
കേരള സഹൃദയവേദി ഏർപ്പെടുത്തിയ അവുക്കാദർ കുട്ടിനഹ സ്മാരക പുരസ്കാരം തിരുവനന്തപുരത്ത് സ്വീകരിക്കാനെത്തിയ ചെറിയാൻ ഫിലിപ്പും പുരസ്കാരം നൽകാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വേദിയിൽ കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കേരള സഹൃദയവേദി ഏർപ്പെടുത്തിയ അവുക്കാദർ കുട്ടിനഹ സ്മാരക പുരസ്കാരം തിരുവനന്തപുരത്ത് സ്വീകരിക്കാനെത്തിയ ചെറിയാൻ ഫിലിപ്പും പുരസ്കാരം നൽകാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വേദിയിൽ കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
വക്കം മൗലവി നവോത്ഥാന വാരാചരണ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ 'സ്വദേശാഭിമാനി' വെബ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ എ. സുഹൈർ, ഡോ. ജി.പി. കൃഷ്ണ മോഹൻ, പള്ളിയറ ശ്രീധരൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി കായംകുളം യൂനുസ്, പ്രസിഡന്റ് വി.കെ. ദാമോദരൻ, ജെ. പ്രഭാഷ്, എ. ജമീലാ ബീഗം എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ രജനികാന്തും കങ്കണയും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നടനുള്ള ദേശീയ പുരസ്കാരം മനോജ് വാ്ജ്പേയി ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണ റണൗത് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷ് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ദാദാ സാഹേബ് ഫാൽകെ പുരസ്കാരം രജനികാന്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്വീകരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്വീകരിക്കുന്നു. സഖറിയാ മാർ അന്തോനീയോസ്, എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.എസ്.ഐ.ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, അലക്സിയോസ് മാർ യൗസേബിയോസ് എന്നിവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകം അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം തൃശൂരിൽ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ആടിപ്പാടി... ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലെത്തിയ കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയാഘോഷിച്ചപ്പോൾ. കോവിഡ് തീർത്ത പ്രതിസന്ധികൾക്കൊടുവിൽ ഒക്ടോബർ നാലിന് കോളേജുകൾ തുറന്നിരുന്നെങ്കിലും ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയിരുന്നില്ല | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിൽ ഉപരി പഠനത്തിനായി കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തുന്ന എം.എസ്.എഫ്. പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിൽ കുട്ടികളെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐ. പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ആടിപ്പാടി... ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലെത്തിയ കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയാഘോഷിച്ചപ്പോൾ. കോവിഡ് തീർത്ത പ്രതിസന്ധികൾക്കൊടുവിൽ ഒക്ടോബർ നാലിന് കോളേജുകൾ തുറന്നിരുന്നെങ്കിലും ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയിരുന്നില്ല | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശ്ശോ നമ്മളെ സിൽമേലെട്ത്താ..? ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലെത്തിയ കുട്ടികൾ. കോവിഡ് തീർത്ത പ്രതിസന്ധികൾക്കൊടുവിൽ ഒക്ടോബർ നാലിന് കോളേജുകൾ തുറന്നിരുന്നെങ്കിലും ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയിരുന്നില്ല | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
വസന്തകാലം തിരികെ... ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലെത്തിയ കുട്ടികളുടെ ആഹ്ലാദം. കോവിഡ് തീർത്ത പ്രതിസന്ധികൾക്കൊടുവിൽ ഒക്ടോബർ നാലിന് കോളേജുകൾ തുറന്നിരുന്നെങ്കിലും ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയിരുന്നില്ല | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഏറെ നാളുകൾക്കു ശേഷം എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കുമുള്ള ക്ലാസ്സുകൾ ആരംഭിച്ച തിങ്കളാഴ്ച ആലപ്പുഴ എസ്.ഡി.കോളേജിൽ എത്തിയ ഒന്നാം വർഷ വിദ്യാർത്ഥികൾ | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി
'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
എല്ലാ കോളേജുകളും പൂർണ്ണമായും തുറന്ന് അധ്യയനം ആരംഭിച്ച തിങ്കളാഴ്ച തിരുവനന്തപുരം വിമൻസ് കോളേജിലെത്തിയ വിദ്യാർത്ഥിനികൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കേരള സർവകലാശാല അലുമ്നി അസോസിയേഷന്റെ അലുമ്നി അംഗത്വം വൈസ് ചാൻസിലർ ഡോ.വി.പി.മഹാദേവൻ പിള്ള മന്ത്രി കെ.എൻ.ബാലഗോപാലിന് നൽകുന്നു. പ്രോ വൈസ് ചാൻസിലർ പ്രൊഫ. പി.പി. അജയകുമാർ സമീപം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹസമരം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ നടത്തിയ ധർണ്ണ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
കരിവിതറി തീവണ്ടി... തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമില്‍ നിറയെ പെട്രോകോക്ക് തരികള്‍ ചിതറിയ നിലയില്‍.
തെളിയട്ടെ മാനം... കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയില്‍ നിന്നല്പം ആശ്വാസമായി ഞായറാഴ്ച മാനം തെളിഞ്ഞുനിന്നു. നീണ്ടൂര്‍ കൈപ്പുഴ പായ്വട്ടം കറുകപാടത്ത് കൃഷിക്കായി നിലമുഴുന്ന തൊഴിലാളി | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
സിനിമാ തിയേറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനുള്ള അനുമതി ലഭിച്ചതോടെ തൊടുപുഴ ആശിര്‍വാദ് തിയേറ്ററിന് ഉള്‍വശം ശുചീകരിക്കുന്ന ജീവനക്കാര്‍ | ഫോട്ടോ: അജേഷ് ഇടവെട്ടി
കോവിഡ് ഭീതിയെ തുടർന്ന് അഞ്ചര മാസത്തെ രണ്ടാം ഘട്ട അടച്ചിടലിന് ശേഷം തുറന്ന് പ്രവർത്തിച്ച തിരുവനന്തപുരം മൃഗശാലയിൽ എത്തിയ സന്ദർശകരെ പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കുന്ന ജീവനക്കാരി | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
നവാഗതർക്ക് സ്വാഗതമരുളി കൊല്ലം എസ് എൻ കോളേജിൽ സ്ഥാപിച്ച കലാരൂപത്തിനരികിലൂടെ കടന്നു വരുന്ന വിദ്യാർത്ഥികൾ. ഇന്നുമുതൽ കോളേജുകൾ പൂർണമായും തുറക്കുകയാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ആർ എസ് പി യുടെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ആർ എസ് പി യുടെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ആർ എസ് പി യുടെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റു ചെയ്തു മാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കൊല്ലം തേവള്ളി ബോയ്സ് സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിൽ തേവള്ളി ബോയ്സ് സ്കൂൾ മൈതാനത്ത് തുടങ്ങിയ കൊല്ലം പുസ്തകോത്സവം ഉദ്ഘാടാനം നിർവഹിച്ച കെ വി മോഹൻ കുമാർ സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിൽ തേവള്ളി ബോയ്സ് സ്കൂൾ മൈതാനത്ത് തുടങ്ങിയ കൊല്ലം പുസ്തകോത്സവം കെ വി മോഹൻ കുമാർ ഉദ്ഘാടാനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
നിഴലുകള്‍ സാക്ഷി... കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 55 കിലോഗ്രാമിന് താഴെയുള്ള കേഡറ്റ് ആണ്‍കുട്ടികളുടെ മത്സരത്തിനിടെ റിങ്ങില്‍ പതിക്കുന്ന അസ്തമയ സൂര്യന്റെ കിരണങ്ങളില്‍ പ്രതിഫലിക്കുന്ന കാണികളുടെ നിഴലുകള്‍| ഫോട്ടോ: സാജന് നമ്പ്യാര്‍ മാതൃഭൂമി
കണ്ണൂര്‍ കോര്‍പ്പറേഷനെ ജി.ഐ.എസ്. അധിഷ്ഠിത കോര്‍പ്പറേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കെ.സുധാകരന് എം.പി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ അവകാശ സമരം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കണ്ണൂര്‍ ജില്ലാ ചുമട്ട് മസ്ദൂര്‍ സംഘം കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ബിഎംഎസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കേരള സ്റ്റേറ്റ് സ്കൂള്‍ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കണ്ണൂര്‍ ജില്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ സി.കെ. മഹമൂദ്| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കോളേജുകള്‍ പൂര്‍ണമായും തുറന്ന് എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ തുടങ്ങിയ തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ എസ്.എന്‍ കോളേജിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഞായറാഴ്ച സന്ധ്യയ്ക്ക് നടന്ന സംസ്ഥാന ബീച്ച് ഗുസ്തി സെലക്ഷൻ ട്രയലിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
പത്തനംതിട്ട റാന്നിക്കടുത്ത് കുരുമ്പൻമൂഴി പനങ്കുടന്ത വനത്തിൽ ഉരുൾപൊട്ടിയ സ്ഥലം സന്ദർശിച്ച മന്ത്രി വീണാ ജോർജിനോട് ആദിവാസി മൂപ്പൻ പൊടിയൻ കുഞ്ഞൂഞ്ഞ് പാലം പണിത് തങ്ങളുടെ ദുരിതം തീർക്കണമെന്നാവശ്യപ്പെടുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
പത്തനംതിട്ട റാന്നിക്കടുത്ത് കുരുമ്പൻമൂഴിലെ മലവെള്ളപ്പാച്ചലിൽ തകർന്ന കൃഷി | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
പത്തനംതിട്ട റാന്നിക്കടുത്ത് കുരുമ്പൻമൂഴിലെ മലവെള്ളപ്പാച്ചലിൽ തകർന്ന കുരുമുളക് വള്ളി ഉയർത്തി നോക്കുന്ന കർഷകൻ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഞായറാഴ്ച സന്ധ്യയ്ക്ക് നടന്ന സംസ്ഥാന ബീച്ച് ഗുസ്തി സെലക്ഷൻ ട്രയലിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ആടിപ്പാടി... ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയ തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലെത്തിയ കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയാഘോഷിച്ചപ്പോൾ. കോവിഡ് തീർത്ത പ്രതിസന്ധികൾക്കൊടുവിൽ ഒക്ടോബർ നാലിന് കോളേജുകൾ തുറന്നിരുന്നെങ്കിലും ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയിരുന്നില്ല | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..