സെപ്റ്റംബര്‍ 16 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/21

ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

2/21

ജവഹർ ബാലമഞ്ചിന്റെ പത്തനംതിട്ട ജില്ലാതല പ്രവർത്തക യോഗം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/21

കൊല്ലത്ത് നടക്കുന്ന ഇ.എൻ.ടി ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

4/21

മാതൃഭൂമിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് 'എന്റെ വീട്' പദ്ധതി പ്രകാരം പത്തനാപുരം കടശ്ശേരി പുത്തൻവീട്ടിൽ മഞ്ജുവിനായി നിർമിച്ച കൊല്ലം ജില്ലയിലെ 22-ാമത്തെ വീടിന്റെ താക്കോൽദാനം കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ.യും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർമാരായ ജേക്കബ് കുരുവിളയും എസ്.എം. വിനോദും ചേർന്ന് നിർവഹിക്കുന്നു. മാനേജർ ടാനിയ ചെറിയാൻ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

5/21

ശിശുക്ഷേമ സമിതിയുടെ ക്ലിന്റ് സ്മാരക ബാലചിത്ര ജില്ലാതല മത്സരങ്ങൾ പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചിത്രകാരൻ അഡ്വ. ജിതേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/21

മലങ്കര ഓർത്തഡോക്‌സ് സഭാ തുമ്പമൺ ഭദ്രാസനാധിപനായി ചുമതല ഏറ്റെടുത്ത ഡോ. ഏബ്രഹാം മാർസെറാഫിം മെത്രാപ്പോലീത്തായെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/21

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്നതിനായി പത്തനംതിട്ട സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമിച്ച വെയർഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ച കേരളത്തിന്റെ ചുമതലയുള്ള ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരും വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്നത് കാണുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/21

ഗവൺമെന്റ് പ്രൈമറി പ്രഥമാധ്യാപകരോടുള്ള അവഗണനക്കെതിരെ കേരള ഗവണ്മെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ജനറൽ സെക്രട്ടറി ഇ.റ്റി.കെ. ഇസ്മായിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/21

കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതി നവാഭിഷിക്തനായ ആർച്ച് ബിഷപ്പ് ഡോ.ജോർജ്ജ് പനന്തുണ്ടിലിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നൽകിയ സ്വീകരണം. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/21

ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കുവേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരിമ്പ പഞ്ചായത്ത് സംയുക്ത സമരസമിതി പ്രവർത്തകർ പാലക്കാട് രാപ്പാടിക്കു സമീപമുള്ള ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

11/21

കൈക്കുടയും ചൂടി...: വൈകിയാണെങ്കിലും പാലക്കാട് ജില്ലയിൽ മഴ പെയ്തുതുടങ്ങി. പെട്ടെന്നു പെയ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ കൈവെച്ച് ഓടുന്നവർ. പാലക്കാട് നഗരത്തിൽ പി.എം.ജി. സ്കൂളിനു സമീപത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

12/21

കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതോടെ മെഡിക്കൽ കോളേജ് പരിസരത്ത് മാസ്ക് ധരിച്ച് നടക്കുന്നവർ. പുറകിൽ നിപ ഐസോലേഷൻ വാർഡിലെത്തിയ വാഹനത്തിൽ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവർത്തകനെയും കാണാം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/21

കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതോടെ മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിതരണം ചെയ്യുന്ന പൊതി ചോർ വാങ്ങാനെത്തിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/21

ജാഗ്രതയോടെ...... കോഴിക്കോട്‌ മെഡിക്കൽ കോളേജ് നിപാ ഐസോലേഷൻ വാർഡിൽ നിന്നുള്ള പലതരം മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടി സംസ്കരണത്തിന് കൊണ്ടുപോവുകയാണ്. എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പാലിച്ച് മാലിന്യം വാഹനത്തിലേക്കെറിഞ്ഞ് കയറ്റുകയാണ് ആരോഗ്യപ്രവർത്തകർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/21

എസ്.കെ.എസ്.ബി.വി റബിഅ് പ്രചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ ഡോ.ബഹാവുദ്ദീൻ മുഹമ്മദ്‌ നദ് വി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

16/21

കേന്ദ്ര സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കണ്ണൂരിൽ പ്രചരണം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

17/21

ശിശുക്ഷേമ സമിതി കണ്ണൂരിൽ നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

18/21

കേരള ഗവ. ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ്സ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/21

എക്സൈസ് പെൻഷൻകാരുടെ സംഗമം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/21

എസ്‌.കെ.ജെ.എം. ജില്ലാതല മൗലിദ് ജാഥ കണ്ണൂരിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

21/21

കാലംമാറി കോലവും... എ.ഐ. ക്യാമറ വന്നതോടെ ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഹെൽമെറ്റ് കച്ചവടവും വർധിച്ചു. എന്നാൽ ഉപയോഗശൂന്യമായ ഹെൽമെറ്റ് പുനരുപയോഗിക്കാനോ നശിപ്പിച്ചുകളയാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഉപയോഗശൂന്യമായ ഹെൽമെറ്റ് പാടത്ത് പക്ഷികളെയോടിക്കാൻ വെച്ചിരിക്കുന്ന കോലത്തിന്റെ തലയിലണിയിച്ചിരിക്കുന്നു. പാലക്കാട് ചിതലിക്ക് സമീപത്തെ കാഴ്ച | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

Content Highlights: news in pics, kerala news, malayalam news, photo gallery, news images

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pta

69

ഒക്ടോബർ 01 ചിത്രങ്ങളിലൂടെ

Oct 1, 2023


കോഴിക്കോട്

49

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023


malappuram

47

സെപ്റ്റംബർ 29 ചിത്രങ്ങളിലൂടെ

Sep 29, 2023

Most Commented