നവംബര്‍ 10 ചിത്രങ്ങളിലൂടെ


1/46

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ച് നടന്ന പള്ളിവേട്ടയിൽ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യാൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

2/46

ഹൈസ്കൂൾ–ഹയർ സെക്കൻഡറി ലയന നീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച ഹയർ സെക്കൻഡറി സംരക്ഷണ സദസ്സ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

3/46

തുഞ്ചൻ സ്‌മാരക സമിതിയുടെ ജി.ഗോപിനാഥൻ നായർ സ്‌മൃതി പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക് സ്പീക്കർ എം.ബി.രാജേഷ് നൽകുന്നു. ജോർജ് ഓണക്കൂർ, ഡോ.ടി.ജി.രാമചന്ദ്രൻ പിള്ള, മന്ത്രി ആൻ്റണി രാജു, സുധാ ഹരികുമാർ, സി.ദിവാകരൻ, ഡോ.എം.ആർ.തമ്പാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

4/46

മുതിർന്നവർക്കില്ല., പിന്നല്ലേ...? ഒമ്പത് മാസം പ്രായമുള്ള കുട്ടികൾക്കടക്കം ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിക്കണമെന്നാണ് ചട്ടം. എന്നാൽ മുതിർന്നവരുൾപ്പെടെ ഹെൽമറ്റ് ധരിക്കാതെ രണ്ടുകുട്ടികളുമായി ഇരുചക്രവാഹനത്തിൽ പോകുന്ന യാത്രക്കാർ. കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ നിന്ന്‌| ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/46

കുരുക്കിലമർന്ന്... ബുധനാഴ്ച വൈകുന്നേരം കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

6/46

വൈകും മുമ്പേ... തിരുന്നാവായ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പാടത്ത് ഞാറ് പറിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ. തുടർച്ചയായ മഴ തീർത്ത കാലതാമസത്താൽ നെൽച്ചെടികൾ അൽപം കൂടുതൽ വളർന്നെങ്കിലും ഉപേക്ഷിക്കാതെ നടാനായി പറിച്ചെടുക്കുകയാണിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

7/46

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചാലക്കുടി ആറാട്ടുകടവിൽ നടത്തിയ മോക് ഡ്രില്ലിൽ പുഴയിൽ വള്ളം മറിയുന്നു | ഫോട്ടോ: മനീഷ്‌ ചേ​മഞ്ചേരി മാതൃഭൂമി

8/46

ഇൻഡ്യൻ കോഫിഹൗസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേ​മഞ്ചേരി മാതൃഭൂമി

9/46

പാചക വാതക - മണ്ണെണ്ണ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. വനിതാ കമ്മിറ്റി തൃശ്ശൂർ ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ അടുപ്പുകൂട്ടി സമരത്തിൽ പൂങ്കുന്നം സ്വദേശിനി അമ്മിണി ആദ്യം അടുപ്പുകത്തിക്കുന്നു. സമരം ഉദ്ഘാടനം ചെയ്ത കെ.എസ്.കെ.ടി.യു. സംസ്ഥാന പ്രസിഡന്റ് എൻ.ആർ ബാലൻ സമീപം | ഫോട്ടോ: മനീഷ്‌ ചേ​മഞ്ചേരി മാതൃഭൂമി

10/46

പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവർധനവിനെതിരെ കെഎസ്‌കെടിയു മഹിളാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ അടുപ്പുകൂട്ടി സമരം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

11/46

ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട്‌ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഫെഡേറേഷൻ ഓഫ് ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മറ്റി പത്തനംതിട്ടയിൽ നടത്തിയ ഹയർ സെക്കന്ററി സംരക്ഷണ സദസ് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

12/46

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

13/46

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ പള്ളിക്കുന്ന് മണ്ഡലം സമ്മേളനം സതീശൻ പാച്ചേനി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

14/46

എഫ് എച്ച്‌ എസ് ടി എ യുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്‌ട്രേറ്റിനു മുന്നിൽ നടത്തിയ ഹയർസെക്കൻഡറി സംരക്ഷണ സദസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എ എം നസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി

15/46

ചിലരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ അനുവദിച്ച ഭൂമിയിൽ വീടുവെയ്ക്കാനാകാതെ വലഞ്ഞ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പട്ടികജാതി കുടുംബത്തിന് ബുധനാഴ്ച പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് വീടുനിർമ്മാണ സാധനങ്ങൾ എത്തിച്ചുനൽകാനായി ഒന്നിച്ചു സാധനങ്ങളുമായെത്തിയ വാഹനത്തോടൊപ്പം നീങ്ങുന്നു. മാതൃഭൂമി വാർത്തയെ തുടർന്നായിരുന്നു നടപടി | ഫോട്ടോ: സി.ബിജു മാതൃഭൂമി

16/46

ചിലരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ അനുവദിച്ച ഭൂമിയിൽ വീടുവെയ്ക്കാനാകാതെ വലഞ്ഞ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പട്ടികജാതി കുടുംബത്തിന്, ബുധനാഴ്ച പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് വീടുനിർമ്മാണ സാധനങ്ങൾ എത്തിച്ചുനൽകിയപ്പോൾ വിതുമ്പുന്ന ഗൃഹനാഥ ചിത്ര. മാതൃഭൂമി വാർത്തയെ തുടർന്നായിരുന്നു നടപടി | ഫോട്ടോ: സി.ബിജു മാതൃഭൂമി

17/46

ചിലരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ അനുവദിച്ച ഭൂമിയിൽ വീടുവെയ്ക്കാനാകാതെ വലഞ്ഞ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പട്ടികജാതി കുടുംബത്തിന്, ബുധനാഴ്ച പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് എത്തിച്ചുനൽകിയ വീടുനിർമ്മാണ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ പാവത്ത് ഗൃഹനാഥ ചിത്രയ്ക്ക് കൈമാറുന്നു. മാതൃഭൂമി വാർത്തയെ തുടർന്നായിരുന്നു നടപടി | ഫോട്ടോ: സി.ബിജു മാതൃഭൂമി

18/46

കാവലും കരുതലും... സ്‌കൂൾ തുറന്നതോടെ റോഡിൽ പതിവിലും തിരക്കാണ്. മലപ്പുറം ഗവ:ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന വനിതാ പോലീസുകാർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

19/46

കിടപ്പു രോഗികൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി കോവിഡ് വാക്‌സിൻ നൽകുന്നു. മലപ്പുറത്ത്‌ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

20/46

പാചകവാതക - മണ്ണെണ്ണ വിലവർദ്ധനവിനെതിരെ കെ.എസ്.കെ.ടി.യു. വനിതാ പ്രവർത്തകർ മലപ്പുറത്ത്‌ അടുപ്പുകൂട്ടി പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

21/46

കുതിച്ചുയരുന്ന പാചകവാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മലപ്പുറം കളക്ടറേറ്റ് ധർണയിൽ പ്രവർത്തകർ ഗ്യാസ് കുറ്റിയിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

22/46

ആൾകേരള ഗവ: കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ മലപ്പുറം കളക്ടറേറ്റിനു മുൻപിൽ നടത്തിയ ധർണ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

23/46

മലപ്പുറം മുണ്ടുപറമ്പിൽ ഡിവൈഡറിലിടിച്ചു തകർന്ന ലോറി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

24/46

കൊല്ലം ചിന്നക്കടയിലെ അടിപ്പാതയിലും മേൽപ്പാലത്തിലും പരസ്യങ്ങൾ പതിക്കുന്നത് കർശനമായി വിലക്കിക്കൊണ്ടുള്ള കോർപ്പറേഷൻ സെക്രട്ടറിയുടെ നോട്ടീസ് ബോർഡിന് താഴെ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ പോസ്റ്ററുകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

25/46

അനിയന്ത്രിതമായി കുതിച്ചുയരുന്ന പാചകവാതക വിലയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ഓൾ കേരള കാറ്ററിങ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി കൊല്ലത്ത് പാചകവാതക സിലിണ്ടർ ശവമഞ്ചത്തിലേറ്റി നടത്തിയ പ്രതിഷേധ റാലി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

26/46

നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നിർമ്മാണ മേഖല സംരംഭകർ നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/46

ഗ്യാസ് വിലവർദ്ധനയിൽ പ്രതിഷേധിച്ച് കേരളഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്‌ അസോസിയേഷൻ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ്പ്രസിഡന്റ് ദിലീപ് സി മൂലയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

28/46

ഓൾ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എ എ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

29/46

വെട്ടിക്കുറച്ച നെല്ലിന്റെ സംഭരണവില പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ

30/46

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പിടിയിലായ മാവോവാദി നേതാവ്‌ സാവിത്രിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജയിലിലേക്ക് കൊണ്ട് പോവുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

31/46

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പിടിയിലായ മാവോവാദി നേതാവ്‌ ബി.ജി.കൃഷ്ണമൂർത്തിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജയിലിലേക്ക് കൊണ്ട് പോവുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

32/46

നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം മരട് പോലീസ് സ്റ്റേഷൻ മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

33/46

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്ങ്, കെ.സി. വേണുഗോപാൽ എന്നിവർ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

34/46

പാലക്കാട് കല്പാത്തി ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി വെള്ളിയിൽ നിർമ്മിച്ച മൂഷികവാഹനത്തിൽ ഭഗവാനെ എഴുന്നള്ളിച്ചപ്പോൾ| ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

35/46

പാചകവാതക, മണ്ണെണ്ണ വിലവർധനവിനെതിരെ കെ.എസ്.കെ.ടി.യു. കണ്ണൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

36/46

പുകയുന്ന പ്രതിഷേധം ... പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ കാസർകോട്‌ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

37/46

പാചക വാതക വിലവർധനവിനെതിരെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളത്തു നടത്തിയ പ്രതിഷേധം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

38/46

ഉരുൾപൊട്ടൽ പ്രളയക്കെടുതിയിൽ ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കുക, നഷ്ടപരിഹാരം ഉടൻ നൽകുക, സർക്കാർ സംവിധാനം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. നടത്തുന്ന കോട്ടയം കളക്ടറേറ്റ് ധർണ ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ മാതൃഭൂമി

39/46

ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അതിജീവന സമരം കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി.ബിനുലാൽ മാതൃഭൂമി

40/46

ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അതിജീവന സമരം | ഫോട്ടോ: ജി.ബിനുലാൽ മാതൃഭൂമി

41/46

പച്ചപ്പട്ടാളം... പുലർച്ചേ പാടത്ത് പണിക്കാർ എത്തുന്നതിന് മുന്നേ സ്വർണ്ണ വർണ്ണത്തിൽ കൊയ്യാൻ കാത്ത് നിൽക്കുന്ന നെൽക്കതിരുകൾ കൊത്തി പറക്കുകയാണ് തത്തകൾ. കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് ഒരു കാഴ്ച്ച | ചിത്രം: സാജൻ വി.നമ്പ്യാർ|മാതൃഭൂമി

42/46

പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന കേരള സര്‍ക്കാരിനെതിരെ

43/46

പാലക്കാട് ജി.ബി.റോഡ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാര ചടങ്ങ്| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

44/46

വൃക്കരോഗികളെ സഹായിക്കുന്നതിനുള്ള ധനസമാഹരണത്തിനായി അഭയം ഡയാലിസിസ് സെന്റര്‍ തിരൂരില്‍ നടത്തിയ പായസ ചലഞ്ചില്‍ തയ്യാറാക്കിയ പായസം വിതരണത്തിനൊരുക്കുന്ന വൊളന്റീയര്‍മാര്‍| ഫോട്ടോ: അജിത് ശങ്കരന്‍ മാതൃഭൂമി

45/46

പാലക്കാട് കൊടുമ്പ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ശൂരസംഹാരോത്സവത്തിന്റെ ഭാഗമായി നടന്ന ശൂരസംഹാര ചടങ്ങില്‍നിന്ന്| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി മാതൃഭൂമി

46/46

കാവലും കരുതലും... സ്‌കൂൾ തുറന്നതോടെ റോഡിൽ പതിവിലും തിരക്കാണ്. മലപ്പുറം ഗവ:ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന വനിതാ പോലീസുകാർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented