
ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായ തടിയൂർ കടയാർ കോളനിയിൽ സന്ദർശനം നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് അഡ്വ.ഓമല്ലൂർ ശങ്കരനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപനും | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായ തടിയൂർ കടയാർ കോളനിയിൽ സന്ദർശനം നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് അഡ്വ.ഓമല്ലൂർ ശങ്കരനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപനും | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
പത്തനംതിട്ട നഗരത്തിലെത്തിയ പ്രായം കൂടിയ യാത്രക്കാർ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
മാസ്ക് ശരിയായി ധരിക്കാതെ ആൾക്കൂട്ടത്തിനിടയിൽ. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
പത്തനംതിട്ട കെ.എസ്.ആർ.സി.സ്റ്റാന്റിൽ വൈകിട്ടത്തെ തിരക്ക് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ കുട്ടികളുമായി യാത്ര ചെയ്യാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
തൃപ്പൂണിത്തുറ ഹില്‍ പാലസ് സന്ദര്‍ശിക്കാനെത്തിയ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൊമ്പനാനയുടെ രൂപത്തിന് മുന്നില്‍. ആറടിയില്‍ ഏറെ ഉയരമുള്ള ഈ രൂപം അറുപത്തിയാറു ഈട്ടി തടിക്കഷണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നിര്‍മിച്ചത്. യഥാര്‍ഥ ആനക്കൊമ്പുകളാണ് ശില്‍പ്പത്തിലുള്ളത് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ മാതൃഭൂമി
ആന്റോ ആന്റണി എം.പി. യുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുമായി ചേർന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ ഗവൺമെന്റ് ആശുപത്രികൾക്കും നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർക്ക് ആന്റോ ആന്റണി എം.പി കൈമാറുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
വിജയാഹ്ളാദം ... എസ്.എസ്.എൽ.സി. പരീക്ഷ ഫലം അറിഞ്ഞതിനു ശേഷം സെൽഫിയെടുക്കുന്ന കണ്ണൂർ ചൊവ്വ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
നൂറടിച്ചു മക്കളെ... എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം ഓൺ ലൈനായി അറിഞ്ഞപ്പോൾ നൂറു ശതമാനം വിജയം നേടിയ ആഹ്ളാദം പങ്കിടുന്ന കണ്ണൂർ ചൊവ്വ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പ്രധാന അധ്യാപകൻ കെ.കെ.വിനോദ് കുമാറും മറ്റു അധ്യാപകരും | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
എസ്.എസ്.എൽ.സി. പരീക്ഷക്ക് സംസ്ഥാനത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയുടെ നേട്ടത്തിൽ ആഹ്ളാദം പങ്കിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും ഡി.ഡി.ഇ. മനോജ് മണിയൂർ തുടങ്ങിയവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
എസ്.എസ്.എൽ.സി വിജയം അറിഞ്ഞ് കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എത്തി അദ്ധ്യാപകർക്ക് മധുരം നൽകി ആഘോഷിക്കുന്ന കുട്ടികൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി
അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ട് കച്ചവടക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി കോപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്റ്റേർസ് അസോസിയേഷൻ കോഴിക്കോട് മിഠായിത്തെരുവിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി
കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂരിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടികൊണ്ട് പോയി വഴിയരികിൽ ഉപേക്ഷിച്ച മാതോത്ത് മീത്തൽ അഷറഫിനെ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം പോലീസ് മൊഴിയെടുക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി
ഒളിംപിക്സ് ആവേശമുണർത്താൻ ആലപ്പുഴ ജില്ലാ ഒളിംപിക് അസോസിയേഷൻ നടത്തിയ അശ്വവിളംബരം | ഫോട്ടോ: സി. ബിജു മാതൃഭൂമി
ഡല്‍ഹിയിലെ എന്‍.എച്ച്. 24 ല്‍ നിന്നുള്ള മഴയുടെ ദൃശ്യങ്ങള്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
ഡല്‍ഹിയിലെ എന്‍.എച്ച്. 24 ല്‍ നിന്നുള്ള മഴയുടെ ദൃശ്യങ്ങള്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് മാതൃഭൂമി
തിരുവാര്‍പ്പ് മലരിക്കലില്‍ പാടത്ത് ആമ്പല്‍ പൂവിട്ടപ്പോള്‍.
സംസ്ഥാനങ്ങൾക്ക് സഹകരണ മേഖലയിലുള്ള ഭരണ ഘടന അവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ കൊല്ലം കേരള ബാങ്ക് ജില്ലാ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി പി എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം വള്ളികീഴ് ജി എച്ച് എസ് എസിൽ എസ് എസ് എൽ സി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മൊബൈലിൽ ആകാംഷയോടെ റിസൾട്ടറിയാൻ ശ്രമിക്കുന്ന അമ്മയും മകളും | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ഈ സന്തോഷത്തിന് മുഖാവരണം വേണ്ട ... കൊല്ലം വള്ളികീഴ് ജി എച്ച് എസ് എസിൽ എസ് എസ് എൽ സി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ വിജയമറിഞ്ഞ് ഫുൾ എ പ്ലസ് നേടിയ സ്നേഹയ്ക്ക് ഉമ്മ നൽകുന്ന സഹോദരി സ്വപ്ന | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം വള്ളികീഴ് ജി എച്ച് എസ് എസിൽ എസ് എസ് എൽ സി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ വിജയമറിഞ്ഞ് ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ഹെഡ് മിസ്ട്രെസ്സ് എം റസിയ ബീവിയ്ക്കൊപ്പം സെൽഫിയെടുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം ചിന്നക്കടയിലെ പെട്രോൾ പമ്പിൽ ഉടമ ഒരു രൂപ കുറച്ച് ഇന്ധനം നൽകി തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
സ്ത്രീധന പീഡനങ്ങൾക്കെതിരെ മകൾക്കൊപ്പം എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എൽ കെ ശ്രീദേവി | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ ഓച്ചിറയിൽ നിന്നും രാജ്ഭവനിലേക്ക് നടത്തുന്ന നൂറു കിലോമീറ്റർ സൈക്കിൾ യാത്ര ബുധനാഴ്ച കൊല്ലം കാവനാട് ആൽത്തറമൂട്ടിൽ എത്തിയപ്പോൾ കൂടെച്ചേർന്ന് സൈക്കിൾ ചവിട്ടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി.വി ശ്രീനിവാസ്, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന ഉപവാസത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കുച്ചേർന്നപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
കരിമേഘപ്പുതപ്പിന് താഴെ... നീണ്ട ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ച് തുടങ്ങി. ബുധനാഴ്ച രാവിലെ പെയ്തിറങ്ങിയ മഴക്ക് മുന്നോടിയായി ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ട് മൂടിയെത്തിയപ്പോൾ. കൊല്ലം നീണ്ടകര പാലത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകൾക്കു മുമ്പ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പൊന്നാട അണിയിക്കുന്നു | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സ്ത്രീസുരക്ഷിത കേരളം ജനജാഗ്രത ഉപവാസത്തിൽ സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസം ഇരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പത്തനംതിട്ട എന്‍ എസ്.എസ് ഓഡിറ്റോറിയത്തിനു മുന്നില്‍ വീണ മരം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണു തകര്‍ന്ന പത്തനംതിട്ട കടയാറില് സൈമണ്‍ ഫിലിപ്പിന്റെ തൊഴുത്ത് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പത്തനംതിട്ട പുല്ലേലിമണ്ണില് കെ.ആര് സുരേന്ദ്രന് നായരുടെ വര്‍ക്ക് ഷാപ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ മരം വീണ് തകര്‍ന്ന നിലില്‍ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
ഇന്ധന വില വർദ്ധനവിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി കാളവണ്ടിയുമായി രാജ്ഭവനിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ഇന്ധന വില വർദ്ധനവിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി കാളവണ്ടിയുമായി രാജ്ഭവനിലേയ്ക്ക് നടത്തിയ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പത്തനംതിട്ട തടിയൂർ കടയാറിൽ തടത്തോൽ കുഞ്ഞുകുട്ടിച്ചായന്റെ വീടിനു മുകളിൽ മരം വീണ് തകർന്ന കിടപ്പു മുറി | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പത്തനംതിട്ട തടത്തോൽ അബ്രഹാമിന്റെ വീട്ടിനു മുകളിൽ മരം വീണ നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ തകർന്ന തടിയൂർ പുല്ലേലി മണ്ണിൽ ചാക്കോ മത്തായിയുടെ വീട്ടിലെ തകർന്ന അടുക്കള | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കുഴൽപ്പണക്കേസിൽ വിവര ശേഖരണത്തിനായി തൃശ്ശൂർ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തിരിച്ചുപോകുമ്പോൾ ബി.ജെ.പി. - യുവമോർച്ച പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
കെ. സുരേന്ദ്രൻ പോലീസ് ക്ലബിലെത്തുന്നതിന് പോലീസ് ഒരുക്കിയ സുരക്ഷ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
'ഇനി സ്ത്രീധനം ഇല്ല, സ്ത്രീയാണ് ധനം' എന്ന മുദ്രാവാക്യമുയർത്തി കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച 'രക്തത്താൽ പ്രതിജ്ഞ' പരിപാടി മന്ത്രി ജെ. ചിഞ്ചു റാണി രക്തം ചിന്തി ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി. തൃശൂർ കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
മഴ... ഇത് പൂമഴ.... മഴ നമുക്ക് മുന്നിൽ ഒരുക്കുന്നത് ചില അപ്രതീക്ഷിത കാഴ്ചകളാണ്. ഇലകളിലും പൂക്കളിലും തട്ടി തുള്ളികളായി ഇറ്റ് വീണ് നമ്മിൽ കുളിരേകുന്ന മഴ. അതിനോടലിഞ്ഞ് നനഞ്ഞ് കുളിക്കുമ്പോഴും മാറി നിന്ന് കണ്ട് ആസ്വദിക്കുന്നതും രണ്ടു തരത്തിലാണ് അനുഭവം. തൃശൂർ തേക്കിൻകാട് മൈതാനത്തുനിന്നുള്ള മഴക്കാഴ്ച | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
കണ്ണൂർ സർവകലാശാല പരീക്ഷയിൽ ഗുരുതര വീഴ്ച എന്നാരോപിച്ച് കെ.എസ്.യു. പ്രവർത്തകർ തവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതീകാത്മക ശിക്ഷാ സമരം | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
മകൾക്കൊപ്പം ക്യാമ്പയിനിന് ഐക്യദാർഢ്യവുമായി മഹിളാകോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ആർ.ലക്ഷ്മി ചൊല്ലികൊടുത്ത ഐക്യദാർഢ്യ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ‚ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഫാ. സ്റ്റാൻ സ്വാമിയ്ക്ക് ആദരം അർപ്പിച്ച് സോഷ്യൽ ആക്ടിവിസ്റ്റ് ഫോർ ട്രാൻസ്ഫോർമേഷൻ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബിനോയ് വിശ്വം എം പി, ഫാ. മോർലി കൈതപറമ്പിൽ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ഫാ.നിക്കോളാസ്‚ അഡ്വ. ലാലുജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തൃപ്പുണിത്തുറ ഹിൽ പാലസ് സന്ദർശിക്കുവാനെത്തിയ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൊച്ചി മഹാരാജാക്കന്മാർക്ക് സമ്മാനമായി കിട്ടിയ സ്വർണ്ണ കിരീടം കാണുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ മാതൃഭൂമി
കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കൊല്ലം കോർപ്പറേഷനു മുന്നിൽ നടത്തിയ ബിഗ് ബാനർ രചന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ ഐ എൻ ടി യു സി നടത്തിയ അംഗൻവാടി ജീവനക്കാരുടെ ധർണ്ണ യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
എസ്.സി. ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബി.ജെ.പി. കൗൺസിലർ തിരുമല അനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
പട്ടികജാതി ഫണ്ട് തട്ടിപ്പ് സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ പട്ടികജാതി വികസന ഓഫീസ് ഉപരോധിച്ച കെ.പി.എം.എസ്. പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ തിരുവനന്തപുരത്ത് നടത്തിയ ധർണ ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഗാന്ധിമാർഗ്ഗ പ്രവർത്തകർ ഉപവാസം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
വയോജനങ്ങൾക്കുള്ള കട്ടിലുകൾ കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ.മോഹനൻ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
വ്യാപാരി വ്യവസായി സമിതിയുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ സംസ്ഥാന സെക്രട്ടറി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
കോഴിക്കോട് കുറ്റ്യാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തിൽ മൂന്നുപേർ മരിച്ചു.
ബ്യൂട്ടി പാർലർ ഓണർ സമിതി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ അതിജീവന സമരം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
മഹിള കോൺഗ്രസിന്റെ മകൾക്കൊപ്പം പരിപാടി കണ്ണൂരിൽ ഡി.സി. സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
കടൽ വിൽപ്പനച്ചരക്കാക്കുന്ന ബ്ലൂ ഇക്കണോമി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
വ്യാപാര വ്യവസായ സമിതി സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
ബി. ജെ. പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂർ പോലീസ് ക്ലബിൽ മൊഴികൊടുക്കാൻ എത്തിയപ്പോൾ. കുഴൽപ്പണ കേസിൽ ഹാജരാവാൻ പോലീസ് നിർദേശിച്ചിരുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ആൾ കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷന്റെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
സെക്രട്ടേറിയറ്റ് മാർച്ചിനോട് അനുഭാവം പ്രകടിപ്പിച്ച് കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ലോട്ടറി കടകൾ 5 ദിവസം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി. യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ധർണ്ണ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
പ്രവാസികളുടെ മടക്കയാത്ര പ്രശ്ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ജി.പി.ഒ.യ്ക്കു മുന്നിൽ നടന്ന ധർണ്ണയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
സ്ത്രീസുരക്ഷിത കേരളം ആവശ്യവുമായി കണ്ണൂർ മഹാത്മാ മന്ദിരത്തിൽ മാത്യു എം. കണ്ടത്തിൽ ഉപവാസം ആരംഭിക്കുന്നു. സി.പി.നാരായണൻ നമ്പ്യാർ സമീപം. ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിലുള്ള ഉപവാസത്തിൽ സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയാണ് | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
വിളക്കുമരത്തില്‍ വീണ്ടും വെളിച്ചം....കോരപ്പുഴയിലെ കേളപ്പജി പാലത്തില്‍ 28 ദിവസമായി പ്രകാശിക്കാതെ കിടന്ന വഴി വിളക്കുകള്‍ മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയോടെ പ്രകാശിക്കാന്‍ തുടങ്ങിയപ്പോള്‍. ഫോട്ടോ: കെകെ സന്തോഷ്
ഡല്‍ഹിയില്‍ കനത്ത ചൂടിന് ആശ്വാസമായി വൈകുന്നേരം മഴ പെയ്തപ്പോള്‍. ഫോട്ടോ: പിജി ഉണ്ണികൃഷ്ണന്
ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായ തടിയൂർ കടയാർ കോളനിയിൽ സന്ദർശനം നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് അഡ്വ.ഓമല്ലൂർ ശങ്കരനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപനും | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..