ഒക്ടോബര്‍ 31 ചിത്രങ്ങളിലൂടെ


1/36

ചെ​ന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ രജനീകാന്ത്‌ ആശുപത്രി വിട്ട്‌ വീട്ടിൽ എത്തിയപ്പോൾ | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

2/36

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂളിൽ വിദ്യാർത്ഥികൾ എത്തി തുടങ്ങും മുമ്പേ സ്‌കൂളിൽ ചെടികളും മറ്റും നട്ടു വളർത്തിയാണ് കുട്ടികളെ വരവേൽക്കാനൊരുങ്ങിയിരിക്കുന്നത്. 1928 ൽ സ്ഥാപിതമായ കണ്ണൂർ ചൊവ്വ ഗവ.എൽ.പി സ്കൂളിൽ ഇപ്പോൾ അഞ്ചധ്യാപകരാണ്‌ ഉള്ളത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

3/36

വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി പൂക്കോട്ടൂർ മുതൽ മലപ്പുറം വരെ നടത്തിയ പദയാത്രയുടെ സമപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ട്രി കെ.സി. വേണുഗോപാൽ എം.പി. അണികളെ അഭിവാദ്യം ചെയ്യുന്നു. കെ.എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ എം.എൽ.എ., എ.പി.അനിൽ കുമാർ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

4/36

അണയാത്ത ആവേശം... വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി പൂക്കോട്ടൂർ മുതൽ മലപ്പുറം വരെ നടത്തിയ പദയാത്രയുടെ സമപന സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തിനിടെ കുഴഞ്ഞുവീഴുന്ന ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി. അൽപസമയത്തിന് ശേഷം വീണ്ടും പ്രസംഗം തുടർന്ന അദ്ദേഹം നേതാക്കളെ എല്ലാവരെയും സ്വാഗതം ചെയ്താണ് വേദിയിൽ നിന്നിറങ്ങിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/36

വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി ഷാഫി പറമ്പിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ പദയാത്ര മലപ്പുറത്തെത്തിയപ്പോൾ. കെ.എസ്. ശബരീനാഥൻ, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ട്രി കെ.സി. വേണുഗോപാൽ എം.പി., എ.പി.അനിൽ കുമാർ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ., കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

6/36

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച വി.കെ.അബ്ദുൽ ഖാദർ മൗലവി അനുസ്മരണം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

7/36

മഹിളാ കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ലാകമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

8/36

കോഴിക്കോട്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/36

കോഴിക്കോട്‌ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന ഇന്ദിര ജ്യോതി പ്രയാണത്തിന്റെ സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. വിദ്യാ ബാലകൃഷ്ണന്‍, കെ.സി അബു, പി.എം നിയാസ്, ടി.സിദ്ദീഖ് എംഎല്‍എ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, എം.കെ രാഘവന്‍ എം.പി, കെ.ജയന്ത്, എന്‍.സുബ്രഹ്മണ്യന്‍, കെ.എം അഭിജിത്ത് എന്നിവര്‍ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

10/36

കോഴിക്കോട്‌ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന ഇന്ദിര ജ്യോതി പ്രയാണം ​| ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

11/36

കോഴിക്കോട്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന ഇന്ദിര ജ്യോതി പ്രയാണം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

12/36

കോഴിക്കോട്ട്‌ യൂത്ത് കോണ്‍ഗ്രസ്‌ കേഡര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന കെ.സുധാകരന്‍ എം.പി. വിദ്യാ ബാലകൃഷ്ണന്‍, പുഷ്പലത, കെ.സി അബു, കെ.എം അഭിജിത്ത്, റിജില്‍ മാക്കുറ്റി, കെ.എസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍ എംഎല്‍എ, എസ്.എം ബാലു, ഡി.സി.സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, ജോബിന്‍, ജോമോന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

13/36

വർണമുകുളങ്ങളെ വരവേൽക്കാൻ... തിങ്കളാഴ്ച സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വർണ ബലൂണുകളും കുരുത്തോലത്തോരണങ്ങളും അക്ഷരകാർഡുകളുമൊക്കെയായി തയ്യാറെടുക്കുന്ന അധ്യാപകർ. മലപ്പുറം എ.യു.പി. സ്‌കൂളിൽ നിന്ന്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ സ്‌കൂളുകളിലെത്തുന്നത്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/36

തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ആലപ്പുഴ തിരുവമ്പാടി എൽ. പി. സ്‌കൂളിൽ ചിത്രം വരക്കുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

15/36

തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ആലപ്പുഴ തിരുവമ്പാടി എൽ.പി.സ്‌കൂളിൽ മുന്നൊരുക്കങ്ങൾ നടത്തുന്ന അധ്യാപകർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

16/36

തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൊല്ലം പട്ടത്താനം എസ് എൻ ഡി പി സ്കൂളിൽ ചായം പൂശി മനോഹരമാക്കുന്ന മരമുത്തശ്ശൻ ശില്പം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

17/36

എൻ എസ് എസ് പതാകാദിനാചരണത്തിന്റെ ഭാഗമായി കൊല്ലം താലൂക്ക് യൂണിയനിൽ പ്രസിഡന്റ്‌ ഡോ. ജി. ഗോപകുമാർ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

18/36

തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൊല്ലം പട്ടത്താനം എസ് എൻ ഡി പി സ്കൂളിൽ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് തോരണങ്ങൾ കെട്ടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

19/36

തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൊല്ലം പട്ടത്താനം എസ് എൻ ഡി പി സ്കൂളിൽ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് തോരണങ്ങൾ കെട്ടുന്നു. സന്നദ്ധ പ്രവർത്തകർ ചെടിച്ചട്ടികൾ ക്രമീകരിയ്ക്കുന്നതും കാണാം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

20/36

ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ എത്തിയ ബിനീഷ് കോടിയേരിയെ കോടിയേരി ബാലകൃഷ്‌ണൻ ആശ്ലേഷിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

21/36

ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ എത്തിയ ബിനീഷ് കോടിയേരി കുടുംബാംഗങ്ങളോടൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

22/36

ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ എത്തിയ ബിനീഷ് കോടിയേരി കുടുംബാംഗങ്ങളോടൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

23/36

ഒത്തു പിടിച്ച്... കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചു പൂട്ടിയ സ്കൂളുകൾ കേരള പിറവി ദിനത്തിൽ തുറക്കാനിരിക്കെ വിദ്യാർത്ഥികളെ സ്വീകരിക്കാൻ കവാടത്തിൽ അലങ്കാരങ്ങളൊരുക്കുന്ന സ്കൂൾ ജീവനക്കാരും അപകട ഭീഷണിയുയർത്തി നിന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന തൊഴിലാളികളും. പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ്‌ മാതൃഭൂമി

24/36

വിദ്യാലയങ്ങൾ ഒരുങ്ങി. കോഴിക്കോട് ബി.ഇ.എം സ്കൂളിൽ നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

25/36

ആലപ്പുഴ ഡി.സി.സി യിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

26/36

സ്‌കൂളുകളിലെ ഒരുക്കം. കോട്ടയം ഗവ. ടൗൺ എൽ.പി സ്‌കൂളിലെ കാഴ്ച | ഫോട്ടോ: ജി ശിവപ്രസാദ് മാതൃഭൂമി

27/36

ജയില്‍ മോചിതനായ ശേഷം വീട്ടിലെത്തിയ ബിനീഷ് കോടിയേരി കുടുംബാംഗങ്ങളോടൊപ്പം | ഫോട്ടോ: പ്രവീണ്‍ ദാസ് എം

28/36

ഡി.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി കൃഷ്ണപ്രദീപ്‌, മാതൃഭൂമി

29/36

ജയില്‍ മോചിതനായ ശേഷം വീട്ടിലെത്തിയ ബിനീഷ് കോടിയേരി കുടുംബാംഗങ്ങളോടൊപ്പം | ഫോട്ടോ: പ്രവീണ്‍ ദാസ് എം

30/36

ഒരുങ്ങുന്നു അക്ഷര ലോകം... കേരളപ്പിറവിക്ക് സ്‌കൂളുകള്‍ തറക്കുന്നതിന്റെ ഭാഗമായി ഒരുങ്ങുന്ന ക്ലാസ് മുറികളുടെ അവസാന വട്ട പെയ്ന്റ്റിങ്ങ് പണികള്‍ നടത്തുന്നവര്‍. കോഴിക്കോട് സാമൂതിരി സ്‌ക്കൂളില്‍ നിന്ന് ഒരു കാഴ്ച്ച | ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍| മാതൃഭൂമി

31/36

വണ്ടി കിട്ടുമോ അമ്മേ... കോവിഡ് കാരണം ഒന്നര വര്‍ഷം അടച്ചിട്ട സ്‌കൂളുകളിലേക്ക് തിങ്കളാഴ്ച്ച മുതല്‍ പോകാനൊരുങ്ങുകയാണ് കുട്ടികള്‍ - ബാഗും, വെള്ള കുപ്പിയുമൊക്കെ വാങ്ങി വീട്ടിലേക്ക് മടങ്ങുബോഴാണ് തുലാം മഴ തകര്‍ത്ത് പെയ്തത് - കോഴിക്കോട് മിഠായ് തെരുവില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ സന്തോഷ് |മാതൃഭൂമി

32/36

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി. പ്രസാദും തേക്കടിയില്‍ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: ഷഹീര്‍ സി.എച്ച്.

33/36

കണ്മണിയ്ക്കായി ...കരിവളകൾ... വിശ്വാസവഴിയിലെ കരിവള കാഴ്ചയാണിത്. ഇവിടെ തൊട്ടിൽ കെട്ടി കുഞ്ഞു ജനിച്ചു കഴിയുമ്പോഴാണ് കരിവളകൾ സമർപ്പിക്കുന്നത്. കൊല്ലം അച്ചൻകോവിൽ ക്ഷേത്രത്തിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

34/36

ആലപ്പുഴ വലിയഴീക്കലിൽ പെന്റഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സർവാനന്ദ സോണ വാൾ, ആലപ്പുഴ എം പി എ എം ആരിഫ്, രമേശ് ചെന്നിത്തല എം എൽ എ തുടങ്ങിയവർക്കൊപ്പം ലൈറ്റ് ഹൗസിന് മുകളിൽ | ഫോട്ടോ: സി. ബിജു മാതൃഭൂമി

35/36

ആലപ്പുഴ വലിയഴീക്കലിൽ പെന്റഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി സർവാനന്ദ സോണ വാൾ തന്നെ സ്വീകരിക്കാനൊരുക്കിയ ചെണ്ടമേളക്കാർക്കൊപ്പം ചെണ്ട കൊട്ടുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

36/36

വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി പൂക്കോട്ടൂർ മുതൽ മലപ്പുറം വരെ നടത്തിയ പദയാത്രയുടെ സമപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ട്രി കെ.സി. വേണുഗോപാൽ എം.പി. അണികളെ അഭിവാദ്യം ചെയ്യുന്നു. കെ.എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ എം.എൽ.എ., എ.പി.അനിൽ കുമാർ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented