നവംബര്‍ 09 ചിത്രങ്ങളിലൂടെ


1/35

തൃശ്ശൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ വെച്ച മുക്കാലി നോക്കിക്കാണുന്ന നിയമ വിദ്യാര്‍ഥികള്‍. പണ്ടുകാലത്ത് തെറ്റുചെയ്തവരെ മുക്കാലിയില്‍ കെട്ടി അടിച്ച് ശിക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതിയില്‍നിന്നും കൊണ്ടുവന്നതാണിത്|ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

2/35

കോഴിക്കോട് ചാലപ്പുറം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.എം. പി. സംഘടിപ്പിച്ച എം.വി.രാഘവന്‍ അനുസ്മരണം മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. അഷ്‌റഫ് മണക്കടവ്, ജി.നാരായണന്‍ കുട്ടി, സി.എന്‍. വിജയകൃഷ്ണന്‍, ചൂരായി ചന്ദ്രന്‍, എന്‍.പി.അബ്ദുള്‍ ഹമീദ്, ചാലില്‍ മൊയ്തീന്‍ കോയ എന്നിവര്‍ സമീപം| ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

3/35

തൃശ്ശൂര്‍ ഡിസ്ട്രിക്ട് ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

4/35

പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന കേരള സര്‍ക്കാരിനെതിരെ

5/35

പാലക്കാട് ജി.ബി.റോഡ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാര ചടങ്ങ്| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

6/35

ഇന്ധനവിലയ്ക്ക് ആനുപാതികമായി കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ കോട്ടയ്ക്കല്‍ വില്ലേജ് ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു. ജില്ലാസെക്രട്ടറി ടി. കബീര്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ| അജിത് ശങ്കരന്‍ മാതൃഭൂമി

7/35

വൃക്കരോഗികളെ സഹായിക്കുന്നതിനുള്ള ധനസമാഹരണത്തിനായി അഭയം ഡയാലിസിസ് സെന്റര്‍ തിരൂരില്‍ നടത്തിയ പായസ ചലഞ്ചില്‍ തയ്യാറാക്കിയ പായസം വിതരണത്തിനൊരുക്കുന്ന വൊളന്റീയര്‍മാര്‍| ഫോട്ടോ: അജിത് ശങ്കരന്‍ മാതൃഭൂമി

8/35

ഓട്ടോ-ടാക്സി നിരക്ക് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍ മാതൃഭൂമി

9/35

പ്രളയ ബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി എം.എസ്.എഫ.് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കൈ ത്താങ്ങ് പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പഠന കിറ്റുകള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന് കൈമാറുന്നു| ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍ മാതൃഭൂമി

10/35

കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തീരഭൂ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച 'കടല്‍ കോടതി' ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് തീരദേശവാസികളായ സ്ത്രീകള്‍ സങ്കടങ്ങള്‍ പറയുന്നു. എം.വിന്‍സെന്റ് എം.എല്‍.എ സമീപം| ഫോട്ടോ: ബിജു വര്‍ഗീസ്‌ മാതൃഭൂമി

11/35

തിരുവനന്തപുരം സത്യന്‍ സ്മാരക ഹാളില്‍ നടന്ന സത്യന്റെ നൂറ്റിയൊമ്പതാം ജന്മവാര്‍ഷിക ആഘോഷം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു സിനിമാ താരം പ്രേംകുമാര്‍, എസ്.എം. വിജയാനന്ദ് തുടങ്ങിയവര്‍ സമീപം| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി

12/35

പാലക്കാട് കൊടുമ്പ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ശൂരസംഹാരോത്സവത്തിന്റെ ഭാഗമായി നടന്ന ശൂരസംഹാര ചടങ്ങില്‍നിന്ന്| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി മാതൃഭൂമി

13/35

മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ കെ.ആര്‍. നാരായണന്‍പ്രതിമയില്‍ സ്പീക്കര്‍ എം.ബി. രാജേഷ് പുഷ്പാര്‍ച്ചന നടത്തുന്നു. എം.എല്‍.എ മാരായ കെ.ബാബു, കെ.പി.മോഹനന്‍ തുടങ്ങിയവര്‍ സമീപം| ഫോട്ടോ: ബിജു വര്‍ഗീസ്‌ മാതൃഭൂമി

14/35

15/35

16/35

മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു| ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

17/35

നടന്‍ ജോജു ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എറണാകുളം ഷേണായീസ് തീയറ്ററിന് മുന്നില്‍ റീത്തുമായി നടത്തിയ സമരം| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍ മാതൃഭൂമി

18/35

സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന നവമാധ്യമ ശില്‍പശാല കേന്ദ്രകമ്മിറ്റി അംഗം ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

19/35

വായ്പയല്ല പുനരധിവാസമാണ് വേണ്ടതെന്ന മുദ്രാവാക്യമുയര്‍ത്തി പ്രവാസി ലീഗ് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരിം ചേലേരി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

20/35

ഓട്ടോ-ടാക്‌സി യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടര്‍ ഫെഡറേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

21/35

ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി, ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍ പാലക്കാട് ഡിവിഷന്‍ കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു|ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

22/35

കേരള പാണന്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച പാലക്കാട് കളക്ടറേറ്റ് ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി. കനകദാസ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി ന്യൂസ്

23/35

ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കുക, പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ -ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍മാതൃഭൂമി

24/35

നിര്‍മാണ സാമഗ്രികളുടെ അമിത വിലക്കയറ്റം നിയന്ത്രിക്കുക, ചെറുകിട ഇടത്തരം കരാറുകാരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ: കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംയുക്ത സമര സമിതി കൊല്ലം കളക്ടറേറ്റേിന് മുന്നില്‍ നടത്തിയ ധര്‍ണ രക്ഷാധികാരി എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി

25/35

ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി, ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) പാലക്കാട് ഡിവിഷന്‍ കമ്മറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച്| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

26/35

എം.വി.ആര്‍ ചരമ വാര്‍ഷിക ദിനത്തില്‍ സി.എം.പി കണ്ണൂര്‍ ജില്ല കൗണ്‍സില്‍ ജവഹര്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

27/35

എം.വി രാഘവന്‍ ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ എം.വി.ആര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

28/35

സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ: രാമനാഥ് പൈ

29/35

അലൂമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) കോഴിക്കോട് ജില്ലാ കമ്മിറ്റി ആദായ നികുതി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ| ഫോട്ടോ: കൃഷ്ണപ്രദീപ്

30/35

കണ്ണൂര്‍ പയ്യാമ്പലത്തെ എം.വി രാഘവന്‍ സ്മൃതി മണ്ഡപത്തില്‍ സിഎംപി (രാജേഷ് വിഭാഗം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.രാജേഷ് പുഷ്പചക്രം സമര്‍പ്പിക്കുന്നു. ഫോട്ടോ: റിതിന്‍ ദാമു

31/35

പയ്യാമ്പലത്തെ എം.വി രാഘവന്‍ സ്മൃതി മണ്ഡപത്തില്‍ എം.വി.ആര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പാട്യം രാജന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു. എം.വി.നികേഷ് കുമാര്‍, എം.വി.ഗിരിജ, ഇ.കുഞ്ഞിരാമന്‍, സി.വി ശശീന്ദ്രന്‍ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: റിതിന്‍ ദാമു

32/35

ഇരുൾ വീഴും പകൽ ........ തുലാം മഴ തകർത്തു പെയ്യുമ്പോൾ വൈകുന്നേരങ്ങളിൽ പോലും രാത്രിയുടെ പ്രതീതിയാണ്. കനത്ത മഴയിൽ ഇരുൾ പരന്നതോടെ വാഹനങ്ങളും, കടകളും പകൽ തന്നെ വെളിച്ചം തെളിയിക്കുകയാണ്. രണ്ടാം ഗെയിറ്റിനു സമീപം മാതൃഭൂമി ജംഗ്ഷനിൽ നിന്നുള്ള ആകാശ കാഴ്ച്ച പകർത്തിയത് വൈകുന്നേരം 5.15 ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

33/35

തടി പോയ ലോറി ...... കോഴിക്കോട് ബൈപ്പാസ് റോഡിൽ മൊകവൂർ കാമ്പുറത്ത് കാവിനു സമീപം തിങ്കളാഴ്ച പുലർച്ചെ മരത്തടികൾ കയറ്റി വന്ന ലോറി കാറിനെ ഇടിച്ചു തെറുപ്പിച്ച ശേഷം 20 അടിയോളം താഴ്ച്ചയിലേക്ക് കൂപ്പുകുത്തിയ നിലയിൽ. അപകടത്തിൽ ലോറിയുടെ സ്റ്റിയറിംഗിനടിയിൽ കുടുങ്ങി പോയ ഡ്രൈവറെ മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് അഗ്നി രക്ഷാസേന പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട കാറും കാണാം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

34/35

സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം നേടിയ ശാലു കുര്യൻ, മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരം നേടിയ മുഹമ്മദ് റാഫി, മികച്ച കൊമേഡിയനുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ സലിം ഹസ്സൻ, മികച്ച നടനുള്ള പുരസ്ക്കാരം നേടിയ ശിവജി ഗുരുവായൂർ, മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ അശ്വതി അശോക്, മികച്ച കൊമേഡിയനുള്ള പുരസ്ക്കാരം നേടിയ രശ്മി അനിൽ എന്നിവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

35/35

തൃശ്ശൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ വെച്ച മുക്കാലി നോക്കിക്കാണുന്ന നിയമ വിദ്യാര്‍ഥികള്‍. പണ്ടുകാലത്ത് തെറ്റുചെയ്തവരെ മുക്കാലിയില്‍ കെട്ടി അടിച്ച് ശിക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതിയില്‍നിന്നും കൊണ്ടുവന്നതാണിത്|ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented