ഒക്ടോബര്‍ 23 ചിത്രങ്ങളിലൂടെ


1/34

തൃശൂർ ഒല്ലൂർ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിന്റെ ഭാഗമായി നടന്ന കൂടുതുറക്കൽ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/34

നന്മയുടെ വെളിച്ചം... കണ്ണൂർ കക്കാട് ഷിർദി സായി ബാബ മന്ദിരത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദീപങ്ങൾ തെളിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/34

നന്മയുടെ വെളിച്ചം... കണ്ണൂർ കക്കാട് ഷിർദി സായി ബാബ മന്ദിരത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദീപങ്ങൾ തെളിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/34

ജല വേഗം... കണ്ണൂർ വള്ളുവൻ കടവിൽ നടന്ന ഉത്തരകേരളാ വള്ളം കളിയുടെ ഫൈനലിൽ "പാലിച്ചോൻ" ചുരുളൻ വള്ളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/34

ദീപാവലിയോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീവരാഹം രണ്ടാം പുത്തൻ തെരുവിൽ നടന്ന ആഘോഷം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/34

ലോക ആയുർവേദ ദിനത്തിൽ മാതൃഭൂമിയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ചേർന്ന് കോഴിക്കോട്‌ കെ.പി.കേശവമേനോൻഹാളിൽ സംഘടിപ്പിച്ച ആയുർവേദ സെമിനാർ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഡോ.പി.ആർ.രമേഷ്, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ, ഡോ.കെ.മുരളീധരൻ, എം.പി.സൂര്യദാസ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/34

കോഴിക്കോട്ട്‌ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച നവോത്ഥാന പാഠശാല പരിപാടി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു. എ.പ്രദീപ്കുമാർ, പി. മോഹനൻ, കെ. ടി.കുഞ്ഞികണ്ണൻ, ഡോ.മിഥുൻ സിദ്ധാർത്ഥ്, കെ.കെ.ലതിക എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/34

വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കോല ജംഗ്‌ഷനിൽ നിന്നും തുറമുഖ കവാടത്തിന് മുന്നിലേക്ക് നടത്തിയ തുറമുഖ സംരക്ഷണ സംഗമം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/34

പുന്നപ്ര - വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സമരഭൂമിയിൽ നടന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

10/34

ലഹരിക്കെതിരെ കൊച്ചിയിൽ 'സൺ ഇന്ത്യ' എന്ന സംഘടന രൂപീകരണ യോഗത്തിൽ നടൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/34

കൊച്ചിയിൽ കേരളാ എൻ ജി ഒ യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

12/34

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ അലൻ ബിജു, 3000 മീറ്റർ ഓട്ടം (അണ്ടർ 18 ) ഐഡിയൽ കടകശ്ശേരി, മലപ്പുറം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/34

വീണിട്ടും വിടാതെ... കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ (അണ്ടർ 20) സ്വർണം നേടിയ എറണാകുളം മാർ ബേസിൽ എച്ച്.എസ്.എസിന്റെ സി.ആർ. നിത്യ മത്സരത്തിനിടെ വീണുപോയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/34

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ (അണ്ടർ 18) സ്വർണം നേടിയ പത്തനംതിട്ട സെന്റ് ജോൺസിന്റെ അലൻ റെജി (1540) യുടെ മുന്നേറ്റം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/34

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ലയുടെ ആഹ്ലാദം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/34

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലയുടെ ആഹ്ലാദം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/34

ഐ.എൻ.എ. ഹീറോ വക്കം ഖാദർ സ്മാരക മന്ദിരോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, ആനത്തലവട്ടം ആനന്ദൻ, എം.എം. ഇക്‌ബാൽ, എം.എം. ഹസ്സൻ, ഷൈലജാ ബീഗം തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/34

ഐ.എൻ.എ. ഹീറോ വക്കം ഖാദർ സ്മാരക മന്ദിരോദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ വർക്കിങ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും, പ്രസിഡന്റ് എം.എം. ഹസ്സനുമൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/34

കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ വള്ള്യായിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

20/34

കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ വള്ള്യായിലെ വീടിന് സമീപത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്നവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/34

കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണാനെത്തിയവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

22/34

പുന്നപ്ര സമരഭൂമിയിലെ സ്മൃതിമണ്ഡപത്തിൽ മുൻമന്ത്രി ജി.സുധാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സി.പി.എം.ജില്ലാ സെക്രട്ടറി ആർ നാസർ, എച്ച്.സലാം എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം അഭിവാദ്യമർപ്പിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/34

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിൽ നടത്തിയ കൂട്ടയോട്ടം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/34

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിൽ നടത്തിയ കൂട്ടയോട്ടം മന്ത്രി കെ എൻ ബാലഗോപാലും മന്ത്രി ചിഞ്ചുറാണിയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/34

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിൽ നടത്തിയ തെരുവ് നാടകത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/34

കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ കൊലപാതകം നടന്ന വീട്ടിൽ അന്വേഷണത്തിനായി എത്തിയ ഡി.ഐ.ജി രാഹുൽ ആർ നായർ, കമ്മീഷണർ ആർ ഇളങ്കോ തുടങ്ങിയ ഉദ്യോഗസ്ഥർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/34

കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോവുമ്പോൾ തടിച്ചു കൂടിയ ജനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/34

കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ യുവതിയുടെ കൊലപാതകം നടന്ന വീടിനു മുറ്റത്ത് തടിച്ചു കൂടിയ ജനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/34

നടുക്കം മാറാതെ... കണ്ണൂർ പാനൂർ വള്ള്യായി നടേമ്മൽ യുവതിയുടെ കൊലപാതകം നടന്ന വീടിനു സമീപം ഞെട്ടൽ മാറാതെ നിൽക്കുന്ന നാട്ടുകാർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/34

ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലയും ചേർന്ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

31/34

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടഴേ്‌സ്‌ ആൻഡ് ഓഡിട്ടേഴ്സ് അസോസിയേഷൻ ജനറൽ കൗൺസിൽ കണ്ണൂരിൽ മേയർ ടി. ഓ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/34

കേരള പത്മശാലീയ സംഘം കണ്ണൂർ താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് വിശ്വംഭരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

33/34

ഐഎസ്ആർഒ യുടെ എംകെ III വൺവെബ് ഇന്ത്യ-1 മിഷൻ ഉപഗ്രഹം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ ലോഞ്ച് പാഡായ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഞായറാഴ്ച പുലർച്ചെ വിജയകരമായി കുതിച്ചുയർന്നപ്പോൾ | ഫോട്ടോ: വി. ​രമേഷ്‌ / മാതൃഭൂമി

34/34

1. ശനിയാഴ്ച രാത്രി 10.45- ന് അരയിടത്ത്പാലത്തെ ഇന്ത്യൻഓയിൽ പെട്രോൾപമ്പിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിനുള്ളിലുണ്ടായ തീയെത്തുടർന്ന് കത്തിയമർന്ന തേനീച്ചക്കൂട് അഗ്നിരക്ഷാസേനാംഗങ്ങൾ കെടുത്തുന്നു. ബീച്ച് സ്റ്റേഷനിൽനിന്നുള്ള രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയപ്പോൾ കെട്ടിടത്തിന്റെ ഷട്ടറുകളും വാതിലുകളും പൂട്ടിയനിലയിലായിരുന്നു. തുടർന്ന് പൂട്ട് പൊളിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ അകത്തുകയറിയത്. എന്നാൽ അകത്ത് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് തേനീച്ചക്കൂടുകൾ കൂട്ടിയിട്ട് കത്തിച്ചനിലയിലുള്ള കാഴ്ചയായിരുന്നു. പൂർണമായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലെ കൂടുകൾ എങ്ങനെ കത്തിക്കാൻ സാധിച്ചെന്നത് വ്യക്തമല്ല. കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. 2. തീപിടിത്തത്തെത്തുടർന്ന് ചത്തുകിടക്കുന്ന തേനീച്ചകൾ...  | ഫോട്ടോ: സാജൻ വി.നമ്പ്യാർ

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented