ ഓഫീസ് മാര്‍ച്ച് | ഫോട്ടോ: ഇ.എസ് അഖില്‍

22/36

പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ കല്പാത്തി രഥോത്സവത്തിന് കൊടിയേറുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണമൂര്‍ത്തി

23/36

മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങള്‍ നടത്തുന്ന സമരങ്ങളെ തുടര്‍ന്ന് പൊലീസിന്റെയും എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരുടെയും സുരക്ഷയില്‍ മേയറെ ഓഫീസിലേക്കെത്തിക്കുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്

24/36

ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തില്‍ കല്പാത്തി രഥോത്സവത്തിന് കൊടിയേറുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണമൂര്‍ത്തി

25/36

മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ മേയറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി. കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ശ്രീകേഷ് എസ്

26/36

മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നഗരസഭയ്ക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണന്‍ പടിഞ്ഞാറ്റില്‍

27/36

സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ ജന്മവാര്‍ഷികത്തില്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നവര്‍ | ഫോട്ടോ: ഉണ്ണി

28/36

ഗവര്‍ണര്‍ ചില മാധ്യമങ്ങളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: റിഥിന്‍

29/36

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതികളെ ചെന്നൈ പൂനമല്ലി ഹൈ റോഡിലുള്ള എന്‍ ഐ എ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുന്നു | ഫോട്ടോ: രമേഷ്

30/36

എസ്. ടി.യുവിന്റെ കണ്ണൂര്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസ് ധര്‍ണ്ണ ദേശീയ ഉപാധ്യക്ഷന്‍ എം എം കരിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനില്‍ കുമാര്‍

31/36

കല്പാത്തി രഥോത്സവത്തിന് തുടക്കംകുറിച്ച് വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തില്‍ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍. ഫോട്ടോ- പി.പി രതീഷ്, മാതൃഭൂമി

32/36

സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

33/36

ലെന്‍സ് ഫെഡ് പ്രവര്‍ത്തകര്‍ നിര്‍മ്മാണവസ്തുവില വര്‍ധനക്കെതിരെ കണ്ണൂര്‍ കളക്ടറേറ്റിലേക്ക്് മാര്‍ച്ച് നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

34/36

ആലപ്പുഴയിൽ കയർഫെഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് സംസാരിക്കുന്നു. ഫോട്ടോ - സി. ബിജു, മാതൃഭൂമി

35/36

തിരുവനന്തപുരം മേയര്‍ക്കെതിരേ പ്രതിഷേധവുമായെത്തിയപ്പോള്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പിറകില്‍ പോലീസ് പൂട്ടിച്ച ഗ്രില്‍ കല്ലുകൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാരായ വി.ജി. ഗിരികുമാറും തിരുമല അനിലും. പി. അശോക് കുമാറും ബി. മോഹനന്‍നായരുമുള്‍പ്പെടെയുള്ള ബി.ജെ.പി. കൗണ്‍സിലര്‍മാരാണ് ഗ്രില്ലിന്റെ മറുഭാഗത്ത്. ഈ ഗ്രില്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രതിഷേധം തുടര്‍ന്നതോടെ ഏറെനേരം നഗരസഭയില്‍ എല്‍.ഡി.എഫ്.- ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

36/36

ഒന്നും പറയണ്ട... കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു ദൃശ്യമാധ്യമങ്ങളിലെ പ്രതിനിധികളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുന്നു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

Content Highlights: november 8 news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented