ഒക്ടോബര്‍ 30 ചിത്രങ്ങളിലൂടെ


1/29

കണ്മണിയ്ക്കായി ...കരിവളകൾ... വിശ്വാസവഴിയിലെ കരിവള കാഴ്ചയാണിത്. ഇവിടെ തൊട്ടിൽ കെട്ടി കുഞ്ഞു ജനിച്ചു കഴിയുമ്പോഴാണ് കരിവളകൾ സമർപ്പിക്കുന്നത്. കൊല്ലം അച്ചൻകോവിൽ ക്ഷേത്രത്തിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

2/29

ആലപ്പുഴ വലിയഴീക്കലിൽ പെന്റഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സർവാനന്ദ സോണ വാൾ, ആലപ്പുഴ എം പി എ എം ആരിഫ്, രമേശ് ചെന്നിത്തല എം എൽ എ തുടങ്ങിയവർക്കൊപ്പം ലൈറ്റ് ഹൗസിന് മുകളിൽ | ഫോട്ടോ: സി. ബിജു മാതൃഭൂമി

3/29

ആലപ്പുഴ വലിയഴീക്കലിൽ പെന്റഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി സർവാനന്ദ സോണ വാൾ തന്നെ സ്വീകരിക്കാനൊരുക്കിയ ചെണ്ടമേളക്കാർക്കൊപ്പം ചെണ്ട കൊട്ടുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

4/29

കേരള സഹൃദയ വേദി സംഘടിപ്പിച്ച ഡോ. എം. കൃഷ്ണൻ നായർ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ആൻറണി രാജു അനുസ്മരണ പ്രഭാഷണം നടത്തുന്നു. ശരത്ചന്ദ്ര പ്രസാദ്, ബിനോയ് വിശ്വം എം.പി, ചാന്നാങ്കര എം.പി. കുഞ്ഞ്, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

5/29

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് കാലത്ത് താത്ക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/29

പി എസ് സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ കഴിഞ്ഞ്‌ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ നിന്ന് പുറത്തേക്ക് വരുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/29

കുരുന്നുകളെ വരവേൽക്കാൻ... സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ വരവേൽക്കാൻ ക്ലാസ്മുറികൾ അണിയിച്ചൊരുക്കുന്ന മലപ്പുറം എടരിക്കോട് ക്ലാരി ജി.യു.പി.സ്‌കൂളിലെ അധ്യാപകർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/29

കൺഫ്യൂഷനായല്ലോ... സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കോട്ടയ്ക്കലിലെ കടയിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പമെത്തി ബാഗുകൾ വാങ്ങുന്ന കുട്ടികൾ. കോവിഡിനെ തുടർന്ന് ദീർഘകാലമായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരുന്നു. സ്‌കൂളുകൾ തുറക്കുന്നതോടെ പുതിയ ബാഗും കുടയുമൊക്കെയായി കൂട്ടുകാരെ കാണാനുള്ള ആവേശത്തിലാണ് കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/29

കോട്ടയം ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അയ്മനം ബാബു അനുസ്മരണം സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ മാതൃഭൂമി

10/29

പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ആരംഭിച്ച മിൽമ-കെ.എസ്.ആർ.ടി.സി ഫുഡ്ട്രക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ നിയമസഭ സ്പീക്കർ എം.ബി.രാജേഷ് വിതരണത്തിന് വെച്ചിരിക്കുന്ന ഉല്പന്നങ്ങൾ എടുത്തുനോക്കുന്നു. മിൽമ ചെയർമാൻ കെ.എസ്.മണി സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

11/29

പാലക്കാട് നഗരസഭയും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയും ചേർന്ന് സംഘടിപ്പിച്ച കല്പാത്തിപ്പുഴ പുനർജ്ജീവനം പരിപാടിക്ക് നേതൃത്വം നൽകാനെത്തിയ മെട്രോമാൻ ഇ. ശ്രീധരൻ പാലക്കാട് ചാത്തപ്പുരം കടവിൽ സന്ദർശിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

12/29

നെല്ലിന്റെ സംഭരണവില 72 പൈസ കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സപ്ലൈകോ പാലക്കാട് ജില്ലാ നെല്ല് സംഭരണ ഓഫീസ് ബി.ഡി.ജെ.എസ് പ്രവർത്തകർ ഉപരോധിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

13/29

നെല്ലിന്റെ സംഭരണവില 72 പൈസ കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സപ്ലൈകോ പാലക്കാട് ജില്ലാ നെല്ല് സംഭരണ ഓഫീസ് ഉപരോധിച്ച ബി.ഡി.ജെ.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

14/29

പാലക്കാട് മോയൻ സ്കൂൾ ഡിജിറ്റൈസേഷൻ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച സംഘടിപ്പിച്ച ധർണ്ണ ബി.ജെ.പി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

15/29

ആർച്ച്‌ ബിഷപ്പ് മാർ ജോർജ് ഞെരളക്കാട്ടിന്റെ പൗരോഹത്യത്തിന്റെ സുവർണ ജൂബിലി ആഘോഷം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

16/29

നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന തലശ്ശേരി മാഹി ബൈപ്പാസിൻ്റെ മുഴപ്പിലങ്ങാട് പ്രദേശം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.

17/29

കെ ടി ഡി സിയുടെ പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് ശിലാസ്ഥാപനം മുഴപ്പിലങ്ങാട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.

18/29

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തലശ്ശേരി കിൻഫ്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.ആർ.ഡി.

19/29

തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ ബാഗ് വാങ്ങാനെത്തിയ കുട്ടികള്‍. മലപ്പുറത്ത്‌ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

20/29

പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് നടത്തിയ മലപ്പുറം കളക്ടറേറ്റ് ധര്‍ണ സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

21/29

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണയോഗം മലപ്പുറത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

22/29

തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ വളപ്പിലെ ശില്പങ്ങളിൽ പെയിന്റ് ചെയ്യുന്ന തൊഴിലാളികൾ. തിരുവനന്തപുരം മണക്കാട് ഗവ. എൽ.പി. സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

23/29

കുമാരനല്ലൂര്‍ നാഗ രാജ ക്ഷേത്രം. ആയില്യം തൊഴല്‍.| ഫോട്ടോ: ജി ശിവപ്രസാദ് , മാതൃഭൂമി

24/29

25/29

ഇനിയില്ല ആകാശം... പയര്‍ പടര്‍ത്താനായി കെട്ടിയിട്ടിരുന്ന വലയില്‍ കുടുങ്ങി ചത്തു തുങ്ങികിടക്കുന്ന പക്ഷി. കുട്ടനാട് നെടുമുടി പൊങ്ങ കടങ്ങാട് പാടശേഖരത്തിന് സമീപത്തുനിന്നുകാഴ്ച | ഫോട്ടോ: സി. ബിജു, മാതൃഭൂമി

26/29

പഠിച്ചിരിക്കേണ്ട പാഠം... കോട്ടയ്ക്കൽ ആട്ടീരിയിലെ പൊതുകുളത്തിൽ മകളെ നീന്തൽ പഠിപ്പിക്കുന്ന പിതാവ്. വർഷം തോറും മുങ്ങിമരണങ്ങൾ സാധാരണയാവുന്ന സാഹചര്യത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടത് അത്യാവശ്യകാര്യമായി മാറുകയാണ്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

27/29

വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ ശക്തമായ മഴ. കണ്ണൂർ തവക്കരയിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

28/29

പന്തീരാങ്കാവ് യു.എ.പി.എ. കേസിൽ ജാമ്യം കിട്ടിയ താഹ ഫസൽ വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിന്ന് പുറത്തെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

29/29

കണ്മണിയ്ക്കായി ...കരിവളകൾ... വിശ്വാസവഴിയിലെ കരിവള കാഴ്ചയാണിത്. ഇവിടെ തൊട്ടിൽ കെട്ടി കുഞ്ഞു ജനിച്ചു കഴിയുമ്പോഴാണ് കരിവളകൾ സമർപ്പിക്കുന്നത്. കൊല്ലം അച്ചൻകോവിൽ ക്ഷേത്രത്തിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented