ഒക്ടോബര്‍ 31 ചിത്രങ്ങളിലൂടെ


1/48

പാലക്കാട്‌ വടക്കന്തറ ശ്രീരാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി നടന്ന പള്ളിവേട്ട | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

2/48

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് നടന്ന പള്ളിവേട്ടയിൽ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌/ മാതൃഭൂമി

3/48

തൃശൂർ കേരള സംഗീത നാടക അക്കാദമി റീജ്യണൽ തിയേറ്ററിൽ നടന്ന ഭാവരസോത്സവത്തിൽ പാർവ്വതി മേനോൻ അവതരിപ്പിച്ച കുച്ചിപ്പുടി | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/48

കോഴിക്കോട് ബി.ഇ.എം യു.പി സ്‌കൂളിൽ നടന്ന ഹിന്ദി മാതൃഭാഷയായ കുട്ടികൾക്ക് മലയാള പഠനം എളുപ്പമാക്കാനുള്ള തനത് പരിപാടി 'മീഠി മലയാളം' ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

5/48

തിങ്കളാഴ്ച രാത്രി കണ്ണൂർ താളിക്കാവിൽ വീടിന് തീ പിടിച്ചപ്പോൾ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

6/48

കണ്ണൂർ ബർണശ്ശേരിയിൽ കെ.എസ്.ഇ.ബി. ഇൻസ്പെക്ഷൻ ബംഗ്ലാവ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

7/48

മഴനടത്തം... മലപ്പുറം കുന്നുമ്മലിൽ തിങ്കളാഴ്ച വൈകുന്നേരം പെയ്ത തുലാമഴ നനഞ്ഞ് ആസ്വദിച്ചു നടക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/48

79-ാം പിറന്നാൾ ആഘോഷിക്കുന്ന കോൺഗ്രസ്സ് നേതാവ്‌ ഉമ്മൻചാണ്ടിക്ക്‌ പിറന്നാൾ ആശംസകൾ നേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ പാലസിൽ എത്തിയപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

9/48

ഗ്രാമീണ വൈ.എം.സി.എ സംഗമം തുമ്പമണ്ണിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ടി എസ് തോമസ്, വി ടി ഡേവിഡ്, അലക്‌സാണ്ടർ എം ഫിലിപ്പ്, മനോജ് തെക്കേടം, ഡോ ലെബി ഫിലിപ്പ് മാത്യു, ബിജുമോൻ കെ സാമുവേൽ, സാജൻ വേളൂർ, കെ ഒ രാജുക്കുട്ടി, ജോയ് സി ജോർജ്, ഷിബു കെ എബ്രഹാം, ജോസഫ് നെല്ലാനികൽ, സഖറിയ വർഗീസ്, ജോമി കുരിയാക്കോസ് എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/48

ഗുജറാത്തിൽ പാലം തകർന്നു കൊല്ലപ്പെട്ടവർക്കു ആദരാഞ്ജലി അർപ്പിച്ച് ഡൽഹിയിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിച്ച് മൗനപ്രാർത്ഥന നടത്തിയപ്പോൾ | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

11/48

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യൂഡൽഹി ഐ ഐ സി യിൽ "ഗവേണൻസ്" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

12/48

കോഴിക്കോട് സെയ്ന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നിർമ്മാണം പൂർത്തിയായ 27 കിലോവാട്ട് സോളാർ പ്ലാന്റ് മന്ത്രി പി.എ.മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്തപ്പോൾ. സിസ്റ്റർ ഡോ. നീത, വരുൺ ഭാസ്ക്കർ, സിസ്റ്റർ മരിയ ലേഖ, പി.മിനി, ഡോ. സബീന, സിസ്റ്റർ നിദിഷ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

13/48

കോഴിക്കോട് മാവൂർ റോഡിലെ ചാളത്തറ ശ്മശാന നവീകരണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ശ്മശാനത്തിനു മുമ്പിൽ നടത്തിയ ഉപവാസം ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

14/48

കോഴിക്കോട് ഡി.സി.സി യിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിൽ എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥ് പെരുമാൾ ദീപം തെളിയിക്കുന്നു. ഷെറിൽ ബാബു, കെ. രാമചന്ദ്രൻ, കെ.പി.ബാബു, പി.എം. നിയാസ്, കെ. പ്രവീൺ കുമാർ, എം.കെ.രാഘവൻ എം.പി., കെ.ജയന്ത്, സി.മൊയ്തീൻ, എം. രാജൻ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

15/48

നരബലിക്കേസിലെ പ്രതി ഭഗവൽസിങ്ങിനെ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/48

ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട റോസ്‌ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഭഗവൽ സിങ്ങിനെ തെളിവെടുപ്പിനായി ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് മടങ്ങുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/48

റോസ്‌ലിൻ വധക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ നരബലിക്കേസിലെ പ്രതികളായ ഷാഫിയെയും ലൈലയെയും തെളിവെടുപ്പിനായി ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/48

കൊല്ലം കോർപ്പറേഷനിലെ അഴിമതിയ്‌ക്കെതിരെ ആർ എസ് പി നടത്തിയ ഉപരോധത്തിന് പ്രകടനമായി എത്തുന്ന പ്രവർത്തകർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/48

എൻ.ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

20/48

കോൺഗ്രസ്സ് സേവാദൾ കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/48

എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പതാകദിനാചരണത്തിൽ പ്രസിഡൻറ് ഡോ ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/48

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് നഗരത്തിലെ റെസിഡെന്റ്സ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച സൗഹൃദ വടം വലി മത്സരത്തിൽ പള്ളിക്കുന്ന് പാലം റെസിഡന്റ്‌സ് അസോസിയേഷനെതിരെ എടച്ചേരി റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ ടീമിന്റെ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/48

പാലക്കാട്‌ പട്ടിക്കര കല്ല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുക്കല്ല്യാണോത്സവത്തിന്റെ ഭാഗമായി നടന്ന സുബ്രഹ്മണ്യസ്വാമി ദൈവാനി തിരുക്കല്ല്യാണം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

24/48

വാസയോഗ്യമായ വീട് അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് നിലമ്പൂർ ചുങ്കത്തറ സ്വദേശി സരോജിനി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹ സമരം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/48

മാതൃഭൂമി സീഡ് എന്റെ തെങ്ങ് പദ്ധതിയുടെ ഭാഗമായി മലപ്പുറം എം.എസ്.പി. സ്‌കൂളിലെ വിദ്യാർഥി കെ.കെ. രഗദ് തേങ്ങ ഉപയോഗിച്ചുണ്ടാക്കിയ പലഹാരങ്ങൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/48

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തുന്ന 'വിജിലൻസ് വാരാഘോഷ'ത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിച്ച വിജിലൻസ്‌ ഡി.വൈ.എസ്.പി. ഫിറോസ് എം. ഷെഫീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

27/48

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തുന്ന 'വിജിലൻസ് വാരാഘോഷ'ത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് വിജിലൻസ്‌ ഡി.വൈ.എസ്.പി. ഫിറോസ് എം. ഷെഫീഖ് നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

28/48

മഅദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ മലപ്പുറത്ത് നടത്തിയ ജനകീയ പ്രതിരോധ മതിലിൽ അണിനിരന്ന വിദ്യാർഥികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

29/48

മഅദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മലപ്പുറത്ത് നടത്തിയ ജനകീയ പ്രതിരോധ മതിൽ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

30/48

മഅദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ മലപ്പുറത്ത് നടത്തിയ ജനകീയ പ്രതിരോധ മതിൽ ഉദ്ഘാടനം നിർവഹിച്ച ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

31/48

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ. കണ്ണൂർ കളക്ടറേറ്റിൽ നിന്നാരംഭിച്ച ലഹരി വിരുദ്ധ സന്ദേശ വാഹന റാലി കളക്ടർ എസ്. ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/48

നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് എറണാകുളത്തെ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

33/48

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/48

പണിമുടക്ക് അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ നടത്തിയ പ്രതിഷേധ കൂട്ടായ്മ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/48

പാലക്കാട് വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച കളമെഴുത്ത് പാട്ട് ശില്പശാല | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/48

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഡി.സി.സിയിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

37/48

വാട്ടർ അതോറിറ്റി സംയുക്ത സമര സമിതി കണ്ണൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/48

കണ്ണൂർ ജില്ലാ സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ .ടി.യു ) കളക്ട്രേറ്റ് ധർണ ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/48

ഇന്ദിരാഗാന്ധി രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഡി.സി.സി. ഓഫീസിൽ പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/48

കണ്ണൂർ ഡി.എസ്.സി കേന്ദ്രത്തിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തിൽ സേനാംഗങ്ങൾ രാഷ്ട്ര സുരക്ഷാ പ്രതിജ്ഞ ചൊല്ലുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/48

സോണിയാ ഗാന്ധി ന്യൂഡൽഹിയിലെ ശക്തി സ്ഥലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ വാർഷികത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

42/48

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ന്യൂഡൽഹിയിലെ ശക്തി സ്ഥലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ വാർഷികത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

43/48

നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുവാന്‍ ആലുവ ഗസ്റ്റ് ഹൗസില്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

44/48

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസനേരാന്‍ മമ്മൂട്ടി എത്തിയപ്പോള്‍. ഫോട്ടോ- ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

45/48

ആലുവ പാലസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിറന്നാള്‍ ആഘോഷം നടന്നപ്പോള്‍. ഫോട്ടോ- ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

46/48

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ശക്തിസ്ഥലില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

47/48

കണ്ണൂര്‍ ഡി.സി.സി. ഓഫിസില്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം. ഫോട്ടോ - ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

48/48

ഡെങ്കി ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവർ

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented