ഒക്ടോബര്‍ 26 ചിത്രങ്ങളിലൂടെ


1/45

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

2/45

മേയർ ആര്യ രാജേന്ദ്രനെതിരെ കെ.മുരളീധരൻ എം.പി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച്‌ എൽ.ഡി.എഫ് കൗൺസിലർമാർ പാളയം രക്തസാക്ഷി മണ്ഡപത്തിലേയ്ക്ക് നടത്തിയ മാർച്ച്. | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

3/45

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റിനു ശേഷം കോഴിക്കോട് ജില്ലയില്‍ നാല്‍പത് ശതമാനം കുട്ടികള്‍ക്കും സീറ്റില്ലെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രാജാജി റോഡ് ജംങ്ഷന്‍ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ | മാതൃഭൂമി

4/45

മലബാർ കലാപം നൂറാം വാർഷിക തോടനുബന്ധിച്ചു കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ ടൌൺ ഹാളിൽ സംഘടിപ്പിച്ച പരിപാടി മേയർ ബീന ഫിലിപ്പ് ഉൽഘടനം ചെയ്യുന്നു| ഫോട്ടോ: കൃഷ്ണപ്രദീപ്‌ | മാതൃഭൂമി

5/45

ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ ആവിശ്യപ്പെട്ട് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു സൗത്ത് നോര്‍ത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ | മാതൃഭൂമി

6/45

എം. പ്രകാശന്റെ നേതൃത്വത്തിൽ സംയുക്ത കർഷക സമിതി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച ലഖ്നൗ ചലോ ഐക്യദാർഢ്യ റാലി | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

7/45

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ചൊവ്വാഴ്ച ഡല്‍ഹിയിലെ എന്‍.സി.ബി. ഓഫീസിലെത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി

8/45

കെ.എസ്.എഫ്.ഇ യും നോർക്ക റൂട്ട്സും ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതിയും ധാരണാപത്ര കൈമാറ്റവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്,കെ.എസ്.എഫ്.ഇ എം.ഡി.വി.പി.സുബ്രഹ്മണ്യൻ,പ്രിൻസിപ്പൽ സെക്രട്ടറി ഇൻഡസ്ട്രീസ്,നോർക്ക കെ.ഇളങ്കോവൻ,നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ,നോർക്ക സി.ഇ.ഒ. കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

9/45

ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടി.എം.ജേക്കബ് സ്മരണാഞ്ജലിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി ആന്റണി രാജു ടി.എം.ജേക്കബിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു.ജേക്കബ് ജോർജ്,ജോർജ് ഓണക്കൂർ,അനൂപ് ജേക്കബ് എം.എൽ.എ,ഡെയ്‌സി ജേക്കബ്,അമ്പിളി ജേക്കബ് എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

10/45

കർഷകരുടെ ലക്നോ ചലോ പരിപാടിയ്ക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കർഷകസംഘം ജില്ലാ പ്രസിഡൻറ് ബിജു മാത്യു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

11/45

കൊല്ലം ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിൽ തേവള്ളി ബോയ്‌സ് സ്കൂൾ മൈതാനത്ത് തുടങ്ങിയ കൊല്ലം പുസ്തകോത്സവത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

12/45

പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച രാപ്പകല്‍ സമരം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

13/45

എ.ഐ.വൈ.എഫ് . കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

14/45

ശിശുക്ഷേമ സമിതിയേയും സി.ഡബ്ലു.സി. യെയും വെള്ളപൂശാന്‍ ശ്രമിക്കുന്ന മന്ത്രി വീണ ജോര്‍ജ്ജ് രാജിവെയ്ക്കണമെന്നാവിശ്യപ്പെട്ട് നിയമസഭാ വളപ്പില്‍ കടന്ന് പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

15/45

ശിശുക്ഷേമ സമിതിയേയും സി.ഡബ്ലു.സി. യെയും വെള്ളപൂശാന്‍ ശ്രമിക്കുന്ന മന്ത്രി വീണ ജോര്‍ജ്ജ് രാജിവെയ്ക്കണമെന്നാവിശ്യപ്പെട്ട് നിയമസഭാ വളപ്പില്‍ കടന്ന് പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാരും പോലീസും ചേര്‍ന്ന് തടഞ്ഞപ്പോള്‍. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

16/45

പത്താം ക്‌ളാസ്സിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ ഉപരിപഠനത്തോട് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.| ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

17/45

18/45

പത്താം ക്‌ളാസ്സിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ ഉപരിപഠനത്തോട് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ഫൈൻ ആർട്സ് കോളേജിന് മുന്നിൽ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു.| ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

19/45

പത്താം ക്ളാസ്സില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിന് മുന്നില്‍ എം.ജി. റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ്‌ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

20/45

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച ഇതിഹാസം എന്ന നാടകം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി | മാതൃഭൂമി

21/45

കൊണ്ടോട്ടി പെൺകുട്ടിയെ പീഠിപ്പിക്കാൻ ശ്രമിച്ച പത്താം ക്ലാസുകാരനെക്കുറിച്ച് മലപ്പുറം എസ്.പി.എസ്.സുജിത്ത് ദാസ് പത്രങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

22/45

സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറം ടൗണ്‍ഹാളില്‍ നടത്തിയ ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും ബോധനയത്‌നത്തിന്റെ ജില്ലാ തല ഉദ്ഘാടന ചടങ്ങിനെത്തിയ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത താനെഴുതിയ 'ദ മെസേജ് ഓഫ് ദി റിലീജിയന്‍സ്' എന്ന പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കും സമ്മാനിച്ച്‌കൊണ്ട് പരിചയപ്പെടുത്തുന്നു. ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി സമീപം

23/45

അടിയോടടി...

24/45

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ഡി.ഡി.ഇ.ഓഫീസ് മാര്‍ച്ചിനിടെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്| ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

25/45

മലപ്പുറത്ത നടന്ന വിജിലന്‍സ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ശ്രീധന്യസുരേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

26/45

അന്യ സംസ്ഥാനത്തുനിന്നും മണ്ണിന്റെ ചപ്പാത്തിക്കല്ല് വില്പനക്കെത്തിയ സംഘത്തിലെ കുരുന്നു ബാലന്‍ അമ്മയെ പാത്രം നേരെയാക്കാന്‍ സഹായിക്കുന്നു.മലപ്പുരം മൊറയൂരില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

27/45

28/45

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എന്‍.എല്‍.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

29/45

പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. യില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടനയായ ട്രെക്കോയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

30/45

കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തെ രമേശ് ചെന്നിത്തല അഭിവാദ്യം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

31/45

മലബാറിൽ പ്ലസ് വൺ അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ.കെ.എസ്‌.എസ്‌. എഫ് സമര തുടക്കം മേയർ ടി.ഒ.മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

32/45

ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ ലീഡ് ബാങ്ക് സംഘടിപ്പിച്ച സമൃദ്ധി വായ്പാ മഹോത്സവം കളക്ടർ എസ.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

33/45

ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന് മുൻവശം നടത്തിയ ധർണ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

34/45

ഇരിക്കൂർ പാലം | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

35/45

ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

36/45

ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ ഓഫീസിനകത്തേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്ന പോലീസ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

37/45

ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ്‌. ആലപ്പുഴ ബി.എസ്‌.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ ധരണ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. | മാതൃഭൂമി

38/45

കോഴിക്കോട്‌ തളി മഹാദേവ ക്ഷേത്രത്തിൽ എത്തിയ നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി | ഫോട്ടോ: സാജൻ വി. നമ്പ്യാർ | മാതൃഭൂമി

39/45

ശബരിമല മേൽശാന്തി കോഴിക്കോട്‌ തളി മഹാശിവക്ഷേത്രം സന്ദർശിച്ചപ്പോൾ. ​| ഫോട്ടോ: സാജൻ വി. നമ്പ്യാർ | മാതൃഭൂമി

40/45

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ രജനികാന്തും കങ്കണയും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

41/45

വക്കം മൗലവി നവോത്ഥാന വാരാചരണ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ 'സ്വദേശാഭിമാനി' വെബ് പോർട്ടലിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ എ. സുഹൈർ, ഡോ. ജി.പി. കൃഷ്ണ മോഹൻ, പള്ളിയറ ശ്രീധരൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി കായംകുളം യൂനുസ്, പ്രസിഡന്റ് വി.കെ. ദാമോദരൻ, ജെ. പ്രഭാഷ്, എ. ജമീലാ ബീഗം എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

42/45

ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

43/45

ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം രജനികാന്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

44/45

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്വീകരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

45/45

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റിനു ശേഷം കോഴിക്കോട് ജില്ലയില്‍ നാല്‍പത് ശതമാനം കുട്ടികള്‍ക്കും സീറ്റില്ലെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രാജാജി റോഡ് ജംങ്ഷന്‍ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ | മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented